നമ്മുടെ യാത്രകളുടെ ഒന്നാം ഘട്ടം എങ്ങനെയാണന്ന് മനസ്സിലാകണമെങ്കില്‍ തിങ്കളാഴ്ചദിവസം ഒരു ട്രാന്‍സ്പോര്‍ട്ട് ബസ്സ്റ്റാഡിലോട്ടൊന്ന് പോയി നോക്കിയാല്‍ മതി . ഒരു ബസില്‍ കയറിപ്പറ്റാന്‍ പെടുന്ന പാട് എന്താണന്നപ്പോള്‍ മനസ്സിലാകും. ഇടിച്ചുകയറാന്‍ മിടുക്കുള്ളവന്‍ അകത്ത് കയറും.അല്ലങ്കില്‍ ജനലിന്റ്കത്തുകൂടെ അകത്ത് കടക്കണം. അകത്ത് കടന്നുകഴിഞ്ഞാല്‍ വലിയ പ്രശനമാണ്. ചിലപ്പോള്‍ ഓടിപ്പിടിച്ചിരിക്കുന്നത്സ്ത്രികളുടെ സീറ്റിലായിരിക്കും.ചിലബസുകളില്‍ സ്ത്രികളുടെ സീറ്റ് പുറകിലണങ്കില്‍ ചില ബസില്‍ അത് മുന്നിലാണ്. യാത്രക്കാര്‍ ‘Q' പാലിക്കുകഎന്ന് ഫുട്‌ബോര്‍ഡില്‍ എഴുതി വച്ചിരിക്കുന്നത് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? അത് കണ്ടാല്‍ തന്നെ നമ്മളതിന് പുല്ലുവിലമാത്രമേ കല്പിക്കാറുംഉള്ളു. ബസ്‌ബേകള്‍ ഉള്ള സ്ഥലങ്ങളില്‍ മാത്രമേ ഈ ‘Q' പരിപാടികള്‍ നടക്കാറുള്ളു. (മുബൈയില്‍ ബസ്ബേകളില്‍ മാത്രമല്ല ബസ് സ്റ്റാന്‍ഡുകളിലുംആളുകള്‍ ‘Q' നിന്നാണ് ബസ് കയറുന്നത്). എത്ര തിരക്കൂണ്ടന്ന് പറഞ്ഞിട്ടും ഒരു കാര്യവുമില്ല . മുന്നില്‍ ബസ് സ്റ്റോപ്പില്‍ എത്തുന്നവന്‍ ആദ്യംബസില്‍ കയറിപ്പോകണം എന്ന് ബുബൈയുടെ അലിഖിത നിയമം. നമ്മുടെ നാട്ടില്‍ ഇതങ്ങാണം വരുമോ? നമുക്ക് ബസില്‍ തള്ളിക്കയറിയില്ലങ്കില്‍ഉറക്കം വരില്ല. ഇരുപതുപേരേ ബസില്‍ കയറാനുള്ളു എങ്കിലും നമ്മള്‍ തള്ളിത്തന്നെ കയറും.
ഒട്ടുമിക്ക ബസുകളിലും തള്ളിക്കയറി ആദ്യം എത്തിയാലും ഏറിയ സീറ്റുകളും ബുക്ക് ചെയ്ത് ഇട്ടിരിക്കുകയായിരിക്കും. റിസര്‍വേഷന്‍ കൌണ്ടര്‍ വഴിയുള്ളബുക്കിംങ്ങ് അല്ല . പേപ്പര്‍ ,തുവാല ,തോര്‍ത്ത് ,ബാഗ് , തുടങ്ങിയ സാധനങ്ങള്‍ കൊണ്ട് മിടുക്കന്മാര്‍ സീറ്റ് ബുക്ക് ചെയ്തിട്ടുണ്ടാവും. ഇതങ്ങാണം മാറ്റിആദ്യം ബസില്‍ കയറുന്നവന്‍ ഇരുന്നാല്‍ , ചെവിയ്ക്കകത്ത് പഞ്ഞി വച്ചിട്ടേ ഇരിക്കാവൂ ... ചിലരാണങ്കില്‍ അജീവമായ വസ്തുക്കള്‍ക്ക് പകരം ജീവനുള്ളസാധനങ്ങല്‍ വരെ സീറ്റില്‍ വച്ച് സീറ്റ് റിസര്‍വ് ചെയ്യും. കൊച്ചു പിള്ളാരെയാണ് ഈ ടിക്കറ്റ് റിസര്‍വേഷനുവേണ്ടി ഉപയോഗിക്കുന്നത്. കൊച്ചിനെഏതെങ്കിലും ജനല്‍ സീറ്റില്‍ ഇരുത്തിയിട്ട് കൊച്ചിന്റെ ഉടമസ്ഥന്‍ അകത്ത് ചെല്ലും. ചിലപ്പോള്‍ ഈ പിള്ളാര്‍ തിരക്കെല്ലാം കണ്ട് അന്തം വിട്ട് ഇരുത്തിയസീറ്റില്‍ നിന്ന് വലിയ വായില്‍ നിലവിളിച്ചുകൊണ്ട് എഴുന്നേറ്റ് പോകും. കൊച്ചിന്റെ ഉടാമസ്ഥന് കൊച്ചും ഇല്ല സീറ്റും ഇല്ല എന്ന നിലയിലാവുംകാര്യങ്ങള്‍. ചിലപ്പോള്‍ കൊച്ചിന്റെ ഉടമസ്ഥന് തിരക്കുകൊണ്ട് ബസില്‍ കയറാന്‍ കഴിഞ്ഞില്ലന്ന് വരും. കൊച്ചിനെ എടുക്കാന്‍ സൈഡ് സീറ്റില്‍നോക്കുമ്പോള്‍ കൊച്ചിനേയും അവിടെ കാണാനില്ല. തിരക്കിനിടയില്‍ പെട്ട് പഞ്ചറായ കൊച്ചിനെ തിരിച്ചുകിട്ടാന്‍ പത്തുപതിനഞ്ച് മിനിട്ട്എടുക്കും.ബസില്‍ ഇടിച്ച് ആദ്യം കയറുന്നവന്‍ പിന്നീട് എപ്പോഴോ വരുമെന്ന് കരുതുന്ന സുഹൃത്തിനുവേണ്ടി സീറ്റ് ‘റിസര്‍വ്’ ചെയ്യുന്നത് പലപ്പോഴും തെറിവിളിയില്‍ ചെന്ന് അവസാനിക്കാറുണ്ട്.
സുഹൃത്തുക്കളോ ബന്ധുക്കളോ ആയ നാലഞ്ചുപേര്‍ ഒരുമിച്ച് ഒരു ബസില്‍ കയറിയാല്‍ ടിക്കറ്റ് എടുക്കാന്‍ കണ്ടക്ടര്‍ വരുമ്പോള്‍ ഒരു അലകുലുത്ത്ഉണ്ട് . “എടാ ടിക്കറ്റ് എടുത്തോ ?”, “എന്റെ ടിക്കറ്റും എടുത്തോ ?” , “എടാ എന്റെ ടിക്കറ്റുംകൂടെ എടുത്തോടാ..” ,”പിറകിലെടുത്തോളും..” , ഇങ്ങനെഒരു അലവിളി ഉണ്ടാക്കിയില്ലങ്കില്‍ ചിലര്‍ക്ക് ഉറക്കം വരാറില്ല. ബസില്‍ കയറുന്നതിനു മുമ്പ് ആര് ടിക്കറ്റ് എടുക്കുമെന്ന് പറഞ്ഞാല്‍ ഇത് ഒഴിവാക്കാംഎങ്കിലും അതിനാരും ശ്രമിക്കാറില്ല. ഇനി മറ്റു ചിലരുണ്ട് , വെറുതെ അങ്ങ് പറഞ്ഞോളും “ടിക്കറ്റ് പുറകില്‍ എടുത്തോളും...” “ടിക്കറ്റ് മുന്നിലെആളെടുത്തോളും...” .ഇങ്ങനെ ഒരാള്‍ ആ വണ്ടിയില്‍ കയറിയിട്ടുപോലും ഉണ്ടാവില്ല. ഈ ടിക്കറ്റ് പ്രശ്നം ഉണ്ടാകുന്നത് മിക്കപ്പോഴും പ്രൈവറ്റ്ബസുകളിലാണ്.
ചില ആളുകളുണ്ട് .ഓസ് യാത്രയുടെ ആളുകള്‍. ഇത്തരം ആളുകളും യാത്ര ചെയ്യുന്നത് പ്രൈവറ്റ് ബസുകളിലാണ് . ട്രാന്‍സ്പോര്‍ട്ട് ബസില്‍ പാസില്ലാതെഓസ് യാത്രയ്ക്ക് വകുപ്പില്ല എന്നതുകൊണ്ട് മാത്രമാണ് ഇവര്‍ പ്രൈവറ്റ് ബസുകളില്‍ കയറുന്നത്. ഒട്ടുമിക്ക പ്രൈവറ്റ് ബസുകളിലും ട്രാന്‍സ്പോര്‍ട്ട് വകുപ്പിലെ ജീവനക്കാര്‍ക്ക് ഓസ് യാത്രയാണ്. യാത്രയ്ക്ക് ടിക്കറ്റ് ചാര്‍ജങ്ങാണം വങ്ങിച്ചാല്‍ അടുത്ത പെര്‍മിറ്റ് പുതുക്കലിന് വണ്ടി സൈഡില്‍ തന്നെകിടക്കും. അതുകൊണ്ട് മാത്രം ട്രാന്‍സ്പോര്‍ട്ട് വകുപ്പ് ജീവനക്കാര്‍ ടിക്കറ്റ് ഇല്ലാതെ യാത്രചെയ്യുന്നു. പോലീസുകാരു ഈ ഓസ് യാത്രയ്ക്ക് ഒട്ടുംപിന്നിലല്ല.ടിക്കറ്റ് ചോദിച്ചാലുടന്‍ പറയും “ടിക്കറ്റ് വേണ്ട.. പിസിയാ...”. ഒരുമാതിരിപ്പെട്ട കണ്ടക്ടര്‍മാരാരും പിന്നീടൊന്നും ചോദിക്കാറില്ല. ഇതറിയാവുന്നചില വിരുതന്മാര്‍ ടിക്കറ്റ് എഴുതാന്‍ വരുമ്പോള്‍ പറയും “ടിക്കറ്റ് വേണ്ട.. പിസിയാ...”.. ( വരവേല്പ് ഒന്നു കണ്ടുനോക്കിയാല്‍ മതി ഇത്തരക്കാരുടെമാനറിസങ്ങള്‍ ശരിക്കും മനസ്സിലാകും.). .കഴിഞ്ഞ ഒരു ദിവസം പത്തനംതിട്ടയില്‍ നിന്ന്‍ ചെങ്ങന്നൂര്‍ക്ക് പോകുന്ന ബസില്‍ അതിരാവിലെഒരു പിസി കയറി. ടിക്കറ്റ് ചോദിച്ചപ്പോള്‍ സ്ഥിറ്റം മറുപിടി, “ടിക്കറ്റ് വേണ്ട.. പിസിയാ...”. .. എവിടാണ് ജോലിയെന്ന് കണ്ടക്ടര്‍ ചോദിച്ചപ്പോള്‍ഉത്തരം എത്തി. “കൊല്ലത്ത് “ . എതായാലും കൊല്ലത്തെ പിസിക്ക് കണ്ടക്ടര്‍ ടിക്കറ്റ് എഴുതി. ഏതായാലും തന്റെ വണ്ടി കൊല്ലം ജില്ലയിലോട്ട്പോകത്തില്ല എന്ന ധൈര്യത്തിലായിരിക്കണം കണ്ടക്ടര്‍ ടിക്കറ്റ് എഴുതിയത് . കൊല്ലത്തിനു പകരം ചെങ്ങന്നൂരന്നോ ,ആറന്മുളയന്നോ പറഞ്ഞിരുന്നെങ്കില്‍ പോലീസുകാരന് ഓസ് യാത്ര തരപ്പെടുമായിരുന്നു.
ടിക്കറ്റ് എഴുതി കഴിഞ്ഞു . ബസിങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ് .സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഒരു അമ്മയും കുഞ്ഞും കയറി. അരെങ്കിലുംഒന്ന് എഴുന്നേറ്റ് കൊടുക്കാന്‍ കിളിച്ചേട്ടന്‍ വിളിച്ചു പറഞ്ഞാല്‍ സ്ത്രികളുടെ സീറ്റില്‍ നിന്ന് ആരെങ്കിലും എഴുന്നേറ്റ് മാറുന്നത് വിരളമാണ്. (സ്ത്രിയുടെശത്രു സ്ത്രി തന്നെയാണന്ന് പറയുന്നത് സത്യം തന്നെയാണല്ലേ???) .പുരുഷന്മാര്‍ ആരെങ്കിലും എഴുന്നേറ്റ് കൊടുത്താല്‍ അമ്മയ്ക്കും കുഞ്ഞിനും സീറ്റില്‍ഇരിക്കാം. ഈ കുഞ്ഞുങ്ങളോടുള്ള ഈ സഹാനുഭൂതി ചൂഷണം ചെയ്യുന്നവരും കുറവല്ല. ആദ്യം കുഞ്ഞ് അമ്മൂമ്മയുടെ കൈയ്യില്‍ ആയിരിക്കും. അമ്മൂമ്മയ്ക്ക്ആരെങ്കിലും എഴുന്നേറ്റ് കൊടുത്ത് സീറ്റ് കിട്ടിയാല്‍ കുഞ്ഞ് കരയാന്‍ തുടങ്ങും. കുഞ്ഞ് അമ്മയുടെ കൈയ്യിലേക്ക് .പക്ഷേ അമ്മൂമ്മ എഴുന്നേറ്റ് കൊടുക്കുകയില്ല. അമ്മയ്ക്കും കുഞ്ഞിനും മറ്റാരെങ്കിലും എഴുന്നേറ്റ് കൊടുക്കൂന്നതുവരെ അമ്മൂമ്മ വഴിയോരക്കാഴ്ചകള്‍ കണ്ടുകൊണ്ട് ഇരിക്കും.
ബസിലാണങ്കിലും വെള്ളം അടിച്ചിട്ട് യാത്രചെയ്യുന്നതിന് ചിലര്‍ക്ക് ഒരു മടിയും ഇല്ല. ചിലപ്പോള്‍ പൂരപ്പാട്ടൊക്കെ പാടിയായിരിക്കൂം യാത്ര. ചിലരെവണ്ടിക്കാര്‍ വഴിയില്‍ ഇറക്കിവിടും. ബാംഗ്ലൂരിനോ , കോയമ്പത്തൂരിനോ ‘ട്രാവത്സുകളില്‍‘ യാത്ര ചെയ്യുന്നവര്‍ക്ക് വെള്ളമടിച്ച് യാത്രചെയ്യുന്നവരെമറക്കാന്‍ പറ്റുകയില്ല. യാത്രതുടങ്ങുന്നതിനു മുമ്പ് ബാഗ് ബസില്‍ വച്ചിട്ട് ഒന്നു മിനിങ്ങാന്‍ പോകുന്നവരെ ചിലയാത്രകളില്‍ കാണാറുണ്ട്. ഇവരേയുംകാത്ത് ബാക്കിയുള്ളവര്‍ ഇരിക്കണം. ചിലരാണങ്കില്‍ വെള്ളമടിച്ചിട്ട് വന്ന് കിടന്നുറങ്ങിക്കോളും.സ് ബാംഗ്ലൂരോ കോയമ്പത്തൂരോ എത്തുമ്പോള്‍വിളിച്ചെഴുന്നേല്‍പ്പിച്ച് വിട്ടാല്‍ മതി.നമ്മുടെ ട്രാവല്‍സുകളിലെ യാത്ര മറ്റ് പലതിനും (കു)പ്രസിദ്ധങ്ങളാണ്. അതൊക്കെ എഴുതിപ്പിടുപ്പീക്കാന്‍അല്പം പാടാണ് . കണ്ടുതന്നെ അറിയണം. (ഈ അനുഭവമൊന്ന് വായിക്കുക )
നമ്മുടെ ബസുകളില്‍ ആകെയുള്ള ഒരു എന്റ്ര്ടെയ്ന്റ്മെന്റ് എന്ന് പറയുന്നത് ‘നവദമ്പതികളുടെ’ യാത്രയാണ് . തങ്ങള്‍ ഒരു ബസിലാണ് ഇരിക്കുന്നത് എന്ന് പോലും ചില നവദമ്പതിമാര്‍ മറന്നുപോകാറുണ്ട്. (ഈ കഥ ഒന്നു വായിക്കുക). ബസുകളില്‍ ഇപ്പോള്‍ മൊബൈല്‍ ഫോണുകളുടെവിളയാട്ടം ആണ്. അതിന് ആണും പെണ്ണും എന്നൊന്നും ഇല്ല. ദീര്‍ഘദൂരയാത്രയാണ് ബസിലെങ്കില്‍ പലപ്പോഴും ലക്ഷ്യസ്ഥാനത്ത് എത്തുമ്പോഴേക്കുംതളര്‍ന്നു പോകും. ബസിലും പുകവലിക്കാരുടെ ശല്യമുണ്ട്. പോക്കറ്റടിക്കാര്‍ കൂടുതലും തങ്ങളുടെ വിളനിലമാക്കുന്നത് തിരക്കൂള്ള ബസാണ്.
ബസിലെ ഞരമ്പുരോഗികളെക്കുറിച്ച് പറയാതിരിക്കാന്‍ പറ്റത്തില്ലല്ലോ ? പ്രൈവറ്റ് ബസിന്റെ മുന്‍ ഡോറിന്റെയും ട്രാന്‍സ്പോര്‍ട്ട് ബസിന്റെ പിന്‍വശത്തെ ഡോറിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഒരു സ്പര്‍ശനത്തിനുവേണ്ടി കാത്തുനില്‍ക്കുന്നവരെ നമ്മുടെ ബസ് യാത്രകളില്‍ എത്ര വേണമെങ്കിലുംകാണാന്‍ കഴിയും .രൂക്ഷമായ നോട്ടം കൊണ്ടോ ഒരു ചവിട്ടുകൊണ്ടോ ഒക്കെ ഇത്തരക്കാരുടെ പത്തി മടക്കാവുന്നതാണ് .എന്നിട്ടും അടങ്ങിയില്ലങ്കില്‍ സേഫ്റ്റിപിന്‍ പ്രയോഗം നടത്താറുണ്ടന്ന് കേട്ടിട്ടുണ്ട്. സേഫ്റ്റിപിന്‍ ശരിക്കും സേഫ്റ്റിക്ക് വേണ്ടിയാക്കുന്നത് നമ്മുടെ ബസ് യാത്രകളീലാണ്.
ബസ് യാത്രക്കാരുടെ കൈയ്യിലിരിപ്പിന് ശരിക്കും ഇരയാകുന്നത് ബസ് യാത്രക്കാരല്ല മറിച്ച് വഴിയാത്രക്കാരും ഇരുചക്രവാഹനക്കാരും ആണ്.ബസിലിരുന്ന് ചുമ്മാതങ്ങ് തുപ്പുന്നത് ചിലര്‍ക്കൊക്കെ വിനോദമാണ് . ഈ തുപ്പല്‍ ചെന്നുവീഴുന്നത് പാവം വഴിയാത്രക്കാരന്റെയോ ഇരുചക്രവാഹനക്കാരന്റെയോ മുഖത്ത് !! മുറുക്കാന്‍ തുപ്പലാണങ്കില്‍ മഴപോലേ ആയിരിക്കും. ഒരു പ്രദേശത്തെ ആളുകളെ മുഴുവന്‍ ചുവപ്പിച്ചിട്ടേചിലര്‍ അടങ്ങുകയുള്ളൂ ....
3 comments:
കേരളത്തിലെ ബസ്സ് യാത്ര അതേപടി എഴുതി വെചെക്കുകയണല്ലൊ...നന്നായിട്ടുണ്ട്..
നന്നായി. കേരളത്തിലെ ബസ്സ് യാത്രയെ കുറിച്ചുള്ള യഥാര്‍ത്ഥ വിവരണം.അഭിനന്ദനങ്ങള്‍.
ഐ ലൈക് ദിസ്
Aadhaar Complaint
Aadhar Enrollment Form
What is Aadhaar
Post a Comment