Tuesday, November 25, 2008

നമ്മള്‍ ചെയ്യുന്ന നൂറ്റി‌രണ്ടാമത്തെ കാര്യം :101+1 things to do in kerala

.
നെറ്റില്‍ക്കൂടി കറങ്ങി നടന്നപ്പോഴാണ് നമ്മുടെ സ്വന്തം കേരളത്തെ ക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക്മൊത്തമായം ചില്ലറയായും വിതരണം ചെയ്യാന്‍ അരയും മെയ്യും മുറുക്കിയ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ സൈറ്റില്‍ എത്തപെട്ടത്. ഇവിടെ എത്തീയപ്പോഴാണ് നമ്മുടെ നാട്ടില്‍ എന്തെല്ലാം നടക്കുന്നുണ്ട്എന്ന് അറിഞ്ഞത്. പലര്‍ക്കും ഞാന്‍ ഈ ലിങ്ക് അയിച്ചു‌കൊടുത്തു. ഏതായാലും നമ്മുടെ നാടിനെക്കുറിച്ച് എല്ലാവര്‍ക്കും ഒരു സ്വയം ബോധം ഉണ്ടാവുന്നത് നല്ലതാണല്ലോ ? നിങ്ങളും ഈ ലിങ്ക് ഒന്നു വായിച്ചു നോക്ക്. നൂറ്റാണ്ടിലെ വലിയ തമാശ എന്നൊക്കെ പലരും പറയുന്നതു കേട്ടിട്ടില്ലേ... ഇതൊന്നു വായിച്ചുകഴിഞ്ഞാല്‍ ‘നൂറ്റാണ്ടിലെ വലിയ തമാശകള്‍ ‘ തേടി എങ്ങും പോകേണ്ട... ചിന്തിച്ചു ചിരിക്കാന്‍കഴിയുന്നവര്‍ മാത്രം ഈ ലിങ്ക് വായിച്ചാല്‍ മതി. ഇതിലെ കുറച്ചു കാര്യങ്ങള്‍ മാത്രം പറഞ്ഞു തരാം...101 കാര്യങ്ങള്‍ നമ്പരിട്ടാണ് പറഞ്ഞിരിക്കുന്നത്.(എണ്ണി‌യെണ്ണി പറയുക എന്ന് കേട്ടിട്ടില്ലേ?)... സാമ്പിളുകള്‍ ഇതാ :

5.Take a swig of toddy
Ask your tour guide to arrange for fresh madbura kallu (sweet toddy
extracted from the coconut palm) and have it the Kerala way with exotic
karimeen pollicbathu (baked fresh water fish) or spicy pickles.

അച്ചാറും തൊട്ടുനക്കി കരിമീനും തിന്ന്‍ ഒരോകുപ്പി കള്ളടിക്കണമെന്നു തന്നെയല്ലേ ?

14. Wear jasmine in your hair
Get yourself a string of jasmine-the natural ornament for your hair. You
could even pluck them fresh from a garden and string them yourself.
തമിഴ്‌ നാട്ടില്‍ നിന്ന് മുല്ലപ്പൂവന്നില്ലങ്കില്‍ ‘മലയാളമങ്കയുടെ’ തലയില്‍ മുല്ലപ്പൂ വരുമേ ?

16. Ride on 8 tonner without wheels
At the Periyar Wildlife Sanctuary in Thekkady, you and your friends can
majestically into the scenic jungle on an elephant. A mahout will guide
you on your enchanting journey.
നമ്മുടെ നാട്ടിലെ ആന മാത്രമേ ‘without wheels ‘ ആയിട്ടുള്ളോ? (ആനയുടെ ഇംഗ്ലീഷ് ‘8 tonner without wheels ‘ എന്നാക്കിയത് ഇപ്പോഴാണ് അറിഞ്ഞത്.)

22 Munch an uppumanga
You’ll simply relish a meal that is accompanied by uppumanga, tender
mangoes preserved in brine for months (the longer, the better).
പച്ചക്കറിക്ക് വിലകൂടിയതുകൊണ്ട് ഉപ്പുമാങ്ങതന്നെ ശരണം ..

28 Visit the local markets
Small stalls with fresh vegetables, fruits, fish, chicken… High pitched
salesmen luring you with impossible bargains. Visit these bustling
markets or chandas for fresh buys.
‘High pitched salesmen luring you with impossible bargains.‘ .വിലപേശലിവിടെനടക്കില്ല നാട്ടാരേ (നാടുകാണാന്‍ വരുന്നവരേ ) ???

29 Go bananas
In Kerala, red, green and yellow are synonymous with various types of
plantains’. These digestives come in different shapes too — tall, short,
stout, sleek... And while you taste banana chips, raw banana dishes,
banana milk shake, banana ice cream, dried bananas, fried bananas… you’ll
wonder if there’s any other fruit more versatile.
വായിച്ച് വണ്ടറടിക്കേണ്ട... ഏത്തക്കായെ ക്കുറിച്ചാണ്

36 Watch a Malayalam movie
Malayalam movies have excellent story lines and some of them are
internationally acclaimed. If you visit the State during a film festival,
you’ll get to see good movies with English subtitles.
മലയാള സിനിമ കാണണമെങ്കില്‍ കേരളത്തില്‍ തന്നെ വരണമെന്ന് ...
37 Bathe in healing waters
Don’t miss your chance to take a dip in the waters of the Nelliyampathy
forests in Palakkad or the mineral springs at Varkala. These waters are
known for their medicinal properties. Take a splash, heal yourself.
നെല്ലിയാമ്പതിയിലേയും വര്‍ക്കലയിലേയും വെള്ളത്തിന് medicinal properties ഉണ്ടന്ന് ... ഈ വെള്ളത്തിന്റെ പേറ്റന്റ് സായിപ്പു കൊണ്ടു‌പോകുമോ?

38 Buy gold for all occasions
Kerala’s gold jewellery, intricately disgined and delicate, will steal
any woman’s heart. Make sure you have enough money on you before you step
into a gold shop. Because whatever be your taste, you’ll find patterns
you’d wish to own.
സ്ത്യം പറഞ്ഞു , കൈയ്യില്‍ കാശുള്ളവന്‍ മാത്രം അങ്ങോട്ട് കയറിയാല്‍ മതി.

41 Ride in an autorickshaw
Explore the streets of Kerala in an autoriscksha, a three wheeled taxi
painted yellow and black. Don’t be surprised if you meet a driver who has
a degree in English literature or is fairly fluent with the language.
‘Don’t be surprised if you meet a driver who has a degree in English
literature or is fairly fluent with the language.‘!! ഇംഗ്ലീഷില്‍ തെറി വിളിച്ചാലുംഞെട്ടരുത് !!!!


45 Rock about in a bullock cart
On a pleasant evening, treaverse the scenic mud roads of Kerala at the
unhurried pace of a bullock cart. The tinkling bells and roll-over-from-
side-to-side motion of the cart will full you into a lazy reverie.
മ്യൂസിയത്തില്‍ പോലും കാളവണ്ടി കാണാന്‍ കിട്ടാത്തകാലമല്ലേ ഇത് ???

47 Order a metre of tea
Stop by a thattukada, a roadside kiosk, for a steaming cup of strong tea.
Watch the expert stretch it to a metre while pouring it from glass to
glass, blending it well and building up a tempting froth in the process.
ഇത് സത്യമാണ് കേട്ടോ

61 Try coconut hair oil
The secret of a Malayali woman’s long, black, lustrous hair could be
yours too. Coconut oil is considered the best nutrient for hair and a
coolant for the head. In Kerala, both men and women massage oil on their
heads before a bath.
Malayali woman’s ന്റെ നീണ്ട തലമുടീയുടെ രഹസ്യം വെളിച്ചണ്ണയാണോ? എത്രവെളിച്ചെണ്ണ കോരി
ഒഴിച്ചാലും തലമുടി അര ഇഞ്ചെങ്കിലും വളരുമോ?

94 Spot a dolphin
If you ‘re lucky, you’ll get to see the dolphins do their grand act at
the Cherai beach. Applaud them as they spring out of the waters
magnificent splash only to take a marvelous dive back into it.
ഭാഗ്യമുണ്ടങ്കില്‍ മാത്രം കാണാമെന്ന് . ചേറായിക്കാര്‍ക്കുപോലും ഇല്ലാത്ത ഭാഗ്യം കാശുമുടക്കി വരുന്ന സായിപ്പിനുണ്ടാവുമോ?

101. Try out new ways to fish
Dangle a rod and line into the flowing waters. Sweep a towel through it.
Feel for fish with your feet in the mud below. Or simply try trapping
small fish with your hands. Anyway, you’ll never return disappointed.
റോഡിലെ കുഴിയില്‍ നിന്ന് മീനെപിടിക്കുന്ന കാര്യമാണന്ന് തോന്നുന്നു. റോഡിലെ കുഴികള്‍ക്ക് ഇങ്ങനെയൊരു‘വിനോദ സഞ്ചാര പ്രാധാന്യ’ മുണ്ടന്ന് ഇപ്പോഴല്ലേ അറിഞ്ഞത്....


ബാക്കി നിങ്ങളുതന്നെ വായിച്ച് നമ്മുടെ നാടിനെക്കുറിച്ച് അറിഞ്ഞോളൂ...

ഇതെല്ലാം വായിച്ചു കഴിഞ്ഞിട്ടും നിങ്ങള്‍ക്കൊരു സംതൃപ്തി കിട്ടുന്നില്ല അല്ലേ? ഈ 101ന്റെ പട്ടികയില്‍ എന്തോ ഒരു കുറവുള്ളതുപോലെ .. സംഗതി സത്യമാണ് ഒരു കാര്യത്തിന്റെ കുറവുണ്ട് .. അത് ഇതാണ് ...

102. watch,participate and enjoy harthal
God's own country which could more appropriately called Land of Bandhs and Harthals .All malayalaies enjoy the harthal with chicken,cd,'kuppi',etc... This is the official site of harthal schedule ....

ഇതും കൂടി ചേര്‍ക്കേണ്ടതല്ലേ 102 മത്തെ കാര്യമായി...


.

6 comments:

ആചാര്യന്‍... said...

:) ....വോട്ടു ചെയ്തോ? ഇല്ലെങ്കില്‍ വരൂ....

കിഷോര്‍:Kishor said...

:‌)

കേരളത്തില്‍ ഡോള്‍ഫിനോ?

വിപിന്‍ said...

ആസ്വദിച്ചു.
സൂപ്പര്‍...

'മുല്ലപ്പൂവ് said...

:)

നിരക്ഷരന്‍ said...

കൊള്ളാം. നമുക്കിതൊക്കെ ഇംഗ്ലീഷില്‍ വായിക്കുമ്പോള്‍ ഇങ്ങനെ നല്ല തമാശ തന്നെ.

Aadhar said...

Hahaha...Great.