Saturday, January 24, 2009

ചില സി.ബി.ഐ. ചിന്തകള്‍ :

എന്നാലും ഞങ്ങളുടെ സി.ബി.ഐ. ഇത്രയ്ക്ക് അങ്ങോട്ട് വേണ്ടായിരുന്നു. ഞങ്ങളുടെ പിണറായി സഖാവിനെ ഒന്‍‌പതാം പ്രതിയാക്കണമായിരുന്നോ ? എസ്.എന്‍.സ്വാമിയും കെ.മധുവും മമ്മൂട്ടിയും ഒക്കെ ചേര്‍ന്ന് കഷ്ടപ്പെട്ട് സേതുരാമയ്യര്‍ വഴി ഞങ്ങള്‍ മലയാളികള്‍ക്കിടയില്‍ സി.ബി.ഐ യെക്കുറിച്ച് ഒരു ഇമേജ് ഉണ്ടാക്കി തന്നായിരുന്നു. “ടട്ടട്ടേ ടടട്ടേ...ടട്ടട്ടേ ടടട്ടേ...“ എന്ന് രാവിലേയും വൈകിട്ടും പാടിന്നടന്നു. എന്നിട്ടും ഞങ്ങളോടിത് വേണമായിരുന്നോ .... സി.ബി.ഐ. മനഃപൂര്‍വ്വം തങ്ങളെ കുറ്റക്കാര്‍ആക്കുകയാണന്ന് പിതൃക്ക കോട്ടൂരച്ചന്‍സ് ആന്‍ഡ് സെഫി സിസ്റ്റര്‍ പറഞ്ഞപ്പോള്‍ ഞങ്ങളത് ചിരിച്ചു തള്ളിയതാണ് പക്ഷേ
ഇപ്പോള്‍ പിണറായി സഖാവിനെ പ്രതിയാക്കിയത് രാഷ്ട്രീയ പ്രേരിതം ആണന്ന് പാര്‍ട്ടിയും കൈരളിയും ദേശാഭിമാനിയും പറയുമ്പോള്‍ ഞങ്ങളതിനെ എങ്ങനെയാണ് അവിശ്വസിക്കു ന്നത് ... പാവം പിടിച്ച ആ ആച്ചന്മാരേയും സിസ്റ്ററേയും പ്രതികളാക്കി കണ്ടത് പാപമായല്ലോ എന്റെ സി.ബി.ഐ.... കുമ്പസാരക്കൂട്ടില്‍ ഉളിപ്പില്ലാതെ ആ പാപം എങ്ങനെ ഏറ്റുപറയും ...


സി.ബി.ഐ ആനയാണ് ചേനയാണ് എന്നോക്കെയാണ് കഴിഞ്ഞ ആഴ്ചവരെ കൈരളിയും ദേശാഭിമാനിയും പറഞ്ഞത്. സിസ്റ്റര്‍അഭയെകൊന്നവരെ പതിനാറു വര്‍ഷത്തിനു‌ശേഷം അറസ്റ്റ് ചെയ്ത സി.ബി.ഐ യെക്കുറിച്ച് അവരെന്തെല്ലാം അപദാനങ്ങളാണ് വാഴ്ത്തിപ്പാടിയത് . അച്ചന്‍സ് സിസ്‌റ്റേഴ്‌സിന്റെ കൂസലില്ലായ്മയെ എത്ര ക്ലോസപ്പ് ഷോട്ടുകളിലൂടെയാണ് കാണിച്ചു തന്നത്. അച്ചന്മാരും സിസ്റ്ററും നിരപരാധികളാണന്ന് രൂപതക്കാര്‍ പറഞ്ഞപ്പോള്‍ എന്തായിരുന്നു പുകില്‍. പ്രതികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തിയന്ന് പറഞ്ഞ് എന്ത് പോസ്റ്ററുകളാണ് ഭിത്തികളില്‍ പറഞ്ഞത്. പ്രതികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയും നോട്ടീസ് ഇറക്കിയവരേയും തെറിവിളച്ച് സി.ബി.ഐ യ്ക്ക് ജയ് വിളിച്ചവര്‍ ഇന്ന് എവിടെയാണ് ???? ഡിസംബറില്‍ രൂപതക്കാര്‍ ചെയ്തത് തന്നെയല്ലേ രണ്ടു ദിവസമായി കൈരളിയും ദേശാഭിമാനിയും സി.പി.ഐ.(എം) നടത്തുന്നത് .....


പിതൃക്ക കോട്ടൂര്‍ സെഫി കള്‍ക്ക് വേണ്ടി ദീപിക പത്രം വാദിച്ചതുപോലെ ഇന്ന് ദേശാഭിമാനി ചെയ്യുന്നു. ( ജീവന്‍ കൈവിട്ടതില്‍ അച്ചന്മാര്‍ ഖേദിച്ചിട്ടുണ്ടാവും,പോയ ബുദ്ധി ആനപിടിച്ചാലും തിരിച്ചുവരല്ലില്ലോ? ) . ദീപിക സി‌ബിഐ ക്കാര്‍ക്ക് എതിരേ മുന്‍ ജസ്റ്റീസിനെകൊണ്ട് ലേഖനം എഴിതിക്കുമ്പോള്‍ കൈരളി സി.ബി.ഐ നടപടികള്‍ക്ക് എതിരെ ജസ്റ്റിസ് കൃഷ്ണയ്യരെ കൊണ്ട് തന്നെ പറയിപ്പിക്കുന്നു. (അത് ലേഖനരൂ‍പത്തില്‍ വരുമോ എന്നറിയാന്‍ നാളത്തെ (25/1/09) പത്രം നോക്കണം.). അച്ചന്‍‌സ് ആന്‍ഡ് സിസ്റ്ററിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ബിഷപ്പ് ഇടയലേഖന മിറക്കിയെങ്കില്‍ പിണറായി വിജയന്‍ നിഷ്‌കളങ്കന്‍ ആണന്ന് വീടുവീടാന്തരം കയറി അറിയിക്ക ണമെന്ന് ഇടതു‌പക്ഷത്തുനിന്ന് അറിയിപ്പ് തഴേത്തട്ടിലേക്ക് എത്തിക്കഴിഞ്ഞു. സി.ബി.ഐ. ക്കാരെ തെറിവിളിച്ച് കുഞ്ഞാടുകള്‍ ചെറിയ പ്രകടനങ്ങള്‍ നടത്തിയപ്പോള്‍ സഖാക്കള്‍ സംസ്ഥാനമൊട്ടാകെ
വലിയ പ്രകടനങ്ങള്‍ ആണ് സിബി.ഐ.ക്കെതിരെ നടത്തിയത്.



സി.ബി.ഐ.ക്കാര്‍ പുപ്പിലികള്‍ ആണന്നാണ് ഇത്രയും നാള്‍ ഇടതുപക്ഷം പറഞ്ഞു കൊണ്ട് നടന്നത് . ലാലുവിന്റെ കാലിത്തീറ്റയുംമായാവതിയുടെ താജ് കുഭകോണവും ജയാമ്മയുടെ അഴിമതിയും ഒക്കെ പറഞ്ഞ് സി.ബി.ഐ യെ പൊക്കിപ്പിടിച്ചവര്‍ ഇന്നലെ തൊട്ട് സ്റ്റിയറിംങ്ങ് അങ്ങ് കണ്ടമാനം ഒടിച്ചു. അതെല്ലാം ഇപ്പോള്‍ രാഷ്ട്രീയ എതിരാളികളെ ഒതുക്കാന്‍ സി.ബി.ഐ യെ എങ്ങനെ ഭരണപക്ഷം ഉപയോഗിക്കുന്നു എന്നതിന്റെ തെളിവുകളാണന്ന് അവര്‍ പറയുന്നു.


തങ്ങള്‍ ഭരണത്തില്‍ കേറിയതുകൊണ്ടാണ് അഭയക്കേസില്‍ പ്രതികള്‍ അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐ ക്ക് കഴിഞ്ഞതെന്ന് പറഞ്ഞ അച്യുതാനന്ദന്‍ സഖാവിന് കേരളത്തില്‍ മിണ്ടാട്ടമില്ല. താന്‍ മുഖ്യമന്ത്രിയായതുകൊണ്ടാണ് ലാവ്‌ലിന്‍ കേസില്‍ സിബി.ഐ യ്ക്ക് ഇപ്പോള്‍ കുറ്റപത്രം തയ്യാറാക്കാന്‍ കഴിഞ്ഞതന്ന് ഏതായാലും സഖാവ് പറഞ്ഞില്ല. ഇങ്ങനെയങ്ങ് തീര്‍ത്ത് പറഞ്ഞന്ന് പറയാന്‍ വരട്ടെ. കേരളത്തില്‍ വച്ച് ഒന്നും പറഞ്ഞില്ലന്നേയുള്ളു. പറയാനുള്ളതെല്ലാം സര്‍ക്കാര്‍ ചിലവില്‍ ഫ്ലൈറ്റ് പിടിച്ച് ഡല്‍ഹിയില്‍ ചെന്ന് പറഞ്ഞത്രെ. ( അതിനും നാട്ടുകാരുടെ കാശ് എടുത്തു ... പാവം!!!) . ചിലരിങ്ങനെയാണ് , ദേഷ്യം വരുമ്പോള്‍ അത് എതിരാളിയോട് കാണിക്കാറില്ല. നദിക്കരയില്‍ പോയി നിന്ന് രണ്ട് തെറിവിളിച്ച് തൃപ്തിപ്പെടും .സ്വന്തം തടികൂടി നോക്കണമല്ലോ ....


“മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍“ എന്ന് പൂന്താനം പാടിയത് നമ്മുടെ സി.ബി.ഐ.ക്കാരെ ക്കുറിച്ച് ആകാന്‍ വഴിയില്ലങ്കിലും സി.ബി.ഐ. യ്ക്കിത് ഇപ്പോള്‍ ചേരും. അഭയക്കേസില്‍ പ്രതികളെ ഒക്കെ പിടിച്ച് നിവര്‍ന്ന് നില്‍ക്കുമ്പോള്‍ “സി.ബി.ഐ. ക്കാര്‍ തങ്ങളെ പ്രതികളാക്കിയത് ഗൂഡാലോചനയുടെ ഫലമാണന്ന് “ അച്ചന്മാര്‍ പറഞ്ഞതാരും കേട്ടില്ല. അതാരും ഏറ്റുപിടിച്ചതും ഇല്ല. പക്ഷേ ഇപ്പോള്‍ കാലം മാറി കഥ മാറി .. സി.ബി.ഐ.ക്കാര്‍ ഗൂഡാലോചനക്കാ‍ര്‍ ആയി..


അച്ചന്മാര്‍ക്ക് ആശ്വസിക്കാം ,കൂട്ടത്തല്‍ നാട്ടുകാര്‍ക്കും. ഇത്രയും നാളും കീരിയും പാമ്പും പോലെ നിന്നിരുന്ന സഭയും പാര്‍ട്ടിയും ‘സി.ബി.ഐ ക്കാരുടെ ഗൂഡാലോചന‘ യില്‍ ഒരുമിച്ചല്ലോ?? സഭയ്ക്കുംപാര്‍ട്ടിക്കും ‘സി.ബി.ഐ ക്കാരുടെ ഗൂഡാലോചന‘ യ്ക്ക് എതിരെ ഒരുമിച്ച് ഒരു പ്രക്ഷോഭം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ് ....

6 comments:

Editor said...

സഖാക്കളെ മുന്നോട്ട്....

SERIN / വികാരിയച്ചൻ said...

ആരോകെ എന്തോകെ പറഞ്ഞാലും പിണറായി സഖ്‌ാവിന് ഇതൊകെ വെറും പുല്ലാ.....

ajeeshmathew karukayil said...

സി.ബി.ഐ. ക്കാര്‍ തങ്ങളെ പ്രതികളാക്കിയത് ഗൂഡാലോചനയുടെ ഫലമാണന്ന് “ അച്ചന്മാര്‍ പറഞ്ഞതാരും കേട്ടില്ല. അതാരും ഏറ്റുപിടിച്ചതും ഇല്ല. പക്ഷേ ഇപ്പോള്‍ കാലം മാറി കഥ മാറി .. സി.ബി.ഐ.ക്കാര്‍ ഗൂഡാലോചനക്കാ‍ര്‍ ആയി.

you said it Mr.Thekkedan

ജിവി/JiVi said...

അഭയക്കേസും ലാവ്ലിന്‍ കേസും താരതമ്യം ചെയ്യുന്നത്, ഇതുപോലെ വിലകുറഞ്ഞ ഹാസ്യം ആസ്വദിക്കുന്നവര്‍ക്ക് അതിനുള്ള ഒരു കോപ്പ് എന്നതല്ലാതെ മറ്റൊന്നുമല്ല.

ലാവ്ല്ലിന്‍ കേസിനാസ്പദമായ നവീകരണപ്രവര്‍ത്തനങ്ങളെക്കുറിച്ച് സ്റ്റെപ്പ് ബൈ സ്റ്റെപ്പ് വിശദീകരണം നല്‍കിക്കൊണ്ടാണ് അത് രാഷ്ട്രീയപ്രേരിതമാണെന്ന് സി പി എംമും അതിന്റെ മാധ്യമങ്ങളും പറയുന്നത്. (അല്ലാതെ കുറെ പ്രാര്‍ത്ഥനയും കോപ്രാട്ടികളുമല്ല).അതവര്‍ പറഞ്ഞില്ലെങ്കിലും ആ സി എ ജി റിപ്പോര്‍ട്ട് വായിച്ചാല്‍ തെളിഞ്ഞ ബുദ്ധിയുള്ളവര്‍ക്ക് അത് മനസ്സിലാക്കാവുന്നതേയുള്ളൂ. അഭയകേസില്‍തന്നെ രാഷ്റ്റ്രീയ ഇടപെടലുകള്‍ ഇല്ലാതാക്കത്തവണ്ണം കോടതി ഇടപെട്ടപ്പോളാണ് നമ്മുടെ പൂജ്യപിതാക്കന്മാര്‍ അകത്തായത്. ലാവ്ലിന്‍ കേസിലും കോടതിയാണ് ഇടപെട്ടതെന്ന് പറയുന്നു. എന്തായിരുന്നു കോടതിയുടെ ഇടപെടല്‍ എന്ന് പറഞ്ഞുതരുമോ?

abhilash attelil said...

അഭയ കേസില് നീണ്ട പതിനാറു വര്‍ഷം പ്രതികളെ സി ബി ഐ പിടിക്കാതിരുന്നത് അവരെ ഭരിക്കുന്ന കക്ഷിക്ക് സ്വാധീനിക്കുവാന്‍ കഴിയും എന്നുള്ളതിന്റെ ഏറ്റവും വല്യ തെളിവല്ലേ.രാജി വച്ച വര്‍ഗീസ്‌ പി തോമസ് കോടതയില്‍ മൊഴി കൊടുത്തത് കേട്ടില്ലായിരുന്നോ?അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ആയിരുന്നു പ്രതികളെ പിടിക്കരുതെന്ന് ആവശ്യപെട്ടെതെന്നു.മാത്രമല്ല വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിച്ചതിന് പ്രതിഫലമായി മൂലായം അഴിമതി കാണിച്ചു എന്ന് മൂന്നു മാസം മുമ്പു സി ബി ഐ കൊടുത്ത മൊഴി മാറ്റിയില്ലേ?

anoop said...

kodathiyil kuttam theliyunnathu vare arum kuttavali akunnillallo. athukondu kshamiykkuvin sodaranmare