മൂന്നോ അഞ്ചോ വര്‍ഷം കൂടുമ്പോള്‍ പള്ളികളില്‍ പുതിയ അച്ചന്മാര് ഇടവകമാറി എത്തും. വലിയ പള്ളികളില്‍ നിന്ന് ചെറിയ പള്ളികളിലേക്ക് പോകുന്ന അച്ചന്മാര് ദുഃഖത്തോടും ചെറിയ പള്ളികളില്‍ നിന്ന് വലിയ പള്ളികളില്‍ നിന്ന് വലിയ പള്ളികളിലേക്ക് പോകുന്ന അച്ചന്മാര് സന്തോഷത്തോടും തങ്ങളുടെ പഴയപള്ളികളില്‍ നിന്ന് പടിയിറങ്ങും. പുതിയ
പള്ളികളിലേക്ക് ചെന്നാലുടന്‍ ആത്മീയമാര്ഗ്ഗങ്ങളെക്കുറിച്ചും ആത്മീയപ്രസ്ഥാനങ്ങളെ ക്കുറിച്ചും ഒരു ക്ലാസ് തന്നെ എടുക്കും. പുതിയ ഇടവകളിലേക്ക് വന്നാലുടന്‍ അച്ചന്മാര് ഭവനസന്ദര്ശനത്തീന് ഇറങ്ങും. വീടുകള്‍ എവിടെ, അവിടെ ആരൊക്കെ താമസിക്കുന്നു എന്നറിയാനാണ് ഈ ‘നാട്ടുനടപ്പെ‘ങ്കിലും വീടുകളിലെ ‘ഫിനാഷ്യന്‍ പൊട്ടന്‍ഷ്യല്‍’ എത്രയെന്ന് അറിയുക എന്നതുകൂടി ചിലരുടെ ഹിജന്‍ അജണ്ടയിലുണ്ടാവും. ഇങ്ങനെ ഓരോ വീടുകളിലും കയറിയിറങ്ങി ‘ഇടവക രജിസ്റ്റര്‍’ പുതുക്കുന്നതിന് അച്ചന്മാര് പോകു മ്പോള്‍ വീടുകാണിച്ചു കൊടുക്കുന്നതിനായി ഏതെങ്കിലും പിള്ളാരേയും കൂട്ടും. ഒന്നുമല്ലങ്കിലും ഏതെങ്കിലും വീട്ടില്‍ ചെല്ലുമ്പോള്‍ അഴിച്ച് വിട്ടിരിക്കൂന്ന പട്ടി ഓടിച്ചാലും ഓടാന്‍ വഴിപരിച യമുള്ള ഒരാള്‍ കൂടെയുള്ളത് നല്ലതാണ്.
ഇടവകയിലേക്ക് പുതിയതായി എത്തിയ അച്ചന് ഒരു പയ്യനേയും കൂട്ടി വീടുകള്‍ സന്ദര്‍ശി ക്കാനിറങ്ങി. വീടുകളില്‍ താമസിക്കുന്നവരുടേയും അതിലുപരി ഗള്‍ഫില്‍ താമസിക്കുന്നവ രുടേയും വിവരങ്ങള്‍ അപഗ്രഥിച്ച് അച്ചന് മനസില്‍ രജിസ്റ്റര്‍ തയ്യാറാക്കുന്നുണ്ട്. കൂടെ പോയ ചെറുക്കനാണങ്കില്‍ നാലുമണിതൊട്ട് ഞെരിപിരി കൊള്ളാനും തുടങ്ങി. നാലുമണിക്ക് അവന്റെ വായിനോട്ടം തുടങ്ങാനുള്ളതാണ്. കലുങ്കില്‍ നേരത്തെപോയി സ്ഥാനം പിടി ച്ചില്ലങ്കില്‍ നിന്ന് വായിനോക്കണം. “അച്ചോ നമുക്ക് നിര്‍ത്താം നിര്‍ത്താം... ഇനി നാളെ മറ്റ് വീടുകളില്‍ കയറാം...” എന്നൊക്കെ ചെറുക്കന് പറയുന്നുണ്ടങ്കിലും അച്ചന് അതൊന്നും കണക്കിലെടുക്കുന്നതേയില്ല. ചെറുക്കനാണങ്കില്‍ അച്ചനെ വിട്ടിട്ടുപോകാനും മടി. ഓരോ വീട്ടിലും ചെല്ലുമ്പോള്‍ മുന്നില്‍ കൊണ്ടുവയ്ക്കുന്ന പലഹാരപാത്രങ്ങള്‍ ഉപേക്ഷിച്ചു പോകുന്ന തെങ്ങനെ...?? “ഇനി ഒരു വീട്ടിലൂടെ കയറി ഭവനസന്ദര്‍ശനം നിര്‍ത്താം“ എന്ന് അച്ചന് പറഞ്ഞപ്പോള്‍ ചെറുക്കന് ആശ്വാസമായി.
വീടിന്റെകത്തേക്ക് കയറി അവര്‍ ഇരുന്നു. വലിയ രണ്ടുനില വീട്ടില്‍ ഒരു അമ്മാമയും രണ്ട് പെണ്മക്കളും മാത്രമാണ് താമസം. അച്ചായന് അങ്ങ് ഗള്‍ഫില്‍. പരിചയപെട്ട് വന്നപ്പോള്‍ അമ്മാമ്മയും അച്ചനും പരിചയക്കാര്. കോളേജില്‍ അച്ചന്റെ ജൂനിയറായി പഠിച്ചതാണ് അമ്മാമ. അവര്‍ കഴിഞ്ഞകാല കോളേജ് ജീവിതത്തിലെ ഓര്‍മ്മകള്‍ ഓര്ത്തെടുക്കുപ്പോള് ചെറുക്കന്റെ കണ്ണ് അകത്തെ മുറിയിലേക്ക് തന്നെ ആയിരുന്നു. എവിടെങ്കിലും ചുരിദാറിന്റെ അനക്കം ഉണ്ടോ ? അച്ചനും അമ്മാമ്മയും അരമണിക്കൂര്സംസാരിച്ചപ്പോഴേക്കും ചെറുക്കന് മുന്നിലിരുന്ന പ്ലേറ്റുകള്‍ എല്ലാം വൃത്തീയാക്കിയിരുന്നു. എത്രയോ പരിചയക്കാരുടെ വീട്ടില്‍
അച്ചന് ചെന്നതാണ് അവരോടൊന്നും അച്ചന് ഇത്രയും നേരം സംസാരിച്ചിരുന്നിട്ടില്ല.?? അവന് കൂടതലൊന്നും ചിന്തിക്കാതെ വീണ്ടും നോട്ടം കതകിന് പാളിയിലേക്ക് വിട്ടു. കതകില്‍ പാളികളടിയില് വെള്ളാരം കല്ലുകള്‍ പോലെ തിളങ്ങുന്ന രണ്ട് കണ്ണുകള്‍
അവന് കണ്ടെത്തിയിരുന്നു. അച്ചന് പ്രാര്‍ത്ഥിക്കാനായി എഴുന്നേറ്റപ്പോള്‍ കുറച്ചുകഴിഞ്ഞിട്ട് പ്രാര്‍ത്ഥിക്കാം എന്ന് പറയണമെന്ന് തോന്നിയെങ്കിലും അവന് പറഞ്ഞില്ല.
അച്ചന് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു ശബ്ദ്ദം കേള്‍ക്കാം ...”ശ്ശ്...ശ്ശ്....”. അച്ചന് ചെവി വട്ടം പിടിച്ചു. ആ ശബ്ദ്ദം കേള്‍ക്കാം.. അച്ചന് ഇറുകണ്ണിട്ട് ചെറുക്കനെ നോക്കി. അവന് പ്രാര്‍ത്ഥിച്ചു കൊണ്ട് നില്‍ക്കുകയാണ്. അച്ചന് അവനേയും കടന്നുള്ള വാതിക്ക ലെക്ക് നോക്കി. അവിടെ പെണ്‍കൊച്ച് ഷാള്‍ തലയില്‍ ഇട്ടുകൊണ്ട് നില്‍പ്പുണ്ട്. ഷാള്‍ മുഖം മറയ്ക്കുന്നതുകൊണ്ട് ”ശ്ശ്...ശ്ശ്....”. എന്ന് വിളിക്കുന്നത് അവളാണോ എന്ന് കാണാന്‍ പറ്റുന്നില്ല. രണ്ടു മൂന്നു ദിവസമായിട്ട് ഈ ചെറുക്കനെ കൊണ്ടു നടന്നപ്പോള്‍ അവന്റെ സ്വഭാവം ഏകദേശം പിടികിട്ടിയിരുന്നതുകൊണ്ട് അച്ചന് ഉറപ്പിച്ചു. ഷാളിട്ട പെണ്ണ് ചെറുക്കനെ വിളിക്കുകയാണ് . ”ശ്ശ്...ശ്ശ്....”. ശബ്ദ്ദം ചെറുക്കനും കേട്ടു. ഏതായാലും അവളുതന്നെ വിളിക്കത്തില്ലന്ന് അവനറിയാം.പിന്നെയുള്ളത് ??? അമ്മാമ്മയും അച്ചനും ..... ദൈവമേ അവനറിയാതെ വിളിച്ചു. അവളേയും അവനേയും വിളിച്ച് ഒന്നു ഗുണദോഷി ക്കണം എന്ന് വിചാരിച്ച് അച്ചന് പ്രാര്‍ത്ഥന തുടര്‍ന്നു. അച്ചന്റെ കൂടെ നാളെമുതല്‍ താന്‍ വരത്തില്ലന്ന് പറയണമെന്ന് അവനും ഉറപ്പിച്ചു.
അച്ചന് പ്രാര്‍ത്ഥന നിര്ത്തിക്കഴിഞ്ഞപ്പോഴും ”ശ്ശ്...ശ്ശ്....”. കേള്‍ക്കാം. അച്ചന് ചെറുക്ക നേയും ചെറുക്കന് അച്ചനേയും നോക്കി.ശബ്ദ്ദം കേള്‍ക്കുന്ന ഭാഗത്തേക്ക് രണ്ടുപേരും നോക്കി. അമ്മാമ്മ വാതിലില്‍ തല ചാരി കണ്ണുകള്‍ അടച്ച് പ്രാര്‍ത്ഥന തീര്‍ന്നതറിയാതെ നില്‍ക്കുകയാണ്. അപ്പോഴും അമ്മാമ്മയുടെ ചുണ്ടുകള്‍ അനങ്ങുന്നുണ്ട്.”ശ്ശ്...ശ്ശ്....”. അച്ചന് ആ ശബ്ദ്ദത്തെ ഒരഞ്ച് സെക്കന്‍ഡുകൊണ്ട് അനലൈസ് ചെയ്തെടുത്തു. ”ശ്ശ്...ശ്ശ്....”. എന്നല്ല അമ്മാമ്മ പറയുന്നത് .”സ്തോത്രം സ്തോത്രം..” എന്നാണ് പറയുന്നത്. ഭക്തികൊണ്ട് സ് മാത്രം കേള്‍ക്കാം. ‘തോത്രം‘ സൈലന്റാണ് . സ് മാത്രം പുറത്തേക്ക് വരുന്നതു കൊണ്ട്”ശ്ശ്...ശ്ശ്....” എന്നാണ് കേള്‍ക്കുന്നത്.
ചെറുക്കനെ തെറ്റിദ്ധരിച്ചതില്‍ അച്ചനും അച്ചനെ തെറ്റിദ്ധരിച്ചതില്‍ ചെറുക്കനും മനസില്‍ ക്ഷമാപണം നടത്തി അന്നത്തെ ഭവനസന്ദര്‍ശനം നിര്‍ത്തി.
.
5 comments:
ഇതു താങ്കളുടേതു തന്നെ ഒരു re-post ആണല്ലോ തെക്കേടാ...
വിഷയ ദാരിദ്യം തൂടങ്ങിയോ?
thekkeda.. ;am reading first time. but really good one.
ശ്ശ്...ശ്ശ്....
kolllam ketto.....
enikishtapettu
Paavam ammamma, ethra kashtappettittanu athrayum oppichathu. Achanum kollaam chekkanum kollaam. Mothathil kollaam.
Post a Comment