Wednesday, February 11, 2009

ഐറ്റിക്കാരെ ആര്‍ക്കും വേണ്ടാതായോ!!! :

സാങ്കല്പികം :

“പണം ഇന്നു വരും നാളെ പോകും” .. പക്ഷേ അഭിമാനം ? വിവാഹമാര്‍ക്കറ്റില്‍ സോഫ്റ്റ്‌വെയര്‍ പ്രൊഫഷ്ണലുകളുടെ വില കുത്തനെ ഇടിഞ്ഞിരിക്കുന്നു. ഇപ്പോള്‍ സോഫ്റ്റ്‌വെയര്‍ ജോലിക്കാരെ ‘പ്രൊഫഷണലി ക്വാളിഫൈഡ് പേര്‍സണ്‍സ് ‘ ആയി കണാക്കുകൂട്ടാതെയായി എന്ന് തോന്നുന്നു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണന്ന് പറഞ്ഞ് കഴുത്തില്‍ ടാഗ് ഇട്ട് ഗമയില്‍ റോഡില്‍ക്കൂടി മസിലുപിടിച്ചു നടന്നവര്‍ ഈ കണക്കിനു പോയാല്‍ ഇടവഴികളില്‍ക്കൂടി കമ്പിനികളില്‍ ചെന്ന് കയറേണ്ടി വരുന്ന കാലം വിദൂരമല്ലന്ന് തോന്നുന്നു. വിവാഹമാര്‍ക്കറ്റില്‍ പൊന്നുംവില ഉണ്ടായിരുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയരെ ഇപ്പോള്‍ ആര്‍ക്കും വേണ്ടാതായി. അല്ലങ്കില്‍ വിവാഹപരസ്യങ്ങളില്‍ ഇങ്ങനെ എഴുതുമോ? We except preferably professionaly qualified persons. software engineers please excuse. ഏതായലും ഇത് കുറച്ച് കടന്ന കൈ ആയിപ്പോയി. ഒന്നുമല്ലങ്കില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍‌മാരും ഈ നാട്ടിലെ പൌരന്മാരല്ലേ? ആനമെലിഞ്ഞാല്‍ ആരെങ്കിലും തൊഴുത്തില്‍ കെട്ടുമോ?


ഇനിയും അല്പം സാങ്കല്പിക പ്രതികരണങ്ങള്‍ :
ഈ പരസ്യത്തിനെതിരെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ ഒന്നടങ്കം മുന്നോട്ടുവന്നിരിക്കുകയാണ്. തങ്ങളെ വെറും മൂന്നാം കൂലികള്‍ ആക്കുന്ന ഈ പരസ്യം എത്രയും പെട്ടന്ന് പിന്‍വലിക്കണമെന്ന് അവര്‍ ആവിശ്യപ്പെട്ടു. പരസ്യത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ടെക്‍നോപാര്‍ക്കിലും കാക്കനാട് ഇന്‍ഫോപാര്‍ക്കിലും പന്തംകൊളുത്തി പ്രകടനം നടത്തി. ഇന്ന് ടെക്‍നോപാ‍ര്‍ക്കിലെ സോഫ്റ്റ്‌വെയര്‍ ബാച്ചിലേഴ്സ് കറുത്തബാഡ്ജ് കുത്തിയാണ് ജോലിക്ക് കയറിയത്. ഈ വിവാഹ പരസ്യം ഡിലീറ്റ് ചെയ്തി ല്ലങ്കില്‍ മാട്രിമോണി സൈറ്റ് വൈറസുകള്‍ കൊണ്ട് തകര്‍ക്കുമെന്ന് ഇന്‍ഫോപാര്‍ക്ക് ബാച്ചിലേഴ്സ് അറിയിച്ചു. കലൂര്‍ ബസ്‌സ്റ്റാന്‍ഡില്‍ നടന്ന പ്രതിഷേധയോഗത്തില്‍ നൂറുകണിക്കിനാളുകള്‍ പങ്കെ ടുത്തു. കലൂരില്‍ കനത്ത പോലീസ് ബന്തവസ് തുടരുകയാണ്. ഈ വിഷയത്തെകുറിച്ചുള്ള ചില പ്രതികരണങ്ങള്‍ :

പെണ്‍കുട്ടിയുടെ പിതാവ് :
ഞാനെന്റെ മകളുടെ ഭാവിയാണ് നോക്കിയത്. കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങാപോലുള്ള ജോലിയുള്ള വനെകൊണ്ട് ആരെങ്കിലും മകളെ കെട്ടിക്കാന്‍ തയ്യാറാവുമോ ? എന്റെ മകളെ ആരെക്കൊണ്ട് കെട്ടിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കാണ് . software engineers please excuse. എന്ന് ഞാന്‍ ഉപയോഗിച്ചത് അവരെ കളിയാക്കാനൊന്നും അല്ല. വെറുതെ അവരുടെ സമയം കളയു ന്നത് എന്തിനാണന്ന് വിചാരിച്ചാണ്. എന്റെ മൂത്തമകളെ കെട്ടിയവന്‍ ഇപ്പോള്‍ പണിയില്ലാതെ വീട്ടില്ലിരിക്കുകയാണ്. മൂത്തമകനേയും പറഞ്ഞുവിട്ടതുകൊണ്ട് അവനും വീട്ടിലുണ്ട്. ഒരുത്തനും കൂടി ചെലവിന് കൊടുക്കാനുള്ള പാങ്ങെനിക്കില്ലാത്തതുകൊണ്ടാണ് ഞാനങ്ങനെ ചെയ്തത് . ഇതൊരു വിവാദമാക്കേണ്ട കാര്യമില്ല.

പെണ്‍കുട്ടി :
അച്ഛന്റെ തീരുമാനം തന്നെയാണ് എന്റേതും . ചേച്ചിക്ക് പറ്റിയത് എനിക്ക് പറ്റരുതല്ലോ ? ഇതില്‍ക്കൂ ടുതല്‍ എനിക്ക് പറയാനൊന്നും ഇല്ല.

ഇന്‍ഫോപാര്‍ക്ക് സോഫ്റ്റ്‌വെയര്‍ ബാച്ചിലേഴ്സ് യൂണിയന്‍ സെക്രട്ടറി :
ആരെക്കൊണ്ട് മകളെകെട്ടിക്കണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് തീരുമാനിക്കാം അതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല.software engineers please excuse. എന്നതിലാണ് ഞങ്ങള്‍ക്ക് എതിര്‍പ്പ്. സോഫ്റ്റ്‌വെയര്‍ എഞ്ചിനേഴ്‌സിനെ വേണ്ടാ എന്നുണ്ടങ്കില്‍ അവരുടെ വിവാഹാലോചനകള്‍ വരു മ്പോള്‍ അവര്‍ക്ക് ഒഴിവാക്കിയാല്‍ മതിയായിരുന്നല്ലോ?സോഫ്റ്റ്‌വെയര്‍ എഞ്ചിനേഴ്‌സിന് മാത്രമല്ലല്ലോ പണിപോയിട്ടുള്ളത് . സിവില്‍ എഞ്ചിനീയര്‍മാര്‍ക്ക് പണിപോയില്ലേ? മെക്കാനിക്കല്‍ എഞ്ചിനീയര്‍മാ ര്‍ക്ക് പണിപോയില്ലേ? അവരെ താരതമ്യം ചെയ്യുമ്പോള്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനേഴ്‌സിന് പണിയൊ ന്നും പോയിട്ടില്ല. പിന്നെ എന്തിനാണ് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാത്രം ഒഴിവാക്കപെടുന്നത്. അല്ലങ്കില്‍ ഡോക്ടര്‍മാര്‍മാത്രം ബന്ധപ്പെടുക എന്ന് പരസ്യത്തില്‍ പറഞ്ഞാല്‍ മതിയായിരുന്നല്ലോ ? ഇത് അത്യന്തിധികം പ്രതിഷേധകരമായ കാര്യമാണ്.

ടെക്‍നോപാര്‍ക്ക് സോഫ്റ്റ്‌വെയര്‍ ബാച്ചിലേഴ്സ് ഫെഡറേഷന്‍ ചെയര്‍മാന്‍ :
തികച്ചും അപലപനീയമായ പരസ്യമാണിത്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെക്കൊണ്ട് മകളെ കെട്ടിക്ക ണമെന്ന് ഞങ്ങള്‍ പറയുന്നില്ല. പക്ഷേ വിവാഹലോചനയും കൊണ്ട് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ അങ്ങോട്ട് ചെല്ലരുതന്ന്‍ പറയുന്നത് ശരിയായകാര്യമല്ല. യോഗ്യതയുള്ള സോഫ്റ്റ്‌വെയര്‍ എഞ്ചിനീ യര്‍‌മാരാണങ്കില്‍ അവര്‍ക്കും പെണ്‍കുട്ടിയുമായിട്ടുള്ള വിവാഹലോചനയില്‍ ഉള്‍പ്പെടുത്തണം. വിഴിഞ്ഞം തുറമുഖടെണ്ടര്‍ കേസില്‍ സൂം ഡെവലപ്പേഴ്സിനെക്കൂടി ഉള്‍പ്പെടുത്തണമെന്ന് സുപ്രീംകോട തി പറഞ്ഞല്ലോ?അവര്‍ക്ക് കരാര്‍ കൊടുക്കണമെന്ന് പറയുന്നില്ല വിധിയില്‍. അതുപോലെ വിവാഹ ലോചനയുടെ ഈ പരസ്യം പിന്‍‌വലിച്ച് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍‌മാരെക്കൂടി ഉള്‍പ്പെടുത്തി കൊണ്ടുള്ള പുതിയ പരസ്യം എത്രയും പെട്ടന്ന് ഇട്ടില്ലങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരും.

വസന്തകുമാരി (ഫെമിനിസ്റ്റ്):
ഇത്തരം പരസ്യങ്ങള്‍ തന്നെ അനാവിശ്യമാണ്. പെണ്‍കുട്ടികളെ പ്രദര്‍ശിപ്പിച്ച് ലേലം വിളിക്കുന്നതിന് തുല്യമാണ് ഇത്തരം മാട്രിമോണിയില്‍ സൈറ്റുകള്‍. ആടിമകച്ചവടമാണ് ഈ സൈറ്റുകളില്‍ നടക്കു ന്നത്. പെണ്‍കുട്ടികളെ വില്പനച്ചരക്ക് ആക്കുന്ന പരിപാടി തന്നെ നിരോധിക്കണം. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ മാത്രമെന്നല്ല ഒരുത്തനേയും പെണ്‍കുട്ടി വിവാഹംകഴിക്കാന്‍ പാടില്ല.ആരാണ് വിവാഹം കഴിക്കുന്നതെങ്കിലും അവരെല്ലാം പെണ്ണിനെ തോന്നുമ്പോള്‍ കൊട്ടാ‍നുള്ള തബലയായിട്ടാണ് കാണുന്നത്. ഒരു പെണ്ണിന് വിവാഹം കഴിക്കാതയും ജീവിക്കാമല്ലോ?

അച്ചാമ്മ കുര്യന്‍ (സിറ്റി വുമണ്‍സ് ക്ലബ് പ്രസിഡണ്ട് ) :
സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെ ഒഴിവാക്കേണ്ട കാര്യമൊന്നും ഇല്ലായിരുന്നു. എന്റെ അഭിപ്രായ ത്തില്‍ ആ പെണ്‍കുട്ടി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ കല്യാണം കഴിക്കണം. കാരണം ഞങ്ങള്‍ സ്ത്രികള്‍ക്ക് കൊണ്ടുനടക്കാന്‍ പറ്റിയത് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെയാണ്. അവരാകുമ്പോള്‍ വേറെപണിയൊന്നും ഇല്ലാത്തതുകൊണ്ട് വീട്ടിലെ പണികളൊക്കെ ചെയ്തുകൊള്ളും. വേലക്കാരിയേയും വയ്ക്കേണ്ടാത്തതുകൊണ്ട് ആ പൈസായും ലാഭിക്കാം. അവര്‍ക്ക് പണി തിരിച്ചുകിട്ടുമ്പോള്‍ സ്ത്രികള്‍ വീട്ടു ജോലികള്‍ ചെയ്യേണ്ടിവന്നേക്കാം. അപ്പോള്‍ വേലാക്കാരിയെ വേണമെന്ന് കരഞ്ഞ് പറയണം. കണ്ണീരില്‍ വീഴാത്ത ആണുങ്ങള്‍ ഉണ്ടോ ?

ഉല്പലാക്ഷന്‍ (ആള്‍ കേരള ബ്രോക്കേഴ്സ് ആന്‍ഡ് മാട്രിമോണിയല്‍ സൈറ്റ്സ് യൂണിയന്‍):
പരസ്യത്തില്‍ ഒരു കുഴപ്പവും ഇല്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ പരസ്യങ്ങളില്‍ We except preferably only software engineers എന്ന് ഉപയോഗിച്ചിരുന്നല്ലോ ? ഇപ്പോള്‍ സമയം അല്പം മോശമായതുകൊണ്ട് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് ഡിമാന്റ് കുറവാണ് . സമയം നന്നാവുമ്പോള്‍ അവരുടെ ഡിമാന്റ് കൂടും. അതിനാരയും കുറ്റപ്പെടുത്തിയിട്ടോ സമരം നടത്തിയിട്ടോ കാര്യമില്ല. സമാനമായ അവസ്ഥ ഇതിനുമുമ്പും വിവാഹമാര്‍ക്കറ്റില്‍ ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ശമ്പളം മുടങ്ങിയ സമയ ത്ത് അവരുടെ വിവാഹാലോചനകള്‍ ആര്‍ക്കും വേണ്ടായിരുന്നു. ആ അവസ്ഥ ഇന്ന് മാറിയില്ലേ? സമരങ്ങളും പന്തം കൊളുത്തിപ്രകടനങ്ങളു‌മൊന്നും ഒന്നിനും പരിഹാരമല്ല. കണ്ണടച്ച് നമ്മള്‍
ഇരുട്ടാ ക്കാതെ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം.

കേരള സോഫ്റ്റ്‌വെയര്‍ എഞ്ചിനേഴ്സ് കുമാരീസ് യൂണിയന്‍ സെക്രട്ടറി :
ആരെങ്കിലും അറിഞ്ഞുകൊണ്ട് കുരയ്ക്കാത്ത പട്ടിയെ വീട്ടു കാവലിന് വാങ്ങുമോ? ഞങ്ങള്‍ പെണ്‍കുട്ടിക ള്‍ക്ക് ഏതായാലും ജീവിത സുരക്ഷ നോക്കണം.പക്ഷേ പരസ്യത്തില്‍ നിന്ന് software engineers please excuse എന്നത് ഒഴിവാക്കാമായിരുന്നു. ശവത്തില്‍ കുത്തരുതന്നാണല്ലോ പഴമൊഴി.


കേരള ആര്‍‌ട്സ് കോളേജ് ലേഡീസ് യൂണിയന്‍ ചെയര്‍മാന്‍ :
ഇങ്ങനെതന്നെ വേണം ഇവന്മാര്‍ക്ക്. ഇവന്മാര്‍ക്കൊക്കെ എന്തൊരു ജാഡയായിരുന്നു പണ്ട്. പെണ്ണു കാണാന്‍ വരുമ്പോള്‍ ആര്‍ട്സ് കോളേജിലാ പഠിക്കുന്നതന്ന് പറയുമ്പോള്‍ എന്തൊരു പുച്ഛമായിരുന്നു അവന്മാരുടെ മുഖത്ത്. പണ്ടൊക്കെ ദൈവം പിന്നെ പിന്നെ എന്നായിരുന്നു ഇപ്പോള്‍ അന്നേരം അന്നേരം എന്നാ ദൈവം. ഏതായാലും ഞങ്ങള്‍ വന്ന വഴി മറക്കില്ല. കൊച്ചു കൊച്ചു ജോലിക്കാരെ തന്നയാ ഞങ്ങളിപ്പോഴും നോക്കുന്നത്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണന്ന് പറഞ്ഞ് ഏതെങ്കിലും ഒരുത്തന്‍ കല്യാണാലോചനക്കായി ഞങ്ങളുടെ വീടിന്റെ ഗെയ്റ്റ് കടന്നങ്ങാണം വന്നാല്‍
പട്ടിയെ തുറന്ന് വിടും.

ഇന്‍‌ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് മന്ത്രി :
സര്‍ക്കാരിന് ഇത്തരം പരസ്യങ്ങള്‍ നിയന്ത്രിക്കാനൊന്നും പറ്റില്ല. പരസ്യങ്ങള്‍ ക്രമസമാധാന പ്രശ്നങ്ങ ള്‍ ഉണ്ടാക്കുകയാണങ്കില്‍ പോലീസ് ഉചിതമായകാര്യങ്ങള്‍ ചെയ്യും. ഇന്നത്തെ മന്ത്രിസഭാതീരുമാനം അനുസരിച്ച് എല്ലാ ആഴ്ചയിലും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ക്കായി വിവാഹമേളകള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്നതാണ് . വിവാഹച്ചിലവ് സര്‍ക്കാര്‍ വഹിക്കുന്നതുമാണ്.

24 comments:

അനില്‍@ബ്ലോഗ് said...

സംഭവം ഇത്ര സീരിയസ്സായോ?

നാട്ടിന്‍പുറങ്ങളില്‍ ഐ.ടി ക്കാര്‍ക്ക് വലിയ മാര്‍ക്കറ്റില്ല, വിവാഹ കമ്പോളത്തില്‍.

ഐ.ടി ക്കാര്‍ ഐ.ടിക്കാരെ കെട്ടുക , അതാണ് ബെസ്റ്റ് പോവഴി.
:)

കുഞ്ഞിക്കിളി said...

athey IT kaar IT kaare kettuka .. athu thanne aanu nalla kaaryam... randu perkkum joli illathe aayal onnichu peruvazhi il erangaamallo! ;)

കുഞ്ഞിക്കിളി said...

Thekkeda.. kollam k tto!

Anonymous said...

ഐ ടി ക്കാരെപറ്റി എനിക്കു സഹതാപമുണ്ടു എങ്കിലും ഈ പോസ്റ്റ് (http://pazhamburanams.blogspot.com/2008/08/blog-post.html) ഒന്നു വായിച്ചിട്ടു അതില്‍ കമ്മന്റ് ഇട്ടിരിക്കുന്ന ഒരു അനോണിയും, പിന്നെ ജോണ്‍ കെ വര്‍ഗീസും പറഞ്ഞിരിക്കുന്നതു കണ്ടാല്‍ ഐ.ടി ക്കാരല്ലാതെ മറ്റാരും മനുഷ്യരല്ല എന്നു തോന്നും. ഇപ്പോള്‍ ഇതു വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം ഓടിവന്നതു ഇവരുടെ കമന്റ് ആണു. ഇപ്പോള്‍ ഈ കമന്റ് എഴുതിയവര്‍ ഈ പോസ്റ്റ് വായിച്ചിരുന്നെങ്കില്‍ എന്നു ആത്മാര്‍ത്ഥ്മായി ആഗ്രഹിക്കുന്നു.

ചങ്കരന്‍ said...

എന്റെ കര്‍ത്താവേ നേരത്തേ കെട്ടിയത് നന്നായി.

കാപ്പിലാന്‍ said...

:)

നിരക്ഷരന്‍ said...

ഹ ഹ....രസമുണ്ട്.
പക്ഷെ ചിരിച്ചാൽ പ്രശ്നമാകുമോ ?
ഐ.ടി.ക്കാർ വന്ന് ഇടിച്ച് കൂമ്പ് വാട്ടുമോ ?

നർമ്മത്തിലാണ് എഴുതിയത് എന്ന വിശ്വാസത്തിലാണ് ചിരിച്ചത് :)

Anonymous said...

സാരമില്ല.. കുറച്ചുകാലം അവന്മാര്‍ക്ക്‌ ചാകരയായിരുന്നില്ലേ??? ഇതു ട്രോളിംഗ്‌ നിരോധന കാലം ആണെന്ന് കരുതിയാല്‍ മതി...

തല്ലാന്‍ വരണ്ട....

അപ്പു said...

ഷിബൂ, എഴുതിയത് തമാശയ്ക്കാണെങ്കിലും അല്പം കാര്യമില്ലാതില്ല. കേരളജനതയുടെ മനസിലിരിക്കുന്ന ജോലി എന്നത് , പെന്‍ഷന്‍ പ്രായം ആവുന്നതുവരെയുള്ള ജോബ് സെക്യൂരിറ്റിയാണ്. അത് കാലാകാലങ്ങളില്‍ മാറിക്കൊണ്ടിരിക്കും. കേട്ടിട്ടില്ലേ ഓരോരുത്തര്‍ പറയുന്നത് “എന്റെ മോന് നല്ല ജോലിയാ കിട്ടിയത്. ഒരുപണിയുമില്ല” എന്ന്. ഇവിടെ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ തല്‍ക്കാലത്തേക്കുള്ള ഒരു എക്സ്‌ക്യൂസ് മാത്രം. ഗള്‍ഫ്കാര്‍ക്കും ഇതേ ഗതി താമസിയയാതെ വരും.

പാമരന്‍ said...

"ഐടിക്കാര്‍ ഐടിക്കാരെ കെട്ടുക.." ഹും എന്നിട്ടു വേണം രണ്ടുപേരും ലൈഡ്‌ ഓഫായി കുടുമ്മം പട്ടിണിയാവാന്‍ :)

പറഞ്ഞപോലെ റിസെഷനു മുന്നേ കെട്ടിയതു ഭാഗ്യമായി.. :)

ശ്രീ @ ശ്രേയസ് said...

ആകെ കലിപ്പുതന്നെ അണ്ണാ...

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ക്കുവേണ്ടി ഒരു തൊഴില്‍ പരിശീലനകേന്ദ്രം തുടങ്ങിയാലോ എന്ന് ആലോചിക്കുന്നു. കുറച്ചു മന്‍വെട്ടിയും തൂമ്പയും അല്പം തറയും ഉണ്ടെങ്കില്‍ പരിശീലനം കൊടുക്കാം. picasa സോഫ്റ്റ്‌വെയര്‍ ഒക്കെ ഉപയോഗിച്ചു ശീലിച്ച പാവം ഈ ഞങ്ങള്‍ക്ക് ഇനി പിക്കാസ് തന്നെ ശരണം!

വടക്കൂടന്‍ | Vadakkoodan said...

മാന്ദ്യം മാറുന്നത് വരെ ബാച്ചിലര്‍ ലൈഫ് ആഘോഷിക്കാം :)

പപ്പൂസ് said...

ഹ ഹ ഹ!!! പ്രതികരണങ്ങള്‍ കലക്കി!

ഈ പരസ്യം ഇങ്ങനെയൊരു സന്ദര്‍ഭത്തിലല്ല വന്നിരുന്നതെങ്കില്‍ ആരെങ്കിലും ശ്രദ്ധിക്കുമായിരുന്നോ? Just a matter of personal preference.

ടോട്ടോചാന്‍ (edukeralam) said...

എനിക്കും കിട്ടി ഈ പരസ്യത്തിന്റെ ഒരു മെയില്‍. അതില്‍ ആ പെണ്‍കുട്ടിയുടെ മുഖവും ഉണ്ട്. അത് അല്പം കടന്നു പോയില്ലേ? കല്യാണം അന്വേഷിക്കുന്ന കുറച്ചു പേര്‍ അതാത് സൈറ്റില്‍ കയറി കാണുകയോ കാണാതിരിക്കുകയോ ചെയ്തോട്ടെ. പക്ഷേ ഈ മെയില്‍ പരിപാടി ശരിയല്ല. ബ്ലോഗില്‍ ഇട്ടപ്പോള്‍ മുഖം മറച്ചത് നന്നായി. എന്തായാലും ആ മെയില്‍ ഞാന്‍ ആര്‍ക്കും ഫോര്‍വേഡ് ചെയ്യാനൊന്നും പോയില്ല. ഇത് വെറും ഒരു തമാശ മാത്രമായി എടുത്താല്‍ മതി... തൊന്തരവും അത്തരത്തില്‍ തന്നെയാണ് ബ്ലോഗ് എഴുതിയിരിക്കുന്നത്...

ഒരു തമാശക്കപ്പുറും ഇത്തരം ചിന്തകള്‍ പോകാതിരിക്കട്ടെ...

krish | കൃഷ് said...

ബാച്ചികളേ... പ്രതികരിക്കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ.

ഒരു പ്രതിഷേധഹര്‍ത്താല്‍ സംഘടിപ്പിച്ചാലോ.
കുറച്ചുനാളായി ഹര്‍ത്താല്‍ ഇല്ലാതിരിക്കുകയാ..

ചിത്രകാരന്‍chithrakaran said...

ബ്രോക്കേഴ്സ് എക്സ്ക്യൂസ് എന്നു കാണറുണ്ട്.
:)അതുപോലായോ ?
എല്ലാം നല്ലതിനെന്നു കരുതുക.
നമ്മുടെ ഫോട്ടോ ഷോപ്പും,വിന്റോസും,
കോറല്‍ ഡ്രോയുമൊക്കെ അഴിച്ചുപണിഞ്ഞ്
ഒരു ഇന്‍ഡിക്കയുണ്ടാക്കാമോ
എന്ന് ശ്രമിക്കാന്‍ ഈ വിലയിടിവ്
കാരണമാകുമെങ്കില്‍
അതില്‍പ്പരം സന്തോഷമെന്തുണ്ട് !!!

Arunan said...

nannayittundu :)

മറ്റൊരാള്‍\GG said...

പോസ്റ്റിലെ ഹാസ്യം ഇഷ്ടപ്പെട്ടു, ഷിബു.

പിന്നെ പബ്ലിസിറ്റിയ്കുവേണ്ടി ഇങ്ങനെയൊരു മാട്രിമോണിയല്‍ പ്രൊഫൈല്‍ ഉണ്ടാക്കിയതാണെന്ന് എനിയ്ക്ക് തോന്നുന്നു.

'We ‘except‘ preferably professionally qualified persons. software engineers please excuse."

‘except‘ന്റെ ഇവിടുത്തെ അര്‍ത്ഥം അങ്ങോട്ട് ശരിക്ക് മനസ്സിലാവുന്നില്ലല്ലോ മാഷേ!

പണ്ട് മെഡിക്കല്‍ നഴ്സ്മാരെക്കുറിച്ചായിരുന്നു മെയിലുകളില്‍ തമാശകളും ചര്‍ച്ചകളും എല്ലാം. ഇന്നിപ്പോള്‍ അവരൊക്കെ തൊഴില്‍ മേഖലയുടെ ഔന്നിത്യത്തില്‍ എത്തിയതിനാല്‍ എഴുത്തിന് പുതിയ മേച്ചില്‍പുറം തേടുകയാണോ?

Anonymous said...

ഐടിയിൽ ജോലി ചെയ്യുന്ന ഒരുത്തൻ എന്റെ നാട്ടിലുണ്ടായിരുന്നു.. അഹൻകാരം എന്താണെന്ന് കണ്ട് പടിക്കാൻ പറ്റിയ സാധനം.

പല പയ്യന്മാരും ഐടി സീറ്റിന് വേണ്ടി സ്ഥലത്തെ എല്ലാ നേതാക്കന്മാരുടെ കാലു പിടിക്കുന്നതും, കടി പിടി കൂടുന്നതും ഈയുളളവന് കാണേണ്ടി വന്നിട്ടുണ്ട്.

പലരുടേയും തെറ്റിദ്ദാരണകൾ മാറിക്കിട്ടാനുളള അവസരം കൂടിയാണിത്.

എന്താ ജോലി എന്ന് ചോദിച്ചാൽ ഞാൻ സാൻഫ്രാൻസിസ്കോയിൽ സിസ്റ്റം അഡ്മിനീസ്ട്രാറ്റർ അല്ലെൻകിൽ ന്യൂയോർക്കിൽ സിസ്റ്റം അനലൈസർ, ഔർ ഉഗാണ്ടയിൽ സിസ്റ്റം ഡിൻകോൾഫിക്കേഷൻ, ഇത് കേട്ട് മടുത്തു.

ഇനി കുറച്ച് കാലം മറ്റു ഞങ്ങളെപോലുളള പാവങ്ങളോക്കോ അറിയട്ടെ.

ഇവനമാരെ കെട്ടിയ പെൻബിള്ളേരുടെ പ്രശ്നങ്ങൾ തീരത്തതാണ്, പലരും വിവാഹ മോചനത്തിൽ എത്തുന്നു എന്ന് ഈയടുത്ത് ഒരു ന്യൂസ്സ് പേപ്പറിൽ വായിക്കുകയുണ്ടായി,
പോർൺ സൈറ്റ് വാച്ചിങ്ങ്, സെക്സ്സ് ഇന്റർനെറ്റ് എന്നിവക്ക് ഇവർ അടിമകളായിത്തീരുന്നു.
സിസ്റ്റം വിട്ട് ഒരു കളിയുമില്ലാത്താതിനാൽ ഭാര്യക്ക് ദാബത്ത്യ ജീവിതം എന്നുള്ളത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു.

ഈ പ്രശനത്തെ ഇവർ നേരിട്ടത് തന്നെ ഈ പ്രൊഫൈൽ നീക്കം ചെയ്തില്ലെകിൽ സ്പാം വിട്ട് ആ സൈറ്റ് നിറക്കും എന്നുളള ഭീഷണിയണ്.

Anonymous said...

Dear frnds,
Actually this a fake news..a nice work done by one of the photoshop experts..As u all knw for every rise thers a fall..definitely this recession is gonna end in the near future and we are gonna boom..

Your's,
Software Engineers

മുക്കുവന്‍ said...

kollam

suraj::സൂരജ് said...

ആശൂത്രികളും ലേ ഓഫ് ചെയ്യുവോ ?
ഡാക്കിട്ടറമ്മാരും തെണ്ടേണ്ടി വര്വോ..?!

- ഒരു പ്രൊഫഷണലി ഡിസ്ക്വാളിഫൈഡ് ഡിസേബിള്‍ഡ്

thanku said...

super

Ranjith Raghunathan said...

Remember,

Great people remains great forever, problem happens to those people who came to this profession for prestige.

Thanks.