അശ്വമേധത്തിന്റെ ഹോം പേജില്‍‘അരമന രഹസ്യം’ എന്ന കാറ്റഗറയില്‍ ആണ് ‘ആധുനിക പെണ്ണുകാണല്‍ ‘ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിനുമുമ്പും ഒരു അടിച്ചുമാറ്റല്‍ എന്റെ മറ്റൊരു ബ്ലോഗില്‍ നിന്ന് നടന്നിട്ടുണ്ട്. കലികാല ക്കാഴ്ചകള്‍ എന്ന ബ്ലോഗില്‍ ഞാന്‍ എഴുതിയ ‘വിവാഹമോചനത്തിന് ഇങ്ങനെയും ഒരു കാരണമോ?‘ എന്ന് പോസ്റ്റ് മറ്റൊരു ബ്ലോഗര്‍ സ്വന്തം പേരില്‍ അയാളുടെ ബ്ലോഗില്‍ ഇട്ടിരിക്കുന്നത് ഞാന്‍ കണ്ടിരുന്നു. അന്നത് അത്രെ കാര്യമാക്കാതിരുന്നതുകൊണ്ട് ആ ലിങ്കൊന്നും എടുത്ത് വച്ചിരുന്നില്ല. ഇന്ന് ഗൂഗില്‍ സേര്‍ച്ചില്‍ ‘വിവാഹമോചനത്തിന് ഇങ്ങനെയും ഒരു കാരണമോ?‘ എന്ന് സേര്‍ച്ച് ചെയ്തുനോക്കിയിട്ട് ഈ പേരില്‍ മറ്റെങ്ങും പോസ്റ്റ് ഉള്ളതായി കണ്ടില്ല. ഒന്നുകില്‍ ആ ബ്ലോഗര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ടാവും അല്ലങ്കില്‍ തലക്കെട്ട് മാറ്റിയിട്ടുണ്ടാവും. (ഗൂഗിളില്‍ സേര്‍ച്ച് ചെയ്തപ്പോഴാണ് 2007 ല്‍ ‘വിവാഹമോചനത്തിന് ഇങ്ങനെയും ഒരു കാരണമോ?‘ മറ്റൊരു ബ്ലോഗില്‍ കിടക്കുന്നത് കണ്ടത്.).
ചിലരൊക്കെ അനുവാദം ചോദിച്ചിട്ട് ബ്ലോഗില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉപയോഗിക്കാറുണ്ട്. അനുവാദം ചോദിക്കുന്നവര്‍ക്ക് ബ്ലോഗില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉപയോഗിക്കുന്നതിന് സമ്മതവും നല്‍കാറുണ്ട്.
ഞാന്‍ എഴുതിയ ചില ബ്ലോഗുകള്‍ പി.ഡി.എഫ്. ഫോര്‍മാറ്റില്‍ എനിക്കു മെയിലില്‍ കിട്ടിയതി നുശേഷം ഞാന്‍ തന്നെ ബ്ലോഗുകള്‍ പി.ഡി.എഫിലാക്കി മെയിലില്‍ അയക്കാന്‍ തുടങ്ങി. ഒന്നുമല്ലങ്കില്‍ അതില്‍ നമ്മുടെ ബ്ലോഗിന്റെ അഡ്രസെങ്കിലും വയ്ക്കാന്‍ പറ്റുമല്ലോ ?
ഞാന്‍ ഓര്‍ക്കൂട്ടില്‍ about me ല്‍ എഴുതിയിട്ടിരുന്നപലതും സ്ക്രാപ്പുകളായും എസ്.എം.എസ്. ആയും എനിക്കുതന്നെ കിട്ടിയിട്ടുണ്ട്.ഞാന്‍ എഴുതിയ about me പലരും തങ്ങളുടെ പ്രൊഫൈലില്‍ ഉപയോഗിക്കുന്നുണ്ട്. ഗൂഗിള്‍ ടോക്കില്‍ തങ്ങളുടെ സ്റ്റാറ്റസ് മെസേജായും ചിലരൊക്കെ ഇത് ഉപയോഗിക്കുന്നുണ്ട്. ബ്ലോഗില്‍ നിന്നുള്ള ഭാഗങ്ങള്‍ സ്ക്രാപ്പുകളോ, എസ്.എം.എസ് കളോ,സ്റ്റാറ്റസ് മെസേജുകളോ , ആക്കുന്നതിനോ തങ്ങളുടെ പ്രൊഫൈലി ല്‍ ഉപയോഗിക്കുന്നതിലൊന്നിനും ഒരു പരാതിയും പരിഭവും ഇല്ല. പക്ഷേ ......
എഴുതുന്നതെല്ലാം കൊലയോടെ എടുത്ത് മറ്റ് സൈറ്റുകളില്‍ കൊണ്ട് ഇടുമ്പോള്‍ അല്പം മാന്യത യൊക്കെ ആവാം. കുറഞ്ഞപക്ഷം‘അടിച്ചുമാറ്റിയത് ‘ എവിടെ നിന്നാണെങ്കിലും രേഖപ്പെടുത്താമായിരുന്നു. സ്വന്തം കൊച്ചിനെ എടുത്തുകൊണ്ട് പോയി മറ്റൊരു ഉടുപ്പ് ഇടുവിച്ച് നിങ്ങളറിയാതെ മറ്റെവിടെങ്കിലും കൊണ്ട് കിടത്തിയാല്‍ നിങ്ങള്‍ക്ക് സങ്കടം വരില്ലേ???? മോഷ്ണവും ഒരു കലയാണന്ന് പറഞ്ഞ ദീര്‍ഘദര്‍ശിക്ക് ആയിരം പ്രണാമങ്ങള്‍ !!!!!!!!!!!
19 comments:
അവിടെ ഒരു കമന്റിട്ട് നോക്കാമായിരുന്നില്ലേ?
malayalamfun.com inte paeril mail forwarding ingum nadakkunnudu.
അവിടെ കമന്റി നോക്കൂ..
ആ പോസ്റ്റ് എനിക്ക് മെയിലിലും കിട്ടിയിരുന്നു. ബ്ലോഗ് സ്ഥിരമായി വായിക്കുന്ന ഏതോ സുഹ്രുത്ത് പൊക്കിയതാണെന്നാണ് അറിഞ്ഞത്. ന്നാലും നാണംകെട്ട പണിയായിപ്പോയി അടിച്ചുമാറ്റുന്നത്.. അവരെന്ത് പറഞ്ഞു?
ദാ, അത് മറ്റൊരു രീതിയില്‍ ഇവിടെയും !!!!
LOOK HERE
ഞാന്‍ പറഞ്ഞതിങ്ങ് തിരിച്ചെടുത്തു. അവിടെ കമന്റിട്ടിട്ട് കാര്യമില്ല. അശ്വമേധം “നല്ല ഡീസന്റ്” പാര്‍ട്ടിയാണ്. രാവിലെ ഈ പോസ്റ്റിന്റെയും ഒറിജിനല്‍ കഥയുടെയും ലിങ്ക് വച്ച് ഒരു കമന്റ് ഞാനവിടെ ഇട്ടായിരുന്നു. പുള്ളി ആ കമന്റ് ഡീസന്റായി ഡെലിറ്റ് ചെയ്തു.
ആലു മുളച്ചാല്‍ അതൊരു തണല്... അത്രയേ പാവം കരുതിക്കാണൂ...
ബ്ലോഗ് ആര്‍ക്കും മോഷ്ടിക്കാം എന്നൊരു തോന്നല്‍ ചില പോര്‍ട്ടലുകള്‍ക്ക് ഉണ്ട്.പക്ഷെ JOE താങ്കള്‍ ലിങ്ക് തന്ന മഴത്തുള്ളികളില്‍ അതൊരു ഇമെയില്‍ ആയി വന്നു എന്ന് പറയുന്നുണ്ട്.
.. ഇതിനെ ഖേദകരം എന്നെ പറയാനാവൂ.
അതെ ദീപക്, അതുകൊണ്ടാണ് ഞാന്‍ പറഞ്ഞതു 'മറ്റൊരു രീതിയില്‍' എന്ന്.....ചില മെയില്‍ സംഭവങ്ങള്‍ ഞാന്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ക്രെഡിറ്റ് ലൈന്‍ ഉറപ്പായും കൊടുക്കാറുണ്ട്.
Ennalum ithoru aanum pennum ketta paniyayippoyi.
നമ്മള്‍ ബ്ലോഗര്‍മാര്‍ വെറും ചെണ്ടകളായോ എന്ന് സംശയം .....
നമ്മളെഴുതുന്ന ബ്ലോഗ് നമ്മുടെ സ്വന്തമാണന്നാണ് ഇത്രയും കാലം കരുതിയിരുന്നത് ... പക്ഷേ ഇപ്പോള്‍ ...
മറ്റ് ഇടങ്ങളില്‍ ബ്ലോഗ് കൊണ്ടിടുമ്പോള്‍ കുറഞ്ഞപക്ഷം അത് എവിടെ നിന്നാണ് എടുത്തതെന്നെങ്കിലും കൊടുക്കണം ....
മഴത്തുള്ളികിലുക്കത്തില്‍ കമന്റിട്ട ‘സുല്‍‘ ബ്ലോഗ് ലിങ്ക് അവിടെ കൊടുത്തിട്ടുണ്ട്. (സുഹൃത്തേ നന്ദി..)
തെക്കേടന്‍ ഈ ബ്ലോഗ് മോഷണപരമ്പരയിലെ അവസാനത്തെ ഇര മാത്രം. വെബ് പോര്‍ട്ടലുകല്‍ നടത്തി മറ്റുള്ളവന്റെ സൃഷ്ടികള്‍ മോഷ്ടിച്ച് പ്രസിദ്ധീകരിച്ച് പണമുണ്ടാക്കുന്ന അല്‍പ്പന്മാര്‍ക്ക് നമ്മളെന്തൊക്കെ പറഞ്ഞാലും മനസ്സിലാകില്ല. അല്‍പ്പം മാന്യതയുള്ളവരാണെങ്കില്‍ ഒരു മെയില്‍ കിട്ടിയ ഉടനെ അത് ഡിലീറ്റ് ചെയ്യുമായിരുന്നു. ഇത് കേരള്‍സ് ഡോട്ട് കോമിനെപ്പോലെ ‘ഡീസന്റ് ‘ പാര്‍ട്ടി തന്നെയാ.
മോഷണത്തില്‍ പ്രതിഷേധിക്കുന്നു. തെക്കേടന്റെ ലിങ്ക് കാണിച്ച് എല്ലാവരും ഓരോ മെയില്‍ അയച്ച് നോക്കൂ. കൂടുതല്‍ പേര്‍ വിവരം അറിഞ്ഞെന്ന് കാണുമ്പോള്‍ ഡിലീറ്റ് ചെയ്യാനും മതി. ഞാന്‍ ഏതായാലും അയക്കാന്‍ പോകുന്നു. എന്നിട്ടും നടന്നില്ലെങ്കില്‍ അപ്പോള്‍ അടുത്ത നടപടി ആലോചിക്കാം.
ഞാനും എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു. നിരക്ഷരൻ പറഞ്ഞ വഴിയിലൂടെ ഒരു പക്ഷേ ഈ ‘കുതിരയെ’ പിടിച്ചുകെട്ടാൻ കഴിഞ്ഞേക്കും.
വിടരുത് പഹയന്മാരെ!!! അടിച്ച് പല്ലും മോറും ഒന്നാക്കി കളയണം!!!
ഇന്ദ്രധനുസ്സില്‍ മുള്ളൂര്‍ക്കാരന്റെ ഒരു പോസ്റ്റ് ഉണ്ട്. റൈറ്റ് ക്ലിക്ക് ,കോപി ,സെലക്ഷന്‍ ....എങ്ങിനെ തടയാന്‍ കഴിയും എന്ന്.....വളരെ ഉപകാരപ്രദമാണ്.... പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ പറ്റിയില്ലെങ്കിലും ഒരു പോസ്റ്റ് കണ്ടാല്‍ ഉടന്‍ അത് നേരിട്ടു കോപി ചെയ്യാന്‍ സാധിക്കില്ല.....ഞാന്‍ രണ്ടു മാസത്തോളം ആയി ഈ രീതി ഉപയോഗിക്കുന്നുണ്ട്.
അതെങ്ങിനെയെന്ന് ഇവിടെ വിശദമായി കാണാം
ജോ പറഞ്ഞ മാര്‍ഗ്ഗം സ്വീകരിക്കാവുന്നതാണ്. പക്ഷെ, എന്റെ പോസ്റ്റുകള്‍ അങ്ങനെ ചെയ്യുന്നത് ശരിയാകില്ലെന്ന് തോന്നുന്നു. നല്ല ആവശ്യങ്ങള്‍ക്കായി കോപ്പി ചെയ്യുന്നവര്‍ക്ക് അത് വിനയാകും.
ഞാന്‍ അവര്‍ക്ക് മലയാളത്തിലും ഇംഗ്ലീഷിലും ഓരോ അഭിപ്രായം അറിയിച്ചിട്ടുണ്ട്. വളരെ മാന്യമായിട്ട് തന്നെ. നിങ്ങളുടെ വിശ്വാസയോഗ്യതയെ ഇത്തരം കോപ്പി പരിപാടികള്‍ ബാധിക്കും എന്നൊക്കെ പറഞ്ഞ്. പ്രകോപനപരമായ സംവാദങ്ങള്‍ പലപ്പോഴും വാശി കൂട്ടാനും വിപരീത ഫലം തരാനുമേ ഉപകരിക്കൂ. മര്യാദയുടെ വഴിക്ക് തന്നെ നീങ്ങാം. ഏഴ് എഴുപത് പ്രാവശ്യം ക്ഷമിക്കണമെന്നാണല്ലോ ?
കുറച്ചധികം പേരുടെ കത്തുകള്‍ കിട്ടുമ്പോള്‍ അശ്വമേധത്തിന് നല്ലബുദ്ധി തോന്നിയാലോ ? ഐ.പി. പിടിക്കപ്പെടും ശ്രദ്ധിക്കുക എന്നൊക്കെ അവരുടെ കമന്റ് കോളത്തിനടിയില്‍ വരെ എഴുതി വെച്ചിട്ടുണ്ട്. തെറിവിളി പ്രതീക്ഷിക്കുന്നവരാണ് അവരെന്ന് ഒരു തോന്നലുണ്ടാക്കുന്നുണ്ട് അത് കാണുമ്പോള്‍. കണ്ടിട്ട് ഒരു കേരള്‍ ലൈന്‍ തന്നെയാണെന്ന് തോന്നുന്നു. കാത്തിരുന്ന് കാണാം.
ബ്ലോഗില്‍ കൊലയോടെ അടിച്ചുമാറ്റുന്ന പ്രവണത ഇന്ന് തുടങ്ങിയതല്ല. ഇതു കാരണം ബ്ലോഗ് മൊത്തതില്‍ ഡിലീറ്റ് ചെയ്ത ബ്ലോഗറന്മാരും ഉണ്ട്.
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത പോലും, വള്ളി പുള്ളി വിടാതെ സ്വന്തം കവിതയായി ബ്ലോഗിയ ആധുനിക ബ്ലോഗറന്മാര്‍ ഉണ്ട്.. അപ്പോള്‍ പിന്നെ ഈ ആധുനിക കല്യാണം...ഷിബു അല്‍പം ഫേമസ്സായി എന്ന് മാത്രം കരുതി ഭഗവാനെ എന്നു വിളിച്ച് അടങ്ങി ഒതുങ്ങി ഇരിക്ക്. അല്ലെങ്കില്‍ ഇതും അവന്‍ ഷിബു അടിച്ചു മാറ്റിയെ ഇതും എന്ന് പറഞ്ഞ് പോസ്റ്റിറക്കും.
സെനു, പഴമ്പുരാണംസ്.
നിരക്ഷരന്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.ഇതൊക്കെ സ്ഥിരം പരിപാടികളല്ലെ? !
പ്രതികരിച്ചാല്‍ ചിലപ്പൊള്‍ ഡിലീറ്റും.
എന്തായാലും നാലുപേരറിയുമല്ലോ.
മോഷണം സുഖിനോ ഭവന്തു.
ഹി ഹി ഇത് ദേ ഇവിടെയും കോപ്പി ചെയ്തറ്റൊണ്ട്
http://srishty.wordpress.com/2009/02/16/ഒരു-ഐറ്റിക്കാരന്‍റ്റെ-പ/#comment-14
Post a Comment