ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ നിയമ പരിഷ്‌കരണ സമിതി വിപ്ലവകരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയാണ് . എല്ലാ സമതികളേയും പോലെ ഈ സമിതിയും മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ ചിതലരിക്കപ്പെടാനാണ് സാധ്യതയെങ്കിലും കേരള സമൂഹത്തിനു മുന്നില്‍ ഒരു തുടര്‍ ചര്‍ച്ചയ്ക്കെങ്കിലും ഈ നിര്‍ദ്ദേശങ്ങള്‍ ഉപകരിക്കപെട്ടിരിക്കുകയാണ്. കേരളത്തിലെ സാമൂഹിക- മത- രാഷ്ട്രീയ രംഗത്ത് കനത്ത എതിര്‍പ്പുകളെ നേരിടേണ്ടി വന്നേക്കാവുന്ന നിര്‍ദ്ദേശ ങ്ങളാണ് ശുപാര്‍ശകളായി ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ നിയമ പരിഷ്‌കരണ സമിതി നിയമമന്ത്രിക്ക് കൈമാറുന്നത് .. ഇതാ ചില നിര്‍ദ്ദേശങ്ങള്‍
ബഹുഭാര്യാത്വത്തെക്കുറിച്ച് :
മുസ്ലിം സമുദായത്തില്‍ നിലനിന്നുവരുന്ന ബഹുഭാര്യാത്വത്തിന് കര്‍ശനമായ ഒരു ഉപാധി സമിതി മുന്നോട്ട് വയ്‌ക്കുന്നു. ആദ്യ ഭാര്യയുടെ സമ്മതം ഉണ്ടങ്കില്‍ മാത്രമേ ഭര്‍ത്താവിന് രണ്ടാമത് വിവാഹം കഴിക്കാന്‍ സാധിക്കു.
മുസ്ലിം മതനേതാക്കള്‍ ഇതിനെതിരെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നു വെങ്കിലും മുസ്ലിം സ്ത്രികളും മറ്റുള്ളവരും ഇതിനെ സ്വാഗതം ചെയ്യുന്നു.
ദയാവധം :
ദയാവധം ആകാം എന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു. (സാമൂഹികപരമായ ഒരു കാഴ്ചപ്പാട് ഇവിടെ ആവിശ്യമാണന്ന് തോന്നുന്നു).മതനേതാക്കള്‍ ഇതിനെ എതിര്‍ക്കുന്നു. ഈശ്വരന്‍ തരുന്ന ജീവനെ ഇല്ലാതാക്കാന്‍ ഈശ്വരനുമാത്രമേ അവകാശമുള്ളു.
താഴ്ന്നജാതിക്കാര്‍ക്കും അമ്പലങ്ങളില്‍ പൂജാരിയാകാം :
താഴ്ന്നജാതിക്കാര്‍ക്കും അമ്പലങ്ങളില്‍ പൂജനടത്താം മെന്നും അതിനവര്‍ക്കാവിശ്യമായ പരിശീലനം നല്‍കണമെന്നും നിര്‍ദ്ദേശം.
ചാതുര്‍വര്‍ണ്യത്തില്‍ നിന്നുള്ള അവസാന പൊളിച്ചടുക്കല്‍ ആയി ഇതിനെകാണാമെങ്കിലും മറ്റ് ചില പ്രശ്നങ്ങള്‍ ഉടലെടുക്കും (ജനങ്ങളുടെ മനോഭാവം തന്നെ). എസ്.എന്‍.ഡി.പി. ഈ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുമ്പോള്‍ യോഗക്ഷേമസഭ ഇതിനെഎതിര്‍ക്കുന്നു.
രണ്ട് കുട്ടികളില്‍ അധികമാകുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ഇല്ല :
ഈ നിര്‍ദ്ദേശത്തെ ക്രൈസ്തവ സഭ എതിര്‍ക്കുന്നു. ( മറ്റ് പല രാഷ്ട്രങ്ങളില്‍ ഇപ്പോള്‍ ഈ നിയമം ഉണ്ട്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും ഇതേപോലെയുള്ള നിയമങ്ങള്‍ ഉണ്ട്.)
ബാലവേല കര്‍ശനമായി നിരോധിക്കണം :
വിദ്യാഭ്യാസം സാര്‍വത്രികം :
ഹര്‍ത്താലുകള്‍ നടത്തുന്നവര്‍ ഒരാഴ്ചത്തെ നോട്ടീസ് നല്‍കണം :
മിന്നല്‍ ‘ഹര്‍ത്താലുകള്‍‘ നടക്കുകയില്ലന്ന് അര്‍ത്ഥം.
ഹര്‍ത്താലുകളില്‍ സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം സമരം ആഹ്വാനം ചെയ്യുന്നവരില്‍ നിന്ന് ഈടാക്കണം :
ഹര്‍ത്താലുകളുടെ സൃഷ്ടികര്‍ത്താക്കളായ രാഷ്ട്രീയക്കാര്‍ ഈ നിര്‍ദ്ദേശങ്ങളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ക്രിസ്ത്യന്‍ സഭകളുടെ സമ്പത്ത് കൈകാര്യം ചെയ്യാന്‍ ട്രസ്റ്റുകള്‍ രൂപീകരിക്കണം :
ക്രിസ്ത്യന്‍ സഭകളുടെ സമ്പത്ത് കൈകാര്യം ചെയ്യാന്‍ ട്രസ്റ്റുകള്‍ രൂപീകരിക്കുക, ആ ട്രസ്റ്റില്‍ വിശ്വാസികളെക്കൂടി അംഗങ്ങളാക്കണം. സര്‍ക്കാര്‍ നിയന്ത്രണം ആവിശ്യമില്ലന്നും പറയുന്നു.ഏറ്റവും അധികം എതിര്‍പ്പ് നേരിടേണ്ടിവരാവുന്ന വിപ്ലവകരമായ ഒരു നിര്‍ദ്ദേശമാണിത് . (ഹിന്ദുദേവാലയങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡും മുസ്ലീം ആരാധനായങ്ങള്‍ക്ക് വഖഫ് ബോര്‍ഡും ഇപ്പോള്‍തന്നെ നിലവിലുണ്ടന്ന് വിസ്മരിക്കരുത് .). ക്രൈസ്തവ പുരോഹിത മേധാവിത്വം ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കും എന്നതില്‍ സംശയമില്ല.
ക്രൈസ്തവ വിവാഹ നിയമങ്ങളിലെ കാലോചിത്മായ പരിഷ്ക്കരണവും ഈ സമിതി നടത്തിയിട്ടുണ്ട്. ഇത്രയുമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടൂള്ള നിയമപരിഷ്‌കരണ നിര്‍ദ്ദേശങ്ങള്‍.
ഈ നിര്‍ദ്ദേശങ്ങളില്‍ ഒന്നെങ്കിലും നിയമം ആവുകയാണങ്കില്‍ അത്ഭുതം തന്നെ എന്ന് പറയാം ... ഈ നിര്‍ദ്ദേശങ്ങള്‍ ചിതലരിച്ച് നിയമവകുപ്പിന്റെ ഏതെങ്കിലും ഒരു കോണില്‍ ഒടുങ്ങുമായിരിക്കും... അങ്ങനെ അല്ലാതാവട്ടെയെന്ന് പ്രത്യാശിക്കാം ...
3 comments:
തൊന്തരവ് തന്നെ തെക്കേടന്‍, ഇന്നത്തെ ദീപിക പത്രം കണ്ടോ? ശംഖു മുഴക്കിക്കഴിഞ്ഞു. ദൈവത്തേക്കാളും ശക്തമാണ് സഭ എന്നു തെളിയിച്ചു നിക്കുന്ന സമയമല്ലേ?
Here you can read the Islamic concept on Ploygamy and Polyandry
Post a Comment