Thursday, January 1, 2009

ജസ്റ്റിസ് ഹേമയുടെ ഗുരുദക്ഷിണ ???????

അങ്ങനെ കാത്ത് കാത്തിരുന്ന് സിസ്റ്റര്‍ അഭയയുടെ കൊലയാളികള്‍ എന്ന നിഗമന ത്തില്‍ സിബിഐ അറസ്റ്റ് ചെയ്ത മൂന്നുപേര്‍ക്കും ഹൈക്കോടതിയില്‍ ജസ്റ്റിസ് ഹേമ ജാമ്യം അനുവദിച്ചു കൊടുത്തു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു എന്നതിനെക്കാള്‍ജാ മ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ഹേമ നടത്തിയ നിരീക്ഷണങ്ങള്‍ നിയമ ലോകത്തെതന്നെ രണ്ട് തട്ടിലാക്കിക്കഴിഞ്ഞു.‘അദൃശ്യമായ കരങ്ങള്‍ക്ക് ‘ ആവിശ്യവും ഇതു തന്നെ ആയിരിക്കണം. മാധ്യമങ്ങള്‍ക്ക് എതിരേയും വിമര്‍ശനങ്ങള്‍ ഉന്നയിക്കാ ന്‍അവര്‍ മറന്നില്ല. ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു കാര്യം ജസ്റ്റിസ് ഹേമയുടെ ഗുരുനാഥനായ മുന്‍ ജസ്റ്റിസ്ദീപികയുടെ ഒന്നാമത്തെ പേജില്‍ തന്നെ എഴുതിയ ലേഖനമാണ് . ഈ ലേഖനത്തിലും പരാമര്‍ശിച്ചത് മാധ്യമങ്ങള്‍ നടത്തിയ അല്ലങ്കില്‍ നടത്തികൊണ്ടിരിക്കുന്ന അഭയക്കേസിന്റെ റിപ്പോര്‍ട്ടിങ്ങുകളെക്കുറിച്ചാ ണ്. (ഫാരിസിന്റെ കൈയ്യില്‍ നിന്ന് ദീപികപത്രം തിരിച്ചു വാങ്ങിയതുകൊണ്ട് ഇങ്ങനെ ഒരു ഗുണം ഉണ്ടായി).

ജസ്റ്റിസ് ഹേമയുടെ മുന്‍പില്‍ കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ തന്നെ തങ്ങള്‍ക്ക് നീതി ലഭിക്കുകയില്ലന്ന് സിബിഐ പറഞ്ഞതാണ്. എന്തുകൊണ്ട് സിബിഐ അങ്ങനെ പറഞ്ഞു? അല്ലങ്കില്‍ അങ്ങനെ ഒരു ആരോപണം ഉന്നയിക്കാന്‍ ഉണ്ടായ കാരണങ്ങള്‍ എന്തെല്ലാമാണ് ? അസാധാരണമായ നടപടികളിലൂടെ പ്രതികളെന്ന് ആരോപിക്കപെട്ടവര്‍ക്ക് ജാമ്യം നല്‍കിക്കൊണ്ട്ജസ്റ്റിസ് ഹേമ എഴുതിയ വിധിപ്രസ്താവനയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ തന്റെ ഗുരുനാഥന് നല്‍കിയ ഗുരുദക്ഷിണയാണോ??

പ്രതികള്‍ക്ക് നല്‍കിയ ജാമ്യനിബന്ധനയില്‍ പറഞ്ഞിരിക്കുന്ന ഒരു നിബന്ധന ഇതാണ് ; അവര്‍ ഫോണില്‍ക്കൂടി ആരുമായുംബന്ധപ്പെടാന്‍ പാടില്ല. ശാസ്ത്രം പുരോഗിമിച്ച ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയല്ലേ ഇത് .??? അടച്ചിട്ട മുറിയില്‍പ്രതികള്‍(?) ആരുമായിട്ടെങ്കിലും മൊബൈല്‍ ഫോണില്‍ സംസാരി ക്കുന്നത് കണ്ടുപിടിക്കാന്‍ പറ്റുമോ ? (പ്രതികള്‍ താമസിക്കുന്നഇടങ്ങളില്‍ മൊബൈല്‍ ജാമറുകള്‍ വയ്ക്കുമോന്ന് അറിയില്ല) . ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം ഇല്ലാതാവുമെന്നും പറഞ്ഞിട്ടുണ്ട്. ബാലിശമായ ജാമ്യ നിബന്ധനകൊണ്ട് മാത്രമല്ല ഈ ജാമ്യ ഹര്‍ജി തീര്‍പ്പാക്കല്‍ നിയമലോകത്ത് ചര്‍ച്ചയാകുന്നത്
;കോടതി നടത്തിയ ചില നിരീക്ഷ്ണങ്ങളില്‍ക്കൂടിയാണ് .


സിസ്റ്റര്‍ സെഫിക്ക് നടത്തിയ കന്യകാത്വ പരിശോധനപോലെ പുരോഹിതരുടെ ലൈംഗികശേഷിയും ഇനി പരിശോധിക്കുമോഎന്നാണ് ഒരു ചോദ്യം ? ഈ ചോദ്യ ത്തിന്റെ പ്രശക്തി എന്തായിരുന്നു. സിസ്റ്റര്‍ സെഫിക്ക് നടത്തിയ കന്യകാത്വ പരിശോധനയില്‍ നിന്ന് ലഭിച്ച ഫലം സിബിഐ സ്വയം പറയുകയല്ലായിരുന്നു. തന്റെ കഷിയുടെ സമ്മതമില്ലാതെയാണ് കക്ഷിയുടെ കന്യകാത്വ പരിശോധന നടത്തിയത് എന്ന് സിസ്റ്റര്‍ സെഫിയുടെ അഭിഭാഷകന്‍ നടത്തിയ പരാമര്‍ശമാണ് ചില അപ്രിയസത്യങ്ങള്‍ പറയാന്‍ സിബിഐയെ പ്രേരിപ്പിച്ചത് .( ഇതില്‍ ഒരു മാനുഷികതയുടെ പ്രശ്നമുണ്ട് എന്നത് വിസ്മരിക്കുന്നില്ല.).സിസ്റ്റര്‍ സെഫിയെ സമുഹമധ്യത്തില്‍ ഈ ‍ അപ്രിയ സത്യങ്ങള്‍ മറ്റൊരു ‘പ്രതി’യാക്കി. എന്തുകൊണ്ട് ഈ കന്വകാത്യപരിശോധന നടത്തി ? തെളിവുകള്‍ നശിപ്പിപ്പിക്കാന്‍ വേണ്ടി പ്രതികള്‍(?) ഏതറ്റവും വരെ പോകുമെന്നുള്ളതിന് ഇതില്‍ കവിഞ്ഞ ഉദാഹരണം ആവിശ്യമുണ്ടോ?

പതിനാറുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ സിബിഐ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് തന്നെ കോടതിയുടെ രൂക്ഷവിമര്‍ശനത്തെതുടര്‍ന്നാണ്. ഹൈക്കോടതി യുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഒരു കേസ് അന്വേഷണത്തിലാണ് ജസ്റ്റിസ്ഹേമ അവിശ്വാസം രേഖപ്പെടുത്തുന്നത്. ഇതേ അംഗങ്ങള്‍ തന്നെ കേസ് അന്വേഷിച്ചാല്‍ മതിയെന്നും മറ്റൊരു പരിചയസമ്പന്നനായ ഓഫീസര്‍ മേല്‍നോട്ടം വഹിക്കുകയും വേണം എന്ന് പറയുന്നതില്‍ ഒരു വൈരുദ്ധതയില്ലേ?????

തന്റെ മുന്നില്‍ എത്തുന്ന ജാമ്യഹര്‍ജിയില്‍ ജാമ്യം അനുവദിക്കുകയോ അനുവദിക്കാ തിരിക്കുകയോ ചെയ്യുന്നത് കേസ് കേള്‍ക്കുന്നന്യായാധിപന്റെ നീതിബോധമാണ്. എന്നാല്‍ ഇവിടെ ഈ നീതിബോധത്തിനുമപ്പുറത്തേക്കും ജാമ്യം അനുവദിച്ചുകൊണ്ട്
നടത്തിയ പരാമര്‍ശനങ്ങള്‍ കടന്നു. മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം , സിബിഐക്കെതിരെ വിമര്‍ശനം , സിബിഐനല്‍കിയ റിപ്പോര്‍ട്ടുകളിലെ തെളിവുകളെ ചോദ്യം ചെയ്യുന്നു ,.... സിബിഐ നല്‍കിയ റിപ്പോര്‍ട്ടുകളെ കേസ് നേരത്തെ
പരിഗണിച്ചിരുന്ന രണ്ട് ന്യായാധിപന്മാര്‍്‍ അഭിനന്ദിക്കുകയും അന്വേഷ്ണം നേരായ വഴിക്കുതന്നെയാണന്ന് പറയുകയും ചെയ്തതാണ്. എന്നിട്ടിപ്പോള്‍ സിബിഐയുടെ റിപ്പോര്‍ട്ടുകളെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. കേസിന്റെ അവസാന
സമയത്താണ് ഈ റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതെങ്കില്‍ സ്വാഭാവികം എന്ന പരിഗണിക്കാമായിരുന്നു.ഒരു ജാമ്യാഹര്‍ജി പരിഗണിച്ചുകൊണ്ട് ഇങ്ങനെയുള്ള നിരീക്ഷണത്തിലേക്ക് കോടതി എങ്ങനെയാണ് കടന്നു ചെല്ലുന്നത്.???/


സിനിമാക്കഥപോലെ മാപ്പുസാക്ഷികള്‍വരെ മരണത്തിന് കീഴടങ്ങുമ്പോള്‍ പ്രതികളുടെ ജീവന് സംരക്ഷണ നല്‍കാന്‍ കൂടിതീരുമാനം എടുക്കേണ്ടതായിരുന്നു. അദൃശ്യമായ കരം / അദൃശ്യമായകരങ്ങള്‍ പ്രതികളുടെ(?) നേരെയും നീട്ടപ്പെടു കയില്ലന്ന് എന്താണുറപ്പ് ... പതിനാറുവര്‍ഷത്തിനുശേഷം ചുരുളഴിയുന്ന കേസ് അഴിയപ്പെടരുതെന്ന് ഇപ്പോഴും ആരക്കയോ ആഗ്രഹിക്കുന്നു.

15 comments:

മുക്കുവന്‍ said...

I am totally confused now.

- if they were the criminals, why did they agreed for narco test?
- this test is illegal and it is not a proof for the court too. so what's the motive of CBI doing this?
- virginity test, shame for CBI.

I do agree that these two has good knowledge/involvemen in this case. otherwise Mr VV Agustine wouldn't have suicided!

Catholics did not conduct a single prayer meeting for Sr Abhaya, but they did for these two :) this really stupid and they will have to pay the price for it.

Unknown said...

Is the Abhaya Movie is now changing into a comedy from thriller??

Anonymous said...

നിങ്ങള്‍ക്ക്‌ ആരെയെങ്കിലും കൊന്നുതള്ളണോ, കാമക്കൂത്തുകള്‍ ആടിത്തിമര്‍ക്കണോ...
കേരളത്തിലേക്കു വരൂ, കത്തോലിക്കാ സഭയില്‍ ഒരു കത്തനാരോ മഠത്തിലമ്മയോ ആകൂ..
തോന്നും പടി എന്തും ചെയ്യൂ..
നിങ്ങളെ കാത്തുരക്ഷിക്കാന്‍ കുഞ്ഞാടുകളുടെ പടയുണ്ടാകും. കോടതിയിലെ തമ്പുരാട്ടികളുണ്ടാവും
നിങ്ങള്‍ക്കായി പ്രാര്‍ഥനാ സമ്മേളനങ്ങളില്‍ ഒരുളുപ്പുമില്ലാതെ ഇവിടത്തെ അമ്മപെങ്ങന്മാര്‍ നിരന്നു നിന്നു കരയും..
നേതാക്കള്‍ പാഞ്ഞെത്തും അഥവാ പിടിക്കപ്പെട്ടാല്‍ പുറത്തിറങ്ങുമ്പോള്‍ വായില്‍ ലഡു തിരുകി അരമനകളിലേക്കാനയിക്കും....
ക്രിസ്‌തു... പാവം മണ്ടന്‍...

Rejeesh Sanathanan said...

ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ ന്യായാധിപന്മാര്‍ ദൈവത്തിന്‍റെ പ്രതിരൂപങ്ങളാണ്...പക്ഷെ ആ ധാരണകള്‍ തിരുത്തപ്പെടുകയാണ്. അല്ലെങ്കില്‍ തിരുത്തിക്കുറിക്കുകയാണ് ചില ന്യായാധിപ വേഷക്കാര്‍. ഇവിടെ കുറ്റവാളികളായ ആയിരങ്ങള്‍ രക്ഷപ്പെടുന്നു. നിരപരാധികളായ ആയിരങ്ങള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു.......ഇതിനുവേണ്ടിയാണ് നിയമവും കോടതിയുമെങ്കില്‍ നമുക്ക് എവിടെ നിന്ന് കിട്ടും നീതി

വര്‍ക്കേഴ്സ് ഫോറം said...

ഈ വാർത്ത കണ്ടിരുന്നോ തെക്കേടാ..

അഭയ കൊല്ലപ്പെട്ടതാണെന്ന് സര്‍ജന്റെ മൊഴി

കൊച്ചി: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണെന്ന് ജഡം ആദ്യം പോസ്റ്റ്മോര്‍ട്ടം ചെയ്ത കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജനായിരുന്ന ഡോ. സി രാധാകൃഷ്ണന്‍ കോടതിയില്‍ മൊഴിനല്‍കി. വെള്ളിയാഴ്ച പകല്‍ 2.30ന് കോലഞ്ചേരി കോടതിയിലെത്തിയ ഡോക്ടര്‍ ഒന്നാംക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് പി എന്‍ സീതയ്ക്കാണ് മൊഴി നല്‍കിയത്. അഭയയുടെ മരണം ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. വെള്ളത്തില്‍ മുങ്ങിയാണ് മരണമെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ സ്ഥലം സന്ദര്‍ശിക്കണമെന്ന് ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. അതിനു തയ്യാറാകാതെ ക്രൈംബ്രാഞ്ച് തന്റെ മൊഴി ആത്മഹത്യയെന്നാക്കി മാറ്റുകയായിരുന്നു. കിണറ്റില്‍ ചാടിയാലുണ്ടാകുന്ന മുറിവല്ല അഭയയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ശ്വാസകോശത്തില്‍ മാത്രമാണ് വെള്ളം കണ്ടത്. സ്വയം ചാടിയാല്‍ വയറ്റിലും വെള്ളം ഉണ്ടാകേണ്ടതാണ്. ഇവയെല്ലാം മരണം നരഹത്യയാണെന്നാണ് തെളിയിക്കുന്നതെന്നും രാധാകൃഷ്ണന്‍ മൊഴി നല്‍കി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ നിര്‍ദേശപ്രകാരമാണ്് മൊഴി എടുത്തത്. മരണം ആത്മഹത്യയാകാനാണ് സാധ്യതയെന്ന ഡോ. രാധാകൃഷ്ണന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് സിബിഐ പരിഗണിച്ചില്ലെന്ന് പ്രതികള്‍ക്ക് ജാമ്യം നല്‍കിക്കൊണ്ട് ഹൈക്കോടതി ജഡ്ജി കെ ഹേമ പറഞ്ഞിരുന്നു.

പ്രിയ said...

തികച്ചും കണ്ഫ്യൂസ്ഡ്. കണ്ണടച്ച് വിശ്വസിക്കാമെന്ന് കരുതിയിരുന്ന നീതിന്യായവ്യവസ്ഥയുടെ തകര്‍ച്ച. അഭയകേസ് (അഭയ കൊലക്കേസ്) നിയമവ്യവസ്ഥയുടെ, ന്യായത്തിന്റെ, വിശ്വാസതിന്റെ എല്ലാം കടക്കല്‍ കത്തി വച്ചു കഴിഞ്ഞു. ഇനി പ്രതീക്ഷ പുലര്‍ത്തുന്നവര്‍ മണ്ടന്മാര്‍.

chithrakaran ചിത്രകാരന്‍ said...

സത്യത്തെ നിശബ്ദമാക്കാന്‍ കോടികള്‍ വായില്‍ തിരുകിക്കേറ്റാന്‍ സഭ ജാഗ്രത പുലര്‍ത്തുംബോള്‍
പോലീസും,പത്രങ്ങളും,കോടതിയും,രാഷ്ട്രീയക്കാരും
ചെകുത്താനു ജെയ് വിളിക്കുന്നത് സ്വാഭാവികം.

പാവം കൃസ്തു, തന്നെ ഒന്നു കൊന്നുതരു എന്ന് നന്മയുള്ള ഓരോ മനുഷ്യനേയും നോക്കി വിലപിക്കുന്നു !

ചേച്ചിക്ക് എത്ര കോടി കൊടുത്തോ ആവോ ?
വിധിന്യായത്തിന്റെ ആവേശം കണ്ടാല്‍ കുറച്ചധികം കോടികളുടെ സഭാമണമുണ്ട്.

പകല്‍കിനാവന്‍ | daYdreaMer said...

ഇതെന്താണ് ഇവിടെ നടക്കുന്നത്...
"ആയിരം കുറ്റവാളികള്‍ രക്ഷപെടട്ടെ...എങ്കിലേ ഒരു നിരപരാധി ശിക്ഷിക്കപ്പെടൂ......!!!"

Roby said...

ജസ്റ്റിസ് ഹേമയും പ്രധാനമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന പി.സി.അലക്സാണ്ടറും, ജസ്റ്റിസ്. കെ.ടിതോമസും ഒക്കെ തമ്മിലുള്ള ബന്ധമെന്താണെന്നറിയാമോ?

മുസാഫിര്‍ said...

എന്തെങ്കിലും നടക്കും എന്ന തോന്നല്‍ ഇല്ലാതാവുന്നു.ഇനി സുപ്രീം കോടതി മാത്രമാണ് ഒരു പ്രതീക്ഷ.

Anonymous said...

നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസക്കുറവുകളാണ് ഭീകരവാദികളെ സൃഷ്ടിക്കുന്നത്. നിങ്ങള്‍ക്ക് തോന്നുന്നില്ലേ അങ്ങ് കുഞ്ഞാലിക്കുട്ടി മുതല്‍ ഇങ്ങ് ഈ ജസ്റ്റിസ്. ഹേമ വരെയുള്ളവരെ ഒരു പാഠം പഠിപ്പിക്കണമെന്ന്? എനിക്ക് നന്നായി തോന്നുന്നുണ്ട്....

(ഭാഷ മനഃപൂര്‍വ്വം മയപ്പെടുത്തിയതാണ്. അനോണിമസായാലും ഗൂഗിളിന്റെ കയ്യിലെന്റെ ഐപി ഉണ്ടല്ലോ?)

Anonymous said...

ചേച്ചിക്ക് എത്ര കോടി vayilumകൊടുത്തോ ആവോ ?
വിധിന്യായത്തിന്റെ ആവേശം കണ്ടാല്‍ കുറച്ചധികം കോടികളുടെ സഭാമണമുണ്ട്.

Nasiyansan said...

''കാടുകയറിപ്പോകുന്ന സിബിഐയുടെ നിഗമനങ്ങള്‍ക്ക്‌ കേസ്‌ രേഖയുമായി യാതൊരു ബന്ധവുമില്ല''. കോണ്‍വെന്റിലെ കന്യാസ്‌ത്രീകള്‍ ഒരിക്കല്‍പോലും ഇത്‌ ആത്മഹത്യയെന്നു പറഞ്ഞിട്ടില്ല. കോണ്‍വെന്റധികൃതരുടെ പരാതിയിന്മേലാണ്‌ അന്വേഷണം സിബിഐക്കു വിട്ടത്‌. എന്നിട്ടും സഭ/കോണ്‍വെന്റ്‌ കേസൊതുക്കാന്‍ ശ്രമിച്ചെന്ന്‌ ആരോപിച്ച്‌ സിബിഐ കണ്ണില്‍പ്പൊടിയിടാന്‍ ശ്രമിക്കുന്നതെന്തിനാണ്‌-കോടതി ചോദിക്കുന്നു. ''അടുക്കളയില്‍ പിടിവലിയും അടിയും നടന്നെങ്കില്‍ ഒരു തുള്ളി ചോരയെങ്കിലും സംഭവസ്ഥലത്ത്‌ കാണണം. ചോര കണ്ടതായി ഒരു സാക്ഷിയും പറയുന്നില്ല'' - ഹൈക്കോടതി പറഞ്ഞു. അവ്യക്തമായ ചില പൊതുവിവരങ്ങളേ സിബിഐ അഭിഭാഷകനും അന്വേഷണ ഉദ്യോഗസ്ഥനും ഉള്ളൂവെന്നാണ്‌കോടതിയുടെ നിഗമനം. കൊലയ്‌ക്കുപയോഗിച്ച ആയുധത്തെപ്പറ്റിയും സിബിഐക്ക്‌ വ്യക്തമായ ധാരണയില്ല. കോടാലിയെന്നും ചുറ്റികയെന്നും പറയുന്നുണ്ട്‌. ശാസ്‌ത്രീയപരിശോധനാ ഫലങ്ങളും വ്യക്തമായ തെളിവുനല്‍കുന്നില്ലെന്ന്‌ കോടതി വിലയിരുത്തുന്നു. ഫാ. ജോസ്‌ പൂതൃക്കയിലിനും സിസ്റ്റര്‍ സെഫിക്കും സിസ്റ്റര്‍ അഭയയുടെ മരണവുമായി നേരിട്ട്‌ ബന്ധമില്ലെന്നാണ്‌ മസ്‌തിഷ്‌ക വിരലടയാള പരിശോധനയുടെ ഫലം നല്‍കുന്ന സൂചനയെന്ന്‌ കോടതി പറയുന്നു. ഫാ. തോമസ്‌ കോട്ടൂരിന്റെ പരിശോധനാ ഫലത്തെപ്പറ്റി കോടതി പരാമര്‍ശിക്കുന്നില്ല. നാര്‍കോ പരിശോധനാ സിഡിയും ഡോ. മാലിനിയുടെ പരിശോധനാ റിപ്പോര്‍ട്ടും എഡിറ്റ്‌ ചെയ്‌തതാണെന്നു മാത്രമല്ല കൃത്രിമത്വം വരുത്തിയതാണെന്നും കോടതി കുറ്റപ്പെടുത്തുന്നു. എഡിറ്റിങ്‌ നടന്നത്‌ നഗ്നനേത്രംകൊണ്ടുതന്നെ മനസ്സിലാക്കാം. അതിന്‌ വിദഗ്‌ദ്ധ സഹായം വേണ്ട. സിബിഐ നല്‍കിയ ഒരു സിഡിയും ലാബില്‍ നിന്നു ലഭിച്ച മൂന്നു സിഡികളും കൃത്രിമത്വമുള്ളതാണ്‌. ഡോ. മാലിനിയുടെ റിപ്പോര്‍ട്ട്‌, സിഡി എന്നിവയെ ആധാരമാക്കി ഒരു നിഗമനത്തിലെത്താന്‍ തയ്യാറല്ലെന്ന്‌ കോടതി വ്യക്തമാക്കുന്നു. അഭയയുടെ ദേഹത്തുള്ള മുറിവ്‌ വി.വി. അഗസ്റ്റിന്‍ വിട്ടുകളഞ്ഞുവെന്നാണ്‌ മറ്റൊരാരോപണം. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറും കഴുത്തില്‍ മുറിവ്‌ രേഖപ്പെടുത്തിയിട്ടില്ല. ആ റിപ്പോര്‍ട്ട്‌ സ്വീകരിക്കുന്ന സിബിഐ അഗസ്റ്റിന്റെ പിഴവിനെ ആക്രമിക്കുന്നതെന്തിന്‌ എന്നാണ്‌ കോടതിയുടെ മറ്റൊരു ചോദ്യം. 1993 മാര്‍ച്ച്‌ 29-ന്‌ അന്വേഷണച്ചുമതലയേറ്റ സിബിഐ ഡിവൈഎസ്‌പി വര്‍ഗീസ്‌ പി. തോമസ്‌ രണ്ടു മാസത്തോളം ഒറ്റ സാക്ഷിയെപ്പോലും ചോദ്യംചെയ്‌തിട്ടില്ല. മജിസ്‌ട്രേട്ട്‌ തെളിവ്‌ നശിപ്പിക്കുന്നത്‌ തടയാനും നടപടിയെടുത്തില്ല. പിന്നീട്‌, അന്വേഷണ പുരോഗതിയുണ്ടാക്കാനായില്ലെന്ന്‌ വിലയിരുത്തി അന്വേഷണച്ചുമതലയില്‍ നിന്ന്‌ ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. അതേസമയം, എഎസ്‌ഐ വി.വി. അഗസ്റ്റിന്‍ കാര്യമായ ജോലി ചെയ്‌തുവെന്നും കോടതി കണ്ടെത്തുന്നു. രണ്ടുദിവസം കൊണ്ട്‌ 24 സാക്ഷികളെ ചോദ്യം ചെയ്‌ത്‌ കൊലപാതകമെന്ന വിലയിരുത്തലിലെത്തി. സ്വന്തം പിഴ മൂടിവയ്‌ക്കാനാണ്‌ സിബിഐ ശ്രമിച്ചതെന്ന്‌ കോടതി കുറ്റപ്പെടുത്തി. അടയ്‌ക്കാ രാജു, സഞ്‌ജു പി. തോമസ്‌, വൈദികര്‍ എന്നിവരുടെ മൊഴികള്‍ ജാമ്യം നിഷേധിക്കത്തക്കതല്ല എന്നാണ്‌ കോടതിയുടെ വിലയിരുത്തല്‍. 'അടയ്‌ക്കാ രാജു' എന്ന 'കള്ളന്മാരിലെ താര'മാണ്‌ ഈ കേസിലെ സാക്ഷികളിലെ താരം എന്നു കോടതി ചൂണ്ടിക്കാട്ടുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ ഇവരെ ജയിലില്‍ ഇടണമെന്ന്‌ സിബിഐ വാദിക്കുന്നതെന്ന്‌ കോടതി ചൂണ്ടിക്കാട്ടുന്നു. സംഭവ ദിവസം രാത്രി 12.30-ന്‌ കോട്ടൂരച്ചന്റെ (ഫാ. തോമസ്‌ കോട്ടൂര്‍) സ്‌കൂട്ടര്‍ കോണ്‍വെന്റിനടുത്തുള്ള തന്റെ വീടിനടുത്ത്‌ കണ്ടുവെന്നുമാത്രമാണ്‌ സഞ്‌ജു പി. തോമസിന്റെ മൊഴിയില്‍ പറയുന്നത്‌. ഈ ഒരു വരിയൊഴിച്ചാല്‍ പ്രതിക്കെതിരെ യാതൊരു പരാമര്‍ശവുമില്ല. ഇതിന്റെ പേരില്‍ ഇവരെ ഇനിയും ജയിലില്‍ ഇടണമെന്ന സിബിഐയുടെ വാദം ശരിയോ? - കോടതി ചോദിക്കുന്നു.

http://talktosijo.blogspot.com/

Nasiyansan said...

അഭയാ കേസില്‍ കുറ്റാരോപിതര്‍ക്കു ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ. ഹേമ പുറപ്പെടുവിച്ച വിധിന്യായത്തിന്റെ തുടര്‍ച്ച:

ഇനി കന്യകാത്വ പരിശോധനയെപ്പറ്റി. മൂന്നാം കുറ്റാരോപിത ഒരു കന്യകയല്ലെന്നു സ്ഥാപിക്കേണ്ടതു സി.ബി.ഐക്ക് ഈ കേസ് തെളിയിക്കാന്‍ അത്യാവശ്യമായിരുന്നോ? കന്യകാത്വ പരിശോധനയ്ക്ക് കുറ്റാരോപിതയെ വിധേയയാക്കുകയും അവര്‍ കന്യാചര്‍മ പുനഃസ്ഥാപന ശസ്ത്രക്രിയ (ഹൈമനോപ്ളാസ്റി) നടത്തിയെന്നു ആരോപിക്കുകയും സി.ബി.ഐ ചെയ്തു. ഈ സാഹചര്യത്തില്‍ അവര്‍ക്ക് ഇനി സമൂഹമധ്യേ ജീവിക്കണമെങ്കില്‍, താന്‍ കന്യാചര്‍മ പുനഃസ്ഥാപന ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്ന് അവര്‍ക്കു തെളിയിക്കേണ്ടതുണ്െടന്ന് അവരുടെ അഭിഭാഷകന്‍ വാദിച്ചു.

പ്രോസിക്യൂഷന്‍ ആരോപിക്കുന്നതുപോലെയുള്ള ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്നു തെളിയിക്കാന്‍ ഈ കോടതി നിശ്ചയിക്കുന്ന ഏതു മെഡിക്കല്‍ ബോര്‍ഡിന്റെയും മുമ്പാകെ ഏതു പരിശോധനയ്ക്കും വിധേയയാകാന്‍ താന്‍ തയാറാണെന്ന് അവര്‍ ബോധിപ്പിച്ചു. ഹൈമനോപ്ളാസ്റി ഇന്ത്യക്കു വെളിയില്‍ മാത്രമേ നടത്താനാകൂവെന്നും കുറ്റാരോപിത ജീവിതത്തിലൊരിക്കലും വിദേശത്തു പോയിട്ടില്ലെന്നും അവരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

ഈ കേസില്‍ കന്യകാത്വ പരിശോധന തികച്ചും അനാവശ്യമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. കുറ്റാരോപിതയെ ഇത്തരമൊരു അപമാനത്തിനു വിധേയയാക്കിയത് നിര്‍ഭാഗ്യകരമാണ്. പൊതുജനമധ്യത്തില്‍ ഒരു കന്യാസ്ത്രീയുടെമേല്‍ ചെളിവാരിയെറിയാമെന്നല്ലാതെ മറ്റൊരു ലക്ഷ്യവും ഇതുകൊണ്ടു സാധിക്കില്ല. ഈ കേസില്‍ യാതൊരു പ്രയോജനവുമില്ലാതിരുന്നിട്ടും ഒരു കന്യാസ്ത്രീയുടെ രഹസ്യഭാഗങ്ങളെപ്പറ്റി പരസ്യ ചര്‍ച്ച സൃഷ്ടിച്ചതാണ് ഏറെ നിര്‍ഭാഗ്യകരം.

പൊതുജനമധ്യത്തില്‍ ഒരു കന്യാസ്ത്രീയെ അവഹേളിതയാക്കിയെന്നല്ലാതെ മറ്റൊന്നും കന്യകാത്വ പരിശോധനകൊണ്ടു സാധിച്ചില്ല. കേസില്‍ കുറ്റാരോപിതരായ പുരുഷ പങ്കാളികളുടെ ലൈംഗിക ശേഷി പരിശോധിക്കാനും സി.ബി.ഐ ഇറങ്ങിപ്പുറപ്പെടുമായിരുന്നോയെന്ന് ഞാന്‍ ശരിക്കും അദ്ഭുതപ്പെടുന്നു! ഇതൊരു ജാമ്യഹര്‍ജി മാത്രമായതിനാല്‍ നീതിന്യായക്കോടതിയുടെ സംയമനം ഞാന്‍ പാലിക്കുകയാണ്.

കേസ് ഡയറി സൂക്ഷ്മമായി പരിശോധിച്ചതില്‍ നിന്ന് എനിക്ക് മനസിലാകുന്നത് ഈ കേസില്‍ യഥാര്‍ഥ വസ്തുതകളെ പിന്തുടരുന്നതിനു പകരം നിഴലിനു പിന്നാലെ ഓടുകയാണ് സി.ബി.ഐ ചെയ്തതെന്നാണ്. വ്യര്‍ഥമായ വ്യായാമമാണ് ഈ ഓട്ടം. അന്വേഷണം എന്നത് കുറ്റകൃത്യത്തിന്റേയോ സംഭവത്തിന്റേയോ സാഹചര്യത്തിന്റേയോ വസ്തുതകളെ ശ്രദ്ധാപൂര്‍വം പരിശോധിച്ച് അതിലെ സത്യം കണ്െടത്തുകയോ അതെങ്ങനെ സംഭവിച്ചുവെന്ന് കണ്െടത്തുകയോ ആണ്. അല്ലാതെ ആദ്യം ഒരു ലക്ഷ്യം നിശ്ചയിച്ചശേഷം തെളിവിനായി വേട്ടയാടുകയല്ല.

അന്വേഷണം പാളം തെറ്റിയെന്നാണ് കേസ് ഡയറി പരിശോധിക്കുകയും അതിലെ വിവരങ്ങള്‍ വിലയിരുത്തുകയും ചെയ്തപ്പോള്‍ എനിക്കു മനസിലാകുന്നത്.

ജിപ്പൂസ് said...

എന്ത് നെറികേടും കാണിച്ച് കൂട്ടുകയും ആരെങ്കിലും അതിനെതിരെ ശബ്ദിച്ചാല്‍ കോടതിയലക്ഷ്യം എന്ന ഉമ്മാക്കി കാണിച്ച് അവരെ പേടിപ്പിക്കുകയുമാണല്ലോ നമ്മുടെ കോടതികള്‍ സാധാരണ ചെയ്യാറുള്ളത്.
നീതിക്ക് നിരക്കാത്ത ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന 'ന്യായാധിപന്മാരെ' നിലക്കു നിര്‍ത്താന്‍ മറ്റെന്തെങ്കിലും വഴി തേടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
സിസ്റ്റര്‍ അഭയയുടെ കേസില്‍ ഇനി സുപ്രീം കോടതി തന്നെ ശരണം.