Thursday, October 30, 2008

വി.എസി.ന്റെ മുതാലാളിത്ത പ്രേമം : (????) vs and chenggara agitation

.

ചെങ്ങറസമരം എന്ന പേരില്‍ കഴിഞ്ഞ 400 ദിവസങ്ങളിലധികമായി സാധുജനവിമോചന സംയുക്തവേദിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഭൂസമരത്തിനെതിരെ കേരളമുഖ്യമന്ത്രി ‘സമരപടനായകന്‍‘ സഖാവ് ‌വി.എസ്.അച്യുതാനന്ദന്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട്സമരത്തെ തള്ളിപ്പറയുകയാണ്. മുതലാളിയുടെ ലക്ഷക്കണക്കിന് രൂപയുടെ റബര്‍ മോഷ്ടിച്ച് സമരക്കാര്‍ സമരഭൂമിയില്‍ സുഖജീവിതംനടത്തുകയാണന്നാണ് വി.എസ്.ആരോപിച്ചിരിക്കുന്നത്. ‘മുതലാളി(ത്ത)വിരുദ്ധനായ‘ സഖാവ് വി.എസിന് സമരെക്കാരുടെ വിശപ്പിനെക്കാള്‍ വലുത് ഗോയങ്കല്‍ മുതലാളിക്ക് നഷ്ടപെടുന്ന ‘ലക്ഷ’ത്തിനാണ്. ഇതാണോ അഭിനവ മുതലാളിത്ത വിരുദ്ധം!!!!!!?????? . പത്തനം‌തിട്ടജില്ലയിലെ തോട്ടഭൂമിയുടെ ഏറിയഭാഗവും കൈവശം വച്ചിരിക്കുന്ന ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയില്‍ സമരം ചെയ്യുന്ന ഭൂരഹിതരായ(?)സാധുജനങ്ങളോട് എന്തിനാണ് ഇത്രയ്ക്ക് അസഹിഷ്ണത രാഷ്ട്രീയക്കാര്‍ പ്രകടിപ്പിക്കുന്നത് ???????????????????

എല്ലാ കൈയ്യേറ്റഭൂമികളും നടന്നുകയറിയ വി.എസ്. എന്തുകൊണ്ട് ചെങ്ങറ കൈയ്യേറ്റ സമരഭൂമിയില്‍ ഇതുവരെ സന്ദര്‍ശിച്ചില്ല???? മൂന്നാറിലെകൈയ്യേറ്റം ഒഴിപ്പിക്കാന്‍ രാഷ്ട്രീയ അന്തര്‍‌നാടകങ്ങള്‍ കളിച്ച് മൂന്നാറിലേക്ക് കറുത്തപൂച്ചയേയും കോട്ടിട്ട ആളേയും പറഞ്ഞ് വിട്ടിട്ട് ജനങ്ങളുടെകൈയ്യടി വാങ്ങാന്‍ തിരുവന്തപുരത്തുനിന്ന് ‘ബോര്‍ഡുമായി’ വന്ന് ഗവണ്മെന്റ്ഭൂമിയെ ടാറ്റയുടെകൈയ്യേറ്റഭൂമിയാക്കി ബോര്‍ഡ് സ്ഥാപിച്ച് പുലിവാലുപിടിച്ചതാരാണ്?????? മൂന്നാറിലെ ടാറ്റായുടെ കൈയ്യേറ്റഭൂമിയെ മാത്രം ടാര്‍ജറ്റ് ചെയ്ത് ‘നിഴല്‍ അംഗങ്ങളെ’ അയച്ച് കാത്തിരിക്കുന്നത് ആരാണ് ?? ടാറ്റായുടെ കൈയ്യേറ്റഭൂമി കണ്ടെത്താന്‍ സര്‍വ്വേകളും റിസര്‍വ്വേകളും എന്തിന് ഉപഗ്രഹസര്‍വ്വകള്‍ വരെ നടത്തി എന്തക്കയോനേടി എന്ന് മേനി നടിച്ചിട്ട് എന്തായി??? ടാറ്റായുടെ ഒരിഞ്ചുകൈയ്യേറ്റ ഭൂമിയെങ്കിലും പിടിച്ചെടുക്കാന്‍ സാധിച്ചോ??? ചെങ്ങറയില്‍ തൊഴിലാളികളെ പട്ടിണിക്കിട്ട് സമരം ചെയ്യുന്നു എന്ന് വിലപിക്കുന്ന ആള്‍ ടാറ്റായുടെ കൈയ്യേറ്റഭൂമി പിറ്റിച്ചെടുത്താല്‍ അവിടെ തൊഴില്‍ നഷ്ടപ്പെടുന്നതൊഴിലാളികളെ മറക്കുന്നത് എന്തേ????

പാട്ടാക്കാലാവധികഴിഞ്ഞ ഭൂമി ഗവണ്‍‌മെന്റിലേക്ക് ചേര്‍ക്കേണ്ടതിനു‌പകരം ഇപ്പോഴും അളവുകാരെ‌കൊണ്ട് ചുറ്റിക്കറങ്ങുന്നത് എന്തിനാണ് ?പാട്ടഭൂമിയുടെ കൂടെ ഗവണ്‍മെന്റ് ഭൂമിയും ഉണ്ടോന്ന് അറിയാന്‍ എത്രനാളുകൊണ്ട് അളക്കുകയാണ് ? സമരപടനായകന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന,സമരഭൂമികളില്‍ നടന്നുകയറിയ, കൈയ്യേറ്റ ഭൂമികളില്‍ ഓടിക്കയറിയ, മുതലാളിത്ത സാ‍മ്രാജ്യത്ത വിരുദ്ധനായ വിപ്ലവനേതാവ് മുഖ്യമന്ത്രിയാകുമ്പോള്‍സമരം ചെയ്യുന്നവരെ ഇങ്ങനെ അധിക്ഷേപിക്കണോ എന്ന് ന്യായമായ ഒരു ചോദ്യം ഉയരുന്നു. സമരഭൂമിയിലേക്ക് ഉപരോധസമരം നടത്തുന്നതൊഴിലാളികള്‍ പോലും സമരക്കാര്‍ സുഖജീവിതം നയിക്കുന്നു എന്ന് പറഞ്ഞിട്ടില്ല. എല്ലാ സമരക്കാരു ഒരേപോലെയാണന്ന് സ്വന്തം അനുഭവത്തിന്റെവെളിച്ചത്തിലായിരിക്കുമോ മുഖ്യമന്ത്രി ‘ചെങ്ങറസമരക്കാര്‍ സുഖജീവിതം നയിക്കുന്നു’ എന്ന് പറഞ്ഞത് ?

ഉത്തരവാദിത്തപെട്ട ഒരു സ്ഥാനത്ത് ഇരിക്കുന്ന മുഖ്യമന്ത്രി ഗോയങ്കല്‍ മുതലാളിയെപ്പോലെ സംസാരിച്ചു എന്ന് ആര്‍ക്കെങ്കിലും തോന്നിയങ്കില്‍അവരെ കുറ്റം പറയാന്‍ പറ്റുമോ? മുതലാളിത്തത്തിനെതിരേ സമരം ചെയ്യുന്നു എന്ന് മേനിനടിക്കുന്നവര്‍ തന്നെയാണ് ഇവിടെ മുതലാളിക്ക്വേണ്ടി വാദിക്കുന്നത്? തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുന്നതുകൊണ്ട് തൊഴിലാളിക്ക് അനുകൂലമായി കൈയ്യേറ്റക്കാര്‍ക്ക് എതിരെ സംസാരിക്കുന്നു എന്ന് വിചാരിക്കരുത് ? മയിലമ്മയുടെ നേതൃത്വത്തില്‍ നടന്ന പ്ലാച്ചിമട സമരത്തിന് പിന്തുണ പ്രഖ്യാപിച്ചവര്‍ സമരത്തെതുടര്‍ന്ന്പൂട്ടുന്ന കമ്പിനിയിലെ തൊഴിലാളികളെക്കുറിച്ച് ചിന്തിച്ചോ?? (പ്ലാച്ചിമട സമരത്തിന്റെ പ്രഖ്യാപന‌ ലക്ഷ്യം വിസ്‌മരിക്കുന്നില്ല.). ആ സമരത്തിന്ചൂടും വാശിയും നല്‍കികൊണ്ട് അരുന്ധതിയും മേധയും കടന്നുവന്നപ്പോള്‍ അവരെ പുകഴ്ത്തിയവര്‍ ; അവര്‍ ചെങ്ങറയിലേക്ക് വന്നപ്പോള്‍അരാഷ്ട്രീയവാദികളും ഭീകരരും ആയതെങ്ങനെയാണ് ? ഇവിടെയാണ് സമരങ്ങളുടെ പിതൃത്വത്തെക്കുറിച്ചുള്ള ഒരു സങ്കല്പം ഉണ്ടാകുന്നത്.കേരളത്തിലുണ്ടാകുന്ന എല്ലാ സമരങ്ങളും വിജയിക്കണമെങ്കില്‍ (വിജയിപ്പിക്കണമെങ്കില്‍) തങ്ങളുടെ പിന്തുണ ആവിശ്യമുണ്ടന്ന്ചിലര്‍ സ്വയം അങ്ങ് വിചാരിച്ചു വച്ചിരിക്കുന്നു. അതില്‍ നിന്ന് വ്യതിചലിക്കുമ്പോഴാണ് സമരങ്ങള്‍ക്കെതിരെ സമരം ഉണ്ടാകുന്നത്.

ജനകീയകൂട്ടായ്മയില്‍ മയിലമ്മ നയിച്ച സമരം സ്വന്തമാക്കാന്‍ ചിലര്‍ ശ്രമിച്ച് പരാജയപെട്ടതാണ് ? ഗീതാനന്ദന്റെയും ജാനുവിന്റെയും നേതൃത്വത്തില്‍ ഗോത്രമഹാസഭ മുത്തങ്ങയില്‍ കൈയ്യേറ്റ സമരം നടത്തിയപ്പോള്‍ പിന്തുണ നല്‍കിയവരാണ് , മുത്തങ്ങാസമരത്തിന്റെകാരണങ്ങളെ അടിസ്ഥാനമാക്കി ചെങ്ങറയില്‍ നടക്കുന്ന സമരത്തെ അപഹസിക്കുന്നത് . മനുഷ്യന്റെ പ്രാഥമികാവിശ്യങ്ങളില്‍ പെട്ടഭക്ഷണം, പാര്‍പ്പിടം എന്നിവയ്ക്കുവേണ്ടിയുള്ള സമരം തന്നെയല്ലേ ചെങ്ങറയില്‍ നടക്കൂന്നത് ?

മുതലാളിയുടെ ഭൂമിയില്‍ നിന്ന് മോഷ്ടിച്ച് സുഖം ജീവിതം നയിക്കുന്ന സമരക്കാരെ അടച്ചാക്ഷേപിക്കുന്നതിനുമുമ്പ് നേതാവ് ഒന്ന് ഓര്‍ക്കേണ്ടതായിരുന്നു. കോടിക്കണക്കിനു‌രൂപ പൊടിച്ച് എസി ട്രയിനിലും വിമാനത്തിലും എത്തി ഡല്‍ഹി‌കേരളഹൌസില്‍ സുഖ‌ഉറക്കം നടത്തി ഭക്ഷണവും കഴിച്ച് കേന്ദ്രവിരുദ്ധസമരം നടത്തിയത് സ്വന്തം കൈയ്യിലെ കാശുകൊണ്ട് ആയിരുന്നോ??? ഖജനാവിലെ കാശ് പോകുന്നതിലും വിഷമംഗോയങ്കല്‍ മുതലാളിയുടെ പണപ്പെട്ടിയുടെ കനം കുറയുന്നതിലാണോ??? തോട്ടം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്നുള്ളതുകൊണ്ട്ടാറ്റായുടെ കൈവശഭൂമി തിരിച്ചെടുക്കാതിരിക്കാന്‍ ‘സമരപടനായകന്‍‘ നടപടി സ്വീകരിക്കുമോ?

സമരം 400 ദിവസം പിന്നിട്ട് കഴിയുമ്പോള്‍ ചെങ്ങറ സമരം ദേശീയശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു എങ്കിലും അവിടെ വരെ ഒന്ന് എത്തി സമരഭൂമിഒന്ന് കാണാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ‘സമയം‘ കണ്ടെത്തിയിട്ടില്ല. അദ്ദേഹം പ്രതിപക്ഷനേതാവായിരുന്നപ്പോഴാണ് ചെങ്ങറസമരം നടന്നിരുന്നതെങ്കില്‍ എത്ര പ്രാവിശ്യം സമര ഭൂമിയില്‍ എത്തിയേനെ? എത്ര പത്ര സമ്മേളനങ്ങള്‍ നടത്തിയേനെ??? സമരജ്വാലയില്‍ ജ്വലിച്ചുയര്‍ന്നുവന്ന വി.എസിനും ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുന്നില്ലങ്കില്‍ , എന്തായിരിക്കും സമരക്കാരുടെ ഭാവി??? കടും‌പിടുത്തം അവസാനിപ്പിച്ച് സമരഭൂമി സന്ദര്‍ശിക്കാനെങ്കിലും വി.എസ്. തയ്യാറാകണം . പ്രശ്ന പരിഹാരത്തിന് ഒരു ഫോര്‍മുല ഉരുത്തിരിയേണ്ടത്മുന്‍‌വിധികളില്ലാതെ നടത്തുന്ന ചര്‍ച്ചകളിലായിരിക്കണം ...... വോട്ട് ബാങ്ക് രാഷ്ട്രീയത്തിലുപരി മനുഷ്യത്വപരമായ ഒരു നീക്കുപോക്കാണ്ചെങ്ങറസമരത്തിലുണ്ടാവേണ്ടത് .......... അതൊരിക്കലും സമരക്കാരെ അധിക്ഷേപിച്ചുകൊണ്ടായിരിക്കരുത് ...


.

7 comments:

Kaithamullu said...

സമരം 400 ദിവസം പിന്നിട്ട് കഴിയുമ്പോള്‍ ചെങ്ങറ സമരം ദേശീയശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു !

N.J Joju said...

തെക്കേടന്‍,

ചെങ്ങറ സമരവും ചെങ്ങറമോഡല്‍ സമരങ്ങളും അത്രപെട്ടന്നു പരിഹരിക്കാവുന്നതാണെന്നു തോന്നുന്നില്ല. വി.എസ് പറഞ്ഞതെന്തോ അതെനിക്കറിയില്ല. കേട്ടിടത്തോളം സമരക്കാരുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കുക എന്നത് എളുപ്പമുള്ള സംഗതിയുമല്ല.

നിയമവിരുദ്ധമായാണോ ഹാരിസണ്‍ സ്ഥലം കയ്യടക്കിയിരിയ്ക്കുന്നത്?

പക്ഷപാതി :: The Defendant said...

ചെങ്ങറയിലെ സമരം ഒത്തു തീര്‍പ്പാക്കാന്‍ വൈകി എന്ന് തന്നെയാണ് തോന്നുന്നത്. അവിടെ സമരം ചെയ്യുന്ന ഭൂരഹിതരെ (എത്രത്തോളം ഭൂരഹിതര്‍ അവിടെ ഉണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്) പുന:രധിവസിപ്പിക്കണം. പക്ഷെ സമരക്കാര്‍ ആവശ്യപ്പെടുന്ന അഞ്ച് ലക്ഷം രൂപയും അഞ്ചേക്കറും ന്യായമാണെന്നും കരുതാനാവില്ല. അച്ചുതാനന്ദനായതു കൊണ്ടാവും കോടതി, സമരം ന്യായമല്ല, സമരക്കാരെ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടും മുത്തങ്ങ മോഡല്‍ ആവര്‍ത്തിക്കാതിരിക്കുന്നതെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇതാവുമായിരുന്നില്ല സ്ഥിതി.
സമരക്കാരും സര്‍ക്കാരും വിട്ടുവീഴ്ചക്ക് തയ്യാറായാലേ ചെങ്ങറ പ്രശ്നത്തിന് പരിഹാരമാവൂ.

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

ചെങ്ങറ സമരം തുടങ്ങുന്നത് അഞ്ചേക്കര്‍ ഭൂമിയും അഞ്ചുലക്ഷം രൂപയും എന്ന് പറഞ്ഞുകൊണ്ടായിരു
ന്നെങ്കിലും രാജുനാരായണ സ്വാമിയുമായി നടത്തിയ ചര്‍ച്ചയില്‍ ഈ ആവിശ്യങ്ങള്‍ ഒരിക്കലും
അംഗീകരിക്കാന്‍ ആവുന്നതല്ലന്ന് സമരക്കാര്‍ക്ക് ബോധ്യപ്പെട്ടന്ന് തോന്നുന്നു. ഇപ്പോള്‍ സമരക്കാര്‍
ഏക്കറുഭൂമി,ലക്ഷം‌ രൂപാ എന്നീ ആവിശ്യങ്ങളില്‍ നിന്ന് പിന്നോട്ട് പോയിരിക്കുകയാണ്. മുഖ്യമന്ത്രി
സമരഭൂമി സന്ദര്‍ശിച്ച് ഭൂമി നല്‍കാം എന്ന് ഉറപ്പുനല്‍കിയാല്‍ സമരം പിന്‍‌വലിക്കാന്‍ ഒരു പക്ഷേ
സമരക്കാ‍ര്‍ തയ്യാറായേക്കും. രാജുനാരായണ സ്വാമി കളക്ടറായിരുന്നപ്പോള്‍ ചെങ്ങറസമരം പിന്‍‌വലി
ക്കാനുള്ള സാധ്യതകള്‍ തെളിഞ്ഞതാണ് ... മന്ത്രിസഭാ ഉപസമതിയെ പ്രശ്നപരിഹാരത്തിനായി തിരഞ്ഞെടു
ത്തതും ആണ് ... അതും നടന്നില്ല ........

രണ്ടുപക്ഷത്തുനിന്നും വിട്ടു‌വീഴ്ചകള്‍ ഉണ്ടായാലേ സമരം തീരൂ എന്ന് ഉറപ്പാണ് ....

കിരണ്‍ തോമസ് തോമ്പില്‍ said...

ചെങ്ങറ സമരത്തിന്റെ ചരിത്രമറിയാത്തതുകൊണ്ടാണ്‌ തെക്കേടന്‍ ഇത്രക്ക്‌ വികാരാധീനനാകുന്നത്‌. 5 ഏക്കറും 5000 രൂപയും വാങ്ങിത്തരാം എന്ന് പറഞ്ഞ്‌ ളാഹാ ഗോപാലന്‍ സമരക്കാരെയുമായി ഇറങ്ങിപ്പുറപ്പെട്റ്റിട്ട്‌ നാളേറെ ആയി അത്‌ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ തുടങ്ങിയത. ആവശ്യങ്ങള്‍ അത്രക്ക്‌ ഭീകരമായതിനാല്‍ അന്നെ അവഗണിച്ചതാണ്‌.

ഇന്ന് ചെങ്ങറയെന്ന് പറഞ്ഞ്‌ മുതലക്കണ്ണിര്‍ പൊഴിക്കുന്ന മാധ്യമങ്ങള്‍ വളരേ ഏറെക്കാലം ഈ സമരത്തെ തിരിഞ്ഞ്‌ നോക്കിയതേ ഇല്ല. ഒരു സാംസ്ക്കാരിക നായകനും അങ്ങോട്ട്‌ ചെന്നില്ല. പിന്നെ എങ്ങനെയാണ്‌ ഈ സമരം മാധ്യമ ശ്രദ്ധ നേടിയത്‌? സമരക്കാരെ ചോരപൊടിയാതെ ഇറക്കണം എന്ന കോടതി വിധി നടപ്പിലാക്കാന്‍ പോലിസ്‌ ചെന്നപ്പോള്‍ റബ്ബര്‍ മരത്തില്‍ കഴുത്തില്‍ കുടുക്കിട്ടും മണ്ണെണ്ണയും തീപ്പെട്ടിയുമെടുത്ത്‌ ആത്മഹത്യ ശ്രമം നടത്തിയപ്പോഴുമാണ്‌ . അപ്പോഴേക്കും സമരം ഒരു 6 മാസം പിന്നിട്റ്റിരുന്നു.

സമരക്കാരുമായി മുഖ്യമന്ത്രി സംസാരിച്ചിട്ടുണ്ട്‌. എന്നാല്‍ ളാഹ ഗോപാലന്റെ ഡിമാന്റുകള്‍ അംഗിക്കരിക്കാന്‍ കഴിയില്ല എന്ന് അന്ന് തന്നെ മുഖ്യമന്ത്രി പറഞ്ഞതാണ്‌. സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഇല്ലാത്തവര്‍ക്ക്‌ ഭൂമി നല്‍കുന്ന രീതിയിലേ ഇവര്‍ക്കും നല്‍കാന്‍ കഴിയൂ എന്ന നിലപാട്‌ പണ്ടെ വി.എസ്‌ പറഞ്ഞിട്ടുള്ളതാണ്‌. ഭൂമിയില്ലത്തവര്‍ അവരുടെ വില്ലേജില്‍ ഭൂമി പതിച്ച്‌ കിട്ടാന്‍ അപേക്ഷ നല്‍കുക. അതതു പ്രദേശത്തെ ഭൂമിയുടെ ലഭ്യത അനുസ്സരിച്ച്‌ പതിച്ച്‌ നല്‍കാം എന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുമുണ്ട്‌. അതല്ലാതെ എന്തെങ്കിലും സര്‍ക്കാരിന്‌ ചെയ്യാന്‍ കഴിയില്ല.

5 ഏക്കാര്‍ ഡിമാന്റ്‌ ളാഹ പിന്‍വലിച്ച്‌ ഒരേക്കറില്‍ എത്തി. ഇപ്പോള്‍ അതും മാറി സര്‍ക്കാര്‍ അവര്‍ക്ക്‌ കൃഷി ഭൂമി നല്‍കണം കൃഷി ചെയ്യാനുള്ള ചിലവും. കാര്‍ഷിക ആദായവും സര്‍ക്കാര്‍ വാങ്ങണം. എന്നെങ്കിലും കൃഷി ചെയ്യാതെ വന്നാല്‍ സര്‍ക്കാര്‍ ഭൂമി എറ്റെടുക്കട്ടെ എന്നൊക്കെയാണ്‌ ഇപ്പോഴത്തെ വാദങ്ങള്‍.

arunjith said...

കിരണ്‍ തോമസിന് ചെങ്ങറ സമരത്തോട് ഇത്രവിരോധം എന്താണ്.
ഇത്ര ജനാധിപത്യപരമായി അടുത്തകാലത്തൊന്നും കേരളത്തില്‍ ഒരു സമരവും നടന്നിട്ടില്ല. സമരം എന്നാല്‍ സംഘടനകളുടെ ഗുണ്ടകള്‍ നടത്തുന്ന അക്രമം എന്നതാണ് കേരളത്തിലെ സാമാന്യമായ ഒരു ചിത്രം.അതില്‍നിന്നു വ്യത്യസ്ഥമായി സമരം എന്നാല്‍ ജീവിതംതന്നെ എന്ന് ചെങ്ങറ സമരം കാട്ടിതരുന്നു.അതുപോലെ സമരം നേതൃത്യങ്ങള്‍ ആനുകൂല്ല്യങ്ങള്‍ പറ്റികൊണ്ട നടത്തുന്ന അനുരഞ്ജനമല്ല മറിച്ച് ആവശ്യങ്ങളിലുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എന്നും ചെങ്ങറ സമരം നമ്മേപഠിപ്പിക്കുന്നു.

5 ഏക്കര്‍ ഭൂമി എന്ന ആവശ്യം തികച്ചും ന്യായമാണ് എന്നു മനസിലാക്കാന്‍ കേരള ചരിത്രത്തേ പറ്റി ഒരുധാരണ ഉണ്ടാകണം. ശ്രീമൂലം പ്രജാസഭയുടെ കാലം തൊട്ട് കേരളത്തില്‍ നടന്നിട്ടുള്ള കൃഷിഭൂമി വിതരണത്തെ സംബന്ധിച്ച് ഒരു പഠനം താങ്കള്‍ നടത്തുന്നത് നന്നായിരിക്കും. 1957 ല്‍ പാസായ 1970 നിയമമായ ഭൂപരിഷകരണ നിയമത്തില്‍ പ്രായപൂര്‍ത്തിയായ ഒരുവ്യക്തിക്ക് കൈവശം വയ്ക്കാവുന്ന ഭൂപരിധിയാണ് 5 ഏക്കര്‍. ഭൂപരിഷ്കരണം നടന്നപ്പോള്‍ ഈവ്യവസ്ഥ പ്രകാരമാണ് അന്നത്തെ പാട്ടകുടിയാന്‍മാര്‍ക്ക് ഭൂമി ലഭിച്ചത്. അന്ന് അടിയാന്‍മാരായിരുന്നവരെ 10 സെന്‍റ് കുടികിടപ്പ് നല്‍കി എന്നന്നേക്കും കര്‍ഷക തൊഴിലാളികളാക്കി നിലനിര്‍ത്തുന്ന സമീപനമണ് മാറിമാറി വന്ന സര്‍ക്കാരുകള്‍ സ്വികരിച്ചത്.കൂടാതെ തോട്ടങ്ങളെ ഭൂപരിഷ്കരണത്തില്‍ നിന്നൊഴിവാക്കി കേരളത്തിന്‍റ മൂന്നിലൊന്നു ഭൂമി എന്നന്നേക്കും വന്‍കിടമുതലാളി മാരുടെകൈയില്‍ നിലനില്‍ക്കും എന്നുറപ്പാക്കുകയും ചെയ്തു.

ഇത്തരം വഞ്ചനകള്‍ മനസ്സിലാക്കിയ സാധുജനങ്ങള്‍ പട്ടിണിഒഴിവാക്കി അന്തസ്സോടെ ജിവിക്കാന്‍ കൃഷി ഭൂമി ആവശ്യപ്പെട്ടാണ് സമരം ചെയ്യുന്നത് അല്ലാതെ വില്ലേജോഫിസില്‍ ആപേക്ഷനല്‍കി 3 സെന്‍റെന്ന ഭിക്ഷ വാങ്ങാനല്ല. പട്ടികജാതികാര്‍ക്കും കര്‍ഷകതൊഴിലാളിക്കും 3 സെന്‍റെ് മുതലാളി മാര്‍ക്ക് പാട്ടമെന്നപേരിലും അനധികൃതമായും പതിനായിരകണക്കിന് ഭൂമി. ഇതിനെ നീതികരിക്കാന്‍ കഴിയുമോ. കേരളത്തിലെ തോട്ടങ്ങളുടെമുഴുവന്‍ പാട്ടകാലാവധി 4-5 വര്‍ഷങ്ങള്‍ക്കുള്ളില്‍കഴിയും. ഇപ്പോള്‍തന്നെ തോട്ടങ്ങള്‍ വില്‍ക്കുന്ന നടപടികള്‍ മുതലാളിമാര്‍ തുടങ്ങികഴിഞ്ഞു. കോട്ടയംജല്ലയി രണ്ട് തോട്ടങ്ങള്‍ ഹാരിസണ്‍ വിറ്റുകഴിഞ്ഞിരിക്കയാണ്.സര്‍ക്കാരിന്‍റെ പാട്ട ഭൂമി വില്‍ക്കാന്‍ ഇവര്‍ക്കാരവകാശം നല്കി. ഇതിനെതിരെ സര്‍ക്കാര്‍ എന്തു നടപടി എടുത്തു. അന്വഷിക്കണം.

നാടെമ്പാടും മുതലാളിമാര്‍ക്കുവേണ്ടി ബലമായി ഭൂമി ഏറ്റെടുക്കലുകള്‍ നടക്കുന്ന ഈ കാലത്ത്, ഭൂമിയുടെ മേല്‍ അവകാശം ജനങ്ങള്‍ക്ക് തന്നെയാണ് എന്നുസ്ഥാപിക്കാന്‍ ചെങ്ങറ സമരം വിജയിക്കണ്ടത് അത്യാവശ്യമാണ്. ജനപക്ഷത്ത് നില്‍ക്കുന്നവര്‍ക്ക് ഈ സമരത്തെ പിന്തുണച്ചെ നില്‍ക്കാന്‍ കഴിയു.

Aadhaar Card said...

Hmmm... That's cool...