.
ലോകം വളരെവേഗം സഞ്ചരിക്കുമ്പോള്‍ നമ്മളും അതിവേഗം സഞ്ചരിക്കാന്‍ ശ്രമിക്കും. നമുക്ക് പലപ്പോഴും സമയം തികയാറില്ല. എവിടെയെങ്കിലുംഓടിചെന്നിട്ട് പെട്ടന്ന് തന്നെ കാര്യം സാധിച്ച് മടങ്ങിപ്പോകണം. മറ്റുള്ളവര്‍ നമ്മുടെ തിരക്ക് മനസിലാക്കി നമുക്ക്വേണ്ടി വഴിമാറിത്തരണമെന്ന്നമ്മള്‍ പലപ്പോഴും ശഠിക്കുന്നു. നമ്മുടെ മുന്നില്‍ നില്ക്കുന്നവര് നമ്മളെക്കാള്‍ മുന്നില്‍ അതേകാര്യത്തിനുവേണ്ടി സമയവും പണവും ചിലവഴിച്ച്എത്തിയവര്‍ ആണന്ന് വിസമരിക്കാന്‍ പാടില്ലായെങ്കിലും നമ്മളത് മറക്കുകതന്നെ ചെയ്യും. ഇടിച്ച് കയറി കാര്യം സാധിക്കാന്‍ മലയാളിയെക്കാള്‍മിടുക്കന്‍ ആരും ഇല്ല. കാത്തിരിപ്പ് എന്ന് പറയുന്നത് എന്തോ തെറ്റായ കാര്യം ആണന്ന് പലരും ധരിച്ചു വച്ചിരിക്കുന്നു. എവിടെയാണാങ്കിലും ഇടിച്ചുകയറി കാര്യം സാധിക്കണം എന്നൊരു ചിന്തയില്‍ മാത്രം വീട്ടില്‍ നിന്ന് ഇറങ്ങുന്നവരുണ്ട്.
ആശുപത്രിയില്‍ നമ്മള് ഡോക്ടറെ കാണാന്‍ ടിക്കറ്റ് എടുത്ത് കാത്തിരിക്കുകയാണ്. ചില ആശുപത്രികളില്‍ നമ്പര്‍ അനുസരിച്ചാണ് രോഗികളെകയറ്റി വിടുന്നത്. ചിലയിടങ്ങളില്‍ രോഗികളുടെ പേര് വിളിച്ചും. ഇങ്ങനെ രോഗികളുടെ പേര് വിളിച്ച് കയറ്റി വിടുന്ന ഇടങ്ങളീലാണ് തള്ളിക്കയറ്റക്കാരുടെ സാമ്രാജ്യം. രാവിലെ ആറുമണിക്ക് വന്ന് ടിക്കറ്റ് എടുത്ത് കാത്തൂനില്‍ക്കുന്നവനെക്കാള്‍ മുന്നില്‍ ഡോക്ടറെ കാണുന്നത് ചിലപ്പോള്‍പതിനൊന്നാം മണിക്ക് വന്ന് ടിക്കറ്റ് എടുക്കുന്നവനായിരിക്കും. വാതിക്കല് നില്ക്കുന്ന നേഴ്സുമാരെവരെ തള്ളിക്കയറ്റക്കാര്‍ വകവയ്ക്കാറില്ല.ചില ഡോക്ടര്‍മാര്‍ ഇത്തരക്കാരെ പുറത്താക്കാറുണ്ട്. നമ്മളിങ്ങനെ ഡോകടറെ കാണാന്‍ ഇങ്ങനെ കാത്തിരിക്കുമ്പോഴായിരിക്കൂം മറ്റൊരുകൂട്ടരുടെ വരവ്. ഇന്‍ചെയ്ത് ടൈ കെട്ടി എക്സിക്യുട്ടീവ് ബാഗുമായി എത്തുന്ന മെഡിക്കല്‍ റെപ് ! ഇവര്‍ക്ക് ഡോക്ടരുടെ അടുത്ത് കയറിപ്പോകാന്‍ആരുടേയും അനുവാദം ഒന്നും വേണ്ടാന്നാണ് തോന്നല്‍. “നിങ്ങളല്ലാം കാത്തിരിക്കൂക ഞങ്ങള്‍ ഡോകടറോട് ഈ മരുന്നുകളെക്കുറിച്ച്ഒന്നു വാചാലരാകട്ടെ“ എന്ന് മനസ്സില്‍ പറഞ്ഞ് റെപ് അകത്തേക്ക് കയറിയാല്‍ പതിനഞ്ച് മിനിട്ട് റെപ്പിന് ഡോക്ട്ര് കൊടുക്കും. ഡോക്ട്ര്‍പരിശോധനാമുറിയിലേക്ക് കയറിക്കഴിഞ്ഞാല്‍ ചിലര്‍ക്ക് ഇരിപ്പ് ഉറയ്ക്കത്തില്ല. എഴുന്നേറ്റ് ഡോക്ടറുടെ മുറിയുടെ വാതിലില്‍ ചെന്ന് നില്ക്കും. എന്നിട്ട്വാതിലിന്റെ പാളിയുടെ ഇടയിലൂടെ ഒളിഞ്ഞു നോക്കും.. ഈ ഒളിഞ്ഞോട്ടക്കാരന്റെ നമ്പര്‍ മുപ്പത് ആയിരിക്കും. പത്താമത്തെ നമ്പരുകാരന്‍അടങ്ങിയൊതുങ്ങി കസേരയില്‍ ഇരികുമ്പോഴാണ് മുപ്പതാമന്റെ പരാക്രമം.
കറണ്ട് ചാര്‍ജോ , വെള്ളക്കരമോ , ടെലിഫോണ്‍ ബില്ലോ അടയ്ക്കാന്‍ ഒന്പതുമണി മുതല്‍ ‘ക്യു‘ നില്ക്കുന്നവരുടെ ഇടയിലേക്ക് പത്താംമണിക്ക്വന്ന് ചിലര്‍ ഇടയില്‍ കയറാന്‍ ശ്രമിക്കാറുണ്ട്. ഇങ്ങനെ ഈ ‘ക്യു‘ വില്‍ ഇടിച്ചുകയറാന്‍ ശ്രമിക്കുന്നവരില്‍ ഏറയും സ്ത്രികളാണ് . ‘ക്യു‘ നിന്ന് പണംഅടയ്ക്കുന്നവര്‍ മണ്ടന്മാര് എന്നാണ് ഇത്തരക്കാരുടെ മനോഭാവം. ഒട്ടുമിക്ക പൊതുസ്ഥലങ്ങളിലും (കൌണ്ടറുകളില്‍) ‘ക്യു‘ പാലിക്കുക എന്ന്എഴുതിവച്ചിട്ടുണ്ട്. പക്ഷേ ഇങ്ങനെ ഒരു ‘ക്യു‘ എന്ന എഴുത്ത് കണ്ടഭാവം നമ്മള് നടിക്കാറില്ല. റയില്‍വേ ടിക്കറ്റ് കൌണ്ടറില്‍ ഇടിച്ചു കയറ്റക്കാരുടെബഹളം കാണാറുണ്ട്. പത്തമ്പത് പേര് നില്ക്കുന്ന ‘ക്യു‘ വില്‍ നിന്ന് സമയം കളയാന്‍ ഞാനില്ല എന്ന മനോഭാവത്തില്‍ കൌണ്ടറിന്റെ മുന്നില്‍എത്തി ടിക്കറ്റ് എടുക്കാന്‍ നോക്കുന്നവരുണ്ട്. തിരക്കില്ലാത്ത സമയത്തും ചിലര്‍‘ കൌണ്ടറിന്റെ മുന്നിലെ ‘ക്യു‘ വില്‍ രണ്ടുപേരേ ഉള്ളുവെങ്കിലുംഒന്നാമത്തവനെ ഇടിച്ചുമാറ്റി ടിക്കറ്റ് എടുക്കാന്‍ നോക്കും.
നമ്മുടെ ബസുകളിലെ വാതിലുകളിലും ‘ക്യു‘ പാലിക്കുക എന്ന് എഴുതി വച്ചിട്ടുണ്ട്. അതാരും കാണാറുമില്ല, കണ്ടാലൊട്ട് വായിക്കാറുമില്ല ,വായിച്ചാലൊട്ട്തലയിലോട്ട് കയറ്റാറുമില്ല. സിനിമാടിക്കറ്റ് കൌണ്ടറിലും ഇതൊക്കെ തന്നെ സ്ഥിതി. ‘ക്യു‘ വില്‍ നില്‍ക്കുന്നത് ഏതോ ഒരു മോശപ്പെട്ട കാര്യമാണന്നാണ്പലരുടേയും വിചാരം. ‘ക്യു‘ വില്‍ കയറിനില്‍ക്കാനങ്ങാണം പറഞ്ഞാല്‍ പിന്നെ വികട സരസ്വതി വിളയാട്ടം തന്നെ ആയിരിക്കും. ഈ വിളയാട്ടംആണുങ്ങള്‍ക്ക് മാത്രമല്ല. “ചേച്ചി ‘ക്യു‘ വില്‍ ചെന്ന് നില്ക്ക് “ എന്നങ്ങാണം ഇടിച്ചു കയറിവരുന്ന ചേച്ചിയോട് പറഞ്ഞാല്‍ ചേച്ചിയുടെ മുഖഭാവംമാറുന്നത് പെട്ടന്നായിരിക്കും.
എല്ലാം പൊതുസ്ഥലങ്ങളിലും മനുഷ്യര്‍ ഇങ്ങനെയാണന്ന് ധരിക്കരുത്. നല്ല അനുസരണയോടെ തിരക്കൊന്നും പുറത്ത് കാണിക്കാതെ വെയിലുംമഴയും ഒന്നും പ്രശ്നമാക്കാതെ തങ്ങളുടെ ഊഴത്തിനായി മനുഷ്യര്‍ ‘ക്യു‘വില്‍ തന്നെ നില്‍ക്കാറുണ്ട്. ഇങ്ങനെ മലയാളികള്‍ അനുസരണയോടെ‘ക്യു‘ വില്‍ നില്‍ക്കുന്നത് കാണണമെങ്കില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഓട്ട്ലെറ്റുകളിലേക്ക് ചെന്നാല്‍ മതി. അടിച്ചു പാമ്പായി എട്ടാം കാലില്‍നില്‍ക്കുന്നവനും ബിവറേജസ് കോര്‍പ്പറേഷന്റെ ഓട്ട്ലെറ്റ് ‘ക്യു‘വില്‍ എത്തിയാല്‍ അനുസരണയുള്ള കുഞ്ഞാടായി ക്യുവിന്റെ അകത്ത് നില്ക്കും.ഈ ‘ക്യു‘വില്‍ ആരും സമയം പോയേ എന്ന് വിളിച്ചുകൂവാറില്ല. ഈ ‘ക്യു‘വിലേക്ക് ഇടിച്ചുകയറാറും ഇല്ല. ഇടിച്ചുകയറാനങ്ങാണം ശ്രമിച്ചാല്‍,അതിര്‍ത്തി നുഴഞ്ഞുകയറുന്നവനെ ഇന്ത്യന്‍പട്ടാളക്കാര്‍ക്ക് കിട്ടിയാല്‍ എങ്ങനെയാണ് പെരുമാറുന്നത് എന്ന് ഇടിച്ചുകയറുന്നവന്‍ മനസിലാക്കും.ഇടിച്ചുകയറുന്നവന്റെ മണ്മറഞ്ഞ പിതാമഹന്മാര് വരെ കുഴിയില്‍ നിന്ന് എഴുന്നേറ്റ് തുമ്മും എന്ന അവസ്ഥയിലുള്ള വാക്കുകളുടെ ശരപ്രവാഹംആയിരിക്കും അവിടെ. ഇടിച്ചുകയറിയാല്‍ കിട്ടേണ്ടത് കിട്ടും എന്ന് അവബോധമനസിലും ബോധ്യമുള്ളതുകൊണ്ട് ഫുള്‍ പാമ്പുകളും ഈ ക്യുവില്‍ഇടിച്ചുകയറാന്‍ ശ്രമിക്കാറില്ല. തങ്ങളുടെ ഊഴത്തിനായി കാത്തു നില്ക്കും.
വാഹനം ഓടിക്കുമ്പോള്‍ റോഡിലും ഈ മനോഭാവം ചിലര്‍ കാണിക്കാറുണ്ട്. സിഗ്നലുകളില്‍ വാഹനം നിര്‍ത്തി ഇട്ടിരിക്കുന്നതിന്റെ ഇടയിലൂടെചിലര്‍ വാഹനം ഇടിച്ചുകയറ്റാറുണ്ട്. ഒന്നും നോക്കാതെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ സമയം മാത്രമല്ല ജീവനും പോകും ഒന്ന് പലരും ഓര്‍ക്കാറില്ല.സമയത്തെക്കാള്‍ വില ജീവനുണ്ട് എന്ന് തിരിച്ചറിയുമ്പോഴേക്കും ചിലപ്പോള്‍ വളരെയേറെ താമസിച്ചിരിക്കും. ഒരു പത്തുമിനിട്ട് നേരത്തെ ഇറങ്ങിയാല്‍റോഡിലെ ഈ പാച്ചില്‍ ഒഴിവാക്കാം എന്ന് പലരും ചിന്തിക്കാറില്ല. “മൂന്നുമിനിട്ട് താമസിച്ചു ചെല്ലുന്നതിനെക്കാള്‍ നല്ലതാണ് ഒരു മിനിട്ട് നേരത്തെചെല്ലുന്നത് “ എന്ന് ആരും ചിന്തിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. നമ്മുടെ സമയത്തിന് അനുസരിച്ച് മറ്റുള്ളവര്‍ പെരുമാറണമെന്ന് ശഠിക്കുന്നത് ശരിയല്ല.നമ്മുടെ സമയത്ത് ട്രയിന്‍, വിമാനം , ബസ് പുറപ്പെടണം എന്ന് പറയുന്നത് ശരിയല്ല. മറ്റുള്ളവര്‍ക്കും നമ്മളെപ്പോലെ തിരക്കുണ്ടന്നുംഅവരുടെ സമയത്തിനും വിലയുണ്ടന്ന് മനസിലാക്കാന്‍ ശ്രമിക്കണം.
.
10 comments:
:)
നമ്മുടെ കൈയ്യിലിരിപ്പൊക്കെ ഒന്ന് മാറിയിരുന്നെങ്കില്‍ എന്ന് എല്ലാവരും ചിന്തിക്കുന്ന്ടാവണം. പക്ഷെ ആരും അത് പ്രാവര്‍ത്തികമാക്കുകയില്ല. താങ്കള്‍ വിവരിച്ച ആശുപത്രിയിലെ ‘ക്യു‘ വിന് ഞാന്‍ മിക്കവാറും ദൃക്സാക്ഷിയാണേയ്.
njaanonnu etichu kayari vaayichootte....
കാത്തു നില്‍ക്കാനോ, വാസ്തവികതയെ മനസ്സിലാക്കാനോ ശ്രമിക്കാതെ വളഞ്ഞവഴിയില്‍ കൂടി ഇടിച്ചു കയറാന്‍ ശ്രമിച്ചു പടുകുഴിയില്‍ വീണിട്ടുള്ളവരും മലയാളികളായിരിക്കും കൂടുതല്‍. പണ്ട് വിദേശത്തു നിന്നു നാട്ടിലേക്കു വരുവാന്‍ ബോംബെ വഴി മാത്രമേ പറ്റുമായിരുന്നുള്ളുവല്ലോ! അന്നു വേഗം നാട്ടിലെത്താന്‍ നമ്മുടെ ബുദ്ധിരാക്ഷസസ്ന്മാര് ധാരാവിയെലെ ഏജന്റ്റുമാരുടെ വലയില്കുടുങ്ങീ മ്രുത്യു ലോകം പൂകിയ കഥകളും വിസ്മരിക്കാവുന്നതല്ല!
ക്ഷമ ആട്ടിന്‍ സൂപ്പിന്റെ ഫലം ചെയ്യും എന്നു പറയുന്നു. ചിലപ്പോള്‍ അമ്രുതു പോലെ ജീവന് പോലും രക്ഷിക്കപ്പെടും!
മലയാളി നന്നായാല്‍ നമുക്ക് മലയാളിയെ കുറ്റം പറയാനൊക്കുമോ?
ആളുകളുടെ സംസ്കാരവും എണ്ണവും ഇന്‍വേഴ്സിലി പ്രൊപോര്‍ഷണല്‍ ആണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ട് കുറച്ചുനാളായി. ആളുകളുടെ എണ്ണം കൂടുമ്പോള്‍ സംസ്കാരം കുറയും എന്നര്‍ത്ഥം. ഏതുകാര്യമെടുത്താലും ഇതു ബോധ്യമാകും, റോടിലെ അവസ്ഥ തന്നെ ഉദാഹരിക്കുക , വാഹങ്ങള്‍ കൂടുമ്പോള്‍ റോടില്‍ സംസ്കാരം കുറയും.
നിയമംകൊണ്ട് സംസ്കാരത്തെ നന്നാക്കാന്‍ പറ്റില്ല ഒളിപ്പിക്കാനേ പറ്റൂ അതുകൊണ്ട് തന്നെ ഭാവിയില്‍ സംസ്കാരം നന്നാവും എന്നാരും കരുതേണ്ട.
ബാങ്കില്‍ ആറോ ഏഴോ പേര് ലൈനിലുണ്ട് , എനിക്ക് മുമ്പിലുള്ളവന് പൈസയും വാങ്ങി കൌണ്ടറില്‍ നിന്നും നീങ്ങിയതിനു ശേഷം ഞാന്‍ മുമ്പോട്ട് നീങ്ങി കയ്യിലെ ചെക്ക് കൊടുത്തു , ഒപ്പ് വേരിഫൈ ചെയ്യാനോ എന്തോ വാങ്ങിയര്‍ പിന്നിലുള്ള മേലുദ്യോഗസ്ഥക്ക് കൈമാറി.
ഇതിനിടക്കാണ് ക്യൂവില്‍ നിന്നിരുന്ന മറ്റുള്ളവരെ മറികടന്ന് നല്ല ഡ്രസ്സൊക്കെ ധരിച്ച ഒരാള്‍ എനിക്കുമുന്നില്‍ നുഴഞ്ഞുകയറിയത്. സ്വല്പ്പം മാറി നിന്ന എന്നെ നോക്കുകപോലും ചെയ്യാതെ അയാള്‍ ചെക്ക് കൌണ്ടറില്‍ കൊടുക്കുന്നു , എന്തു സംഭവിക്കും എന്ന് നോക്കുകയായിരുന്നു ഞാന്‍ യാതൊരു സങ്കോചവുമില്ലാതെ അവിടെ ഇരുന്നവര്‍ ചെക്ക് വാങ്ങി പ്രോസസ്സ് ചെയ്യാന്‍ തുടങ്ങി. ചെക്ക് വാങ്ങാതെ അയാളോട് ക്യൂവില്‍ നില്ക്കാന് അവിടെ ഇരുന്നവള്‍ പറയുമെന്നാണ് ഞാന്‍ കരുതിയത്,
' ഇതൊരു ശരിയായ ഏര്‍പ്പാടല്ലല്ലോ ' (ഇതേ സമയത്തുതന്നെ എന്റ്റെ ചെക്ക് പിന്നിലുള്ള സ്ത്രീ വേരിഫൈ ചെയ്തു കൈമാറിയിരുന്നു)െന്റ്റെ വാക്കുകള്‍ കേട്ടപ്പോള്‍ , ഞാനേതോ ബഹിരാകാശ ജീവിയാനെന്നരീതിയില് അവര്‍ രണ്ടുപേരും എന്നെ നോക്കിക്കൊണ്ടിരുന്നു.
എന്നേയും പിന്നിലുള്ളവര്‍ക്ക് പരാതിയുണ്ടെങ്കില്‍ അവരുടെയും കഴിഞ്ഞേ ഇയാളുടെ സ്വീകരിക്കാന്‍ ആവൂ എന്നെ കടുത്ത ഭാഷ ഉപയോഗിച്ചതോടെ കാര്യങ്ങള്‍ ഭംഗിയായി. സ്വയം സ്വല്പ്പം പരിഹസിക്കപ്പെട്ടെങ്കിലും എന്റ്റെ കഴിഞ്ഞ് പിന്നിലുള്ള ആളുടെ ചെക്ക് സ്വീകരിക്കുന്നതുകണ്ടതിനുശേഷമാണ് ഞാന്‍ ബാങ്കില്‍ നിന്നും പോന്നത്.സ്വകാര്യ ബാങ്കായതിനാല്‍ മാത്രമായിരിക്കും ഒരു പക്ഷെ ഞാന്‍ വിജയിച്ചത് അല്ലെങ്കില്‍ പരിഹസിക്കപ്പെടുക മാത്രം ബാക്കിയാവും.സര്‍വീസ് തരുന്നവരാണ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്.
ഒരിക്കല്‍ എഴുതിയതാണ്, ക്രീക്ക് പാര്‍ക്കില്‍ ( കഴിഞ്ഞ മീറ്റിനുതന്നെ!) കൌണ്ടറില്‍ എത്തിയത് ഞാനാണാദ്യമെങ്കിലും , ഒപ്പമുള്ളവരുടെ എണ്ണം എടുക്കാന്‍ തിരിഞ്ഞപ്പോള്‍ പിറകില്‍ വന്ന അറബി പൈസ നീട്ടിയെങ്കിലും ഉള്ളിലുള്ളവന് വാങ്ങിയില്ല , എന്റ്റെ കഴിഞ്ഞേ അയാള്‍ക്ക് ടികറ്റ് കൊടുത്തുള്ളൂ.
അറബികള്‍ നല്ലവര്‍ മലയാളികള്‍ ചീത്തവര്‍ എന്നുപറഞ്ഞ് പല തര്‍ക്കങ്ങളും നടന്നിട്ടുണ്ട് , സമാന സംഭവങ്ങള്‍ കാണുമ്പോള്‍ എഴുതിപ്പോകുന്നതാണ്.എണ്ണമറ്റ കാറുകള്‍ റോടില്‍ വരിയായി നില്ക്കുമ്പോള് വശത്തൂടെ അവസാനിക്കാന്‍ പോകുന്ന ട്രാക്കിലൂടെ അതിവേഗത്തില്‍ വന്ന് ഇടയിലൂടെ പോകുന്ന ഇതര അറബികളെകാണാതെയല്ല ഇതെഴുതിയത് അവരും ആളുകളുടെ ക്യൂകളില്‍ ഇത്തരം ചാടിക്കടക്കല്‍ കാണിക്കാറില്ലെന്നാണനുഭവം.
ഈയിടെ എനോക്ക് പെട്രോള്‍ സ്റ്റേഷനുകളില്‍ നല്ലൊരു നിയമം വന്നിട്ടുണ്ട്.
ക്യൂ സ്വല്പ്പം വലുതാണെന്ന് കണ്ടാല്‍ തൊട്ടടുത്ത് അടുത്തൊഴിഞ്ഞുകിടക്കുന്ന ബങ്കില്‍ , പിന്നിലുള്ളകാര് നേരെ തിരിച്ചുനിര്‍ത്തി പെട്രോള്‍ അടിക്കുന്ന പരിപാടിയുണ്ടായിരുന്നു , അതു നിര്‍ത്തി. ഒരേ ഭാഗത്തൂടെ മാത്രമേ വണ്ടികളില്‍ പെട്രോള്‍ അടിക്കൂ.
ഓ കമന്റ്റിന്റ്റെ നീളം :(
നല്ല “പിടിപാടുള്ള” മലയാളിക്ക് ക്യൂവിനേപറ്റി അറിയേണ്ട ആവശ്യം തന്നെയില്ല.....
ഇതുകൂടി ഒന്ന് നോക്കൂ
ഞങ്ങളുടെ സമയത്തിനുമില്ലേ വില?
tharavadi said it right:
ആളുകളുടെ സംസ്കാരവും എണ്ണവും ഇന്‍വേഴ്സിലി പ്രൊപോര്‍ഷണല്‍ ആണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ട് കുറച്ചുനാളായി. ആളുകളുടെ എണ്ണം കൂടുമ്പോള്‍ സംസ്കാരം കുറയും എന്നര്‍ത്ഥം. ഏതുകാര്യമെടുത്താലും ഇതു ബോധ്യമാകും, റോടിലെ അവസ്ഥ തന്നെ ഉദാഹരിക്കുക , വാഹങ്ങള്‍ കൂടുമ്പോള്‍ റോടില്‍ സംസ്കാരം കുറയും
even in us after the katrina storm, didn;t you see the behaviour of people.
so its not only mallu's problem.
വെരി ഗുഡ് ആര്‍ട്ടിക്കിള്‍. താങ്ക്സ് ഫോര്‍ പോസ്റ്റിങ്ങ്
Aadhar
Aadhaar Card
Aadhaar Card Status
Aadhaar for NRI
Yes, I agree with you. These are the fundamental aspects which one should keep in mind for writing a quality article.
Humpty Sharma Ki Dulhania Review
Please add a google translater , so we can read your posts in other languages too.
Aadhar card centers
Post a Comment