Tuesday, December 8, 2009

പരശുറാമിലെ തുറന്ന കക്കൂസ്

ഇന്ന് (ഡിസംബര്‍ 8 ചൊവ്വ) എറണാകുളത്തേ ക്ക് വന്ന പരശുറാമിലെ ഒരു കമ്പാര്‍ട്ടു മെന്റില്‍ (അവസാനത്തുനിന്നുള്ള അഞ്ചാമത്തെ കമ്പാര്‍ട്ടു മെന്റ് ) മൂത്രം ഒഴിക്കാനായി കയറി. മൂത്രം ഒഴിക്കാന്‍ നിന്നപ്പോള്‍ നല്ല തണുത്തകാറ്റ് . നോക്കിയപ്പോള്‍ ബാത്ത് റൂമിന് ജനലില്ല.... ഇങ്ങനെയുള്ള ബാത്ത് റൂമില്‍ ഇരിക്കുന്നതും റയില്‍‌വേട്രാക്കിന്റെ സൈഡില്‍ ഇരിക്കുന്നതും തമ്മില്‍ എന്താണ് വെത്യാസം?????

റയില്‍‌വേയ്ക്ക് നല്ല ലാഭം ഉണ്ടാക്കി കൊടുക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. 99 ശതമാനം ആളുകളും ടിക്കറ്റ് എടുത്ത് തന്നെയാത്ര ചെയ്യുന്നവരാണ് . അത്യാവശം ഉള്ളവര്‍ മാത്രമാണ് ട്രയിനിലെ ബാത്ത് റൂമുകള്‍ ഉപയോഗിക്കുന്നത്. ‘പിടിച്ച് നില്‍ക്കാനാവാതെ’ ഇത്തരം ബാത്ത് റൂമില്‍ ‘അകപ്പെടേണ്ടി‘ വരുന്നവരുടെ അവസ്ഥ എന്തായിരിക്കും എന്ന് മനസിലാക്കാന്‍ വലിയ പഠിത്തം ഒന്നു വേണ്ട. .... ട്രയിനിലെ ബോഗികള്‍ ശരിക്കും പരിശോധിച്ചിട്ട് തന്നെയല്ലേ ഓടിക്കുന്നത് ?
(വീഡീയോ താഴെ കാണാം...)
നമ്മുടെ റയില്‍‌വേ മന്ത്രിയുടെ നാട്ടില്‍ക്കൂടി പോകുന്ന ട്രയിനാണ് ഇതെന്ന് ഓര്‍ക്കണം. നമ്മുടെ മലയാളികള്‍ക്ക് ഇതൊക്കെ മതിയന്ന് എല്ലാവരും കരുതിയിട്ടുണ്ടാവും... മിക്കപ്പോഴും ട്രയിനുകളിലെ ബാത്ത് റൂമില്‍ വെള്ളം ഉണ്ടാവാറില്ല. കഴിഞ്ഞ ശനിയാഴ്ച് പോയ ബാംഗ്ലൂര്‍ - കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിലെ അവസാനത്തെ ജനറല്‍ കമ്പാര്‍ട്ടുമെന്റിലെ ബാത്ത് റൂമില്‍ വെള്ളം ഇല്ലായിരുന്നു.

നമ്മള്‍ മലയാളികള്‍ എല്ലാം സഹിക്കുമെന്ന് റയില്‍‌വേയ്ക്കും അറിയാം....

:: ഇത് ഓര്‍ക്കുക ::
ശുഭയാത്ര അശുഭയാത്ര ആകാതിരിക്കാന്‍ റയില്‍‌വേ കമ്പാര്‍ട്ടുമെന്റിലെ ബാത്ത്‌റൂമില്‍ കയറി ഇരിക്കുന്നതിനു മുമ്പ് വെള്ളവും ജനലിനു കതകും ഉണ്ടന്ന് ഉറപ്പുവരുത്തുക....

3 comments:

Gopakumar V S (ഗോപന്‍ ) said...

വളരെ ശരിയാണ്. ഇതു പോലത്തെ അനുഭവം പലർക്കും ഉണ്ടാകുന്നുണ്ട്.

Anonymous said...

ഷിബു ചേട്ടാ,

ഞാനും 6 വറ്ഷത്തൊളം ഒരു യാത്രക്കാരനായിരുന്നു. എനിക്കും ഇതുപൊലുള്ള അനുഭവങള്‍ ഉണ്ടായിട്ടുണ്ട്. എന്തായാലും ഈ ബ്ലൊഗിന്റെ ലിങ്ക് ഞാന്‍ നമ്മുടെ ബഹു. മന്ത്രി അഹമ്മദിനു മെയില്‍ ചെയ്തിട്ടുണ്ട്. എന്തെങ്കിലും പ്രതികരണമോ പരിഹാരമോ ഉണ്ടാകും എന്ന വ്യാമോഹം ഒന്നും ഇല്ല, എന്നാലും ഒന്നു പ്രതികരിക്കണമല്ലോ!

മന്ത്രിയുടെ മെയില്‍ അഡ്രെസ്സ്:
eahmed@sansad.nic.in
eahamed@hotmail.com


നസീര്‍, അബുദാബി.

Anonymous said...

കോഴിക്കോട് കണ്ണൂർ സ്റ്റേഷനുകൾ അന്താരാഷ്ട്ര നിലവാരമുള്ളതാക്കാൻ കാശു ചെലവിടുന്നു.
ആദ്യം തന്നെ അനൌൻസ്മെന്റിന്റെ പാട്ട് പോപ്പ് മട്ടിലാക്കി.
പിന്നെ നിലമായ നിലമൊക്കെ പോളിഷ്ഡ് ഗ്രാനൈറ്റ് ഇടുന്നു. മുകളിൽ റൂഫ് ഉണ്ടോ ഈന്ന്nഉപ്പോ‍ാല്ലും നോട്ടമില്ല. ഓടിയെത്തുന്ന യാത്ര്ക്കാരൻ വഴുതിവീണു എല്ലൊടിയുമ്പോൾ മിമ്സ് ആസ്പത്രിയിലേക്കു കൊണ്ടുപോകാൻ ഒരു ഫ്രീ ആംബുലൻസ് സർവീസ് ഏർപ്പാടാക്കാൻ ഡോ.അബ്ദുള്ളയോട് പറയുമായിരിക്കും.