Friday, September 19, 2008

എല്ലാം മതാടിസ്ഥാനത്തില്‍ ആകുമ്പോള്‍ ...

കഴിഞ്ഞ ദിവസങ്ങളില്‍ കാണാന്‍ ഇടയായ ഒരു പോസ്‌റ്ററാണ് ഈ കുറിപ്പിന് ആധാരം . പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്ഹിന്ദു ഐക്യവേദിയാണ്. ന്യൂനപക്ഷ സമുദായത്തില്‍ പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് എതിരെയാണ് പോസ്റ്റ്‌ര്‍ .പോസ്റ്റ്‌റിന്റെ തലക്കെട്ട് ഇതാണ് . ‘ മതമില്ലാത്ത ജീവനും മതമുള്ള സ്കോളര്‍ഷിപ്പും ‘. പോസ്റ്ററില്‍ പറഞ്ഞിരിക്കൂന്നത് ഇതാണ് ‘ മതമില്ലാത്തജീവനെക്കുറിച്ച് പറയുന്നവര്‍ മതമുള്ള സ്കോളര്‍ഷിപ്പിനെക്കുറിച്ച് പറയുന്നില്ല.. ക്രിസ്ത്യന്‍ കുട്ടിയും മുസ്ലീം കുട്ടിയും സ്കോളര്‍ഷിപ്പ് വാങ്ങുമ്പോള്‍ ഹിന്ദുകുട്ടി തന്റെ മതത്തെ കുറ്റപ്പെടുത്തണമോ ...” (വാക്കുകള്‍ ഇതല്ലങ്കിലും ആശയം ഇതുതന്നെയാണ് ... )

മതങ്ങളുടെ പേരില്‍ ഓറീസയിലും കര്‍ണ്ണാടകയിലും തമ്മില്‍ തല്ലുമ്പോള്‍ ഇത്തരം പോസ്‌റ്ററുകള്‍ കുട്ടികളില്‍ എങ്ങനെയാണ് സ്വാധീനിക്കുന്നത്എന്ന് ചിന്തിക്കൂന്നത് നല്ലതാണ് .. കുട്ടികളില്‍ വരെ ജാതീയമായ വേര്‍തിരിവ് സൃഷ്ടിക്കാന്‍ ഇവയ്ക്ക് കഴിയില്ലേ? ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നമ്മുടെ രീതി ഇതായിപ്പോയി. രാഷ്ട്രീയമായ മുതലെടുപ്പിനായി അതി വിദഗ്ദമായി മതത്തെ ഹൈജാക്ക് ചെയ്യുകയാണ് നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ ഹൈജാക്കിംങ്ങ് പുതിയരൂപത്തിലും ഭാവത്തിലും ചെയ്യുന്നു എന്ന വെത്യാസം മാത്രമേയുള്ളു.


മതങ്ങളെ സ്വാധീനിച്ച് തങ്ങളുടെ വോട്ടുബാങ്കുകള്‍ സംരക്ഷിച്ച് അധികാരം നേടുക എന്നതുമാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ലക്ഷ്യം. മതം മാത്രമല്ലഅവര്‍ ലക്ഷ്യമാക്കുന്നത് . ജാതിയും ഉപജാതിയും സമുദായവും ഒക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ തരം‌പോലെ ഉപയോഗിക്കൂന്നു. പല രാഷ്ട്രീയ പാര്‍ട്ടികളുംഇന്ന് രൂപീകരിച്ചിരിക്കുന്നത് തന്നെ സമുദായ‌ത്തിന്റേയും ജാതിയുടേയും പിന്തുണയോടെയാണ് .ഉത്തരേന്ത്യന്‍ രാഷ്ട്രീയ കക്ഷികള്‍ ജാതിക്കാര്‍ഡ്ഇറക്കി വോട്ട് തേടുന്നത് പുതുമയല്ലാത്ത കാര്യമാണ് .വോട്ട് വാങ്ങാന്‍ സ്വന്തം ജാതിയെക്കുറിച്ച് പറയുന്ന എഅത്രയോ ആളുകള്‍ ഉണ്ട്.

കുട്ടികളില്‍ പോലും ജാതീയമായ വേര്‍‌തിരിവ് സൃഷ്ടിക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിരിക്കുന്നു. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ലഭിക്കാനുള്ളയോഗ്യത പഠനപ്രവര്‍ത്തനെ ങ്ങളെക്കാള്‍ കൂടുതല്‍ ഏത് മതത്തില്‍ ജനിച്ചു വളരുന്നു എന്നതാവുമ്പോള്‍ ഇത് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് തന്നെആണോ എന്ന് നമ്മള്‍ ചിന്തിക്കണം. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനുള്ള യോഗ്യത പഠനപ്രവര്‍ത്തനം തന്നെയല്ലേ ??? മതാടിസ്ഥാനത്തില്‍ സ്കൂളില്‍വച്ചുതന്നെ വേര്‍തിരിക്കപ്പെടുന്ന ഒരു കുട്ടി അവന്റെ ജീവിതാവസാനം വരേയും ഈ വേര്‍തിരിവ് അനുഭവിക്കാന്‍ തയ്യാറാകേണ്ടിയിരിക്കുന്നു.സ്കൂളില്‍ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കപ്പെടുന്നവര്‍ ജോലിതേടിയെത്തുമ്പോള്‍ ജാതിയുടെ അടിസ്ഥാനത്തില്‍ വേര്‍‌തിരിക്കപ്പെടുന്നു.

മതങ്ങളുടെ പേരില്‍ കുട്ടികളെ വേര്‍‌തിരിക്കുന്നതിന് എതിരേ ശബ്ദ്ദം ഉയര്‍ത്തുന്നവര്‍ക്ക് ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണങ്ങള്‍ക്ക് എതിരേയുംശബ്ദ്ദം ഉയര്‍ത്താന്‍ ബാധ്യതയുണ്ട്. റാങ്ക്‌ലിസ്റ്റില്‍ തന്നെക്കാള്‍ റാങ്ക് കുറഞ്ഞവന് ജാതിയുടെ അടിസ്ഥാനത്തില്‍ തൊഴില്‍ ലഭിക്കുന്നത് കാണേണ്ടിവരുന്ന അനേകായിരങ്ങള്‍ ഇവിടെയില്ലേ ? ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാന്‍ മാത്രമേ ഒരാള്‍ക്ക് അവകാശമുള്ളൂ .. ഇഷ്ടമുള്ള ജാതി തിരഞ്ഞെടുക്കാന്‍ആര്‍ക്കെങ്കിലും കഴിയുമോ?????????

എന്തിനാണ് ജാതിയുടേയും മതത്തിന്റെയും പേരിലുള്ള സംവരണം ??? ഒരുവന്‍ സ്വന്തം ഇഷ്ടപ്രകാരമല്ലല്ലോ പ്രത്യേക ജാതിയിലും മതത്തിലും ജനിക്കുന്നത് ??? സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഉന്നമനമാണ് ഭരണാധി കാരികളുടെ ലക്ഷ്യമെങ്കില്‍ എല്ലാ മതങ്ങളിലും ജാതിയിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കല്ലേ സംവരണം നല്‍കേണ്ടത് ?

എല്ലാവരും ഒരുപോലെ എന്ന നമ്മുടെ ഭരണഘടനതന്നെ പറയുമ്പോള്‍ തന്നെ ജാതി-മത സംവരണം ഒരു വിരോധാഭാസമായി ഇപ്പോഴുംനില്‍ക്കുന്നു. ജാതീയുടേയും മതത്തിന്റെയും പേരിലുള്ള വേര്‍‌തിരിവ് ഇല്ലാതാകുന്ന നമ്മുടെ രാജ്യത്തെക്കുറിച്ച് വെറുതെ ചിന്തിച്ചു നോക്കാന്‍നമുക്ക് കഴിയുമോ ??

3 comments:

krish | കൃഷ് said...

This can be termed as 'Religious scholarship' rather than 'Educational scholarship'.!!!!!

ktahmed mattanur said...

മതത്തിന്റെയും ജാദിയുടെയും അടിസ്താനത്തില്‍ ഇന്ത്യാ മഹാരാജ്യത്ത് അധികാരത്തില്‍ നിന്ന് പണ്ടെ അകറ്റിനിറുത്തിയവര്‍ക് സ്വാതന്ത്ര്യത്തിനു ശേഷം പ്രത്ത്യെക പരികണന കിട്ടിയില്ലായിരുന്നെങ്കില്‍ ഇന്നത്തെ ഇന്ത്യയുടേ സ്തിതി ഇതാകുമായിരുന്നില്ല ,കേരലത്തില്‍ ഇടതുപക്ഷ പ്രസ്താനത്തിന്റെ നേത്ര്ത്ത്വത്തില്‍ നടന്ന അനേകം സമരങല്‍ കൊണ്ടാണ്‍ ഇന്നും ജാതി ചിന്ത പേറുന്ന സര്‍കാര്‍ മേഘലകളില്‍ താഴ്ന്ന ജാതിക്കാരന്ന് ഒരിരിപ്പിടം കിട്ടിയത് പരീക്ഷകളില്‍ മല്‍സരിച്ചതിനാലല്ല സം വരണമെന്ന അപ്പക്കഷണം പിടിച്ചു വാങിയതിനാല്‍ തന്നെയായിരുന്നു അങിനെ നേടിയ തൂപ്പുകാരനായ ഉദ്ദിയോഗസ്തന്റെ മകന്‍ ശിപായിയും ശേശം കല്‍ക്ടറും ആയി ഇന്ന് മല്‍സരപ്പരീക്ഷകളില്‍ മല്‍സരിക്കാന്‍ പ്രാപ്തരായി ,അറിവില്ലായ്മ ജിഹാദിനെ മഹത്വവല്‍കരിക്കുന്നുണ്ടെങ്കില്‍ അറിവിനെ ആവേശമാക്കി മാറ്റാന്‍ വഴികള്‍ തേടേണ്ടത് രാജ്യത്തിന്റെ കടമയാണ്‍

Aadhaar Card said...

വെരി ഗുഡ്
Aadhaar Card Status
Aadhaar for NRI
Aadhaar Complaint