Thursday, September 25, 2008

ന്യൂനപക്ഷപീഡനവും കേരള രാഷ്ട്രീയവും :

ഒറീസയിലും കര്‍ണ്ണാടകയിലും നടന്ന , നടക്കുന്ന ന്യൂനപക്ഷപീഡനങ്ങള്‍ ഇങ്ങ് വടക്കേ അറ്റത്തുള്ള കേരളത്തിലെ രാഷ്ട്രീയത്തില്‍ എന്തെങ്കിലുംചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ കേരളരാഷ്ട്രീയത്തില്‍ മത-രാഷ്ട്രീയ ബന്ധത്തില്‍ ചെറിയമാറ്റം എങ്കിലുംവരുത്താന്‍ ഓറീസയിലും കരണ്ണാടകയിലും നടന്ന ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമങ്ങള്‍ക്ക് കഴിഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചമുമ്പ് വരെഇടതുപക്ഷത്തിനെതിരെ , (പ്രധാനമായും സിപി‌എമ്മിനെതിരെ) ക്രൈസ്തവ സഭകള്‍ സ്വീകരിച്ചിരുന്ന നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍മുകളില്‍ പറഞ്ഞ പ്രശ്‌നത്തിനെതിരെ ഇടതുപക്ഷം എടുത്ത കടുത്ത നിലപാടുകൊണ്ട് കഴിഞ്ഞു എന്നതാണ് ശരി. ഇടതുപക്ഷത്തിനെതിരെപ്രധാനമായും സിപി‌എമ്മിനെതിരെ ഇടയലേഖനങ്ങള്‍ വഴിയും ,റാലികള്‍ സങ്കടിപ്പിച്ചും റോമന്‍‌കത്തോലിക്ക സഭ ശക്തമായ പോരാട്ടമായിരുന്നു നടത്തിയിരുന്നത് . ചങ്ങനാശേരി ബിഷപ്പ് മാര്‍ പൌവത്തില്‍ അതിശക്തമായ നിലപാടായിരുന്നു ഇടതുപക്ഷത്തിനെതിരെ എടുത്തിരുന്നത് , മറ്റ് സഭകളില്‍ നിന്നും ഇതര ബിഷപ്പുമാരില്‍ നിന്നും അദ്ദേഹത്തിന് ഇതിന് ശക്തമായ പിന്തുണയും ലഭിച്ചിരുന്നു. എന്നാല്‍ ന്യൂനപക്ഷപീഡനത്തിനെതിരെ ഇടതുപക്ഷത്തിന്റെ നിലപാടുകൊണ്ട് പല സഭകളും തങ്ങളുടെ ഇടതുപക്ഷവിരോധം തല്‍ക്കാലത്തേക്കെങ്കിലും മറക്കാന്‍തയ്യാറായിരിക്കുകയാണ്.

എന്നാല്‍ മാര്‍ പൌവത്തില്‍ പിതാവ് തന്റെ ഇടതുപക്ഷ വിരോധം ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. ന്യൂനപക്ഷപീഡനങ്ങള്‍ക്ക് എതിരെ പ്രതിഷേധിക്കാന്‍ ചേര്‍ന്ന ബിഷപ്പുമാരുടെ യോഗത്തിലും പൌവത്തില്‍ പിതാവ് കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ക്രൈസ്തവ വിരുദ്ധ നിലപാടിനെതിരെആഞ്ഞടിച്ചെങ്കിലും അതിനു ഒരു പിന്തുണ നേടാന്‍ കഴിഞ്ഞില്ല. പൌവത്തില്‍ പിതാവിന്റെ അഭിപ്രായത്തില്‍ ന്യൂനപക്ഷപീഡനത്തോളംതന്നെ അപകടകരമായ ഒന്നാണ് സിപി‌എമ്മിന്റെ ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍. (ഈ ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍ എന്താണന്ന് എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ട് അതിനെക്കുറിച്ച് പറയുന്നില്ല.).

ഒറീസയിലേയും കര്‍ണ്ണാടകയിലേയും ന്യൂനപക്ഷപീഡനങ്ങള്‍ അതിന്റെ തീവ്രതയോടെ ജനങ്ങളില്‍ എത്തിച്ചത് കൈരളിയും ദേശാഭിമാനിയുംആണന്നെതില്‍ തര്‍ക്കമില്ല . ഇതിനു പിന്നില്‍ ഒരു വോട്ട് ബാങ്ക് രാഷ്ട്രീയം ഉണ്ടങ്കിലും വാര്‍ത്തയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നത് ശരിയല്ല.തങ്ങളില്‍ നിന്ന് അകന്ന ക്രൈസ്തവരെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ സിപി‌എം ഓറിസ-കര്‍ണ്ണാടക ആക്രമങ്ങളെ പ്രയോജനപ്പെടുത്തി. ഈ പ്രയോജനപ്പെടുത്തലുകളിലും ഉയര്‍ന്നു നിന്നത് സിപി‌എമ്മിന്റെ മതേതരത്വം ആണോ എന്ന് ചിന്തിക്കേണ്ടത് ജനങ്ങളാണ്. എന്റെ ചിന്തകളില്‍സിപി‌എമ്മിന്റെ മതേതരത്വം തന്നെയാണ് ഉയര്‍ന്നുനിന്നത് .അല്ലങ്കില്‍ അങ്ങനെ തോന്നിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. രാഷ്ട്രീയം എന്ന് പറയുന്നത്ഒരു തോന്നിപ്പിക്കല്‍ ആണല്ലോ ... ജനങ്ങള്‍ക്ക് രക്ഷ തങ്ങള്‍ തന്നെ ആണന്നുള്ള ഒരു തോന്നിപ്പിക്കല്‍.!!!

ഈ ന്യൂനപക്ഷപീഡനങ്ങള്‍ക്ക് എതിരെ ശക്തമായ നിലപാട് എടുക്കാന്‍ കോണ്‍‌ഗ്രസിന് കഴിഞ്ഞില്ല. ഓരീസയിലേയും കര്‍ണ്ണാടക സര്‍ക്കാരുകളെതാക്കീത് ചെയ്തു എങ്കിലും അപ്പോഴേക്കും വളരെ താമസിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഈ നയം (ആര്‍ക്കെതിരേയും ശക്തമായ നിലപാട് എടുക്കാതിരിക്കുക.) തന്നെയാണ് പാര്‍ട്ടി എപ്പോഴും അനുവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. കാരണം വോട്ട ബാങ്ക് തന്നെ .ആരേയും പിണക്കി ഉള്ള വോട്ടില്‍ വിള്ളല്‍ഉണ്ടാക്കാന്‍ കോണ്‍‌ഗ്രസ്സ് ആഗ്രഹിക്കുന്നില്ല . കേരളത്തെ സംബന്ധിച്ച് കോണ്‍‌ഗ്രസിന് അനുകൂലമായ ഒരു വികാരം ജനങ്ങളുടെ ഇടയില്‍പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍ക്കിടയില്‍ ഉണ്ടാക്കികൊടുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചെയ്തികള്‍ക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സിപി‌എമ്മിന്റെഅഭിപ്രായ പ്രകടനങ്ങള്‍ക്ക് കോണ്‍‌ഗ്രസ് ചെവികൊടുത്തില്ല. പക്ഷേ ക്രിസ്ത്യാനികള്‍ക്ക് ഇടയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പിണറായി വിജയന്റെയുംസഹപ്രവര്‍ത്തകരുടേയും ന്യൂനപക്ഷ ആക്രമണ വിരുദ്ധനിലപാടുകള്‍ക്ക് കഴിഞ്ഞു.

കോണ്‍ഗ്രസ്സിന്റെ പ്രധാന പ്രശ്നം അധികാരമോഹം ആണ് എന്നതില്‍ സംശയമില്ല. പാര്‍‌ട്ടിയെക്കാള്‍ നേതാക്കന്മാര്‍ വളരുമ്പോള്‍ അല്ലങ്കില്‍വളര്‍ന്നു എന്ന് അവരവര്‍ തന്നെ വിശ്വസിക്കുമ്പോള്‍ അവര്‍ക്ക് നിലനില്‍ക്കാന്‍ പാര്‍‌ലമെന്റ്രി അധികാരമോഹം ഉണ്ടാകുന്നത് സ്വാഭാവികം.അടുത്ത പാര്‍ലമെന്റ് ഇലക്ഷനിലേക്ക് സീറ്റ് ഉറപ്പിക്കാനുള്ള ഓട്ടത്തില്‍ ന്യൂനപക്ഷപീഡനങ്ങള്‍ക്ക് എതിരെ ശക്തമായ നിലപാട് എടുക്കാന്‍ കേരളത്തിലെ കോണ്‍‌ഗ്രസിനോ അവരുടെ നേതാക്കള്‍ക്കോ കഴിഞ്ഞില്ല . ചെന്നിത്തല നേത്രത്വം ഏറ്റെടുത്തതിനു ശേഷം കോണ്‍‌ഗ്രസിന്റെഅനുദിന വളര്‍ച്ച പടവലങ്ങപോലെ താഴോട്ട് തന്നെയല്ലേ ? മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ശരിയാണങ്കില്‍ അടുത്ത പാര്‍ലമെന്റ് ഇലക്ഷനില്‍പത്തനംതിട്ടയില്‍ നിന്ന് മത്സരിക്കാന്‍ ചെന്നിത്തല ശ്രമങ്ങള്‍ ആരംഭിച്ചു. ഇടതുപക്ഷത്തെ പിണറായി - വെളിയം നേതാക്കളും ചെന്നിത്തലയുംതമ്മിലുള്ള അന്തരം എത്രവലുതണന്ന് മനസിലാക്കാന്‍ ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത് ... ഇടതുപക്ഷം പാര്‍‌ട്ടിയെ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍‌ലമെന്റ്രി അധികാരം നേടാന്‍ പരമാവധി ശ്രമിക്കുന്നു. അതുകൊണ്ട് ആര്‍ക്കെതിരേയും ശക്തമായ നിലപാട്എടുക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ന്യൂനപക്ഷപീഡനങ്ങള്‍ക്ക് എതിരെ ശക്തമായ നിലപാട് എടുക്കുകയാണങ്കില്‍ ഹിന്ദുവോട്ടുകള്‍ നഷ്ടപ്പെടുമോ എന്ന് അവര്‍ ഭയക്കുന്നുണ്ടാവാം.

എങ്ങനേയും നഷ്ടപ്പെട്ട ക്രൈസ്തവ പിന്തുണ നേടിയെടുക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷകക്ഷി കളെയാണ് ഇപ്പോള്‍ കാണുന്നത്. പാറശാലയില്‍നടന്ന റോഡ് ഉപരോധത്തില്‍ മന്ത്രി ദിവാകരന്‍ തന്നെ പങ്കെടുത്തതും അന്ന് അദ്ദേഹം നടത്തിയ പ്രസംഗവും ഇതിന് ഉദാഹരണമാണ്. ഇടതുപക്ഷകക്ഷികളുടെ നേതൃത്വത്തില്‍ കലാപപ്രദേശങ്ങള്‍ സന്ദര്‍ശിച്ചതും അവിടിത്തെ കാഴ്ചകള്‍ കുറിപ്പുകളായി പത്രങ്ങളിലൂടെ ജനങ്ങളിലേക്ക്എത്തിക്കാനും ഇടതുപക്ഷകക്ഷികള്‍ക്ക് കഴിഞ്ഞു. കൈരളി പുറത്തുവിട്ടദൃശ്യങ്ങള്‍ കലാപങ്ങള്‍ നടക്കുന്നടത്ത് എന്തുമാത്രം കഷ്ടതകള്‍ ജനങ്ങള്‍അനുഭവിക്കുന്നുണ്ടന്ന് കാട്ടിത്തരുന്നതായിരുന്നു. ‘ജയ്‌ഹിന്ദ് ‘ കൈയ്യിലുണ്ടങ്കിലും അതിനെ കൈരളിയെപ്പോലെ തങ്ങളുടെ ആശയങ്ങള്‍ ജനങ്ങളില്‍എത്തിക്കാന്‍ കഴിയുന്ന ഒരു മാധ്യമമാക്കി തീര്‍ക്കാന്‍ ഇപ്പോഴും കോണ്‍‌ഗ്രസിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ന്യൂനപക്ഷപീഡനങ്ങള്‍ക്ക് എതിരെ ഒരു കാപ്യയില്‍ സംഘടിപ്പിക്കാനും ‘ജയ്‌ഹിന്ദിന് ‘ കഴിഞ്ഞില്ല.

ക്രൈസ്തവന്യൂനപക്ഷപീഡനങ്ങള്‍ക്ക് ക്രൈസ്തവസംഘടനകളുടെ ആരോപണം നേരിട്ട സംഘപരിവാര്‍ സംഘടനകള്‍ക്ക് ആരോപണങ്ങളില്‍നിന്ന് ജാമ്യം എടുക്കാന്‍ ശ്രമിച്ചത് യുവമോര്‍ച്ച പ്രസിഡണ്ട് ആയിരുന്നു. ഓറീസയിലെ അക്രമങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെഭൂരിപക്ഷസമുദായത്തിന്റെ സ്വാഭാവിക പ്രതികരണം മാത്രമായി കണ്ടാല്‍ മതിയന്ന് ബിജെപി നേതാവ് രാജഗോപാല്‍ ഉള്ളപ്പെടെയുള്ളവര്‍പറഞ്ഞതോടെ എല്ലാ വര്‍ഗീയ കലാപങ്ങളിലും ബിജെപി നടത്തുന്ന പ്രതികരണപോലെയായി ഇപ്പോഴത്തേതും. ഭീകരര്‍ നടത്തുന്ന ബോബ് സ്ഫോടനങ്ങള്‍ക്ക് ശേഷം , കോണ്‍ഗ്രസ് തീവ്രവാദം വളര്‍ത്തുന്നു എന്ന് ആരോപിക്കുന്നവര്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവന്യൂനപക്ഷപീഡനങ്ങള്‍ക്ക് കാരണക്കാര്‍ ആയവരെ ശിക്ഷിക്കണമെന്ന് പറയുന്നതിനു പകരം ‘ഭൂരിപക്ഷസമുദായത്തിന്റെ സ്വാഭാവിക പ്രതികരണം‘ എന്നനിലയില്‍ നിസാരവത്ക്കരിക്കുകയാണ് ചെയ്യുന്നത് .

അടുത്തവര്‍ഷം നടക്കുന്ന ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയക്ഷികളുടെ പ്രധാന പ്രചരണ ആയുധം , വികസനമുദ്രാവാക്യങ്ങള്‍ക്ക് പകരം,മത-ജാതി-വര്‍ഗ്ഗ-സമുദായ-പ്രാദേശികവാദം(മണ്ണിന്‍ മക്കള്‍ വാദം) ആയിരിക്കും. ബിജെപി വീണ്ടും ഹൈന്ദവ‌ സന്ദേശങ്ങള്‍ മുന്‍ നിര്‍ത്തിഇലക്ഷനെ നേരിടാന്‍ ശ്രമിക്കൂകയാണ്. അപ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ സജീവമായി നിലനിര്‍ത്തേണ്ടത് അവരുടെ ആവിശ്യമാണ്. ദേശീയതലത്തില്‍സ്ഥിതി പരിങ്ങലിലായി നില്‍ക്കുന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷ കേരളത്തിലെ പകുതിയിലധികമെങ്കിലും സീറ്റുകളില്‍ നേടാന്‍ കഴിയുമെന്ന്വിശ്വസിച്ചിരുന്ന വിജയമാണ്. ആണവക്കരാര്‍‌ , നാണ്യപ്പെരുപ്പം , പോലെയുള്ള ഒരു വിഷയവും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഒരു വിഷയമല്ലന്ന് എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും അറിയാം. അതുകൊണ്ടാണ് ജനങ്ങളുടെ വിശ്വാസവികാരങ്ങളില്‍ അധിഷ്ഠിതമായ ഒരു പ്രശ്നത്തെതങ്ങള്‍ക്ക് അനുകൂലമായ ഒരു വിധിയെഴുത്തി ആക്കിമാറ്റാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ശ്രമിക്കുന്നത്.

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് തങ്ങളുടെ മതേതരവാദത്തിന് ഉദാഹരണമായി എടുത്തുകാണിക്കാന്‍ പറ്റുന്ന സംഭവമായി ഇപ്പോള്‍ ഓറീസ-കര്‍ണ്ണാടകമേഖലകളില്‍ നടന്ന ക്രൈസ്തവന്യൂനപക്ഷപീഡനങ്ങള്‍ക്ക് എതിരെ നടന്ന ആക്രമങ്ങള്‍ക്ക് എതിരെ നടന്ന തങ്ങളുടെ നിലപാടുകള്‍.തങ്ങളില്‍നിന്ന് അകന്നപോയി എന്ന് കരുതിയിരുന്ന ക്രൈസ്തവസഭയെ തങ്ങളിലേക്ക് തിരികെ കൊണ്ടുവരാനുള്ള ദൂരം കുറയ്ക്കാന്‍ തങ്ങള്‍ എടുത്ത നിലപാടുകള്‍കൊണ്ട് കഴിഞ്ഞു എന്നുതന്നെ പിണറായി വിജയനും വൈക്കം വിശ്വനും ആശ്വസിക്കാം. കേരളരാഷ്ട്രീയത്തില്‍ തങ്ങള്‍ക്ക് കിട്ടിയ മുന്‍‌തൂക്കം കളഞ്ഞു കുളിച്ചതില്‍ കോണ്‍ഗ്രസ്സിനു ദുഃഖിക്കുകയും ചെയ്യാം.....

പിന്മൊഴി :
കോണ്‍‌ഗ്രസ്സ് നേതാക്കളാകണമെങ്കില്‍ ഇനി കുറഞ്ഞപക്ഷം വിദ്യാഭ്യാസയോഗ്യത ഡിഗ്രിയെങ്കിലും വേണമെന്ന് .....

വിദ്യാഭ്യാസയോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ഇന്റെര്‍‌വ്യു കഴിഞ്ഞ യൂത്ത്കോണ്‍ഗ്രസ് നേതാക്കളുടെ പട്ടികപോലെആകാതിരുന്നാല്‍ മതിയായിരുന്നു.

4 comments:

Anonymous said...

കാളയിടെ പിടുക്ക് ഇപ്പം വീഴും വീഴും എന്നു കരുതി നടന്ന സിപിയെം കുറുക്കന് നല്ല തൊഴി പിന്നെം കിട്ടി. പിന്നെന്താ ചെയ്യുക ഇങനെയൊക്കെ വന്‍ വിജയം എന്നല്ലാം എഴുതി കിട്ടുന്ന മനസുഖം നേടുക. ഇവനൊക്കെ ന്യൂന പക്ഷത്തെ വഴിവിട്ടും സുഖിപ്പിക്കാന്‍ നൊക്കി നടക്കുമ്പൊള്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ നഷ്ടപ്പെടുന്നതു അറിയുന്നില്ല.

Joker said...

ഇന്ത്യൈലെ ഇന്നോളമുള്‍ല ചരിത്രത്തില്‍ കോണ്‍ഗ്രസ്സ് ന്യൂനപക്ഷ സംരക്ഷണത്തിന് കഴിഞ്ഞിട്ടൂള്ളത് എന്ന് പരിശൊധിക്കാമോ ?
1.ബാബരി മസ്ജിദ്
2.ഗുജറാത്ത്
3.ഒറീസ്സ
ഇങ്ങനെ പ്പൊകുന്നൂ ആ ലിസ്റ്റ്.

പിന്നെ ഇടത് പക്ഷം ഇതിനെയൊക്കെ എതിര്‍ക്കുമ്പോഴേക്കും അതിനെല്ലാം വോട്ട് ബാങ്ക് രാഷ്ട്രീയം കാണുന്നതിലെ ദോഷെ ദ്യക്ക്ക് എന്ത് കൂണ്ട് എന്ന് മാത്രം മനസ്സിലാവുന്നില്ല. ഒരു പക്ഷെ ഗുജറാത്തില്‍ നടന്ന വംശീയ ഉന്മൂലനത്തീല്‍ ഇടതു പക്ഷം വ്യക്തമായ നിലപാടുകള്‍ എടുത്തു.അത് മതം നോക്കിയല്ല മറിച്ച് മനുഷയന്‍ എന്ന നിലക്കായിരുന്നു. ഇനി വോട്ട് ബാങ്ക് എന്ന ശത്രുവിനെ പേടിച്ച് ഇടത് പക്ഷത്തിന് ഒന്നും മീണ്ടാനാവാത്ത അവസ്ഥയായോ ?

മലമൂട്ടില്‍ മത്തായി said...

ഇടതു പക്ഷം മനുഷ്യനെ മാത്രമെ നോക്കുന്നുള്ളൂ. അത് മനസിലാക്കാന്‍ കണ്ണൂരില്‍ പോയാല്‍ മതി.

Aadhaar Status said...

നൈസ് പോസ്റ്റ്‌