Friday, September 5, 2008

കേരളത്തില്‍ സാരി നിരോധിക്കുമോ????????..... :സാരിമഹിമ

കേരളത്തിന്റെ മലയാളി സ്ത്രിയുടെ ഔദ്യോഗികവേഷമെന്ന് നമ്മള്‍ എന്നാളും കരുതിപ്പോന്ന സാരിയെന്ന അപകടകാരിയായ(?)വസ്ത്രത്തെ നമ്മുടെ സര്‍ക്കാര്‍ നിരോധിക്കുമോ? കഴിഞ്ഞ ആഴ്ച ഹൈക്കോടതിയുടെ ഒരു പരാമര്‍ശത്തില്‍ ഇരുചക്രവാഹനങ്ങളില്‍ സ്ത്രികള്‍ സാരിയുടുത്തുകൊണ്ട് വശംത്തിരിഞ്ഞിരുന്ന്‍ യാത്ര ചെയ്യുന്നത് തടയാന്‍ നിയമനിര്‍മ്മാണം നടത്താന്‍ ഗവണ്മെന്റിനോട് ആവിശ്യപ്പെട്ടിരിക്കുകയാണ്.കഴിഞ്ഞ കാലങ്ങളില്‍ നടന്ന് മൂന്നാലുറോഡപകടങ്ങളില്‍ സാരി ഇരുചക്രവാഹനങ്ങളുടെ ചക്രങ്ങളില്‍ കുരുങ്ങി സ്ത്രികള്‍ റോഡില്‍ വീണ് മരിച്ചതിനെത്തുടര്‍ന്നാണ് ഈ പരാമര്‍ശം.

സാരിക്കകത്ത് തങ്ങള്‍ സുരക്ഷിതമാണ് എന്നൊരു തോന്നല്‍ എന്നും സ്ത്രിക്ക് ഉണ്ടായിരുന്നു.പക്ഷേ കലികാലത്തിന്റെ കൊണംകൊണ്ട് ഇതൊരു തോന്നല്‍മാത്രമായിത്തീര്‍ന്നിരിക്കുന്നു.ഒളിഞ്ഞിരിക്കുന്ന മൊബൈലിന്റെ ക്യാമറക്കണ്ണുകള്‍ക്ക് പകര്‍ത്താന്‍ഏറ്റവും ഇഷ്ടമുള്ളത് ‘സാരി‘കളെ ആണല്ലോ?എന്തൊക്കെ കുണ്ടാമണ്ടികള്‍ ആയാലും സാരി സ്ത്രിക്ക് എന്നും ഒരു സുരക്ഷിതംതന്നെ ആയിരുന്നു.ഇതുവരെ സാരിയുടുക്കാത്ത ഒരു പെണ്‍കുട്ടി സാരിയുടത്തുകൊണ്ട് റോഡിലോട്ട് ഇറങ്ങിയാല്‍ ‘അവളങ്ങ്വളര്‍ന്ന് കെട്ടിക്കാറായല്ലോ” എന്നൊരു കമന്റ് നാട്ടിന്‍പുറത്ത് ഇപ്പോഴും കേള്‍ക്കാറുണ്ട്.മകള്‍ ആദ്യമായിട്ട് സാരിയുടുത്തുകൊണ്ട്മുന്നില്‍ നിന്നുവന്നാല്‍ ചില അപ്പന്റേയും അമ്മയുടേയും ചങ്കുപൊടിയും.ഞാന്‍ വളര്‍ന്നച്ഛാ,അമ്മേ,എന്നെ കെട്ടിച്ചുവിടാന്‍ ആലോചിച്ചുതുടങ്ങിക്കോ എന്നൊരു ധ്വനി ഈ സാരിയുടുപ്പിലൂടെ പെണ്‍കുട്ടികള്‍ മാതാപിതാക്കളോട് പറയാതെ പറയും.

സാരിയുടുക്കണമെങ്കില്‍ എന്തൊരു പെടാപാടാണ്.അതിലും പാടാണ് സാരിയുന്ന് ഉടുക്കാന്‍ പഠിക്കാന്‍.സാരിയുടുക്കാന്‍പഠിച്ചുകഴിഞ്ഞ് ആദ്യമായിട്ടൊന്നു സാരിയുടുത്തുകൊണ്ട് എവിടെയെങ്കിലും പോകണമെങ്കില്‍ ആരുടെയെല്ലാം സഹായം തേടണം.അമ്മ,ചേച്ചി,അയല്‍‌വക്കത്തെ ചേച്ചിമാര്‍ തുടങ്ങിയവരുടെയൊക്കെ മേല്‍നോട്ടത്തിലായിരിക്കും സാരിയൊന്നു ഉടുക്കുന്നത്.ഞൊറുപിടിച്ച്തുമ്പൊക്കെപിടിച്ച് സാരിയൊന്നു ഉടുക്കണമെങ്കില്‍ ഒന്നന്നൊര മണിക്കൂര്‍ വേണമെങ്കിലും സമയനഷ്ടം ഒരു നഷ്ടമെ അല്ലാതാവുന്നു.കാരണം ഉടുക്കുന്നത് സാരിയാണ്,ചിലപ്പോള്‍ ഇതൊക്കെ ഒന്നു ഉടുത്തുവരണമെങ്കില്‍ നാലഞ്ചുമണിക്കൂറൊക്കെ എടുത്തെന്ന് വരും.സാരിയുടുക്കുന്നതുമാത്രമല്ല പ്രശ്നം.നടപ്പ് ,കാറ്റ് ഒക്കെ പ്രശ്നമാണ്.തോളഠുനിന്ന് തുമ്പൊന്ന് ഊര്‍ന്നുപോയാല്‍ തീര്‍ന്നു ജീവിതം.നടക്കുമ്പോള്‍സാരിത്തുമ്പ് ചെരുപ്പിനിടയില്‍ കയറിയാല്‍ ബാലന്‍സൊന്നു തെറ്റിയാല്‍... എന്നാലും എത്രറിസ്ക് എടുത്താണങ്കിലും സാരിയൊന്നു ഉടുത്തുകൊണ്ട് നടക്കുന്നതിന്റെ ഗമ ചുരിദാറോ,ജീന്‍സോ,മിഡിയോ വലിച്ചുകേറ്റിയിട്ടാല്‍ കിട്ടുമോ?

പത്താംക്ലാസൊന്നു കഴിഞ്ഞുകിട്ടിയിട്ടുവേണം സാരിയൊന്നു ഉടുക്കാന്‍ എന്ന് മാത്രം വിചാരിച്ച് പത്താംക്ലാസ് എന്ന കടമ്പ ചാടിക്കടന്ന എത്രയോതരുണീമണികള്‍ ഉണ്ടായിരുന്നു.ഗ്ലാമറും,സെക്സിലുക്കും,ആഭിജാത്യവും ഒക്കെ ധരിക്കുന്നതിന്റെ മനോധര്‍മ്മം അനുസരിച്ച് വെളിപ്പെടുത്തുന്ന ഒരുവസ്ത്രം സാരിയല്ലാതെ ഏതുണ്ട്???പത്താം ക്ലാസില്‍ സാരിയുടുത്തുകൊണ്ട് സ്കൂളില്‍ ചെല്ലാന്‍ ഒരു നിര്‍വ്വാഹവും ഇല്ല.കോളേജില്‍(ഇന്നത്തെ +2)എത്തുമ്പോള്‍ വരുന്ന ആദ്യ ഓണമാണ് സാരിയുടുപ്പിന്റെ ആദ്യത്തെ പരീക്ഷണം.പരീക്ഷണം സക്‍സസ് ആയാല്‍ നന്ന് .അല്ലങ്കില്‍ എന്നന്നേക്കുമായിസാരിയെത്തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചവര്‍ എത്രയോ?വിലയില്‍ ഏറ്റക്കുറച്ചില്‍ ഇത്രയധികമുള്ള മറ്റൊരു വസ്ത്രവും ഈ ഭൂമിയില്‍ ഇല്ല.നൂരു രൂപമുതല്‍ ലക്ഷം രൂപ വരെയുള്ള സാരികള്‍ വിപണിയില്‍ ഉള്ളപ്പോള്‍ നമ്മളുടെ ഇടയില്‍ സാരിയെന്ന വസ്ത്രത്തില്‍ എത്രമാത്രംസ്വീകാരതയുണ്ടന്നുള്ളതിന് മറ്റെന്തങ്കിലും തെളിവു വേണോ?

കഞ്ഞിമുക്കി വടിപോലെ ഉടുത്തുകൊണ്ട് നടക്കാവുന്ന കോട്ടണ്‍സാരിയും അലസമായി ഒഴുക്കിഉടുക്കാവുന്ന ഷിഫോണും കാഞ്ചീപുരം ബനാറസ് പട്ട്തുടങ്ങിയ എന്തുമാത്രം വൈവിധ്യങ്ങളാണ് സാരികളില്‍.എവിടെയെങ്കിലും ശവമടക്കിന് പോയാലും പെണ്ണിന്റെ കണ്ണ് പുതിയതരം സാരിയില്‍ കണ്ടാല്‍ഒന്ന് ഒടക്കും.കാമുകി സാരിയുടത്തുകൊണ്ട് വരുമ്പോള്‍ “നിന്നെ ഈ സാരിയില്‍ കാണാന്‍ എന്ത് ഭംഗിയാണ്”എന്ന് പറയാത്ത ഏതെങ്കിലും കാമുകന്മാര്‍ ഉണ്ടോ?സാരിയെ ചൊല്ലി എത്രയോ കുടുംബങ്ങള്‍ തകര്‍ന്നിട്ടുണ്ട്!!വിവാഹവാര്‍ഷികത്തിന് സാരിതന്നെ വാങ്ങിത്തരണമെന്ന് വാശിപിടിക്കുന്ന ഭാര്യയുടെ മുന്നില്‍ പലിശയുംകൂട്ടുപലിശയും നോക്കാതെ കടം വാങ്ങിയാണങ്കിലും സാരി വാങ്ങിക്കൊടുക്കുന്ന ഭര്‍ത്താവിനറിയാം അവളുംസാരിയുമായിട്ടുള്ള ബന്ധം.

ജീവിതത്തില്‍ രണ്ടുപ്രാവിശ്യം മാത്രം ഉടുക്കുന്ന(കല്യാണത്തിനും ശവമടക്കിനും) മന്ത്രകോടി വാങ്ങുമ്പോള്‍ അവനവന് വാങ്ങാന്‍ കഴിവുള്ളതിന്റെപരമാവധി വിലയുള്ളതല്ലേ വാങ്ങുന്നത്.!!മിന്നുകെട്ടുന്നവന്‍ തന്റെ ഭാര്യയാകാന്‍ പോകുന്നവളുടെ വസ്ത്രത്തില്‍ ആദ്യമായിട്ട്(ഓദ്യോഗികമായിട്ട്)ഒന്നു തൊടുന്നത് മന്ത്രകോടിയില്‍ പിടിച്ചാണ്.ചില അച്ചന്മാരാണങ്കില്‍ മിന്നുകെട്ടുന്നവന്‍ പിടിക്കുന്നതിനുമുമ്പേ മന്ത്രകോടി പെണ്ണിന്റെ തലയില്‍ഇട്ടിരിക്കും.(നീ വീട്ടില്‍ ചെന്നിട്ട് സാരിക്ക് പിടിച്ചാല്‍ മതിയന്നായിരിക്കും അച്ചന്റെ ചിന്ത).ഒരു പെണ്ണ് ഏറ്റവും പെട്ടന്ന് സാരിയുടുക്കുന്നത്കല്യാണശേഷം മന്ത്രകോടി ഉടുക്കുമ്പോഴാണ്.കല്യാണം കഴിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്ത് സാരിയുടുത്തുതുടാങ്ങുമ്പോള്‍ ആഡിറ്റോറിയത്തില്‍നിന്ന് വിളിവരും,പെട്ടന്ന് വാ എല്ലാവരും വിശന്നിരിപ്പാണ് .പെട്ടന്ന് മന്ത്രകോടി വാരിചുറ്റി ആഡിറ്റോറിയത്തില്‍ എത്തി കേക്കും തിന്ന് വിളക്കുംകത്തീച്ച് കഴിയുമ്പോഴാണ് ശ്വാസം നേരെ വീഴുന്നത്.കല്യാണപിറ്റേന്ന് പെട്ടിയില്‍ കയറ്റുന്ന മന്ത്രകോടി പിന്നെ വെളിയില്‍ എടുക്കുന്നത് മരണനാളിലായിരിക്കും.പ്രായമായി കഴിയുമ്പോള്‍ ഭര്‍ത്താവിന്റെ മരണശേഷം പഴയ ഓര്‍മ്മകളില്‍ മനസ്സ് കലങ്ങുമ്പോള്‍ മന്ത്രകോടി എടുത്ത് നോക്കികണ്ണീര്‍ തൂകുന്ന എത്രയോ അമ്മച്ചിമാര്‍...തുണികള്‍ക്കിടയില്‍ മന്ത്രകോടി കാണുന്നത് എത്ര സന്തോഷമാണ്.

സാരിയുടുക്കാന്‍ അറിയാത്തവളും കല്യാണനാളില്‍ സാരിയുടത്തേ പറ്റൂ.തനിക്ക് സാരിയുടുക്കാന്‍ അറിയാത്തതുകൊണ്ട് വിലകുറഞ്ഞ സാരിമതിയന്ന്ഒരു മകളും അച്ഛനോട് പറഞ്ഞിട്ടുണ്ടാവില്ല.തമിഴ്നാട് തലൈവി ജയലളിതയുടെ കൈവശം ആയിരക്കണക്കിന് സാരികളുടെ ശേഖരം ഉണ്ട്.അവര്കളര്‍‌ഫുള്‍ സാരി മെനയ്ക്കുടത്ത് ആരെങ്കിലും ഇതുവരെ കണ്ടിട്ടുണ്ടോ?എന്നിട്ടും അവര്‍ സാരിവാങ്ങിക്കൂട്ടുന്നു. സാരിയും പെണ്ണും തമ്മില്‍ എന്തോഒരു ആത്മബന്ധമില്ലേ.....

ഒരു പെണ്‍കുട്ടി ആദ്യമായിട്ട് വാങ്ങുന്ന സാരി - സെറ്റ് സാരി. ചിങ്ങം ഒന്നിനോ ,തിരുവോണത്തിനോ ,നവംബര്‍ ഒന്നിനോ സ്കൂളിലെ ഓണാഘോഷത്തിനോ,ആയിരിക്കും അവള്‍ ആദ്യമായിട്ട് സാരിയുടുക്കുന്നത്.ഇത്തരം ദിവസങ്ങളില്‍ ബസ്‌സ്റ്റാന്‍‌ഡിലും വഴിവക്കിലും ഒക്കെ ആണ്‍കുട്ടികളുടെ തിരക്ക്അധികമായിരിക്കും.ഇത്തരം ദിവസങ്ങളില്‍ ക്ലാസില്‍ വരാത്തവനും താമസിച്ച് വരുന്നവനെല്ലാം കാലേക്കൂട്ടി ഒന്നാമത്തെ ബഞ്ചില്‍ സ്ഥാനംപിടിച്ചിരിക്കുന്നത് ക്ലാസിനോടോ ആഘോഷങ്ങളോടോ ഉള്ള പ്രതിപത്തികൊണ്ടല്ലന്നറിയില്ലേ????സാരിയുടുക്കാന്‍ അറിയില്ല എന്നതുകൊണ്ട്മാത്രം ആഘോഷങ്ങളില്‍ പങ്കെടുക്കാതിരിക്കുന്ന എത്രയോ പെണ്‍കുട്ടികള്‍.ആദ്യമായിട്ട് സാരിയുടുത്തുകൊണ്ട് ക്ലാസില്‍ പോയത് ഏതെങ്കിലുംപെണ്‍കുട്ടി ജീവിതത്തില്‍ മറക്കുമോ?വായിനോക്കികളുടെ കണ്ണിനേയും,കാറ്റിനേയും,യാത്രയേയും ഒക്കെ തോല്പിച്ച് വീട്ടില്‍ വന്ന് കയറുമ്പോള്‍ഉണ്ടാകുന്ന ദീര്‍ഘശ്വാസം പിന്നീട് ഒരിക്കലും ഉണ്ടാവില്ല.

ചിലരെ സാരിയുടുത്തല്ലാതെ കാണുന്നത് നമുക്ക് ഇഷ്ടമാവില്ല.ഇങ്ങനെയൊക്കെ നമ്മുടെ ജീവനെപ്പോലെ നമ്മള്‍ കരുതുന്ന സാരിയാണ് നമ്മള്‍ക്ക്ചിലപ്പോള്‍ ഉപേക്ഷിക്കേണ്ടി വരുന്നത്.സാരിയുടുത്തുകൊണ്ട് ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നത് തടയണമെന്ന് മാത്രമാണ് ഇപ്പോള്‍ ആവിശ്യപ്പെട്ടിരിക്കുന്നതെങ്കിലും കലികാലപ്രഭാവത്തില്‍ സാരിതന്നെ നിരോധിക്കണമെന്ന് ആവിശ്യപ്പെടുകയില്ലന്ന് ആരറിഞ്ഞു.??!!!(ഇരുചക്രവാഹനങ്ങളില്‍സാരിഗാര്‍ഡ് എന്നൊരു സാധനം തന്നെ വച്ചിട്ടുണ്ട് ).ഇരുചക്രവാഹനങ്ങളില്‍ സാരിയുടുത്തുകൊണ്ട് സഞ്ചരിക്കുമ്പോള്‍ ചക്രങ്ങളില്‍ കുരുങ്ങിചിലര്‍ താഴെവീഴുന്നതുകൊണ്ടാണല്ലോ നിരോധന പരാമര്‍ശം ഉണ്ടായത്?ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുമ്പോഴാണ് അപകടങ്ങള്‍ഉണ്ടാവുന്നത് എന്നതുകൊണ്ട് ഇരുചക്രവാഹനം തന്നെ നിരോധിക്കണമെന്ന് പറയത്തില്ലന്ന് ആരുകണ്ടു.

ചിലരോക്കെ സാരികളില്‍ തൂങ്ങിമരിക്കുന്നത് കൊണ്ട് സാരിതന്നെ നിരോധിക്കണമെന്ന് പറഞ്ഞുകൂടാ എന്നില്ല.(തൂങ്ങിമരണം സ്വീകരിക്കുന്ന കുടുംബആത്മഹത്യകളില്‍ പലരും തൂങ്ങാന്‍ ഉപയോഗിക്കുന്നത് മന്ത്രകോടിയാണ് ...മരണം തിരഞ്ഞെടുക്കുമ്പോഴും മന്ത്രകോടി വിട്ടൊരു മാര്‍ഗ്ഗം ഇല്ലാത്തത്ഈ സാരി ജീവിതത്തിന്റെ ഒരു തുടക്കം ആയതുകൊണ്ടായിരിക്കും.ഭര്‍ത്താവ് ആദ്യമായിട്ട് മന്ത്രകോടിയില്‍ തൊടുന്നതുകൊണ്ടാവും).സാരികൊണ്ട്എത്രയോ ഇടത്തുകൊണ്ട് രക്ഷപെടുന്നത് നമ്മള്‍ കണ്ടു.അഞ്ചുമീറ്ററിലെ ഈ സാധനത്തിന് മറ്റുവസ്ത്രങ്ങളെ അപേക്ഷിച്ച് നല്ല ബലവുമാണ്.

ജീവിതത്തില്‍ ഏറ്റൊവും പ്രധാനപ്പെട്ട സംഭവം സാരിയുമായിട്ട് ബന്ധപ്പെട്ടാണല്ലോ?ഒരു പെണ്‍കുട്ടിയെ പുടവകൊടുത്ത് ആണ്‍കുട്ടി സ്വീകരിക്കുന്നതോടെ അവരായി അവരുടെ പാടായി.വിവാഹ ഉറപ്പിക്കുമ്പോഴും ഒരു ഉറപ്പിനുവേണ്ടി സാരിമാറ്റല്‍ ചടങ്ങ് നടത്താറുണ്ട്.ഇങ്ങനെയൊക്കെയുള്ളസാരിയാണ് നമുക്ക് നഷ്ടപ്പെടുന്നത്...

വിദ്യുതികമ്പി പൊട്ടിവീണ് ഷോക്കെറ്റ് മരണങ്ങള്‍ സംഭവിക്കുന്നതുകൊണ്ട് വിദ്യുതികമ്പി നിരോധിക്കണമെന്ന് പറയുമോ?ട്രയിനിനുമുന്നില്‍ ചാടിആളുകള്‍ മരിക്കുന്നതുകൊണ്ട് ട്രയിനോ റെയില്‍‌ പാളങ്ങളോ വേണ്ടാ എന്ന് പറയുമോ?നമ്മുടെ റോഡിലെ പാതാളക്കുഴികളില്‍ ചാടി എത്രയോആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.എന്നിട്ട് കുഴികള്‍ നികത്താന്‍ ആരെങ്കിലും തയ്യാറായോ?

സാരിയെന്ന അഞ്ചുമീറ്റര്‍ തുണി വെറും ഒരു വസ്ത്രം മാത്രമല്ല നമുക്ക്.സ്നേഹവും കരുതലും ഒക്കെ നല്‍കുന്ന ,പറഞ്ഞറിയാക്കാനാവാത്ത എന്തക്കയോവികാരങ്ങളോ അനുഭൂതികളോ നല്‍കുന്ന ഒന്നാണ് അത്.മാറ് മറയ്ക്കാന്‍ സമരം നടത്തിയതുപോലെ സാരിയുടുക്കാന്‍ വേണ്ടിയും നമ്മുടെ സ്ത്രിജനങ്ങള്‍ക്ക്സമരം നടത്തേണ്ടി വരുമോ?അപകടങ്ങള്‍ ഉണ്ടാവാതെ സൂക്ഷിക്കുന്നതിനു പകരം സാരിതന്നെ ഇരുചക്രവാഹന യാത്രയില്‍ നിരോധിക്കേണ്ട ആവിശ്യമുണ്ടോ?എഴുപത്തഞ്ച് വയസ്സുള്ള അന്നച്ചേടത്തി ചുരുദാറിട്ട് കാ‍ലുകള്‍ രണ്ടും ഇരുവശങ്ങളിലേക്ക് ഇട്ട് കൊച്ചുമകന്റെ ‘പള്‍സറില്‍’പോകുന്നത് ഒന്നു ആലോചിച്ചു നോക്കിയേ........

7 comments:

സരസന്‍ said...

ബുഹാ‍ ഹാ..

ആലോചിക്കട്ടേ...

Anoop Technologist (അനൂപ് തിരുവല്ല) said...

:)

siva // ശിവ said...

എന്നാലും പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ സാരി ഒഴിവാക്കുന്നതു തന്നെയാ നല്ലത്..പ്രത്യേകിച്ചും യാത്രകളില്‍...

സാജന്‍| SAJAN said...

സാരിപുരാണം നന്നായി:)
സാരിധരിക്കണോ വേണ്ടയോ എന്ന് പറയാന്‍ കോടതിയ്ക്ക് അവകാശം ഇല്ല, എന്നാല്‍ മറ്റൊന്നു പറയാമായിരുന്നു, കാലുകള്‍ വശങ്ങളിലേക്ക് ഇട്ട് വേണം ബൈകില്‍ യാത്ര ചെയ്യാന്‍ എന്ന് . അതല്ലേ ബൈകില്‍ ഇരിക്കുമ്പോ ഏറ്റവും സേഫ്?

മുക്കുവന്‍ said...

use what ever the dress you like. some people like saari, some jeans, some churidar. whats wrong with that?

ellavarum bikini style aaakkiyal may be it will save bit textile :)

വീ.കെ.ബാല said...

സാജാ നമ്മുടെ സദാചാരക്കാർ അത് സമ്മതിക്കുമോ ആവോ ?

Aadhaar Status said...

I agree.
വെരി നൈസ്
Aadhar
Aadhaar Card
Aadhaar Card Status
Aadhaar for NRI