Wednesday, July 23, 2008

ജെയിംസ് മാഷും ഏലിയാസ് പോലീസും :

മലപ്പുറത്ത് ജെയിംസ് മാഷ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് തിങ്കളാ‍ഴ്ച് ഇടതുപക്ഷ സര്‍വ്വീസ് സംഘടനകള്‍പണിമുടക്ക് നടത്തി പരേതനോടുള്ള തങ്ങളുടെ ആത്മാര്‍ത്ഥത പ്രകടമാക്കി. കൊലപാതകികളെ അറസ്റ്റ്ചെയ്യണമെന്ന് ആവിശ്യപ്പെട്ട് കനത്ത പ്രക്ഷേഭങ്ങളും സംഘടിപ്പിച്ചു.ഈ പ്രക്ഷോഭങ്ങളിലും പണിമുടക്കിലുംഎന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടോ ?ഉണ്ടങ്കില്‍ നന്ന് .....

ജെയിംസ് മാഷിന്റെ കൊലപാതകികള്‍ ആരാണന്ന് വിദ്യാഭ്യാസമന്ത്രിവരെ പറഞ്ഞു കഴിഞ്ഞു.സ്വന്തംജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ജെയിംസ് മാഷിന്റെ കൊലപാതകത്തോടൊപ്പം ഏലിയാസ് പോലീസിന്റെകൊലപാതകവും ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു.ഏലിയാസ് പോലീസിനെ ആരാണ് കൊലപ്പെടുത്തിയതെന്ന് ആഭ്യന്തരമന്ത്രിയും ഡിജിപിയും പ്രഖ്യാപിച്ചത് മറന്നിട്ടുണ്ടാവത്തില്ലല്ലോ?സഹപ്രവര്‍ത്തകനെതലക്കടിക്കുന്നത് കണ്ടു എന്ന് പറഞ്ഞ പോലീസുകാര്‍ മൊഴിമാറ്റിയതും മറക്കാന്‍ പാടില്ല.ഇപ്പോള്‍ഏലിയാസ് പോലീസിന്റെ കേസില്‍ എന്താണ് സംഭവിച്ചത്.പോലീസ് അറസ്റ്റ് ചെയ്ത നിരപരാധികളെവിട്ടയിക്കേണ്ടിവന്നു.അപ്പോള്‍ ഏലിയാസ് പോലീസിന്റെ തലയ്ക്ക് അടിച്ചവര്‍ എവിടെ?ആരാണവര്‍?അവരെ കണ്ട പോലീസ് എന്തുകൊണ്ട് അവരെ അറസ്റ്റ് ചെയ്തില്ല????

ജെയിംസ് മാഷിന്റെ കൊലപാതകികളും ശിക്ഷിക്കപ്പെടുകയില്ലന്ന് ഉറപ്പാണ്.കാരണം എല്ലാം രാഷ്ട്രീയമാണ്.ഏലിയാസ് പോലീസിന്റെ മരണത്തീന്റെ പേരില്‍ എല്‍ഡി.‌എഫും ബിജെപിയും പരസ്പരം ആരോപണപ്രത്യാരോപണങ്ങള്‍ ഉയര്‍ത്തീ സമരം നടത്തി.എന്നിട്ടെന്തായി?കലക്കവെള്ളത്തീല്‍ മീന്‍പിടിക്കുന്നതുപോലെകെ.എസ്.യു. എസ്.എഫ്,ഐ. , എ.ബി.വി.പി കലാപകലാലയരാഷ്ട്രീയത്തിനെതിരായി ഏലിയാസ് പോലീസിന്റെമൃതശരീരത്തിനു മുന്നില്‍ പൊട്ടിക്കരയുന്ന അദ്ദേഹത്തിന്റെ മക്കളുടെ പോസ്റ്റര്‍ നാടുനാടാന്തരം ഒട്ടിച്ചു.എന്നിട്ടെന്തായി????ഏലിയാസ് പോലീസിന്റെ കുടുംബത്തിന് ഇതുവരെ നീതി ലഭിച്ചിട്ടില്ല.അതൊരിക്കലുംഇനി ഉണ്ടാവുമെന്നും തോന്നുന്നില്ല.

ജെയിംസ് മാഷിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ നമ്മുടെ പോലീസിന് കഴിയില്ല,കാരണംപ്രതിസ്ഥാനത്ത് ഇടതുപക്ഷപ്രവര്‍ത്തകരില്ല എന്നതു തന്നെ.കേരളത്തിലെ ഏറ്റവും വലിയ സര്‍വ്വീസ്സംഘടന ഇടതുപക്ഷത്തിന്റേതാണന്ന് അറിയാമല്ലോ?ജെയിംസ് മാഷിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയവരെഅറസ്റ്റ് ചെയ്യണമെന്ന് ആവിശ്യപ്പെട്ട് സമരം നടത്തുന്ന ഇവര്‍ ചില കാര്യങ്ങള്‍ കണ്ടില്ലന്ന് നടീക്കുന്നു.തിരുവന്തപുരത്ത് വൈദ്യുതി,ജലസേജന വകുപ്പ് ജീവനക്കാരെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഓഫീസില്‍കയറി ആക്രമിച്ചപ്പോള്‍ എന്തുകൊണ്ട് ഈ സര്‍വ്വീസ് സംഘടനകള്‍ സമരം നടത്തിയില്ല.??? ജലസേജന വകുപ്പ് ജീവനക്കാര്‍ക്കും വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്കും പലയിടങ്ങളില്‍ മര്‍ദ്ദനംഏറ്റ റിപ്പോര്‍ട്ടുകള്‍ വന്നിട്ടും ഇവിടെ ഒരു പണിമുടക്കിനും ആരു ആഹ്വാനം നല്‍കിയില്ല.അതോ മരിക്കുന്നവരുടെ പേരിലേ ഇവിടെ സമരങ്ങള്‍ നടത്തുകയുള്ളോ?

മരണങ്ങളെപ്പോലും രാഷ്ട്രീയവല്‍ക്കരിച്ച് കുറ്റവാളികളെ രക്ഷപെടുത്തുന്ന രഷ്‌ട്രീയ സമരാഭാസങ്ങള്‍ക്ക്ഇനി എന്നാണ് ഒരു അറുതി വരിക.???ഇവിടെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ഒരുപോലെ കുറ്റക്കാരാണ്.എന്താണങ്കിലും ജെയിംസ് മാഷിന്റെ കുടുംബത്തിന് നീതി ലഭിക്കണം.അത് ഏലിയാസ് പോലീസിന്റെകുടുംബത്തിന് ലഭിച്ചതുപോലെയുള്ള ഒരു നീതി ആയിരിക്കരുത്..

ഗുരുദക്ഷിണയായി സ്വന്തം ജീവിതം‌പോലും കളയാന്‍ തയ്യാറായ ശിഷ്യരില്‍ നിന്ന് ,പുരാണ കാ‍ലഘട്ടത്തില്‍നിന്ന് ;ഗുരുദക്ഷിണയായി ഗുരുവിന്റെ ജീവന്‍ എടുക്കാന്‍ പോലും തയ്യാറാവുന്ന ശിഷ്യരിലേക്ക്,ആധുനിക കാ‍ലഘട്ടത്തിലേക്ക് നമ്മളും മുന്നേറി എന്നതില്‍ നമുക്ക് അഭിമാനിക്കാം....

2 comments:

കടത്തുകാരന്‍/kadathukaaran said...

ജയകൃഷണന്‍ മാഷെ കൊച്ചു കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊന്നവരെ തെളിവുകളുടെ ബലക്ഷയം കൊണ്ട്(വെട്ടി കൊന്നിട്ടില്ല എന്ന് എന്നതിന്‍ തെളിവില്ലാത്തത് ഭാഗ്യം) വെറുതെ വിട്ട പാര്‍ട്ടി പ്രവര്‍ത്തകരെ മാലയിട്ട് സ്വീകരിച്ച പാര്‍ട്ടിയാന്‍ സി പി എം. സി പി എം ന്‍ ചില ആദര്‍ശങ്ങളും പാര്‍ട്ടി നയ പരിപാടികളുമുണ്ട്, അതില്‍ കൊലപാതകംനടന്നയുടനെ കൊലയാളികളെ എ. കെ. ജി സെന്‍ററില്‍ നിന്ന് പ്രഖ്യാപിക്കല്‍ തൊട്ട് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തിക്കല്‍ വരെയുണ്ടാകും.
നിങ്ങള്‍ക്കൊരു 'ചുക്കും' അറിയില്ല ഞങ്ങളുടെ പാര്‍ട്ടിയെപ്പടിയെന്ന് ഇപ്പോഴെങ്കിലും ഒരു 'കാപ്പി'യെങ്കിലും മനസ്സിലായോ?

Anonymous said...

പോസ്‌റ്റുമോര്‍ട്ടം ചെയ്യാന്‍ ഡോക്ടറോടൊപ്പം കുപ്പായമിടുക വരെ ചെയ്യുന്ന മന്ത്രിമാരുള്ള സംസ്ഥാനം ഏതായാലും കേരളം തന്നെ. ്‌അതേതായാലും സഖാവ്‌ മന്ത്രിമാര്‍ക്ക്‌ കഴിഞ്ഞതില്‍ സന്തോഷം. അപ്പോഴാണല്ലോ റിപ്പോര്‍ട്ട്‌ സൗകര്യത്തിന്‌ മാറ്റാനും മറിക്കാനും കഴിയൂ. പുറത്തു വന്നാല്‍ പിന്നെ കഴിഞ്ഞെന്നു വരില്ല. (മുമ്പ്‌ ശ്രീമതി ശാരിയെ കാണാന്‍ പോയത്‌ പുറത്തുവന്നത്‌ അച്യുതാനന്ദന്റെ പ്രതികാര ബുദ്ധികൊണ്ടല്ലേ) കീഴ്‌വഴക്കങ്ങള്‍ നല്ലതിനാണ്‌. ഏല്ലാ പാര്‍ട്ടികള്‍ക്കും ഇത്‌ പിന്തുടരാം. സത്യം പുറത്തുവരാതിരിക്കട്ട എന്നും. തമ്മില്‍ തല്ലില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്‌ കഴിഞ്ഞ ഭരണത്തില്‍ കരുണാകര ശല്യമായിരുന്നു. അതായിരിക്കും ലോകത്ത്‌ ഏറ്റവും വലിയ ശല്യം എന്നു കരുതി. അല്ല സുഹൃത്തേ ഈ ഭരണത്തിലെ തമ്മില്‍ കൊല്ലലാണ്‌ (സ്വന്തം പാര്‍ട്ടിക്കാര്‍) ഏറ്റവും വലിയ സത്യം.

എന്ന്‌
അഭ്യുതയകാംക്ഷി