ട്രയിൻ യാത്രാ നിരക്ക് വർദ്ധിപ്പിച്ചത് യാത്രാ സൗകര്യം കൂട്ടാൻ വേണ്ടിയാണന്നാണ് മന്ത്രി പറയുന്നത്... യാത്രക്കാർക്ക് പ്രത്യേകിച്ച് കേരളത്തിലെ യാത്രക്കാർക്ക് എന്തെങ്കിലും സൗകര്യങ്ങൾ കൂടുതൽ കിട്ടൂമോ എന്ന് കണ്ടറിയണം. ഏതായാലും സൗകര്യങ്ങൾ കൂടുതലായി കിട്ടിയില്ലങ്കിലും അസൗകര്യങ്ങൾ ആവശ്യത്തിലധികം കിട്ടുമെന്ന് ഇതുവരെയുള്ള അനുഭവങ്ങൾ വെച്ച് ഉറപ്പിക്കാം...
യാത്രാടിക്കറ്റുകൾ 120 ദിവസം മുമ്പ് ഇപ്പോൾ ടിക്കറ്റ് ബുക്ക ചെയ്യാം.സീസൺ സമയങ്ങളിൽ(ഉത്സവം,വെക്കേഷൻ) ആദ്യ ദിവസങ്ങളിൽ തന്നെ കേരളത്തിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് തീരും(മലയാളികൾ കൂടുതലുള്ള ബാംഗ്ലൂർ,മുംബൈ,ഡൽഹി എന്ന സ്ഥലങ്ങളിലേക്ക്).ഇങ്ങനെ യാത്രക്കാരനു സേവനം ലഭിക്കുന്നതുവരെയുള്ള സമയത്ത്(നാലുമാസ സമയത്ത്)അയാൾ ടിക്കറ്റിനായി മുടക്കിയ തുകയ്ക്കുള്ള പലിശകൂടി റയിൽവേയ്ക്ക് ലഭിക്കുന്നുണ്ട്.ടിക്കറ്റ് നിരക്ക് കൂടുമ്പോൾ റയിൽവേയ്ക്ക് ലഭിക്കുന്ന പലിശയും കൂടുമല്ലോ!!!
മലയാളികൾ കൂടുതൽ ടിക്കറ്റ് നിരക്ക് നൽകിയാൽ അതിന്റെ എന്തെങ്കിലും പ്രയോജനം മലയാളികൾക്ക് ലഭിക്കുമോ??
യാത്രാടിക്കറ്റുകൾ 120 ദിവസം മുമ്പ് ഇപ്പോൾ ടിക്കറ്റ് ബുക്ക ചെയ്യാം.സീസൺ സമയങ്ങളിൽ(ഉത്സവം,വെക്കേഷൻ) ആദ്യ ദിവസങ്ങളിൽ തന്നെ കേരളത്തിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് തീരും(മലയാളികൾ കൂടുതലുള്ള ബാംഗ്ലൂർ,മുംബൈ,ഡൽഹി എന്ന സ്ഥലങ്ങളിലേക്ക്).ഇങ്ങനെ യാത്രക്കാരനു സേവനം ലഭിക്കുന്നതുവരെയുള്ള സമയത്ത്(നാലുമാസ സമയത്ത്)അയാൾ ടിക്കറ്റിനായി മുടക്കിയ തുകയ്ക്കുള്ള പലിശകൂടി റയിൽവേയ്ക്ക് ലഭിക്കുന്നുണ്ട്.ടിക്കറ്റ് നിരക്ക് കൂടുമ്പോൾ റയിൽവേയ്ക്ക് ലഭിക്കുന്ന പലിശയും കൂടുമല്ലോ!!!
മലയാളികൾ കൂടുതൽ ടിക്കറ്റ് നിരക്ക് നൽകിയാൽ അതിന്റെ എന്തെങ്കിലും പ്രയോജനം മലയാളികൾക്ക് ലഭിക്കുമോ??
കേരളത്തിൽ തന്നെ ഓടുന്ന പാസഞ്ചർ ട്രയിൻ മുതൽ ഡൽഹിക്കുപോകുന്ന കേരള വരെ മലയാളികൾക്ക് നൽകുന്നത് ദുരിതം തന്നെയാണ്. ടിക്കറ്റ് എടുക്കുന്ന യാത്രക്കാരോട് ചിലപ്പോൾ റയിൽവേ കാണിക്കുന്നത് കണ്ണിൽ ചോരയില്ലാത്ത ഇടപാടും ആണ്. മാസങ്ങൾക്ക് മുമ്പ് ബുക്ക് ചെയ്ത് കൺഫേം ആയ ടിക്കറ്റുമായി ചെല്ലുമ്പോൾ ചിലപ്പോൾ ആ ബോഗി തന്നെ അപ്രത്യക്ഷമാക്കുന്ന വിദ്യ റയിവേ കേരളത്തിൽ കാണിച്ചിട്ടൂണ്ട്.. 1600 മുടക്കി നാലുമാസം മുമ്പും 1950 മുടക്കി തത്ക്കാലിലും തേർഡ് എസിയിൽ ഡൽഹിയാത്രയ്ക്ക് കേരളയിൽ ബുക്ക് ചെയ്ത ഒരു ബോഗിയിലെ യാത്രക്കാര്ക്ക് സാധാര സ്ലീപ്പർ ക്ലാസ് 'അനുവദിച്ച്' യാത്രാസൗകര്യം നൽകിയ റയിൽവേ അതിൽ പ്രതിഷേധിച്ച യാത്രക്കാർക്ക് എതിരെ കേസ് എടുക്കുകയും ചെയ്തത് അടുത്ത സമയത്താണ്... കേരളത്തിലൂടെ ഓടുന്ന പാസഞ്ചർ ട്രയിനിന്റെ ഒരു ബോഗിയുടെ പ്ലാറ്റ് ഫോം തെറിക്കുകയും, എസി കമ്പാർട്ടുമെന്റിന്റെ അടിവശം ഇളുകുകയും ഒക്കെ ചെയ്തത് റയിൽവേയ്ക്ക് ഒറ്റപ്പെട്ട സംഭവം മാത്രം !!!!
ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് ദിവസവും ഉള്ളത് രണ്ട് ട്രയിനുകളാണ്. ന്യൂഡൽഹി-തിരുവന്തപുരം കേരളയും,നിസാമുദ്ദീൻ-എറണാകുളം മംഗളയും.ഈ രണ്ട് ട്രയിനുകളിലും മാർച്ച്/ഏപ്രിൽ മാസത്തിലെ ചില ദിവസങ്ങളിലെ ടിക്കറ്റ് ആർ.എ.സി.യും വെയ്റ്റിമ്ങും ആയിട്ടുണ്ട്. ഈ ട്രയിനുകളിലെല്ലാം ദിവസവും കുറഞ്ഞത് 100-150 വെയ്റ്റിംങ് ടിക്കറ്റുകൾ ഉണ്ടാവും. അതിലെ 100 രണ്ട് ട്ടിക്കറ്റുകാർ എങ്ങനെയെങ്കിലുമൊക്കെ യാത്ര ചെയ്ത് നാട്ടിൽ പോകും. അതായത് 550 വെച്ച് 100 യാത്രക്കാർക്ക് 55,000 രൂപ റയിൽവേയ്ക്ക്(ഒരു ട്രയിനിൽ) പ്രത്യേകം സീറ്റോ ബർത്തോ നൽകാതെ തന്നെ ലഭിക്കും.(ട്രയിനിൽ വെയ്റ്റിംങ് ലിസ്റ്റുകാരുടെ എണ്ണം എത്രയോ കൂടിയാൽ പുതിയ കോച്ച് നൽകണമെന്നോ മറ്റോ നിയമം ഉണ്ടന്ന് തോന്നുന്നു). ഏതായാലും ഇന്ത്യയുടെ വടക്കേ അറ്റത്തുനിന്ന് തെക്കേ അറ്റത്ത് വരെ യാത്ര ചെയ്യാൻ യാത്രക്കാർ 'എങ്ങനെയും' തയ്യാറാകുമെന്ന് റയിൽവേയ്ക്ക് അറിയാം.
ആരും അറിയാതെ ട്രയിനിലെ ഭക്ഷണത്തിന്റെ ചാർജും ഇപ്പോൾ കൂട്ടിയിട്ടുണ്ട്. ഒരു കാപ്പി/ചായ്ക്ക് ഇപ്പോൾ ട്രയിനിൽ(കേരളയിൽ) എട്ടും ഏഴും രൂപയും ആണ്.(നേരത്തെ അഞ്ചായിരുന്നു) അതുപോലെ എല്ലാ ഭക്ഷണത്തിനും കൂട്ടിയിട്ടുണ്ട്. ചില റയിൽവേ സ്റ്റേഷനുകളിലെ കൗണ്ടറുകളിൽ നിന്ന് പായ്ക്ക് ചെയ്ത ഭക്ഷണ വസ്തുക്കൾ വാന്ങിയാൽ പ്രിന്റ് ചെയ്ത വിലയെക്കാൾ 2രൂപ മുതൽ 10 രൂപ വരെ കൂടുതലും വാന്ങുന്നുണ്ട്.
കേരളത്തിലൂടെ ഓടുന്ന ദീർഘദൂര ട്രയിനുകളിലെ ബോഗികളുടെ അവസ്ഥ വളരെ പരിതാപകരമാണ്.ബാത്ത്റൂമുകളുടെ കാര്യവും തഥൈവ!! പലപ്പോഴും വെള്ളം കാണില്ല. ചിലപ്പോൾ ആവശ്യം കഴിഞ്ഞ് നോക്കുമ്പോൾ ഫ്ലെഷിൽ വെള്ളം വരുന്നുണ്ടാവില്ല. അടുത്ത വൃത്തിയാക്കൽ സ്ഥലം വരെ ആ ബാത്ത്രൂം പിന്നെ ഉപയോഗിക്കാൻ പറ്റില്ല. ബോഗികളിൽ ആവശ്യത്തിനു എലികൾ ഉണ്ടാവും. അത് ചിലപ്പോള് നിങ്ങളുടെ ബാഗ് അറക്കുകയോ തുണികൾ കരളുകയോ കാലിൽ കൂടി ഓടുകയോ; ഭക്ഷണം കഴിക്കാൻ തുറന്ന് വെച്ചതിൽ പാറ്റാ കുഞ്ഞുന്ങൾ വീഴുകയോ ഒക്കെ ചെയ്തെന്നിരിക്കും. അതിനോക്കെ റയിൽവേയ്ക്കാണോ കുറ്റം യാത്രക്കാരനാണോ കുറ്റം??? സ്ലീപ്പർ ക്ലാസിൽ മാത്രമല്ല എസി കോച്ചുകളിലും ഇതൊക്കെ തന്നെയാണ് അവസ്ഥ. എസി കോച്ചുകളിൽ ആണങ്കിൽ അതിലെ കർട്ടന്റെ നാറിയ മണം കൂടി യാത്രക്കാർ സഹിക്കണം. യാത്രക്കാർക്ക് നൽകുന്ന കമ്പിളിയും പുതപ്പും ഒക്കെ അണുനാശിനികൾ ഉപയോഗിച്ച് കഴുകുന്നുണ്ടാവുമോ ആവോ??
കേരളത്തിലൂടെ പുതിയ ട്രയിനുകൾ ഓടിച്ചാൽ അത് താന്ങാനുള്ള ശേഷി പാളങ്ങൾക്ക് ഇല്ലന്നാണ് റയില്വേ പറയുന്നത്. വർഷങ്ങളായി നടക്കുന്ന എറണാകുളം -കായംകുളം പാത ഇരട്ടിപ്പിക്കൽ നീളാനുള്ള കാരണം സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകാത്തതാണന്നാണ് റയിൽവേ പറയുന്നത്. ആവശ്യത്തിനു ഭൂമി ഏറ്റെടുത്ത് നൽകാൻ കഴിയാത്ത സർക്കാർ ആണ് തിരുവനന്തപുരം മുതൽ മംഗലാപുരം വരെ അതിവേഗ പാത നിർമ്മിക്കാൻ പോകുന്നത്... ഇപ്പോൾ ഉള്ള പാത രണ്ടുവരിയോ അതിനു ശേഷം മൂന്നുവരിയോ ആക്കിയാൽ ഈ അതിവേഗപാതയുടെ ആവശ്യം ഉണ്ടോ??? കേന്ദ്രസർക്കാരും റയിവേയും ഒരുവശത്തും സംസ്ഥാന സർക്കാർ മറുവശത്തു നിന്നും കേരളത്തിലെ ട്രയിൻ യാത്രക്കാരെ തട്ടിക്കളിക്കുകയാണ്...
കേരളത്തിൽ നിന്ന് ദിവസേനെ കൂടുതൽ യാത്രക്കാർ യാത്രചെയ്യുന്ന ബാംഗ്ലൂരിലേക്ക് ദിവസേനെ രണ്ടു ട്രയ്നുകൾ കൂടി ഓടിയാലും അതിലും യാത്രക്കാർ വെയ്റ്റിമ്ങ് ലിസ്റ്റ് ആയിരിക്കും(പക്ഷേ ട്രാവൽസുകളുകളുടേ എണ്ണം ഇപ്പോഴുള്ളതിന്റെ പതിന്മടങ്ങ് കൂടിയാലും ട്രയിൻ വരാൻ പോകുന്നില്ല.. )
ട്രയിനിലെ ഭക്ഷണത്തിന്റെ കാര്യം പറയാതിരിക്കുകയാണ് ഭേദം.. തുരന്തോ യാത്രകൾ പലപ്പോഴും ദുരന്തം ആകുന്നത് ഭക്ഷണം മൂലം ആണ്. രുചിക്ക് കൊള്ളാത്ത ഭക്ഷണം കഴിക്കാൻ വിധിക്കപെട്ടവരാണ് കേരളത്തിൽ നിന്നുള്ള(വടക്കേ ഇന്ത്യയിലേക്കൂള്ള) ട്രയിൻ യാത്രക്കാർ.പ്ലയിനിൽ കേരളം ഭക്ഷണം ഒക്കെ വിളിമ്പാൻ നിർദ്ദേശം നൽകുന്ന മന്ത്രിമാരും എംപിമാരും ട്രയിനിൽ നല്ല ഭക്ഷ്ണം എങ്കിലും വിതരണം ചെയ്യാൻ റയിൽവേയൊടൊന്ന് പറയണം.
ഏതായാലും ഭാരതത്തിന്റെ വടക്കെ അറ്റത്ത് കിടക്കുന്ന മലയാളിക്ക് ഒരു ടിക്കറ്റിൽ 100-150 ഒക്കെ കൂടുമായിരിക്കുമെങ്കിലും കൃത്യസമയത്ത് നല്ല രീതിയിൽ ട്രയിനിൽ യാത്ര ചെയ്യാനുള്ള സൗകര്യം(യാത്രാ ടിക്കറ്റിന് അനുസരിച്ചുള്ള) എങ്കിലും ചെയ്ത് തരാൻ റയിൽവേ സന്മനസ് കാണിക്കണം(മലയാളിക്ക് മാത്രമല്ല എല്ലാ ട്രയിൻ യാത്രക്കാരോടും ഈ സന്മനസ് കാണിക്കണം...)
തത്ക്കാലിൽ ടിക്കറ്റ് എടുക്കുന്നവർ ഐഡി പ്രൂഫ് നൽകണം എന്നുള്ളതുപോലെ റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവരും ടിക്കറ്റ് എടുക്കുമ്പോൾ ഐഡി പ്രൂഫ് നൽകണം എന്നാവശ്യപ്പെട്ടാൽ ടിക്കറ്റിന്റെ കരിഞ്ചത്ത കുറച്ചെങ്കിലും കുറയ്ക്കാൻ പറ്റും..(ഇന്ങനെ ഐഡി പ്രൂഫ് നൽകുന്നവർ ഐഡി നമ്പർ അടിക്കാൻ എളുപ്പമുള്ള പാൻകാർഡും കൃത്യം തുകയും നൽകിയാൽ തത്ക്കാൽ ടിക്കറ്റിന്റെ വിതരണം പെട്ടന്നാവും)
പറ്റുമെങ്കിൽ റയിൽവേ(യെകൊണ്ട്) ഈ റയിൽവേ ബഡ്ജറ്റിൽ ഒരു ഡൽഹി-തിരുവനന്തപുരം ട്രയിൻ (ദിവസേനെ) അനുവദി(പ്പി)ക്കണം. (ഈ വർഷം ക്രിസ്തുമസിനു ഓടിച്ച സ്പെഷ്യൽ ട്രയിനിൽ യാത്രക്കാർക്ക് ഒരു കുറവും ഇല്ലായിരുന്നു എന്ന് റയിൽവേ ഓർക്കണം.). ഇതിനായി നമ്മുടെ എട്ട് കേന്ദ്ര മന്ത്രിമാരും എംപിമാരും ഒന്ന് ഒരുമിച്ച് ശ്രമിക്കണം.(സ്പെഷ്യൽ ട്രയിൻ ഒക്കെ അനുവദിപ്പിക്കാൻ പറ്റുമെങ്കിൽ ഇതും പറ്റും.. പറ്റണം...പറ്റിക്കണം.(പക്ഷേ ഞങ്ങളെ പറ്റിക്കരുത്). റയിൽവേ ബഡ്ജറ്റ് വായിക്കുന്ന തലേ രാത്രിയിൽ ചെന്ന് ഞങ്ങൾക്ക് നാലു ട്രയിനും രണ്ട് പുതിയ പാതയും മൂന്നു പുതിയ സർവേയും വേണമെന്ന് പറയുന്നതിനു പകരം ഇപ്പോഴേ വേണ്ടത് എന്താണന്ന് സംസ്ഥാനത്തെ മന്ത്രിമാരും മുഖ്യമന്ത്രിയും എംപിമാരും എംഎൽഎമാരും ഒക്കെയായി ആലോചിച്ച് (ആലോചിച്ച് ആലോചിച്ച് ഉള്ളതുകൂടി കളയിക്കരുത്) എട്ടു കേന്ദ്രമന്ത്രിമാരേയും കൂട്ടി മുഖ്യമന്ത്രിയും കേരളത്തിന്റെ റയിൽവേ മന്ത്രിയായ ആര്യാടൻ മുഹമ്മദും (സത്യം!! കേരളത്തിനും റയിൽവേ മന്ത്രിയുണ്ട്) എംപി സംഘവും കൂടി കേന്ദ്ര റേയിൽവേ മന്ത്രി കോൺഗ്രസുകാരനായ പവൻകുമാർ ബൻസ്വാലെ കണ്ടാൽ എന്തെങ്കിലും കിട്ടാതിരിക്കില്ല..
1 comment:
കൂടിയാലല്ലേ “എന്തെ”ങ്കിലും കിട്ടുകയുള്ളു
Post a Comment