ആത്മീയത വിപണനം ചെയ്യുന്നതില്‍ തെറ്റില്ല എന്ന് ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞ സ്ഥിതിക്ക് കോടികൾ മറിയുന്ന ഇന്ത്യൻ ആത്മീയവിപണിയിലും വിദേശ നിക്ഷേപം ആകാം. ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിൽ റോഡ് ഷോകൾ സംഘടിപ്പിക്കുകയും ഇന്ത്യൻ ആത്മീയ വിപണിയുടെ സാധ്യതകളെകുറിച്ച് വിദേശികളെ അറിയിക്കുകയും വേണം.. (ഇന്ത്യയിലെ ആത്മീയ വ്യാപാരികൾ ഇന്ത്യയിൽ വില്പന ഇല്ലാതത്തുകൊണ്ടല്ല വിദേശങ്ങളിൽ കച്ചവടത്തിനായി ഇറങ്ങുന്നതന്ന് അവർക്ക് മനസിലാകണം).. സ്നേഹവും സാഹോദര്യവും ജീവനവും ഒക്കെ ആത്മീയതയുടെ ഇന്ത്യൻ പ്രതീകങ്ങൾ ആകുമ്പോൾ പടിഞ്ഞാറു നിന്നും എന്തെങ്കിലും ഒക്കെ എത്താതിരിക്കില്ല... നമ്മുടെ ആത്മീയത പടിഞ്ഞാറുകാർക്ക് നൽകുമ്പോൾ അവരുടെ ആത്മീയതയിൽ എന്തെങ്കിലും ഒക്കെ നമുക്കും കിട്ടേണ്ടേ?
ഇറക്കാൻ കുറച്ച് കാശും മിനക്കെടാൻ ഇഷ്ടംപോലെ സമയവും സംസാരിക്കാൻ നല്ല കഴിവും ഉണ്ടങ്കിൽ ആർക്കും ആത്മീയ വ്യാപാരി ആകാം. കച്ചവടം ലാഭത്തിലേക്കുള്ള പോക്കാണന്ന് കണ്ടാൽ വ്യാപാരിക്ക് ആവശ്യമായ നിർദ്ദേശങ്ങളുമായി മാനേജ്മെന്റ് വിദഗ്ദ്ദർ എത്തിക്കോളും. പിന്നെ എല്ലാം പരസ്യത്തിന്റെ കളികൾ തന്നെ.. പരസ്യം തന്നെയാണ് ആത്മീയ വിപണിയിൽ 'മാർക്കറ്റ്' പിടിച്ചെടുക്കാൻ ആവശ്യവും... മുഖ,തലമുടി സൗന്ദര്യ സംരക്ഷണവസ്തുക്കളുടെ പരസ്യം പോലെ ഗുണഭോക്താക്കളെവെച്ച് ആത്മീയ പരസ്യവും ചെയ്താൽ സംഗതി ഉഷാർ.. കച്ചവടം പൊടിപൊടിക്കും..ലാഭം ഒഴുകിയെത്തും...അതു എന്തുവേണമെന്ന് ആത്മീയ വ്യാപാരിക്കോ ആത്മീയ വ്യാപാര സംഘടനയ്ക്കോ തീരുമാനിക്കാം.ആശുപത്രിയോ കോളേജോ അനാഥാലയങ്ങളൊ ഒക്കെയായി ഇൻവെസ്റ്റ്‌മെന്റ് നടത്താം. പക്ഷേ വ്യാപാരി ഒന്നു കണ്ണടച്ചാൽ നിയന്ത്രണം ആത്മീയ സംഘടനയ്ക്കാകും എന്നുള്ളതുകൊണ്ട് ആത്മീയ സംഘടനയെ അത്രയ്ക്കങ്ങ് വിശ്വസിക്കരുത്. അല്ലങ്കിൽ ആത്മീയ കോർപ്പറേറ്റ് മാനേജ്മെന്റിലെ വെറും കളിപ്പാവയായി വ്യാപാരി മാറും....
ഇന്നത്തെ ലോക സാഹചര്യങ്ങളിൽ ജനങ്ങൾ ആത്മീയതയിലേക്ക് ഒന്നു ചാഞ്ഞു. ആ 'ചായൽ' എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് കച്ചവടം പൊട്ടി നാടുവിട്ടവരും പ്രൊഫസർമാരും സാറുമാരും ഒക്കെ ചിന്തിച്ചതിന്റെ ഭാഗമായി ഓരോ ദിവസവും പുതിയ പുതിയ ആത്മീയ കച്ചവടക്കാർ ആത്മീയ വിപണിയിലേക്ക് കടന്നു വന്നു. രോഗസൗഖ്യവും,കടത്തിൽ നിന്നുള്ള വിടുതലും,ശത്രു വിജയവും,ധനസമ്പാദനവും,ബിസ്‌നസ് വിജയവും,ടെൻഷൻ ഫ്രിയും ഒക്കെ ഓഫറുകളായി വന്ന ആത്മീയ കച്ചവടക്കാരെ ഓഫറുകൾ നോക്കി 'ആത്മീയ ദാഹികൾ' എത്തി. ആത്മീയ്തയുടെ കുത്തക വ്യാപാരം ഇല്ലാതായി ചെറുകിട വ്യാപാരം ആയി. ആത്മീയതയ്ക്ക് ചെറുകിട വ്യാപാരം ആണങ്കിലും ഇതിനിടയിൽ വമ്പൻ കോർപ്പറേറ്റ് ഭീകരന്മാരും ഉണ്ട്. ആത്മീയ കോർപ്പറേറ്റ് ഭീകരന്മാർ ചെറുകിട ആത്മീയ വ്യാപാരികളെ വിപണിയിൽ നിന്ന് ഓടിക്കാൻ ചെറുകിടക്കാരുടെ ആത്മീയ കച്ചവട സ്ഥാപനങ്ങളുടെ മൂട്ടിനു മൂട്ടിനു ബ്രാഞ്ചുകൾ തുടങ്ങിയെങ്കിലും പക്ഷേ വിജയിക്കാൻ പറ്റിയില്ല.. വിപണിയിൽ പിടിച്ചു നിൽക്കാനും വിജയിക്കാനും രണ്ടും മൂന്നും ചെറുകിട ആത്മീയ വ്യാപാരികൾ ഒന്നിക്കുകയും ഒക്കെ ചെയ്യുന്ന 'ബിസ്നസ് തന്ത്രങ്ങൾ' കേരളത്തിലെ ആത്മീയ വിപണിയിൽ ആത്മീയ വ്യാപാരികൾ പരീക്ഷിക്കുകയും ചെയ്തു.
ആത്മീയതയുടെ മൊത്ത കച്ചവടവുമായി വന്ന് ആത്മീയതയുടേയും യോഗയുടേയും സങ്കരണത്തിന് മാർക്കറ്റ് കണ്ടെത്തി ആയുർവേദ ഉല്പന്നങ്ങളുമായി വിപണി പിടിച്ചടക്കിയ ബാബാ രാംദേവ്!! ആത്മീയത മാത്രമല്ല ജീവിതം എന്ന് വേഷം മാറി ഓടേണ്ടി വന്നപ്പോൾ അദ്ദേഹം ഓർത്തുകാണണം. ഏതായാലും അണ്ണാഹസാരയുടെ കൂടെയും അല്ലാതയും നടത്തിയ 'അഴിമതി വിരുദ്ധ' സമരം അദ്ദേഹത്തിന്റെ ബ്രാൻഡ് വാല്യു കൂട്ടി. അഴിമതി വിരുദ്ധ സമരമാണ് ആത്മീയ ആചാര്യൻ നടത്തിയതെങ്കിലും വെട്ടിപ്പും തട്ടിപ്പും നടത്തിയതിനു കേസെക്കെയായതു മിച്ചം. ആത്മീയ ആചാര്യന്റെ കമ്പനിയിൽ നിന്ന് ഇറങ്ങുന്ന ആയുർവേദമരുന്നുകളെ കുറിച്ചും അത്ര നല്ല അഭിപ്രായം ഒന്നും അല്ല ഉണ്ടായിരുന്നതു. ആത്മീയതയും യോഗയും ഒക്കെയായി ബാബാ രാം ദേവും ഇന്ത്യൻ ആത്മീയ വിപണിയിൽ ഇപ്പോഴും ഉണ്ട്.
ജീവന കലയിലൂടെ ശ്രിശ്രി രവിശങ്കറും ആത്മീയതയുടെ കച്ചവടത്തില് ഉണ്ട്. ആത്മീയത വിപണനം ചെയ്യുന്നതിൽ തെറ്റില്ല എന്ന് അദ്ദേഹം പറയുമ്പോൾ തല കുലുക്കുകയോ നിവൃത്തിയുള്ളൂ, കാരണം അദ്ദേഹം വിതരണം ചെയ്യുന്ന ആത്മീയതയ്ക്കായി ലക്ഷങ്ങൾ കാത്തു നിൽക്കുകയാണ്.(മനുഷ്യന്റെ ജിവിതം ഒരു ശ്വാസത്തിലാണന്ന് പറയുന്നത് സത്യം തന്നെയാണ്.വലിച്ചെടുക്കുന്ന വായുവിനെപ്പോലും നിയന്ത്രിക്കാൻ പഠിപ്പിച്ച് അതിലെ കലയെ വിപണനം ചെയ്യുന്നതിനെ കുറ്റം പറയാൻ പറ്റുമോ??). ലാഭം മനുഷ്യ പുഞ്ചിരിയാണങ്കിലും ആ പുഞ്ചിരിയിൽ 'മണി കിലുക്കം' ഇല്ലാതിരിക്കില്ലല്ലോ...
ആത്മീയ വിപണനം നടത്തുന്ന ആൾ ഒരു പ്രസ്ഥാനം ആവുകയും(ഈ ആൾ പതിയെ ആൾ ദൈവം ആവുകയും ചെയ്യും) ചെയ്തുകഴിയുമ്പോൾ ആളിന്റെ മരണ ശേഷം ആത്മീയതയാണൊ സമ്പത്ത് ആണോ ആ ആളിനേയും പ്രസ്ഥാനത്തേയും മുന്നോട്ടു കൊണ്ടുപോയത് എന്ന് ചിന്തിക്കണമെങ്കിൽ സായിബാബയുടെ മരണ ശേഷം അവിടെ സംഭവിച്ച 'പ്രസ്ഥാന നിയന്ത്രണം' എന്തായിരുന്നു എന്ന് ഓർമ്മകളെ പിന്നോട്ട് കൊണ്ടുപോയാൽ മതി. (എല്ലാ ആൾ ദൈവങ്ങളുടേയും ആൾ ദൈവ പ്രസ്ഥാനങ്ങളുടേയും അവസ്ഥ ഇങ്ങനെയൊക്കെ തന്നെയായിരിക്കും)
നമുക്കിനി നമ്മുടെ കൊച്ചു കേരളത്തിലേക്ക് വരാം.
ദൈവത്തിന്റെ സ്വന്തം നാട് എന്നു പോലെ ആൾ ദൈവങ്ങളുടേയും സ്വന്തം നാട്!!
ആത്മീയ വിപണനത്തിന്റെ കേന്ദ്ര സ്ഥാനം !!!
ഇവിടെ ആർക്കും എന്ത് ആത്മീയതയുമായി കടന്നു വരാം... മതത്തിന്റെ വേർതിരിവില്ലാതയും(എല്ലാ മതസ്ഥർക്കും) മതത്തിന്റെ വേർതിരിവിൽ നിന്നു കൊണ്ടൂമുള്ള ആത്മീയ വ്യാപാരം ആണ് കേറളത്തിന്റെ വിപണയിൽ. വ്യാപാരം നടത്തുന്ന ആൾക്ക് തന്റെ ആത്മീയ വ്യാപാരം ഏത് രീതിയിലുള്ളതാണന്ന് തീരുമാനിക്കാം. കേരളത്തിലെ മതഭ്രാന്ത് കണ്ടിട്ട് കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച സ്വാമി വിവേകാനന്ദൻ ഇപ്പോൾ കേരളത്തിൽ എത്തിയാലും ആ അഭിപ്രായത്തിൽ നിന്ന് മാറാൻ പോകുന്നില്ല. മതത്തെ അടിസ്ഥാനമാക്കിയുള്ള ആത്മീയ വ്യാപാരം കേരളത്തെ മതഭ്രാന്താലയം ആക്കുന്നതിൽ വലിയ പങ്ക് തന്നെ വഹിക്കുന്നുണ്ട്.
വിജയം നേടിയ ആത്മീയ വ്യാപാരികളെപ്പോലെ തന്നെ പരാജയപ്പെട്ട ഒരു കൂട്ടം ആത്മീയ വ്യാപാരികളും നമ്മുടെ കേരളത്തിൽ ഉണ്ട്. ആത്മീയ വിപണനം നടത്തുന്നവരെ അത്ര കണ്ടങ്ങ് വിശ്വസിക്കരുതെന്ന് മലയാളികൾ കുറച്ച് സമയത്തേക്ക് പഠിപ്പിച്ചത് 'സന്തോഷ് മാധവൻ' ആണ്. സ്വാമി ഹിമവൽ ഭദ്രാനന്ദ തോക്ക് സ്വാമി ആയതും അവസാനം ആത്മീയതയിൽ നിന്ന് പിന്മറിയതും നമ്മൾ കണ്ടു. ചില ആൾ ദൈവങ്ങൾ ആത്മഹത്യയിലും അവസാനിച്ചു. ജനങ്ങൾ എല്ലാം മറന്നു തുടങ്ങുമ്പോൾ പുതിയ ആത്മീയ വ്യാപാരികൾ വിപണിയിൽ എത്തും.(കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ ഭരണം ഇല്ലാതാക്കാൻ ആൾ ദൈവങ്ങളും ആത്മീയ വ്യാപാരികളും എന്തെങ്കിലും ഒക്കെ 'കൂടോത്രം' ചെയ്തിട്ടൂണ്ടാവണം)....
കോട്ടയത്തെ തങ്കു ബ്രദറിന്റെ വീട്ടില് അന്വേഷ്ണത്തിനു കയറിയ പോലീസ് വീടിന്റെ സെറ്റപ്പ് കണ്ട് അന്തം വിട്ടു പോയന്ന് ആ സമയത്തെ പത്ര വാർത്തകളിൽ ഉണ്ടായിരുന്നു. കാലിത്തൊഴിത്തിൽ ജനിക്കുകയും കഴുതപ്പുറത്ത് സഞ്ചരിക്കുകയും ഒക്കെ ചെയത് ഒരു മനുഷ്യന്റെ പേരിൽ നടത്തുന്ന ആത്മീയ വ്യാപരത്തിന്റെ മുതലാളിത്വത്തിന്റെ മുഖം ആണ് ഇത്തരം ആത്മീയ വ്യാപരികളിൽ കാണുന്നത്. സാമ്പത്തിക പ്രയാസങ്ങളിൽ നിന്നുള്ള വിടുതൽ ഉപഭോക്താക്കൾക്ക് ഉണ്ടായില്ലങ്കിലും ആത്മീയ വ്യാപാരിക്ക് ഉണ്ടാവും എന്ന് ഉറപ്പ് !!!
പല ആത്മീയ വ്യാപാര കേന്ദങ്ങളിലും നടക്കുന്ന മരണങ്ങളും നിയമവിരുദ്ധകാര്യങ്ങളും അധികാരികൾ കണ്ടില്ലന്ന് നടിക്കുകയും ചെയ്യുന്നു.
ഇന്ത്യൻ നീതി ന്യായ വ്യവസ്ഥകളെ പോലും വെല്ലു വിളിച്ചാണ് പല കോർപ്പറേറ്റ് ആത്മീയ വ്യാപര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശ ഫണ്ടുകൾ വാന്ങുന്ന മാതാ അമൃതാനന്ദമയി മഠവും , ബിലീവേഴ്സ് ചർച്ചും ആ പണം എങ്ങനെയൊക്കെയാണ് ഉപയോഗിക്കുന്നത്?? ബിലീവേഴ്സ് ചർച്ചിനെതിരായി നടന്നു കൊണ്ടിരിക്കുന്ന പോലീസ് അന്വേഷ്ണങ്ങൾക്ക് ഒരവസാനം എന്നെങ്കിലും ഉണ്ടാവുമോ?? ദൈവത്തിന്റെ നന്മകളും കരുണുകളും ദൈവനീതിയും പറയുന്ന സ്വയം പ്രഖ്യാപിത ബിഷപ്പായ കെ.പി.യോഹന്നാൻ എന്ന കോർപ്പറേറ്റ് ആത്മീയ കച്ചവടക്കാരന് ഇന്ത്യൻ നിയമങ്ങൾ ഒന്നും ബാധകം അല്ലന്ന് തോന്നുന്നു. സർക്കാർ പാട്ടത്തിനു നൽകിയ ചെറുവള്ളി എസ്റ്റേറ്റ് 'ദൈവ നീതിക്ക്' അനുസരണമായി പാട്ടക്കാരന്റെ കൈയ്യിൽ നിന്ന് വാന്ങിയ ആളാണ് അദ്ദേഹം !!!
ഇന്ത്യൻ നിയമം പിടിമുറുക്കും എന്നുള്ള തോന്നൽ തുടങ്ങിയതുകൊണ്ടാണന്ന് തോന്നുന്നു കെ.പി.യോഹന്നാൻ ബിലീവേഴ്സ് ചർച്ച് മറ്റ് സഭകളിൽ ലയിപ്പിക്കാൻ ശ്രമിച്ചത്. ബിലീവേഴ്സ് ചർച്ച്-പാത്രിയർക്കീസ് വിഭാഗം ലയനം ഏതാണ്ട് നടക്കുമെന്ന് ഉറപ്പായി എങ്കിലും ആ ശ്രമം പൂർണ്ണമായി വിജയിക്കൂന്നതിനു മുമ്പ് വാർത്ത ചോർന്നു. ബിലീവേഴ്സ് ചർച്ച് തങ്ങളുടെ കൂടെ സ്വതന്ത്ര്യ സഭയായി നിൽക്കുമെന്ന് പാത്രിയർക്കീസ് വിഭാഗത്തിന്റെ കേരളത്തിലെ ശ്രേഷ്ഠ ബാവ പറഞ്ഞെങ്കിലും എതിർപ്പ് ഉയർന്നതോടെ ആ ലയനം ഇല്ലാതായി. എന്തിനും ഒരു മതത്തിന്റെ പുറം കവചം ഉണ്ടങ്കിൽ 'മത പീഡനം' (ഇവിടെ ന്യൂനപക്ഷ പീഡനം) ആരോപിച്ച് അന്വേഷ്ണങ്ങളിൽ നിന്ന് രക്ഷപെടാൻ കേരളത്തിൽ സാധിക്കുമല്ലോ?(കോൺഗ്രസ് ഭരിക്കുമ്പോള് മത-സമുദായിക ശക്തികൾ എന്തെല്ലാം വിലപേശീ വാന്ങുന്നുണ്ടന്ന് നമ്മൾ കാണുന്നുണ്ടല്ലോ).
ജനങ്ങളുടെ വിശ്വാസത്തെ ചൂഷ്ണം ചെയ്താണ് നമ്മുടെ നാട്ടിലെ ആത്മീയ വ്യാപാരികൾ വിപണിയിൽ പിടിച്ച് നിൽക്കുന്നത്. ആ വിശ്വാസത്തെ ബേസ് ചെയ്ത് അന്ധവിശ്വാസം അടിച്ചേൽപ്പിക്കാൻ ആത്മീയ വ്യാപാരികൾക്ക് കഴിയുന്നുണ്ട്. എന്തുമാത്രം അന്ധവിശ്വാസങ്ങൾ ആണ് ഇവർ ജനങ്ങളിൽ പടർത്തുന്നത് എന്നു കാണാൻ ചില പത്രങ്ങളിലെ അകം പേജുകളിലെ പരസ്യങ്ങൾ നോക്കിയാൽ മതി.
ഇന്ന് മതവും ആത്മീയതയും ഒക്കെ പറയുന്നത് പരസ്യമായ ഒരു പ്രകടനം തന്നെയാണ്. കോടികൾ മുടക്കി പണിയുന്ന ആരാധനാലയങ്ങളും കൊടിമരങ്ങളും , ലക്ഷങ്ങൾ മുടക്കി നടത്തുന്ന ഉത്സവങ്ങളും പെരുന്നാളുകളും, പരസ്യത്തിന്റെ പിൻബലത്തോടെ നടത്തുന്ന നേർച്ചകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും,മത സമ്മേളനങ്ങളും... ഒക്കെ ഇന്ന് മതം-ആരാധനാലയങ്ങൾ-ആത്മീയ വ്യാപാരികൾ വിപണിയിൽ പിടിച്ച് നിൽക്കാൻ (കൂടുതൽ പണം ഉണ്ടാക്കാൻ)ശ്രമിക്കുന്നതിന്റെ ഫലങ്ങൾ ആണ്. ഒരു ആവശ്യവും ഇല്ലാതെ പള്ളികൾ/അമ്പലങ്ങൾ പൊളിച്ചു പണിയാൻ ശ്രമിക്കുക അതിനു ലോകം മുഴുവൻ കറങ്ങി പിരിവു നടത്തുക എന്നൊക്കെ ഇന്ന് സാധാരണമാണ്. ദൈവത്തിൽ വിശ്വസിക്കുക എന്നുള്ളതിനെക്കാൾ വലിയ ആരാധനസ്ഥലങ്ങളിൽ വിശ്വസിക്കുക എന്നുള്ള മനോഭാവം ആണ് ജനങ്ങൾക്കും. അതിനു മത നേതൃത്വവും കൂട്ടു നിൽക്കുകയാണ്. തങ്ങളുടെ ആരാധന സ്ഥലം എത്രയും വലുതാക്കാമോ അത്രയും വലുതാക്കി 'ലോക റിക്കാർഡ്' ഇടുക എന്നുള്ള ഒരു മത്സരബുദ്ധിയാണ് ഇന്ന് ജനങ്ങൾക്ക്. അതിനെ മത നേതൃത്വത്തിൽ ഉള്ളവർ നിരുത്സാഹപ്പെടുത്താറുമില്ല.
ഇ മത്സരം ഇന്ന് ക്രിസ്ത്യൻ ആത്മീയ വിപണിയിൽ ആണ് വലുതായിട്ടുള്ളത്.വലിയപള്ളി,മഹാ ഇടവക,കത്തീഡ്രൽ തുടങ്ങിയ 'ബഹുമതികൾ' നൽകി പള്ളികളെ വേണ്ട രീതിയിൽ ആദരിച്ചാൽ ബഹുമതി വാന്ങുന്നവരും മതനേതൃത്വത്തിൽ ഉള്ളവരെ വേണ്ട രിതിയിൽ ബഹുമാനിക്കുമെന്ന് നേതൃത്വത്തിന് അറിയാം. മറ്റുള്ളവരുടെ മുമ്പിൽ തങ്ങൾക്ക് ലഭിച്ച 'ബഹുമതികൾ' പ്രദർശിപ്പിച്ച് ഇടവകക്കാർക്ക് നിർവൃതി അടയുകയും ചെയ്യാം.!!! (അഞ്ചു വർഷം മുമ്പ് ഞാൻ കാണുമ്പോൽ മുതൽ ഒരു പള്ളി പണിയുകയാണ്.എല്ലാ ദിവസവും വൈകിട്ട് അവിടെ മൂന്നാലു ആൾക്കാർ ഏതോ അന്വേഷ്ണം ആവശ്യപ്പെട്ട് ഒരു ബാനറും പിടിച്ച് നിൽക്കുന്നതും കാണാറുണ്ട്. ഇതുവരെ പണി കഴിഞ്ഞിട്ടില്ല. നമ്മുടെ PWD ക്കാരെ പള്ളി പണി ഏൽപ്പിച്ചായിരുന്നെങ്കിൽ ഈ സമയം കൊണ്ട് പണി കഴിഞ്ഞേനെ!!!)
ഏറ്റവും കൂടുതൽ സംഘടിതവും വിപണിമൂല്യം ഉള്ളതും ക്രിസ്ത്യൻ ആത്മീയ വ്യാപാരത്തിനാണ്.വ്യാപാരത്തിനായി ടിവി ചാനലുകൾ പോലും ഉണ്ട്.(ജനസംഖ്യ അനുപാതം എടുത്താൽ ഏറ്റവും കൂടുതൽ ആത്മീയ വ്യാപാര ചാനലുകൾ (ഇതിൽ മതവും ഉൾപ്പെടുത്താം) ഉള്ളത് മലയാളികൾക്ക് ആയിരിക്കും). ഏതു കച്ചവട വിപണിയെപ്പോലെ ഈ ആത്മീയ വിപണിയിലും ആരോപണ-പ്രത്യാരോപണങ്ങളും പാരവയ്പ്പുകളും കടകം മറച്ചിലുകളും ഒക്കെയുണ്ട്. പിടിച്ചു നിന്നാൽ കിട്ടൂന്നത് ലക്ഷങ്ങൾ ആണ്. ലക്ഷങ്ങൾ കോടികളാകാൻ അധികം സമയവും വേണ്ട. ക്രിസ്ത്യൻ ആത്മീയ വ്യാപരത്തിന്റെ തുറുപ്പ് ചീട്ട് എന്നു പറയുന്നത് 'രോഖ സൗഖ്യം' ആണ്. യേശു വിടുവിക്കുന്നു,യേശു സൗഖ്യമാക്കുന്നു എന്നൊക്കെയാണ് ആത്മീയ വ്യാപാര കേന്ദ്രങ്ങളുടേയും വ്യാപാരികളിടേയും പരസ്യ പലകകളിലെ പ്രധാന പരസ്യ വാചകം. ഈ പരസ്യങ്ങളുടെ ഗുണം പോലെ ഇരിക്കും ഉപഭോക്താക്കളുടെ വരവും ആത്മീയ വ്യാപാരിക്ക്/സ്ഥാപനത്തിനു കിട്ടുന്ന വരവും !!!
ചാനലുകളിൽ പ്രത്യക്ഷപെടൂന്നവർക്കാണ് ആത്മീയ വിപണിയിൽ ഡീമാൻഡ്. അതുകൊണ്ട് ചാനലുകാർക്ക് അങ്ങോട്ട് കാശുകൊടുത്ത് 'സ്പോൺസേർഡ് പ്രോഗ്രാം' ആക്കി ദൈവ വേല ആത്മിയ വ്യാപാരി/വ്യാപാര സംഘം അതിരാവിലെ ടെലിവിഷനിൽ കൂടി ആത്മീയ വിശ്വാസികൾക്ക് 'ഡയറക്റ്റ് മാർക്കറ്റിങ്ങ്' ആയി എത്തിക്കും. ലക്ഷങ്ങൾ മുടക്കി എയറിൽ വിടൂന്ന അനുഗ്രഹങ്ങൾ പലിശ സഹിതം ഈടാക്കുന്നത് എങ്ങനെയായിരിക്കും??? ആത്മീയ വ്യാപാരിയുടെ കച്ചവട പരസ്യങ്ങളിൽ രണ്ട് ചാനലിന്റെ പേരും സമയവും ഉണ്ടങ്കിൽ കച്ചവടം പൊടിപൊടിക്കും!!! ഏതൊരു ബിസ്‌നസ്സ് വിജയിക്കണമെങ്കിൽ അതിലെ ഉപഭോക്താക്കളുടെ സംതൃപ്തിയും പ്രധാനമാണല്ലോ? അതുപോലെ തന്നെയാണ് ആത്മീയ വിപണനവും..പക്ഷേ ആത്മീയ വിപണിയിൽ കാശു പോയ ഉപഭോക്താവ് നാണക്കേടുകാരണം കാശുപോയത് പുറത്ത് പറയാൻ മടിക്കും. അവിടെയാണ് ആത്മീയ വ്യാപാരിയുടെ വിജയം...
മധ്യതിരുവതാംകൂറിലെ ഒരു പള്ളി ചെയ്തത് അവിടെ ഒരു പറമ്പിൽ കിടന്ന കല്ലിന്റെ ഒരു തൊട്ടി തങ്ങളുടെ കുരിശുമൂട്ടിന്റെ അടുത്ത് കെണ്ടു വന്ന് വെച്ചു. അതിനുമുമ്പ് പശുവിനെ കെട്ടാൻ പോകുന്ന ആൾക്കാർ പശുവിനു കാടി ഒഴിച്ചു കൊടുത്തത് അതിലായിരുന്നു.. (പണ്ട് കാൽനടയാത്രക്കാർക്കായി ദാഹജലം ഒഴിച്ചു വെച്ചിരുന്ന തൊട്ടിയായിരിക്കണം അത്). ഏതായാലും കൽത്തൊട്ടി കൊണ്ടൂവന്ന് പ്രതിഷ്ഠിച്ച് അതിനു ചുറ്റും ചങ്ങലയും ഇട്ട് 'അതിപുരാതന്മായ കൽത്തൊട്ടി' എന്നു എഴുതി വയ്ക്കുകയും തീർത്ഥാടകർ അതിൽ മെഴുകുതിരി കത്തിച്ച് നിർവൃതി അടയുകയും ചെയ്യുന്നു... ഇങ്ങനെ എന്തെല്ലാം തന്ത്രങ്ങൾ പയറ്റിയാണ് ആത്മീയ വിപണിയിൽ ഒന്നു പിടിച്ചു നിൽക്കുന്നത് !!!

2 comments:
പണമാണ് ഇന്നത്തെ ശക്തനായ ദൈവം
http://anilphil.blogspot.com/2012/02/blog-post_20.html
please see my post on same subject
Post a Comment