aaaaaaaഡിസംബർ അവസാന ആഴ്ച ബാങ്കിൽ നിന്ന് ഒരു നോട്ടീസ്(നോട്ടീസിന്റെ ആദ്യഭാഗം ഫോട്ടോയിൽ) വീട്ടിൽ എത്തി. അന്ന് വൈകിട്ട് വീട്ടിൽ ചെന്നപ്പോൾ ആദ്യത്തെ ചോദ്യം
'നീ പുതിയ അക്കൗണ്ട് തുടങ്ങിയിട്ട് എന്താ പറയാഞ്ഞത്?"
'നീ പുതിയ അക്കൗണ്ട് തുടങ്ങിയിട്ട് എന്താ പറയാഞ്ഞത്?"
"ഞാനെങ്ങും പുതിയ അക്കൗണ്ട് തുടങ്ങിയില്ലല്ലോ"
{ഉള്ള അക്കൗണ്ട് തന്നെ കാശില്ലേ കാശില്ലേ എന്ന് പറഞ്ഞ് നിലവിളിക്കുമ്പോൾ ഞാനെന്തിനാ പുതിയ അക്കൗണ്ട് തുടങ്ങുന്നത്?}
ബാങ്കിൽ നിന്ന് വന്ന നോട്ടീസ് എന്റെ കൈയ്യിൽ തന്നു.
ആധാറിലെ വിവരങ്ങൾ കൊണ്ട് ഇന്ത്യൻ ഓവർസീസ് ബാങ്ക് തന്നെ ഒരു അക്കൗണ്ട് തുടങ്ങി എന്നോട് ഫോട്ടോയും കൊണ്ട് ചെല്ലാൻ പറഞ്ഞിരിക്കുന്നു. ഏതായാലും പിറ്റേന്ന് ആ നോട്ടീസും കൊണ്ട് ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ശാഖയിൽ ചെന്നു. ആ നോട്ടീസ് അവിടെ ഇരിക്കുന്ന ഒരാളിന്റെ കൈയ്യിൽ കൊടുത്തു. അങ്ങേരത് വാന്ങി അവിടെ വെച്ചിട്ട് അനങ്ങിയില്ല. പത്തുമിനിട്ട് കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു.
"എനിക്ക് കുറെ ധൃതി ഉണ്ട്. ഞാൻ ഇവിടെ അക്കൗണ്ട് തുടങ്ങാനൊന്നും പറഞ്ഞിട്ടില്ല.ഇതെന്താണ് സംഭവം എന്ന് പറഞ്ഞാൽ എനിക്കങ്ങ് പോകാമായിരുന്നു"
ചന്ദ്രനിൽ നിന്ന് വന്ന അന്യഗൃഹ ജീവിയെ നോക്കുന്നത് പോലെ അയാൾ എന്നെ നോക്കിയിട്ട് വീണ്ടും വേറെന്തോ ചെയ്യാൻ തുടങ്ങി.(ആ നോട്ടീസിൽ ബാങ്കിന്റെ മനോഹരമായ മോഹനവാഗ്ദാനങ്ങൾ അയാൾ വായിച്ചിട്ടൂണ്ടാവില്ല) എന്റെ നിൽപ്പും സംസാരവും കേട്ടിട്ട് അയാൾക്ക് തൊട്ടപ്പുറത്ത് ഇരുന്ന ആൾ ആ പേപ്പർ വാന്ങി. അയാളോടും ഞാൻ പറഞ്ഞു
"ഞാൻ ഈ ബാങ്കിൽ അക്കൗണ്ട് ഒന്നും തുടങ്ങാൻ പറഞ്ഞിട്ടില്ല"
അയാൾ എന്നോട് സഹതാപത്തോട് പറഞ്ഞു
"ഇന്നും വേറെ രണ്ടു മൂന്നു പേർ ഇങ്ങനെ വന്നായിരുന്നു. അഡ്രസങ്ങാണം തെറ്റി അയച്ചതായിരിക്കും..."
ഞങ്ങളുടെ സംസാരം കേട്ടിട്ടായിരിക്കണം ബാങ്കിലെ മറ്റൊരു ഉദ്യോഗസ്ഥൻ വന്നു.. അയാൾ ആ നോട്ടീസ് എന്താണന്ന് പറഞ്ഞു...
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് ആധാർ നമ്പർ വെച്ച് ബാങ്ക് തന്നെ അക്കൗണ്ട് തുടന്ങുമത്രെ!!(നമ്മുടെ വിവരങ്ങളൊക്കെ UIDAI കാർ കൊടൂത്തതാണത്രെ) അക്കൗണ്ട് തുടങ്ങിയിട്ട് ഫോട്ടോയും തിരിച്ചറിയൽ കാർഡൂം കൊണ്ടു ചെല്ലണമെന്ന് നോട്ടീസ് അയക്കും.ഫോട്ടോയും തിരിച്ചറിയല് കാർഡും കൊടുക്കുന്നവർക്ക് അക്കൗണ്ട് ആക്റ്റീവ് ആക്കും. ഇല്ലങ്കിൽ അക്കൗണ്ട് ഇൻ ആക്റ്റീവ് ആകുമെന്ന്
ഞാൻ വീട്ടില് ഇല്ലാതിരിക്കുകയും ഫോൺ വിളിച്ചാല് കിട്ടാൻ പ്രയാസമുള്ള സ്ഥലത്തോ ആയുരുന്നാൽ വീട്ടൂകാർ എന്റെ ഫോട്ടോയും തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും കൊണ്ടു പോയി കൊടുത്ത് അക്കൗണ്ട് ഉണ്ടാക്കുമായിരുന്നു.
ഇന്ന് ഈ ബാങ്ക് എന്റെ പേരിൽ അക്കൗണ്ട് തുടങ്ങി.മറ്റ് ബാങ്കുകളും അക്കൗണ്ട് തുടങ്ങില്ലന്ന് എന്താ ഉറപ്പ്? UIDAI എന്റെ വിവരങ്ങൾ മറ്റ് ബങ്കിനോ/ഇൻഷുറൻസ് കമ്പിനികൾക്കോ നൽകില്ലന്ന് എന്താ ഉറപ്പ്?? ഇൻഷുറൻസ് കമ്പിനികൾ എന്റെ പേരിൽ പോളിസികൾ തുടങ്ങിയന്ന് പറഞ്ഞ് നോട്ടീസ് അയിച്ചാൽ എന്തായിരിക്കും???
വീട്ടിൽ നിന്ന് ഞങ്ങൾ മൂന്നു പേർ ഒരുമിച്ചാണ് തത്ക്കാൽ എടുത്തത്. എനിക്ക് മാത്രമാണ് ബാങ്ക് അക്കൗണ്ട് ബാങ്കുകാർ സ്വയം ഉണ്ടാക്കിയത്... അതിനർത്ഥം ആളിന്റെ വിവരങ്ങൾ(ആധാർ അപേക്ഷയിലെ) അനലൈസ് ചെയ്തതിനു ശേഷമാണ് ബാങ്ക് അക്കൗണ്ട് തുടങ്ങിയതെന്ന് അല്ലേ???
നമ്മൾ ആധാറിനു നൽകിയ വിവരങ്ങൾ സുരക്ഷിതമല്ലന്നല്ലേ ഇതിനർത്ഥം???
2
*ആധാർ - വീണ്ടും ചില സംശയങ്ങൾ*
ആധാർ കേന്ദ്ര സർക്കാരിന്റെ പരിപാടിയല്ലന്നും പ്ലാനിംങ് കമ്മീഷന്റെ ആണന്നും സർക്കാർ നേരത്തെ പറഞ്ഞത്. അങ്ങനെയെങ്കിൽ കേന്ദ്ര സർക്കാർ നൽകുന്ന സബ്‌സിഡി ആസൂത്രണ വകുപ്പ് നൽകുന്ന ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് എന്തിനാണ്???? (കേന്ദ്ര സർക്കാരിന്റെ NPR-ദേശീയ തിരിച്ചറിയൽ കാർഡ് പിന്നെ എന്തിനാണ്?? )
ആധാർ നിയമ വിധേയമല്ലന്ന് പറഞ്ഞ സർക്കാർ സബ്സിഡികൾ ആധാർ കാർഡിന്റെ ബന്ധപ്പെടുത്തൽ വരുത്തിയ ബാങ്ക് അക്കൗണ്ടുകളിലൂടെ വിതരണം ചെയ്യുന്നത് നിയമവിധേയമായിട്ടോണോ?ആധാർ നിയമ വിധേയമാണന്ന് സർക്കാർ പറഞ്ഞിട്ടുണ്ടോ??(NPR-ദേശീയ തിരിച്ചറിയൽ കാർഡ് നിയമ വിധേയമാണന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്)
കേന്ദ്ര ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ ആധാർ കാർഡ് സുരക്ഷാ ഭീക്ഷണിയാണന്ന് പറഞ്ഞ പി.ചിദംബരം ധനകാര്യ വകുപ്പിൽ വന്നപ്പോൾ ആധാർ ആവശ്യമാണന്ന് പറയുന്നു.. വകുപ്പുമാറിയപ്പോൾ ആധാർ വിവരശേഖരണത്തിന്റെ സുരക്ഷാ ഭീക്ഷ്ണി എങ്ങനെയാണ് മാരിയത്??
ആരയും ആധാർ എടുക്കാൻ നിർബന്ധിക്കില്ലന്ന് പറഞ്ഞ സർക്കാർ എന്തുകൊണ്ടാണ് സബ്സിഡികൾ ബാങ്ക് അക്കൗണ്ടുകൾ വഴി ആക്കാൻ ആധാർ നമ്പറുകൾ ബാങ്ക് അക്കൗണ്ടിൽ ചേർക്കാൻ ആവശ്യപ്പെടുന്നത്?? ഇങ്ങനെ ചെയ്യുന്നത് ആധാർ എടുക്കാൻ നിർബന്ധിക്കൽ തന്നെയല്ലേ??
NPR-ദേശീയ തിരിച്ചറിയൽ കാർഡ് ആണ് നിയമ വിധേയമെങ്കിൽ,ദേശീയ തിരിച്ചറിയൽ കാർഡ് നൽകുന്നതിനു മുമ്പ് നിയമ വിധേയമല്ലാത്ത ആധാർ കാർഡ് ഉപയോഗിച്ച് ബാങ്ക് ആക്കൗണ്ട് തുടങ്ങിയാൽ ആ ബാങ്ക് അക്കൗണ്ട് നിയമ വിധേയമായ ഒന്നാകുമോ?? നിയമ വിധേയമായ ദേശീയ തിരിച്ചറിയൽ കാർഡ് വരുമ്പോൾ ആ കാർഡ് ഉപയോഗിച്ച് വീണ്ടും ബാങ്ക് അക്കൗണ്ട് തുടങ്ങാനോ ദേശീയ തിരിച്ചറിയൽ കാർഡ് നമ്പർ ബാങ്ക് അക്കൗണ്ടിൽ ചേർക്കാനോ ആവശ്യപ്പെടുമോ??
ആധാർ കാർഡ് എടുത്ത ഒരാളുടെ വിവരങ്ങൾ ബാങ്കുകൾക്ക് നൽകിയതുപോലെ (ബാങ്ക് അക്കൗണ്ട് തുറക്കൽ സമ്മതം, വിവരം പങ്കുവയ്ക്കൽ സമ്മതം : യെസ് ആധാർ കാർഡ് എടുക്കുന്ന ഒരാൾ 'മൗന സമ്മതത്തോടെ' സമ്മതം നൽകുന്നത്) മറ്റുള്ളവർക്കും(ഇൻഷുറൻസ്/മാർക്കറ്റിംങ്.. കമ്പിനികൾ)നൽകുമോ????
{എനിക്ക് ആധാർ കാർഡ് ഉണ്ട്}

4 comments:
സർക്കാർ ശേഖരിച്ച വിവരങ്ങൾ ആർക്കെല്ലാം കിട്ടും എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. മറ്റൊന്ന് ഈ പോസ്റ്റിൽ ഇട്ടിരിക്കുന്ന പടത്തിൽ ബാങ്കുകാർ ആധാർ നമ്പർ പൂർണമായി എഴുതിയിരിക്കുന്നു എന്നതാണു. ആ കത്ത് അഡ്രസ്സുകാർനിൽ തന്നെയാണു കിട്ടുക എന്നതിനു എന്താണു ഉറപ്പ്! ഇത്രയേറെ പ്രാധാന്യമുള്ള ഒരു നമ്പർ പരസ്യമായി ബാങ്കുകൾ തന്നെ എഴുത്തിൽ എഴുതുക എന്നത് ഈ സംവിധാനം എത്രമാത്രം പരാജയമാണെന്ന് കാണിക്കുന്നു.
മറ്റൊന്നു ആധാർ കാർഡിനെ സബ്സിഡിയുമായി ഇണക്കിയതിനെ സംശയത്തോടെ വേണം കാണുവാൻ.... 2013 ജനുവരി 1നു വിസ കമ്പനിയുടെ ഏഷ്യൻ മേഖല ഉദ്യോഗസ്ഥൻ ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്... അധാർ കാർഡ് ഉള്ളവർക്കൊക്കെ ഡെബിറ്റ് കാർഡ് ലഭിക്കുമെന്ന്.. ആധാർ വിവരങ്ങൾ ഈ ഡെബിറ്റ് കാർഡുമായി യോജിപ്പിച്ച് ഭാവിയിൽ സബ്സിഡി തുക അതിനു വേണ്ടി മാത്രമായി ഉപയോഗിക്കുന്ന വിധത്തിൽ ആക്കും.
സബ്സിഡി തുക ഗവണ്മെന്റിൽ നിന്നും ആധാർ കാർഡ് ഉടമകളുടെ പേരിലേയ്ക്ക് കൈകാര്യം ചെയ്യുവാൻ വിസ കമ്പനി ഗവണ്മെന്റുമായി സംസാരിച്ച് കഴിഞ്ഞു എന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് വഴി വിസ കമ്പനിക്ക് ലഭിക്കുവാൻ പോകുന്ന കോടികൾ വേറെ ചർച്ച ചെയ്യേണ്ടിയിരിക്കുന്നു...
അമേരിക്കയിൽ ഇ.ബി.ടി. കാർഡ് എന്ന സംവിധാനം ഉണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുവാൻ. ആ കാർഡ് എല്ലാ മാസവും നിറയും. സർക്കാർ സമ്മതിച്ചിട്ടുള്ള ഭക്ഷണ സാധനങ്ങൾ ഏത് കടകളിൽ നിന്നും വാങ്ങാം.
ഇന്ത്യയുടെ ആധാർ-ഇ.ബി.ടി. പദ്ധതിയിൽ സർക്കാർ പറയാതിരുന്ന ഡെബിറ്റ് കാർഡ് കടന്നു വരുന്നു... ഇനി റേഷൻ കടകൾക്ക് പുറമേ വൻകിട ചെയിൻ കടകളിൽ (വാൾമാർട്ട് ഉൾപ്പെടെ) നിന്നും വാങ്ങാം എന്ന് സർക്കാർ ഉത്തരവ് ഇറങ്ങിയാൽ സർക്കാർ പൊതുവിതരണ മേഖലയിൽ നിന്ന് പൂർണമായി പിന്മാറും. വിസ കമ്പനി ഉദ്യോഗസ്ഥൻ ഇതിന്റെ സൂചനയും നൽകിയിട്ടുണ്ട്. പോയിന്റ് ഓഫ് സെയിത്സിലും ഈ ഡെബിറ്റ് കാർഡ് ഉപയോഗിക്കുവാനുള്ള സംവിധാനം ഉണ്ടാക്കുമെന്നാണു സൂചിപ്പിച്ചിരിക്കുന്നത്...
http://articles.economictimes.indiatimes.com/2013-01-02/news/36111649_1_transfer-scheme-bank-accounts-uttam-nayak
വഴി”യാധാര്‍”
ജപ്തി നോട്ടീസും വൈകാതെ പ്രതീക്ഷിക്കാമെന്നു കരുതാമെന്നു തോന്നുന്നു.
Post a Comment