Sunday, December 4, 2011

ആധാര്‍ എന്തിന് ? ആര്‍ക്കു വേണ്ടി ???

12 അക്കമുള്ള യുനീക്ക് ഐഡന്റിറ്റി കൊണ്ട് ഓരോ ഭാരതീയനേയുംചാപ്പകുത്തി കഴിയുന്നതോടെ ഭാരതത്തിലെ പ്രശ്നങ്ങള്‍ അവസാനിക്കുമോ?

ആധാര്‍ എന്തിനു വേണ്ടിയാണന്ന് ചോദിക്കുമ്പോള്‍ പലരും പല ഉത്തരമാണ് നല്‍കുന്നത്. ഇനി മുതല്‍ തിരിച്ചറിയല്‍ കാര്‍ഡിനു പകരം ഉപയോഗിക്കാനുള്ളതാണന്ന് പറഞ്ഞാണ് നാട്ടിലുള്ളവര്‍ എല്ലാം ഇന്നലേയും ഇന്നുമായി ആധാര്‍ കാര്‍ഡ് എടുക്കാനായി പോയത്/പോകുന്നത്.

മൂവായിരം കോടി രൂപയ്ക്ക് തുടങ്ങിയ ആധാര്‍ പദ്ധതി തീരുമ്പോള്‍ എത്ര കോടി രൂപയായിരിക്കും? ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുമായി ചെന്ന് ആധാര്‍ ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ ചെല്ലുന്നവന് ആധാര്‍ കാര്‍ഡ് കിട്ടും. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവന് ജനപ്രതിനിധി(യു‌ഐഡി നമ്പരുള്ള പ്രതിനിധി) പരിചയപ്പെടുത്തല്‍ ഉണ്ടങ്കില്‍ ആധാര്‍ കിട്ടൂം.

ഞാന്‍ ഇതുവരെ മനസിലാക്കിയിരുന്നത് ആധാര്‍ കാര്‍ഡ് ഒരു നിര്‍ബന്ധം അല്ല എന്നായിരുന്നു. അതുകൊണ്ട് ആ കാര്‍ഡ് എടുക്കണാമെന്ന് താലപര്യവും ഇല്ലായിരുന്നു. പക്ഷേ ... വീട്ടില്‍ ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് എടുക്കേണ്ട ആവശ്യകതയെക്കുറിച്ച് അമ്മ ഒരു ക്ലാസ് എടുത്തു. അമ്മയ്ക്ക് പലവഴിക്ക് കിട്ടുന്ന കാര്യങ്ങളാണ്. ഇനി മുതല്‍ ആധാര്‍ കാര്‍ഡ് ആണത്രെ എല്ലാത്തിനും വേണ്ടത്. ജനങ്ങള്‍ക്കിടയില്‍ ആധാര്‍ കാര്‍ഡ് എടുക്കേണ്ടതിനെക്കുറിച്ച് ആരക്കയോ പഠിപ്പിച്ചിട്ടൂണ്ട്. ഒരാളില്‍ നിന്ന് കൈമാറി വരുമ്പോള്‍ കൂടുതല്‍ ഉപയോഗങ്ങള്‍ ആധാര്‍ കാര്‍ഡിന് കിട്ടുകയും ചെയ്യും. ഇനി ഗവണമെന്റിന്റെ എന്ത് പദ്ധതിക്കാണങ്കിലും ഈ ആധാര്‍ കാര്‍ഡാണത്രെ ഉപയോഗിക്കുന്നത്. ഈ ഒരൊറ്റ കാര്യത്തില്‍ മാത്രം ജനങ്ങള്‍ ആധാര്‍ എടുക്കാന്‍ ക്യു നില്‍ക്കും. ആധാര്‍ ആവിശ്യമില്ലന്നങ്ങാണം പറഞ്ഞാല്‍ നാട്ടാര്‍ നമ്മളെ തല്ലും. “അമ്മേ ഈ അധാര്‍ നിര്‍ബന്ധമില്ല” എന്ന് അമ്മയോട് പറഞ്ഞപ്പോള്‍ അമ്മയുടെ മറുപിടി “നിരബന്ധമില്ലാഞ്ഞിട്ടാണോ ഇ കണ്ട ആളുകള്‍ എല്ലാം ആധാര്‍ കാര്‍ഡ് എടുക്കാന്‍ പോകുന്നത്? “

ആധാർ പദ്ധതി അടിച്ചേൽപ്പിക്കില്ലെന്നും ആളിന്റെ അനുമതിയില്ലാതെ കേരളത്തിൽ ആധാറിനാവശ്യമായ വിവരശേഖരണം സംസ്ഥാന സർക്കാർ നടത്തില്ലെന്നും ഈ പദ്ധതി എന്താണെന്നും ഇതിന്റെ ഗുണദോഷവശങ്ങൾ എന്തെല്ലാമാണെന്നും പൊതുജനങ്ങളെ അറിയിക്കുന്നതിനാവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊളളുമെന്നും കേരളത്തിലെ ആധാര്‍ പദ്ധതി ഉദഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍  പറഞ്ഞായിരുന്നു. ഇതിനു വേണ്ടി എന്തെങ്കിലും ആ സര്‍ക്കാരോ പിന്നാലെ വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരോ ആധാറിന്റെ ഗുണദോഷവശങ്ങൾ എന്തെല്ലാമാണെന്ന് ജനങ്ങളെ അറിയിച്ചിട്ടില്ല. പക്ഷേ ആധാര്‍ കാര്‍ഡിനു വേണ്ടിയുള്ള ഫോമ്മില്‍ ‘ബി’ സെക്ഷനില്‍ ‘കേരള സര്‍ക്കാരിനായി ശേഖരിക്കുന്ന വിവരങ്ങള്‍’ എന്ന പേരില്‍ കുറേ കാര്യങ്ങള്‍ ചോദിക്കുന്നുണ്ട്. (ചിത്രം ശ്രദ്ധിക്കുക)...


ആധാര്‍ പദ്ധതിയുടെ സൈറ്റിലുള്ള അപേക്ഷ ഫോമില്‍ഈ ഭാഗം ഇല്ല

ആധാര്‍ പദ്ധതിക്ക് എതിരേ കേന്ദ്ര ആഭന്തര മന്ത്രി ചിദംബരം തന്നെ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നു. ഒരു സുരക്ഷാ മാനദണ്ഡവും പാലിച്ചല്ല ആധാര്‍ വിതരണം എന്നാണ് അദ്ദേഹം പറയുന്നത്. പ്ലാനിങ്ങ കമ്മീഷന്‍ ഉപാധ്യക്ഷന് ചിദംബരം ഈ കാര്യങ്ങളെക്കുറിച്ച് കത്ത് എഴുതുകയും ചെയ്തു( പ്ലാനിങ്ങ് കമ്മീഷന്‍ ആണ് ഈ പദ്ധതി മുന്നോട്ടു കൊണ്ടു പോകുന്നത്)

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള് ലിങ്കുകള്‍ പ്രയോജനപ്പെടുത്താം

ആധാര്‍ പദ്ധതിയുടെ വെബ് സൈറ്റ് ::
വിക്കി പീഡിയ- ആധാര്‍ ::
ആധാര്‍ പദ്ധതി ഉപേക്ഷിക്കണം : വി‌എസ്


ആധാര്‍ കാര്‍ഡിന്റെ/ അപേക്ഷ സ്വീകരിക്കലിന്റെ ഏറ്റവും വലിയ സുരക്ഷാ പ്രശ്നം ഈ ലിങ്കില്‍ നിന്ന് മനസിലാക്കാന്‍ പറ്റും..

ജനസംഖ്യയേക്കാള്‍ രജിസ്ട്രേഷന്‍ ; "ആധാര്‍" വഴിയാധാരമായേക്കും :: 


ഇനി മുതല്‍ ആധാര്‍ നമ്പര്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി ഉപയോഗിക്കാം എന്ന് പറയുമ്പോള്‍ അതിലൊരു കുഴപ്പം ഉണ്ട്. നിയമവിധേയമല്ലാത്ത ആധാര്‍ എങ്ങനെയാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പറ്റുന്നത്???

5 comments:

ചക്രൂ said...
This comment has been removed by the author.
ഷൈജൻ കാക്കര said...

ആധാർ കേരളത്തിൽ ഉത്ഘാടനം ചെയ്തത് ... മുഖ്യമന്ത്രി വി.എസ്...

ആധാർ പിൻവലിക്കണം... പ്രതിപക്ഷനേതാവ് വി.എസ്...

Prinsad said...

@കാക്കര അതാണ് We Yes :)

ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

ഇതല്ലാം പോതുജങ്ങളെ വലക്കാനല്ലാതെ ഒരു കാര്യവുമില്ല (ഇതു എന്റെ അഭിപ്രായം മാത്രം)

Sameer Thikkodi said...

ഇത്തവണ ലീവിനു നാട്ടിൽ ചെന്നപ്പോൾ ജനങ്ങളെല്ലാം ആധാർ ഫോമുമായി അക്ഷയ കേന്ദ്രത്തിനു മുന്നിൽ ക്യൂവിൽ നിൽക്കുന്നതു ശ്രദ്ധിച്ചിരുന്നു... എന്റെ വീട്ടിലും ആധാർ ഫോം കിട്ടിയെങ്കിലും പൂരിപ്പിച്ചു വെച്ചതല്ലാതെ അതു സബ്മിറ്റ് ചെയ്യാൻ സാധിച്ചില്ല.. തിരിച്ചു വരേണ്ട സമയം ആയ തിനാലും ക്യൂവിൽ നിൽക്കാനുള്ള സമയക്കുറവും... പാസ്പോർട്ടിനേക്കാൽ വലിയ ഐഡന്റിറ്റിയോ ! എന്നു കരുതിയതിനാൽ അതവിടെ കിടക്കുന്നു...

പാസ്പോർട്ട് ഉള്ളവർക്ക് അവരുടെ ഡാറ്റകൾ പാസ്പോർട്ട് ഓഫീസിൽ നിന്ന് ശേഖരിച്ച് ID ഉണ്ടാക്കി നൽകുവാൻ കേന്ദ്രഗവണ്മെന്റിനു ശ്രമിച്ചൂടേ??