ഒരാളുടെ ബ്ലോഗ് കോപ്പി പേസ്റ്റ് ചെയ്ത് സ്വന്തം ബ്ലോഗിലിടുന്നവരോറ്റ് പറയാനുള്ളത് ആദ്യം തന്നെ പറയട്ടെ. വളരെ മോശമാണ് ആ കോപ്പി പേസ്റ്റ്. മെയിലില്‍ കിട്ടുന്നത് ബ്ലോഗില്‍ ഇടുന്നവരോടും പറയാനുള്ളതും പറയട്ടെ. ആദ്യം തന്നെ അത് മെയില്‍ വഴി കിട്ടിയതാണന്ന് പറയുക. ആ ബ്ലോഗിന്റെ ഒറിജിനല്‍ ലിങ്ക് ആരെങ്കിലും കമന്റായി ഇട്ടാല്‍ ആ കമന്റ് ഡിലീറ്റ് ചെയ്യുന്നത് അല്പത്തരം ആണ്. ഞാനെഴുതുന്ന ഓരോ ചവറിനും അതിന്റേതായ സമയവും സ്‌ട്രയിനും എടുക്കുന്നുണ്ട്. ഒരു ബ്ലോഗ് കോപ്പി പേസ്റ്റ് ചെയ്യുമ്പോള്‍ അത് എഴുതിയ ആള്‍ എടുത്ത സ്ട്രയിന്‍ എങ്കിലും മാനിക്കപ്പെടണം. ആമുഖത്തില്‍ നിന്ന് ഒഴിഞ്ഞ് കാര്യത്തിലേക്ക് കടക്കട്ടെ...
കഴിഞ്ഞ ദിവസം എന്റെ ക്യാമറ ദുരന്തങ്ങള്‍ എന്ന ബ്ലോഗ് പോസ്റ്റ് പെട്രോമാക്സ് + ചാക്ക് =തവള (ഒളിക്യാമറ + ബ്ലൂടൂത്ത് = പെണ്‍കുട്ടികള്‍) എന്ന പേരില്‍ മറ്റൊരു ബ്ലോഗില്‍ കണ്ടതിനെ തുടര്‍ന്ന് ഒരു പരാതി ഗൂഗിള്‍ ബസില്‍ അവതരിപ്പിക്കുകയുണ്ടായി.(സമയക്കുറവ് കൊണ്ട് ഒരു ബ്ലോഗ് പോസ്റ്റ് ആക്കാന്‍ സാധിച്ചില്ല). അതിനെ തുടര്‍ന്ന് പല ബ്ലോഗ് സുഹൃത്തുക്കളും ആ ബ്ലോഗ് പോസ്റ്റില്‍ കമന്റ് ഇടുകയുണ്ടായി. പക്ഷേ പ്രസ്തുത കമന്റുകള്‍ എല്ലാം ആ ബ്ലോഗ് ഉടമ നീക്കം ചെയ്യുകയാണ് ഉണ്ടായത്. അവര്‍ കോപ്പി പേസ്റ്റ് ചെയ്തിരിക്കുന്ന ബ്ലോഗിന്റെ ഒറിജിനല്‍ ലിങ്ക് അവിടെ ഇട്ടിട്ടും അവര്‍ അതൊരിക്കലും അവരെ ബാധിക്കില്ല എന്ന രീതിയിലാണ് പ്രതികരിച്ച് കണ്ടത്. ആ ബ്ലോഗ് പോസ്റ്റ് ഉടമയെ എനിക്കറിയില്ലങ്കില്‍ കൂടിയും ഞാന്‍ പറഞ്ഞതുകൊണ്ടാണ് അവര്‍ അത് കോപ്പി പേസ്റ്റ് ചെയ്തത് എന്നുള്ള രീതിയില്‍ കമന്റ് ഇടുകയും ആ പോസ്റ്റില്‍ കമന്റ് ഇട്ടവരെ കളിയാക്കാന്‍ ശ്രമിക്കുകയും കോപ്പി പേസ്റ്റ് ചെയ്ത് ഇട്ടത് ശരിയായില്ല എന്ന് പറഞ്ഞ കമന്റുകളും ബ്ലോഗ് ഉടമ ഇട്ട കമന്റുകളും ഡിലീറ്റ് ചെയ്യുകയും ചെയ്തു. തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം. ചെയ്ത തെറ്റിനെ ന്യായീകരിക്കാതെ ആ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ പുച്ഛിക്കുകയും ചെയ്യതെ തെറ്റ് ചൂണ്ടിക്കാണിച്ചവരെ ബഹുമാനിക്കുകയും ചെയ്തത് തെറ്റാണന്ന് സമ്മതിക്കുകയും ചെയ്യുന്നതാണ് മനുഷ്യര്‍ ചെയ്യേണ്ടൂന്നത്. വിവേകവും ബുദ്ധിയും തിരിച്ചറിവും മനുഷ്യര്‍ക്ക് മാത്രമാണല്ലോ ദൈവം നല്‍കിയിരിക്കുന്നത്.
പലരും ആ ബ്ലോഗ് പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്തിട്ടും മിണ്ടാതിരുന്ന ഞാന്‍ എന്തിന് ഈ ബ്ലോഗ് ഉടമയെക്കിതിരെ പരാതി പറയുന്നു എന്ന് ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഇതാണ്. അത്താഴപട്ടിണിക്കാരന്‍ എന്റെ പോക്കറ്റില്‍ നിന്ന് ഒരു നൂറു രൂപ എടുത്തുകൊണ്ട് ഓടിയാല്‍ ഞാന്‍ ചിലപ്പോള്‍ ബഹളം വെയ്ക്കില്ലായിരിക്കും. പക്ഷേ ആഡംബര കാറില്‍ വന്നിറങ്ങിയ ഒരുത്തന്‍ എന്റെ പോക്കറ്റില്‍ നിന്ന് നൂറ് രൂപ എടുത്തുകൊണ്ട് ഓടിയാല്‍ കള്ളന്‍ കള്ളന്‍ എന്ന് ഞാന്‍ നിലവിളിക്കും. I'm honoured in academic as Bachelor of Education,M.A Economics,Diploma in Computer Application from NIT Delhi. Ph.D in Ethics in war observed during Prophet's (PBUH) sirat from Muslim World League Makkah.10 years experience in teaching & 2 years in administration.Hobby -: Writing articles in news paper& magazines. എന്ന് ആ ബ്ലോഗ് പോസ്റ്റ് ഉടമയുടെ ഫേസ് ബുക്കില്‍ കണ്ടതുകൊണ്ട് മാത്രമാണ് ഞാന്‍ ഒരു പരാതി ഉന്നയിച്ചത്. (അവരുടെ ബ്ലോഗ് ലിങ്ക് ഫെസ് ബുക്കില്‍ നിന്നാണ് എന്റെ സുഹൃത്തിന് കിട്ടിയത്. വായിച്ചു നോക്കി പ്രയോജനപ്പെടുത്ത് എന്ന് പറഞ്ഞാണ് ആ സുഹൃത്ത് ഞങ്ങള്‍ക്ക് ആ ലിങ്ക് അയച്ചു തരുന്നത്.).
ഈ ബ്ലോഗ് കോപ്പി പേസ്റ്റിനെതിരെ എഴുതിയ നിരക്ഷരനും , കാന്താരി യും എഴുതിയ ബ്ലോഗ് പോസ്റ്റുകള്‍.
മെയിലില്‍ കിട്ടുന്നതെല്ലാം ബ്ലോഗില്‍ എടൂത്തിട്ടാലും പണിയാവും. അങ്ങനെ ഒരു അനുഭവം എനിക്ക് തന്നെ പറ്റിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം നവംബറില്‍ തിരുവനതപുരത്ത് ലോഫ്ലോര്‍ ബസിന്റെ ഉദ്‌ഘാടനം കഴിഞ്ഞപ്പോള്‍ എന്റെ ഒരു കൂട്ടുകാരന്‍ നാലഞ്ച് ലോ ഫ്ലോര്‍ ബസിന്റെ ഫോട്ടോ അയച്ചു തന്നു. ഞാനുടനെ എറിയാന്‍ പുതിയ ബസ് വന്നു എന്ന പേരില്‍ പോസ്റ്റിട്ടു. മനോരമയിലെ ബ്ലോഗിലും അതിട്ടു. മനോരമ അത് ഹോം പേജില്‍ സ്ലൈഡ് ഷോയ്ക്കുള്ളില്‍ ഇട്ടു. നാലഞ്ച് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്നെ ഒരുത്തന്‍ ബാഗ്ലൂരില്‍ നിന്ന് വിളിക്കുന്നു. ആ ഫോട്ടോ അവനെടുത്തതാണന്നും പറഞ്ഞ്. ഞാന്‍ പറഞ്ഞു കുഞ്ഞേ എനിക്കൊരു ഫ്രണ്ട് അയച്ചു തന്നതാ എന്ന്. അങ്ങനെയൊന്നും പറഞ്ഞാല്‍ പറ്റില്ല. എനിക്ക് ക്രെഡിറ്റ് തരണം. ഞാന്‍ മനോരമയിലെ ബ്ലോഗില്‍ കമന്റ് ഇട്ടിട്ടൂണ്ടന്ന് പറഞ്ഞു. ഞാന്‍ മനോരമയില്‍ ചെന്ന് നോക്കുമ്പോള്‍ അവന്റെ കമന്റ് അവിടെ ഉണ്ട്. ആ ഫോട്ടോ അവനെടുത്തതാ. ഞാനവന്റെ അനുവാദം ഇല്ലാതെ മോഷ്ടിച്ചു എന്ന് പറഞ്ഞ്. ആപോസ്റ്റ് ഡിലീറ്റ് ചെയ്യണമെന്ന് അഡ്‌മിന് ഒരു അഭ്യര്‍ത്ഥനയും അവന്‍ നടത്തിയിട്ടുണ്ട് .ഞാനവനെ വീണ്ടും ഫോണ്‍ വിളിച്ച് അവന്റെ മെയില്‍ ഐഡി വാങ്ങിച്ചിട്ട് എനിക്ക് വന്ന ഫോട്ടോ അയച്ചു കൊടുത്തിട്ട് പറഞ്ഞു നീ എടുത്ത ഫോട്ടോ ആണോ ഇതെന്ന് നോക്കാന്‍. കുറച്ചു കഴിഞ്ഞിട്ടും അവന്‍ വിളിക്കാതിരുന്നപ്പോള്‍ ഞാനവനെ തിരിച്ചു വിളിച്ചു. ചേട്ടാ അത് ഞാന്‍ എടുത്ത ഫോട്ടോയല്ല എന്നൊക്കെ പറഞ്ഞ് എന്നോട് സോറി പറഞ്ഞു. ഞാനവനോട് പറഞ്ഞു..മോന്‍ ആ മനോരമയില്‍ എഴുതിയിരിക്കുന്ന കമന്റൊന്നു ഡിലീറ്റകയോ അത് ഞാന്‍ എടുത്ത ഫോട്ടോ അല്ല എന്ന് പറഞ്ഞ് ഒരു കമന്റ് ഇടുകയോ ചെയ്യാന്‍.(മനോരമയില്‍ ബ്ലോഗ് ഇടുന്ന ആള്‍ക്ക് അതില്‍ കമന്റ് ഇടാന്‍ അന്ന് പറ്റില്ലായിരുന്നു.ഇപ്പോള്‍ പറ്റുമോന്ന് അറിയില്ല). അവനത് കേട്ട ഭാവം കാണിച്ചില്ല. പത്തുരണ്ടായിരത്തിലധികം ആള്‍ക്കാര്‍ കണ്ട ആ ബ്ലോഗ് പോസ്റ്റ് അഡ്‌മിന്‍ അവന്റെ കമന്റിന്റെ പേരില്‍ ഡിലീറ്റ് ചെയ്തു.
ബ്ലോഗ് കോപ്പിയടിയിലെ മറ്റൊരു പരാതി
അശ്വമേഥം എന്നൊരു സൈറ്റിനെതിരെ ‘ഐറ്റിക്കാരന്റെ പെണ്ണുകാണല്‍‘ എന്ന പോസ്റ്റ് അടിച്ചുമാറ്റിയതില്‍ ഞാനൊരിക്കല്‍ പരാതിപെട്ടിട്ടൂണ്ട്. അന്ന് അവരുടെ സൈറ്റിലെ കമന്റില്‍ തന്നെ എന്നോടൊത്ത് പല ബ്ലോഗര്‍മാരും കമന്റ് രേഖപ്പെടുത്തുകയും മോഷ്ടിച്ച പോസ്റ്റ് അവര്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ താഴെകൊടുത്തിരിക്കുന്ന ബ്ലോഗ് പോസ്റ്റില്‍ വായിക്കാം.
വിവാദങ്ങള്‍ അവസാനിപ്പിക്കുന്നു
ബ്ലോഗ് മോഷ്ണത്തിനെതിരെ പ്രതികരിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നു. ചെയ്തത് തെറ്റാണന്ന് മറ്റൊരാള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ തെറ്റ് തിരുത്താനുള്ള മാന്യത കാണിക്കുമ്പോഴാണ് മനുഷ്യന് തന്റെ വിവേചന ബുദ്ധി പ്രയോജനകരമാവുന്നത്. ആരോപണാങ്ങള്‍ ഉന്നയിക്കപെട്ട ബ്ലോഗ് ഉടമയുടെ ചില കമന്റുകള്‍ ആണ് ബ്ലോഗ് പോസ്റ്റ് കോപ്പി ചെയ്തു എന്നതിനെക്കാള്‍ പ്രകോപനകരമായത് എന്ന് പറയാതിരിക്കാന്‍ വയ്യ. ചിലരില്‍ നിന്ന് പ്രതീക്ഷിക്ക് വിരുദ്ധമായി ചിലത് കാണുമ്പോള്‍ പ്രതികരിക്കാതിരിക്കുന്നത് ശരിയല്ല എന്ന് തോന്നിയതുകൊണ്ട് മാത്രമാണ് പ്രതികരിച്ചത്. ഈ വിഷയത്തെ സംബന്ധിച്ചുള്ള എല്ലാ അഭിപ്രായപ്രകടനങ്ങളും ഞാന്‍ നിര്‍ത്തുകയാണ്.
10 comments:
'SILSILA HE SILSILA'
എന്താ ചെയ്ക.. ആള്‍ക്കൂട്ടത്തില്‍ അധോവായു വിട്ടും ശ്രദ്ധ പിടിച്ചുപറ്റാനാണ് ചിലരുടെ ശ്രമം. സഹതപിക്കുക തന്നെ അല്ലാതെ എന്താ ചെയ്ക ?!!
പോസ്റ്റ് മോഷണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല മാഷെ ബ്ലോഗുണ്ടായകാലം മുതല്‍ തുടങ്ങിയതാ
ഇതിനൊന്നും ഇങ്ങനെ മൃതുവായി പ്രതികരിക്കരുത്
ബെര്‍ളിതോമസിന്റെ ശൈലിയില്‍ പറഞ്ഞാല്‍ സ്വന്തം ഷണ്ഡത്തം മറച്ചുവെക്കാന്‍ വഴിയിൽകണ്ടവന്റെ പിതൃത്വം ഏറ്റെടുത്ത് അതിന്റെ യധാര്‍ത്ത പിതാവ് വരുമ്പോള്‍ സ്വന്തം താതനെ വിളിക്കുന്ന ഭാഷയില്‍ പ്രതികരിക്കുന്ന ഇവരെയൊന്നും പറഞ്ഞിട്ട് കാര്യമില്ല ,കാരണം സ്വന്തമായി ഉളുപ്പ് എന്ന സങ്ങതി പാരമ്പര്യമായിക്കിട്ടേണ്ടതാണല്ലോ
പ്രിയ ഷിബു,ഉചിതമായ രീതിയില്‍ പ്രതികരിച്ചു...
നന്നായി എഴുതി.
അഭിനന്ദനങ്ങൾ
ഈ വിഷയം അവസാനിപ്പിച്ചത് നന്നായി.
ഭാവി മോഷ്ടാക്കൾ ശ്രദ്ധിക്കുമെന്ന് കരുതുന്നു.!!
"നല്ലതല്ലേ ആളുകള്‍ മോഷ്ടിക്കൂ" വാക്കുകള്‍ എന്റെയല്ല. നമ്മുടെ മാരുതിയുടെ മേധാവി പറഞ്ഞതാ. (സെന്‍ എന്ന മോഡലാണല്ലോ കൂടുതല്‍ മോഷ്ടിക്കപ്പെടുന്നത് എന്ന പത്രക്കാരുടെ (സോറി മാധ്യമപ്രവര്‍ത്തകര്‍) ചോദ്യത്തിനുള്ള മറുപടി. നിരാശപ്പെടാതെ.
മോഷണങ്ങള്‍ മുന്‍പും നടന്നിട്ടുണ്ട്. പിടിക്കപ്പെട്ടിട്ടുമുണ്ട്. കുറേ ചെറുത്ത് നിന്നതിന് ശേഷം കുറ്റം സമ്മതിച്ച് ഡിലീറ്റ് ചെയ്ത് പോയ ചരിത്രമേ ഇതുവരെയുള്ളൂ. ഈ കേസില്‍ മോഷ്ടാവ് ഇപ്പോഴും തനിക്ക് പറ്റിയ തെറ്റ് എന്താണെന്ന് മനസ്സിലാക്കുന്നില്ല അല്ലെങ്കില്‍ മനസ്സിലാക്കാന്‍ തെല്ലുപോലും ശ്രമിക്കുന്നില്ല എന്ന് അവരുടെ അടുത്ത് നിന്ന് എനിക്ക് ഫേസ് ബുക്ക് വഴി വന്ന മെസ്സേജുകളിലൂടെ മനസ്സിലാക്കാനായി. ആ മെസ്സേജുകള്‍ക്ക് ഞാന്‍ മാന്യമായി മറുപടിയും കൊടുത്തിരുന്നു.
ഞാന്‍ ഇതിനൊക്കെ ഖേദിക്കും, വരുംവരായ്കകള്‍ നേരിടേണ്ടി വരും എന്നൊക്കെയാണ് അവര്‍ എനിക്കുള്ള ഫേസ് ബുക്ക് സന്ദേശത്തില്‍ പറയുന്നത്. ബ്ലോഗിലൂടെയോ മറ്റേതെങ്കിലും തരത്തിലോ നേരിട്ട് വന്ന്, തെറ്റ് പറ്റി എന്ന് അവര്‍ സമ്മതിച്ചിട്ടില്ല ഇതുവരെ. കോപ്പിയടിച്ചത് ചോദ്യം ചെയ്തവരെ ചീത്ത വിളിച്ചതിനും ഇതുവരെ ഒരു സമാധാനവും പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല, കോപ്പിയടി ബ്ലോഗ് പോയാല്‍ പോകട്ടെ, ഞാന്‍ ഇനിയും ഇവിടൊക്കെത്തന്നെ നെഞ്ച് വിരിച്ച് നടക്കും എന്ന മട്ടില്‍ സ്വന്തം പേരില്‍ത്തന്നെ മറ്റൊരു ബ്ലോഗുമായി രംഗപ്രവേശനം നടത്തിയിട്ടുണ്ട്.
അവരുടെ ആ പുതിയ ബ്ലോഗിന്റെ ലിങ്ക് ഇവിടെ തന്ന് അതിന് വായനക്കാരെ ഉണ്ടാക്കിക്കൊടുക്കാന്‍ തല്‍ക്കാലം ഞാന്‍ ഉദ്ദേശിക്കുന്നില്ല.
എന്റെ അറിവില്‍ കോപ്പി അടിച്ച് പിടിക്കപ്പെട്ടതിന് ശേഷവും ഇത്രയും ധിക്കാരത്തോടെ പെരുമാറിയ ഒരു വ്യക്തി/ഒരു സ്ത്രീ മലയാളം ബ്ലോഗിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.
കോപ്പിയടി ഇനിയും തുടര്‍ന്നോട്ടേ. അത് സമയാസമയം ജനം കണ്ടുപിടിച്ച് കെട്ടുകെട്ടിച്ചോളും. പക്ഷെ കോപ്പിയടി ചോദ്യം ചെയ്യാന്‍ ചെന്നവരെ ചീത്ത വിളിക്കാന്‍ അവര്‍ക്ക് എന്തധികാരം. എന്ത് മാന്യതയാണത് ? അതും ഇത്രയും വിദ്യാഭ്യാസം ഉണ്ടെന്ന് പറയുന്ന സ്ത്രീക്ക്.
http://moshanamuthalukal.blogspot.in/
ഞാന്‍ ഇവിടെ മോഷണം തുടങ്ങുന്നൂ ഒന്നും എന്റെ സൃഷ്ടികള്‍ അല്ല.......... വായിക്കുന്നവര്‍ക്ക് ഇഷ്ടപ്പെടാം എന്നെ അല്ലാ എവിടേയോ ഇരുന്നു സൃഷി നടത്തുന്ന ആരെക്കയോ അവരെ ചിലപ്പോള്‍ നിങ്ങള്‍ വായിക്കുന്നത് നിങ്ങളുടെ സൃഷ്ടി ആകാം പക്ഷെ ഇവിടെ അത് ഒരു മോഷണ മുതലാണ് ....... കള്ളന്‍ കാറ്റു പോലെ ആണ് ..... മോഷണം ഒരു കലയാണ് ..... ഈ കള്ളന്‍ നിങ്ങളെ ചുറ്റി പറ്റി എപ്പോളും ഉണ്ട് .....എന്നാല്‍ നല്ലത് കണ്ടാല്‍ മാത്രമേ ഈ കള്ളന്‍ മോഷ്ടിക്കൂ ..........
Post a Comment