രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം ജനങ്ങളുടെ സഞ്ചരിക്കാനുള്ള മൌലീകാവകാശം ഇല്ലാതാക്കിയന്ന് നമ്മുടെ സ്വന്തം മന്ത്രി ജി.സുധാകരന്റെ ആരോപണം. സ്വന്തം യാത്ര മുടങ്ങിയതു കൊണ്ടായിരിക്കണം മന്ത്രി ഇങ്ങനെ ആരോപണം ഉന്നയിച്ചത്. നമ്മള്‍ ജനങ്ങള്‍ ഈ വഴിയില്‍ കിടപ്പിന് എന്നും വിധിക്കപെട്ടവരാണ് അന്നൊന്നും ഈ മന്ത്രിമാര്‍ ആരെങ്കിലും ഇങ്ങനെ പരാതി പറയുന്നത് കേട്ടിട്ടുണ്ടോ??
കൊടിവച്ച കാറില്‍ മന്ത്രിമാര്‍ വരുമ്പോള്‍ എത്ര വണ്ടികളാണ് മുന്നിലും പുറകിലും ഹോണടിച്ച് പായുന്നത് ? ഈ വണ്ടികള്‍ പോകാനായി ജനങ്ങളെ തടയുന്നത് ഇതുവരെ ജി.സുധാകരന്‍ കേട്ടിട്ടില്ലേ? ഹര്‍ത്താലുകളും ബന്ദുകളും നടത്തുമ്പോള്‍ ജനങ്ങളുടെ സഞ്ചരിക്കാനുള്ള മൌലീകാവകാശം സംരക്ഷിക്കണമെന്ന് ഇതുവരെ ഏതെങ്കിലും മന്ത്രി പറഞ്ഞിട്ടുണ്ടോ? കേന്ദ്ര അവഗണയ്ക്കെതിരെ പോസ്റ്റ് ഓഫീസും ടെലിഫോണ്‍ ഭവനും ഉപരോധിക്കുമ്പോള്‍ ജനങ്ങള്‍ക്കും അവിടെ ജോലി ചെയ്യുന്നവര്‍ക്കും മൌലീകാവകാശങ്ങള്‍ ഇല്ലേ? സംസ്ഥാന ഗവണ്മെന്റിന്റെ അവഗണയ്ക്ക് എതിരെ കളക്‍ട്രേറ്റും താലൂക്ക് ഓഫീസും ഉപരോധികുമ്പോള്‍ അവിടെ ആവിശ്യങ്ങള്‍ക്ക് വരുന്നവര്‍ക്കും ജോലിക്കാര്‍ക്കും മൌലീകാവകാശങ്ങള്‍ ഇല്ലേ?? രാഷ്ട്രീയപാര്‍ട്ടികള്‍ വഴിതടയല്‍ സമരമുറയാക്കുമ്പോള്‍ നങ്ങളുടെ സഞ്ചരിക്കാനുള്ള മൌലീകാവകാശം സംരക്ഷിക്കപെടുകയാണോ?? ജാഥകളും പ്രകടനങ്ങളും കടന്നുപോകുമ്പോള്‍ ഞങ്ങള്‍ ജനങ്ങള്‍ എത്രമാത്രം വലയുന്നുണ്ടന്ന് ഇവിടിത്തെ മന്ത്രിമാര്‍ ഇതുവരെ അന്വേഷിച്ചിട്ടുണ്ടോ??
മന്ത്രി സുധാകരന്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രതികരിച്ചതെങ്കില്‍ നല്ലത്. അടുത്ത മന്ത്രി സഭായോഗത്തില്‍ അദ്ദേഹം തന്നെ ജനങ്ങളുടെ സഞ്ചരിക്കാനുള്ള മൌലീകാവകാശത്തെ ഹനിക്കുന്ന വഴിതടയലും ഉപരോധങ്ങളും അവസാനിപ്പിക്കാന്‍ നിയമ നിര്‍മ്മാണം നടത്താന്‍ മുന്‍കൈ എടുക്കണം.
4 comments:
എല്ലാ പൌരന്മാര്‍ക്കും മൌലികാവകാശം ഉണ്ട്. അത് എല്ലാവരും നേടിയെടുക്കാന്‍ തുടങ്ങിയാല്‍ ആര്‍ക്കും പരാതി കാണില്ലല്ലൊ.
നാണമില്ലേ ഇയാള്‍ക്ക്...
മനുഷ്യ ചങ്ങല നടന്ന ദിവസം എങ്ങനെയാണ് ആളുകള്‍ യാത്ര ചെയ്തതെന്ന് ചങ്ങലയും പിടിച്ചു നിന്നപ്പോ അറിഞ്ഞുകാണില്ല.
:x
ഈ പറഞ്ഞ സുധാകരന്റെ പാര്‍ട്ടിക്കാര്‍ ഗാന്ധി ജയന്തി ദിനത്തില്‍ ആസിയാന്‍ കരാറിനെതിരെ മനുഷ്യ ചങ്ങല പിടിച്ചു. അത് എത്ര പേരുടെ മൗലീകാവകാശങ്ങള്‍ക്ക് എതിരായി. കോളാമ്പി മൈക്കുകള്‍ വെച്ച് കെട്ടി, "നീയൊക്കെ ഞങ്ങള്‍ പറയുന്നത് എല്ലാം കേട്ടെ മതിയാകൂ" എന്ന് നിര്‍ബന്ധം പിടിച്ചത് നിങ്ങള്‍ മറന്ന് പോയോ? ചിലര്‍ക്ക് മാത്രം ചിലത്..
മന്ത്രി വഴിയില്‍ കിടന്നപ്പോള്‍ ബോധം [അതുണ്ടെങ്കില്‍ വേണ്ടെ] ഉദിച്ചു. എങ്കില്‍ ഇതാ എന്റെ വക...രാഹുല്‍ ഗാന്ധി സിന്ദാബാദ്... [രാഹുലിനെ കൊണ്ട് അത്രയുമെങ്കിലും സാധിച്ചല്ലോ]
സസ്നേഹം,
സെനു, പഴമ്പുരാണംസ്.
ബഹുമാനപ്പെട്ട മന്ത്രി ഒരു തമാശ പറഞ്ഞു എന്നുവെച്ചു് നിങ്ങളെല്ലാവരുംകൂടി ഇങ്ങനെ ചാടി കടിക്കാന്‍ വന്നാല്‍ ! മന്ത്രിക്കുപ്പായം ഇട്ടു് അങ്ങനെ ചുമ്മാ ഇരുന്നാല്‍ പാര്‍ട്ടിക്കാരു് സമ്മതിക്കുമോ ? എന്തെങ്കിലുമൊക്കെ പറയാതിരുന്നാല്‍ ആളുകള്‍ എന്തു വിചാരിക്കും ! :)
Post a Comment