Friday, October 9, 2009

ഷക്കീല വിശുദ്ധയായി


ഒരു സിനിമാനടിയെക്കുറിച്ചും ആര്‍ക്കും എന്തും പറയാമോ? പറയാന്‍ പാടില്ല എന്ന് കുറഞ്ഞ പക്ഷം തമിഴ് പത്രമായ ദിനമലറിന്റെ ന്യൂസ് എഡിറ്റര്‍ ഡി.ലെനിന് മനസിലായിട്ടുണ്ടാവും. മലയാളത്തിന്റെ രോമാഞ്ചമായി മൂന്നാലുവര്‍ഷം പരിലസിച്ച ഷക്കീലചേച്ചിയെക്കുറിച്ചുപോലും ഡി.ലെനിന് അപവാദം പത്രത്തിലൂടെ പറഞ്ഞു പരത്തി. പത്രക്കാരന് സ്വപ്നം കണ്ടിട്ട് എഴുന്നേറ്റ്
ഇരുന്ന് എഴുതിയതൊന്നും അല്ല ഈ കഥകള്‍. മുപ്പത്തഞ്ചുവയസുള്ള ഭുവനേശ്വരിയെ ചെന്നയില്‍ നിന്ന് ‘ഡ്യൂട്ടി’ സമയത്ത് പോലീസ് പൊക്കി.
സിനിമയിലും ഭുവനേശ്വരി പ്രശസ്തയാണ്. ആരും മറക്കാത്തത് ഷക്കറിന്റെ ബോയ്സിലെ രംഗം ആണന്ന് മാത്രം.


ഏതായാലും ഒരു മണിക്കൂര്‍ ‘ഡ്യൂട്ടിക്ക്’ 30000 വാങ്ങുന്ന ഭുവനയെ പോലീസ് പൊക്കിയപ്പോള്‍ താന്‍ വെറും പാവമാണന്നും മറ്റുള്ളവരുടെ മുന്നില്‍ താന്‍ വെറും ‘ലോ സര്‍വീസ്’ ആണന്നും ധൈര്യമുണ്ടങ്കില്‍ പോയി മറ്റുള്ളവരെ പോയി പിടിക്കന്ന് പറഞ്ഞ് തന്നെപ്പോലെ സര്‍വീസ് ഇന്‍ഡസ്ട്രിയില്‍ സേവനം നടത്തുന്ന കുറച്ചുപേരുടെ ലിസ്റ്റും അവരുടെ സേവനനിരക്ക് പെര്‍ അവറില്‍ ഭുവന പോലീസിന് കൊടുത്തു. ഈ ലിസ്റ്റാണ് മാധ്യമ സിന്‍ഡിക്കേറ്റുകളായ തമിഴ് പത്രങ്ങള്‍ക്ക് കിട്ടിയതും അവരാലിസ്റ്റില്‍ കത്തി വയ്ക്കാതെ നേരെ പത്രത്തിലേക്ക് കയറ്റി വിട്ടു.ലിസ്റ്റ് കണ്ടപ്പോള്‍ കോടമ്പാക്കം ഒന്നു പകച്ചു.
തങ്ങളുടെ പേര്‍
ഇനിയും പ്രസിദ്ധീകരിക്കാത്ത പേരില്‍(?) ഉണ്ടോ എന്ന് പലരും വിളിച്ച് പോലീസിനോട് അന്വേഷിച്ചത്രെ. നമ്മുടെ കൂട്ട് ലാവ്‌ലിനും എസ്‌ കത്തിയും ഗുണ്ടാവിളയാട്ടവും ഒന്നും പത്രത്തില്‍ അടിച്ചാല്‍ പത്രം വിറ്റുപോകില്ലന്ന് തമിഴ്‌നാട്ടിലെ പത്രക്കാര്‍ക്ക് അറിയാം. ഒട്ടും താമസിക്കാതെ പത്രങ്ങളില്‍ നക്ഷത്ര ലോകത്തെ ‘സേവന’ത്തെക്കുറിച്ച് പരമ്പരകള്‍ വന്നു തുടങ്ങിയതോടെ നടികര്‍ സംഘം കമ്മീഷ്ണര്‍ ഓഫീസില്‍ ഒരു പിക്കടിംങ്ങ് നടത്തി.


പാവം പത്രക്കാര്‍!!!. കേരളത്തിലെ പോലെ പത്രക്കാര്‍ക്ക് അവിടെ ഡിമാന്റൊന്നും ഇല്ലല്ലോ?. നടികര്‍ പറയും അടിയര്‍ കേള്‍ക്കും എന്നാണ് അവിടിത്തെ ലൈന്‍. നടികരില്‍ ഒരാള്‍ ഒന്ന് കത്തിക്കടാ എന്ന് പറഞ്ഞാല്‍ ഇവിടെയാണങ്കില്‍ നീ പോയി കത്തിക്കടാ എന്ന് നടിക്കുന്നവന്റെ മുഖത്ത് നോക്കി പറയുമെങ്കില്‍ തമിഴ് നാട്ടില്‍ അങ്ങനെയല്ലല്ലോ? നടികരില്‍ ഒരാള്‍ ഒന്ന് കത്തിക്കടാ എന്ന് പറഞ്ഞാല്‍ അവിടെയാണങ്കില്‍ അവന്മാര്‍ മുഴുവനുംകൂടി കത്തിക്കും. അങ്ങനെ ഒരു അവസ്ഥ യിലേക്ക് കാര്യങ്ങള്‍ പോയി തുടങ്ങിയപ്പോള്‍ പോലീസ് ദിനമലരിന്റെ എഡിറ്ററെ അറസ്റ്റു ചെയ്തു. നടികരോടാ പത്രക്കാരുടെ കളി. തമിഴ്നാട് ഭരിക്കുന്നത് സിനിമാക്കാരന്‍ പ്രതിപക്ഷത്തിരി ക്കുന്നത് പഴയസിനിമാനടി , പുതിയ പാര്‍ട്ടിയുണ്ടാക്കുന്നത് നടികര്‍. ചുരുക്കി പറഞ്ഞാല്‍ സൃഷ്ടിയും സംഹാരമെല്ലാം നടികരുടെ ചുമതലയില്‍. ആ അവസ്ഥയിലാണ് സിനിമാപരസ്യങ്ങളുടെ പച്ചപ്പില്‍ മുന്നോട്ട് പോകുന്ന പത്രങ്ങളിലെ ‘നക്ഷത്രകഥകള്‍’. സിനിമാക്കാരുടെ പരസ്യം കിട്ടാതിരുന്നാല്‍ പത്രങ്ങളെല്ലാം അടച്ചു പൂട്ടേണ്ടിവരുമന്ന് വാര്‍ത്ത കൊടുക്കാനുള്ള ആവേശത്തില്‍
തമിഴ്നാട്ടിലെ പത്രക്കാര്‍ മറന്നു പോകാനാണ് സാധ്യത.


തമിഴ്നാട്ടിലെ കാര്യം അവിടെ നിക്കട്ടെ. നമുക്ക് നമ്മുടെ കാര്യത്തിലേക്ക് വരാം. മലയാളികളുടെ സ്വന്തം ഷക്കീലയെ മുകളില്‍ പറഞ്ഞ നാറ്റകേസിലേക്ക് വലിച്ചിഴച്ചതാരണങ്കിലും അവര്‍ക്ക് മാപ്പില്ല. നമുക്ക് ഷക്കീല വെറും ഒരു സിനിമാനടിമാത്രമായിരുന്നില്ലല്ലോ? മലയാളത്തിലെ എവര്‍ഗ്രീന്‍ ക്ലാസിക്കല്‍ ഹിറ്റ് ചിത്രമായ ‘കിന്നാരത്തുമ്പികളിലെ‘ നായിക. നായികാപ്രധാന്യമില്ലാത്ത ചിത്ര ങ്ങളാണ് മലയാളത്തില്‍ ഇറങ്ങുന്നത് എന്നുള്ള ആക്ഷേപിക്കുന്നവരുടെ മുന്നില്‍ പറഞ്ഞുകൊടുക്കാന്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ഷക്കീലയുടെ ചിത്രങ്ങള്‍ മാത്രമല്ലേ? ഷക്കീലയുടെ തല(ത മാത്രമല്ല) പോസ്റ്ററില്‍ വന്നതുകൊണ്ടുമാത്രം എത്രയോ പടങ്ങളാണ് രക്ഷപെട്ടത്. കോടിക്കണക്കിന് രൂപാ ഇറക്കി പടമെടുത്ത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായ നിര്‍മ്മാതക്കള്‍ ഇന്‍‌ഡസ്ട്രിയില്‍ പിടിച്ചു നിന്നത് ലക്ഷങ്ങള്‍ മുടക്കി ഷക്കീലയുടെ പടങ്ങള്‍ എടുത്ത് കോടികള്‍ ലാഭമുണ്ടാക്കിയാണ് . നായകന്റെ പിന്നാലെ ഓടുന്ന നായികയെ മാത്രം കണ്ട പരിചിയമായ മലയാളികള്‍ക്ക് അഭിന യന്റെ മറ്റൊരു ദൃശ്യവിരുന്ന് ഒരുക്കയത് ഷക്കീലയല്ലേ? നായകനും വില്ലനും എന്തിന് സിനിമയിലുള്ള ആണുങ്ങളെല്ലാം നായികയുടെ പിന്നാലെ ഓടുന്നതും നടക്കുന്നതും കാണാന്‍ കഴിയുന്നത് ഷക്കീലയുടെ സിനിമകളില്‍ മാത്രം. മലയാള സിനിമായുടെ ‘വസന്ത‘കാലമായ 2000-2007 കാലത്ത് മലയാളം സിനിമയെ കൊണ്ടു നടന്നത് ഷക്കീല എന്ന ഒറ്റയാള്‍ പട്ടാളവും ആ പട്ടാളത്തെ അനുഗമിച്ചെത്തിയ ‘കുട്ടിപട്ടാള’ങ്ങളുമാണ്. എന്നിട്ട് നമ്മള്‍ മലയാളികള്‍ ഉണ്ടചോറിന് അവരോട് നന്ദി കാണിച്ചോ?അവരുടെ
പോസ്റ്റരുകളില്‍ കരി ഓയില്‍ ഒഴിച്ചും ചൂലെടുത്ത് ഓടിക്കുമെന്നും ഒക്കെ പറഞ്ഞ് അവരെ നമ്മള്‍ അപമാനിച്ചു. അപമാനം
സഹിക്കാനാവാതെ അവര്‍ കേരളം വിട്ടു. മനുഷ്യരാരും കാണാത്ത സിനിമകള്‍ക്ക് പോലും ജനപ്രീതിനേടിയ നേടിയ സിനിമയ്ക്കുള്ള അവാര്‍ഡ് നല്‍കിയപ്പോള്‍ സി ക്ലാസ് തിയേറ്ററില്‍ പോലും ഹൌസ്‌ഫുള്‍ ആയി ഓടിയ അവരുടെ സിനിമകള്‍ക്ക് സ്പെഷല്‍ ഇ‌ഫ്‌കറ്റിനുള്ള അവാര്‍ഡ് പോലും ആരും നല്‍കിയില്ല.


കേരളത്തില്‍ നിന്ന് പോയിട്ടും നമ്മള്‍ അവരെ വേദനിപ്പിച്ചു കൊണ്ടിരുന്നു. ഷക്കീല കന്യാസ്ത്രിയായി അഭിനയിക്കുന്നു എന്ന് കേട്ടപ്പോള്‍ തുരുമ്പെടുത്ത് തേഞ്ഞ സദാചാരത്തിന്റെ വാള്‍ നമ്മള്‍ രാകി മിനുക്കിയെടുത്തി.വാളു പേടിച്ച് ഷക്കീല കന്യാസ്ത്രിയാകാന്‍കേരളത്തിലെത്തിയില്ല. (പത്രങ്ങളിലെ ചില കന്യാസ്ത്രി കഥകള്‍ വായിച്ച് ഷക്കീല പൊട്ടിച്ചിരിച്ചിട്ടുണ്ടാവും.).
സ്ക്രീന്‍ നിറയുന്ന ശരീരം കൊണ്ട് മലയാളസിനിമയെ താങ്ങി നിര്‍ത്തിയ ഷക്കീലയോട് മാത്രമല്ല നമ്മള്‍ അനീതി കാണിച്ചത്. സ്ഥൂലമായ തന്റെ ശരീരം കൊണ്ട് മലയാളസിനിമയെക്ക് ഒരു ഒതയെങ്കിലും (ഒത :: കവിട്ടയുള്ള കമ്പുകൊണ്ട് വാഴയും മറ്റും താങ്ങിനിര്‍ത്തുന്നതിന് പറയുന്ന പേര്) ആകാമെന്ന് വച്ച് വന്ന്‍ ഹിറ്റുകള്‍ നല്‍കിയ രേശ്‌മയെ
നമ്മുടെ പോലീസ് എറണാകുളത്ത് നിന്ന് അറസ്റ്റുചെയ്തില്ലേ??? അറസ്റ്റുചെയ്തതു പോരാഞ്ഞിട്ട് അവളെ ചോദ്യം ചെയുന്നത് ഇന്റ്ര്‌ നെറ്റിലൂടെ ലോകം മുഴുവന്‍ കാണിച്ചില്ലേ? എന്നിട്ടും അവര്‍ ആരോടും പരാതി
പറഞ്ഞില്ല..... ജോലി നഷ്ടപെട്ട് വീട്ടിലിരിക്കുന്ന അവര്‍ക്ക് സാമ്പത്തിക ഉത്തേജക പാക്കേജോ , വായ്പകളോ ആരും നല്‍കിയില്ല. എന്നിട്ടും അവര്‍ ആരോടും പരാതി
പറഞ്ഞില്ല.??? എന്നിട്ടും ‘ദിനമലര്‍’ എന്തിന് ഈ ചതി ചെയ്തു??????

അവസാനം ദിനമലര്‍ എഡിറ്ററെ അറസ്റ്റു ചെയ്തതോടുകൂടി സിനിമാനടികളുടെ മേല്‍ ഉള്ളതും ആരോപിക്ക പെടുന്നതും ആയ എല്ലാ കളങ്കങ്ങളും ഇന്നു മുതല്‍ ഇല്ലാതാകുന്നതാണ്. അപമാനത്തിന്റെ കുഴിയില്‍ വീഴാതെ തങ്ങളെ രക്ഷിച്ച കരുണാനിധിയായ ഭഗവാന് അവര്‍ നന്ദി അര്‍പ്പിക്കുകയും ചെയ്തു. ഇനി മുതല്‍ അവര്‍ നമുക്ക് പരിശുദ്ധിയുടെ നിറകുടങ്ങളാണ്. പരിശുദ്ധിയുടെ നിറകുട ങ്ങളായ അവരുടെ പോസ്‌റ്ററുകളില്‍ ഇനി കരി ഓയില്‍ ഒഴിക്കുന്നത് നിയമപരമായും ആത്മീയപര മായും തെറ്റാണ്.


തൂവെള്ളയില്‍ ഒരുമാടപ്രാവിനെപ്പോലെ നില്‍ക്കുന്ന ഷക്കീലയെ കണ്ടിട്ട് നിങ്ങള്‍ തന്നെ പറയൂ.. അവള്‍ക്ക് വിശുദ്ധയാകാനുള്ള എല്ലാ യോഗ്യതകളും ഇല്ലേ?? കടത്തില്‍ നിന്ന് അനേകം നിര്‍മ്മാ താക്കളെ കരകയറ്റിയില്ലേ? അവള്‍ മൂലം സിനിമാ‌ഇന്‍ഡസ്ട്രിയിലുള്ള അനേകം ആളുകള്‍ക്ക് പട്ടിണിയില്‍ നിന്ന് രക്ഷപെടാന്‍ സാധിച്ചില്ലേ? കരിഓയില്‍ കച്ചവടക്കാര്‍ക്ക് ബിസിനസ്സ് നടന്നില്ലേ? പോസ്റ്ററുകള്‍ തിന്ന് അനേകം കാലികള്‍ക്ക് വിശപ്പടക്കാന്‍ കഴിഞ്ഞില്ലേ? ഇവള്‍ ആരുടേയും ഭര്‍ത്താവിനെ വശീകരിച്ചിട്ടില്ല. മറ്റ് നായികമാരുടെ
അവസരങ്ങള്‍ തട്ടിയെടുത്തില്ല. എല്ലാം ‘സഹിച്ച്‘ ആര്‍ക്കെതിരേയും ആരോപണങ്ങള്‍ ഉന്നയിക്കാതെ ജീവിക്കുന്ന ഷക്കീലതന്നയല്ലേ സിനിമാലോകത്തെ വിശുദ്ധ???!!!!!

No comments: