Saturday, October 3, 2009

ന്യൂസ് ചാനല്‍ ഉഡായിപ്പ് ???

ഇത് എന്റെ ഒരു സംശയം. ഒരാള്‍ക്ക് ഒരേ സമയം രണ്ട് ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കഴിയുമോ ? ഇന്നത്തെ ( ഒക്‍ടോബര്‍ 3 ശനി) രണ്ട് ചര്‍ച്ചകള്‍ കണ്ടപ്പോള്‍ ഒരാള്‍ക്ക് ഒരേ സമയം രണ്ട് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പറ്റുമെന്ന് മനസിലായി. അതും രാത്രി ഒന്‍പതുമണിക്ക്. ഒരേ സമയം രണ്ട് ‘ലൈവ്’ ചര്‍ച്ചയില്‍ പങ്കെടുത്ത് എന്നെ ഞെട്ടിച്ചിരിക്കുന്നത് നമ്മുടെ ധനമന്ത്രി ശ്രി.തോമസ് ഐസ്ക് ആണ്. എത്ര ആലോചിച്ചിട്ടും


എനിക്കതിന്റെ ടെക്‍നിക് അങ്ങോട്ട് മനസിലാകുന്നില്ല.


ഏഷ്യാനെറ്റ് ന്യൂസിന്റെ ‘ന്യൂസ് അവറും‘ മനോരമ ന്യൂസിന്റെ ‘കൌണ്ടര്‍ പോയിന്റും‘ തുടങ്ങുന്നത് രാത്രി ഒന്‍‌പതുമണിക്ക് .


ഇന്നത്തെ ( ഒക്‍ടോബര്‍ 3 ശനി)
ഏഷ്യാനെറ്റ് ന്യൂസ് അവറിന്റെ അവതാരകന്‍ :: ഹര്‍ഷന്‍ .
‘കൌണ്ടര്‍ പോയിന്റിന്റെ അവതാരകന്‍ :: വേണു.


ഏഷ്യാനെറ്റ് ന്യൂസ് അവറിന്റെ ആദ്യ വാര്‍ത്ത ‘അഴിമതി കൂടുതല്‍ അമരവിള ചെക്‍പോസ്റ്റില്‍’.
കൌണ്ടര്‍ പോയിന്റിന്റെ വിഷയം ‘ ഇനിയും അഴിമതി വിളയില്ലേ?’.


അമരവിള ചെക്‍പോസ്റ്റിലെ അഴിമതി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ശ്രി.തോമസ് ഐസ്‌ക് നടത്തിയ പരി‌ഷ്ക്കരണത്തെക്കുറിച്ചും അദ്ദേഹം ഇന്ന് നടത്തിയ പരാമര്‍‌ശത്തേയും ക്കുറിച്ചായിരുന്നു രണ്ട് ചാനലിലും ചര്‍ച്ച.

ന്യൂസ് അവറിലെ ചര്‍ച്ചയില്‍ ശ്രി തോമസ് ഐസകും , ശ്രി. വിഡി സതീശന്‍ എം.ല്‍.എ യും
കൌണ്ടര്‍ പോയിന്റിലെ ചര്‍ച്ചയില്‍ ശ്രി തോമസ് ഐസകും, ശ്രി. സി.പി.ജോണും, ശ്രി.ജോര്‍ജ് മേഴ്‌സ്യര്‍ എം.ല്‍.എ യും


രണ്ട് ചര്‍ച്ചകളും തുടങ്ങിയത് ഏതാണ്ട് ഒരേ സമയത്ത്. ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ച 9.23 ന് അടുത്ത് അവസാനിച്ചപ്പോള്‍ ന്യൂസ് അവറിലെ ചര്‍ച്ച അവസാനിച്ചത് 9.30ന്. ഒരേ സമയത്ത് നടന്ന ഈ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ശ്രി തോമസ് ഐസകിന് എങ്ങനെ കഴിഞ്ഞു.???


ശരിക്കും ഏത് ചാനലാണ് ‘ലൈവ് ‘ ന്യൂസ് റിക്കോര്‍ഡ് ചെയ്‌തത് ? ആരായിരിക്കും ഉഡായിപ്പ് കാണിച്ചത് ? അതോ ടെക്‍നോളജികള്‍ പുരോഗിമിച്ചത് അറിയാത്ത എന്റെ ആണോ കുറ്റം ???


ആരെങ്കിലും ഒരു ഉത്തരം തരുമോ ???


(ടിവി സ്ക്രീനില്‍ നിന്ന് ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങള്‍ എടുത്തതിന്റെ ഒരു പോരായ്മ ചിത്രങ്ങള്‍ക്ക് ഉണ്ട്. )

8 comments:

free press said...

ഗുഡ് വര്‍ക്ക്
ഞങ്ങളും സംഭവം കണ്ടിരുന്നു. വായുംപൊളിച്ച് ഇരിക്കുകയും ചെയ്തു. പിന്നെ ശ്രദ്ധിക്കേണ്ട ഒരുകാര്യം മനോരമ ചാനലില്‍ LIVE എന്ന് എഴുതിയിരുന്നില്ല,
അതേസമയം ഏഷ്യാനെറ്റില്‍ LIVE എന്നെഴുതിയിരുന്നു.
സംഭവം തെറ്റിദ്ധരിപ്പിക്കല്‍ തന്നെ സംശയമില്ല.
After all its a good work :)

Jithinraj K Rajan said...

nice observations dear bro.
Live' programs telecommuted by Channels means "was live before" 2/3 hours ". :D

KRISHNAKUMAR R said...

One doubt for me-shibu may please clear it-Asianet News Hour starts at 9pm itself-ok. But in Manorama News, Counterpoint programme starts only at 9.30pm. I didn't see the discussion. But my doubt is this: Whether the Mistake is in your observation of timings of the programmes or it was an 'udayippu' as you said?

Senu Eapen Thomas, Poovathoor said...

ഷിബു, മനോരമയിലേത്‌ ലൈവ്‌ പ്രോഗ്രാം അല്ലായിരുന്നുവെന്നതാണു സത്യം. പിന്നെ ഇത്തരം ഉടായിപ്പുകള്‍ ധാരാളം നടക്കുന്നുണ്ടായിരിക്കാം. കാണാന്‍ ഇരിക്കുന്ന നമ്മള്‍ വിഡ്ഡികള്‍. പത്രക്കാര്‍ക്ക്‌ ആഘോഷിക്കാന്‍ എന്നും വാര്‍ത്തകള്‍ ഉണ്ടാകുമല്ലോ?? അത്‌ അവരുടെ നിലനില്‍പ്പ്‌...

ഇതിന്റെ കോപ്പി അവര്‍ക്കും [ഏഷ്യാനെറ്റിനും, മനോരമയ്ക്കും] അയയ്ച്ചു കൊടുത്തെ. സത്യം എന്താണെന്ന് അവര്‍ പറയട്ടെ.

"നേരോടെ, നിര്‍ഭയം, നിരന്തരം മുന്‍പോട്ട്‌ പോവുക..."

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

ക്രിഷ്‌ണകുമാര്‍,
കൌണ്ടര്‍പോയിന്റ് ഇപ്പോള്‍ 9 മണിക്കാണ്..

സെനു...
ശനിയാഴ്ചത്തെ കൌണ്ടര്‍പോയിന്റ് ലൈവ് ആയിരുന്നോ എന്ന് എനിക്കും ഉറപ്പില്ല. പക്ഷേ കൌണ്ടര്‍പോയിന്റ് ‘ലൈവ്’ പ്രോഗ്രാം തന്നെയാണന്നാണ് എന്റെ വിശ്വാസം. നേരത്തെ പ്രൈടമ്മിന്റെ അവസാനം പറയുന്ന വാചകം ഉണ്ടായിരുന്നു. ഇനി ഷാനി കൌണ്ടര്‍പോയിന്റുമായി , ഈ വാചകം പറയുന്നടനെ ക്യാമറ ഷാനിയുടെ നേര്‍ക്ക് ഫോക്കസ് ചെയ്യുകയായിരുന്നു.

Anonymous said...

ലൈവ് അല്ലെങ്കില്‍ എന്താണ് പ്രശ്നം ? എന്താണ് ഇതില്‍ ചതി ?. ഇതൊരു ചര്‍ച്ച അല്ലെ .
ലൈവ് അല്ലെങ്കില്‍, കാഴ്ചക്കാര്‍ എങ്ങനെ വിഡ്ഢികള്‍ ആകുന്നു എന്നാണ് ഉദ്ദേശിക്കുന്നത് ?

.. said...

എന്തായാലും നല്ല കണ്ടെത്തല്‍......സത്യം എന്തുമാകട്ടെ,,,,,,,,,,,,,,,,,,,,,,,,

Anonymous said...

അന്ന് തോമസ് ഐസക് ലൈവായി പങ്കെടുത്തത് ഏഷ്യാനെറ്റ് ന്യൂസില്‍ തന്നെയാണ്. തിരുവനന്തപുരം സ്റ്റുഡിയോയില്‍ വച്ച്. ഞാന്‍ ഏഷ്യാനെറ്റിലെ ജോലിക്കാരനാണ്. മന്ത്രി അവിടെ വന്നപ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു. പിന്നെ ഇതൊരു വലിയ പ്രശ്നമൊന്നുമല്ല. രണ്ട് ചര്‍ച്ചകളിലും മന്ത്രിയുടെ സാന്നിധ്യം അനിവാര്യമായതുകൊണ്ട് ഒരാള്‍ റെക്കോര്‍ഡ് ചെയ്തു. ഒരാള്‍ ലൈവാക്കി. അത്രമാത്രം.