Thursday, March 12, 2009

ചെന്നിത്തലയുടെ മന്ത് :

സി.പി.എം. മ്മിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റ് വെട്ടിനിരത്തലാണന്ന് ചെന്നിത്തലയുടെ പരാതി. സിറ്റിംങ്ങ് എം.പി മാര്‍ക്ക് സീറ്റ് നല്‍കാതിരുന്നത് അവര്‍ എം.പി എന്ന നിലയില്‍ പരാജയമായിരുന്നു എന്ന് സി.പി.എം. തന്നെ സമ്മതിക്കുന്നതുകൊണ്ടാണ് സിറ്റിംങ്ങ് എം.പി മാര്‍ക്ക് സീറ്റ് നല്‍കാതിരുന്നത് എന്നു കൂടി ചെന്നിത്തല പറഞ്ഞു.

സി.പി.എം.മ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ചെന്നിത്തലയ്ക്ക് പിടിച്ചില്ലന്ന് ചുരുക്കം. ഇടതുപക്ഷത്ത് ഇപ്പോഴും സീറ്റ് വിഭജന ചര്‍ച്ചപൂര്‍ത്തിയായിട്ടില്ലന്ന് ഓര്‍ക്കണം. ഒരു മാസം മുന്‍പേ സീറ്റ് വിഭജന ചര്‍ച്ച കഴിഞ്ഞ് തങ്ങള്‍ മത്സരിക്കുന്ന സീറ്റുകള്‍ ഏതെല്ലാമാണന്ന് ഉറപ്പിച്ച കോണ്‍ഗ്രസിന് ഇതുവരെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പതിനേഴ് മണ്ഡലങ്ങളിലേക്ക് നൂറു പേരുടെ സാധ്യതാ ലിസ്റ്റുമായി ഡല്‍ഹിക്ക് പോയ ചെന്നിത്തല സി.പി.എം. മ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയെ വിശകലനം ചെയ്യുന്നത് എന്ത് അടിസ്ഥാനത്തിലാണ് ? സ്ഥാനാര്‍ത്ഥി ലിസ്റ്റ് വെട്ടിനിരത്തലാണന്ന് ആരോപിക്കുന്നത് എന്തുകൊണ്ടാണ് ? സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ലിസ്റ്റ് പ്രഖ്യാപിച്ചിട്ട് പോരെ മറ്റൊരു പാര്‍ട്ടിയുടെ ലിസ്റ്റിനെ വിശകലനം ചെയ്യാന്‍ ????????

സി.പി.എം. മ്മിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ പുതുമുഖങ്ങളും യുവജന-വിദ്യാര്‍ത്ഥി സംഘടനയില്‍ ഉള്ളവരും സ്ഥാനം പിടിച്ചത്ചെന്നിത്തലയ്ക്ക് ഇഷ്ടപെട്ടിടുണ്ടാവില്ല. തങ്ങള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന് യൂത്തന്മാരും കെ.എസ്.യു. ക്കാരുംവാശിപിടിച്ചാല്‍ ചെന്നിത്തല എന്ത് ചെയ്യും.??? ജനസ്നേഹികളായ അമ്പതുവയസുകഴിഞ്ഞ യുവാക്കന്മാര്‍ക്ക് പോലും സീറ്റ് കൊടുക്കാന്‍ പെടാപാടുപെടുന്ന ചെന്നിത്തല ഇനി എന്ത് ചെയ്യും???

സിറ്റിംങ്ങ് എം.പി മാരുടെ കഴിവ് ജനങ്ങള്‍ക്ക് മനസിലായതുകൊണ്ടാണല്ലോ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സിറ്റിംങ്ങ് എം.പിമാരെയെല്ലാം ജനങ്ങള്‍ വീട്ടില്‍ ഇരുത്തിയത്. ആരോ കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം കൊടുത്തതുകൊണ്ട്ചെന്നിത്തലയ്ക്ക് മാത്രം വീട്ടിലിരിക്കാതെ പാര്‍ട്ടിയെ വളര്‍ത്താന്‍ പറ്റി. പക്ഷേ പാര്‍ട്ടിയുടെ വളര്‍ച്ച കിഴുക്കാം‌പാട് ആയിരുന്നു എന്ന്മാത്രം. കെ.പി.സി.സിയുടെ ഏറ്റവും വേസ്റ്റ് പ്രസിഡണ്ട് ആരായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടി ചരിത്ര പുസ്തകങ്ങള്‍മറിക്കേണ്ട കാര്യമില്ലന്ന് കോണ്‍ഗ്രസുകാര്‍ പോലും സമ്മതിക്കും. എം.പി എന്ന നിലയില്‍ ജനങ്ങളെ അങ്ങ് സേവിച്ച് കൊന്നതുകൊണ്ടാണ് മാവേലിക്കരക്കാര്‍ ചെന്നിത്തലയെ തോല്‍പ്പിച്ചത്.

നാലും അഞ്ചും പ്രാവിശ്യം എം.പിമാര്‍ ആയിരുന്നവര്‍ക്ക് സീറ്റ് നല്‍കാതെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ ചെന്നിത്തലയ്ക്കോ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ കഴിയുമോ? തങ്ങള്‍ ജനിച്ചതുതന്നെ എം.പി ആകാന്‍ വേണ്ടിയാണന്നുള്ള മനോഭാവത്തില്‍ സീറ്റിനുവേണ്ടി ഇറങ്ങിത്തിരിച്ചവരെ നിലയ്ക്ക് നിര്‍ത്താന്‍ ചെന്നിത്തലയ്ക്ക് കഴിയുമോ? സ്ഥാനാര്‍ത്ഥികളുടെപേരില്‍ തെരിവില്‍ തല്ലി കോലം കത്തിക്കുന്നത് ഏത് പാര്‍ട്ടിയിലാണ്. തങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയ സേവനങ്ങള്‍ക്ക്ജനങ്ങള്‍ ബാലറ്റിലൂടെ പ്രതിഫലം നല്‍കുമെന്ന് പേടിച്ച് മണ്ഡലം മാറുന്നത് ഏത് പാര്‍ട്ടിയിലാണ് ? മറ്റ് എല്ലാ പാര്‍ട്ടികളുംസ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച കേരളത്തില്‍ തന്നെ നടത്തുമ്പോള്‍ ചെന്നിത്തലയും സംഘവും സ്ഥാനാര്‍ത്ഥികളെ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ പോകുന്നത് എന്തിനുവേണ്ടിയാണ് ?

തന്റെ രണ്ടു കാലിലേയും മന്ത് മൂടിവച്ചിട്ട് മുണ്ട് മടക്കികുത്തി തലയുയര്‍ത്തി പോകുന്ന ഒറ്റക്കാലന്‍ മന്തനെ പരിഹസിക്കുന്നതുപോലെ അല്ലേ ചെന്നിത്തലയുടെ പ്രസ്താവനകള്‍ ? കോണ്‍ഗ്രസിന്റെ പട്ടിക വരുമ്പോള്‍ എന്തെല്ലാമാണ് നടക്കാന്‍ പോകുന്നത് ? കാണന്‍ പോകുന്ന പൂരം നമുക്ക് കണ്ട് തന്നെ അസ്വദിക്കാം.............

3 comments:

കുഞ്ഞമ്മദ് said...

ഏതായാലും ചെന്നിത്തലക്ക് ഇത്തവണ സിറ്റിങ്ങ് എം.പി മാരെ വെട്ടിനിരത്തേണ്ടല്ലോ..!മരുന്നില് കൂട്ടാന് പോലും ഒരു ലൊകസഭാംഗം ചെന്നിത്തലപ്പാറ്ട്ടീക്കില്ലാതെപോയത്....!!??

വാഴക്കോടന്‍ ‍// vazhakodan said...

ചെന്നിത്തലയെ സഹിക്കാന്‍ കോണ്‍ഗ്രെസ്സുകര്‍ക്ക് തന്നെ വയ്യ. വര്‍ത്താനം കേട്ടാല്‍ മുഖത്തീന്നു കയ്യെടുക്കാനും തോന്നില്ല. ചെന്നിത്തല ചരിതം പറയാതിരിക്കുന്നതാ നല്ലത്. നല്ല പോസ്റ്റ്!

ullas said...

ചെന്നിത്തല അങ്ങനെയാ .എന്നും ഒരു നാല് പ്രസ്താവന ഇറക്കിയില്ലെങ്കില്‍ ജനം മറന്നു പോയെങ്കിലോ. നമ്മള്‍ Toxic waste എന്നൊക്കെ പറയാറില്ലേ .അതു പോലൊരു ജന്മം .