ഏകജാലക സംവിധാനം ന്യൂനപക്ഷ വിരുദ്ധമാണന്നായിരുന്നു ന്യൂനപക്ഷ മാനേജ്മെന്റുകളുടെ വാദം.അത് ശരിയല്ലന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.ഏകജാലകം തങ്ങളുടെ ന്യൂനപക്ഷാവകാശംകവര്‍ന്നെടുക്കുന്നു എന്നായിരുന്നു മറ്റൊരു ആരോപണം.മെറിറ്റ് സീറ്റില്‍ മാത്രമാണ് ഏകജാലകംനടപ്പിലാക്കുന്നത് .കമ്മ്യൂണിറ്റി കോട്ട്വായിലോ മാനേജ്മെന്റ് കോട്ട്വായിലോ ഏകജാലകം നടപ്പിലാക്കുന്നില്ല.പിന്നെങ്ങനെയാണ് ഏകജാലക സംവിധാനം ന്യൂനപക്ഷാവകാശം കവര്‍ന്നെടുക്കുന്നത്.?ഇതിന്വ്യക്തമായ ഒരു മറുപിടി മാനേജ്മെന്റുകള്‍ നല്‍കുന്നില്ല.മറ്റെന്തക്കയോ കാര്യങ്ങളാണ് മാനേജ്മെന്റുകള്‍ഈ നിയമത്തെ എതിര്‍ക്കാന്‍ കാരണം.
ഒന്നാമതായി ഇടതുപക്ഷ ഗവണ്മെന്റ് വിദ്യാഭ്യാസ മേഖലയില്‍ അടുത്തകാലത്ത് നടത്തിയ എല്ലാപരിഷ്‌ക്കരണങ്കിലും തികഞ്ഞ സംശയത്തോടെ ആണ് അവര്‍ നോക്കി കണ്ടത്.അദ്ധ്യാപക നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടും എന്ന പ്രസ്താവനയും,പാഠ്യപദ്ധതി പരിഷ്‌ക്കരണവും എല്ലാം സംശയത്തോടെ ആണ് മാനേജ്‌മെന്റ് നോക്കി കണ്ടത്.സ്‌കൂള്‍ നടത്തിപ്പ് (മേല്‍നോട്ടം / ഇവാല്യുവേഷന്‍)പഞ്ചായത്തുകളെഏല്‍പ്പിക്കുന്നു എന്നത് വളരെയേറെ സംശയം ഉളവാക്കി.വാര്‍ഡ് മെംബര്‍ക്ക് എന്തുംസ്കൂളില്‍ കാണിക്കാം എന്ന നിലയിലായിരുന്നു പ്രചാരണം.ചിലയിടങ്ങളില്‍ വാര്‍ഡ് മെംബര്‍മാര്‍പലതും കാട്ടികൂട്ടുകയും ചെയ്തു.ഇതെല്ലാം തങ്ങളുടെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമായിമാനേജ്‌മെന്റ് കണ്ടു.മാനേജ്‌മെന്റുകളുടെ ഭയം ഒരു പരിധിവരെ ശരിയും ആയിരുന്നു.
ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്ക് എതിരെ ഇടതുപക്ഷത്തെ ചില നേതാക്കള്‍ കനത്ത വിമര്‍ശനങ്ങള്‍ഉയര്‍ത്തി.അതിനെല്ലാം അവര്‍ കടത്ത രീതിയില്‍ മറുപിടിയും നല്‍കി.ബിഷപ്പുമാര്‍വരെ ഇടതുപക്ഷത്തിനെതിരെ രംഗത്ത് വന്നു.ചില രൂപതകള്‍ വിദ്യാഭ്യാസ സംരക്ഷണറാലി വരെ നടത്തി.വേണമെങ്കില്‍ ഒരു രണ്ടാം വിമോചനസമരത്തിന് തയ്യാറാണന്ന് ചില ബിഷപ്പുമാര്‍ പ്രഖ്യാപിച്ചത്ഇടതുപക്ഷവും ക്രിസ്ത്യന്‍സഭയും തമ്മിലുള്ള ബന്ധത്തിന് കൂട്ടിചേര്‍ക്കാനാവാത്ത വിള്ളലുണ്ടാക്കി.ക്രിസ്ത്യകുട്ടികളെ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്കൂളില്‍ തന്നെ പഠിപ്പിക്കണമെന്ന നിര്‍ദ്ദേശം വര്‍ഗ്ഗിയതഉണര്‍ത്തുന്നതാണന്ന് ഇടതുപക്ഷം ആരോപിച്ചു.
ഇങ്ങനെ ആരോപണപ്രത്യാരോപണങ്ങളും തെരുവില്‍ ശക്തിപ്രകടനങ്ങളും രണ്ടുകൂട്ടരും നടത്തിവരുമ്പോഴാണ് +1പ്രവേശനത്തിന് ഏകജാലകം എന്ന നിര്‍ദ്ദേശം ഗവണ്‍മെന്റ് നടപ്പിലാക്കുന്നത്.കാളപെറ്റു എന്ന് അറിഞ്ഞ ഉടനെ കയറെടുക്കുന്നതുപോലെ ഒരുകൂട്ടര്‍ കയറുമായി ഗവണ്‍മെന്റിനെപിടിച്ചുകെട്ടാന്‍ ഇറങ്ങിത്തിരിച്ചു.+1 സീറ്റുകളിലെ മെറിറ്റ് സീറ്റുകളിലേക്ക് മാത്രമാണ് ഏകജാലകസംവിധാനം എന്നതൊന്നും കയറുമായി ഇറങ്ങിയവരെ പിന്തിരിപ്പിക്കുന്നതല്ലായിരുന്നു.
+1 പ്രവേശനം വേണ്ട കുട്ടികള്‍ ‘ഏകജാലക‘പ്രവേശന ഫോം പൂരിപ്പിച്ച് ഒരു സെന്റ്‌റില്‍നല്‍കിയാന്‍ മതി.ഫോമില്‍ ഏതെല്ലാം സ്കൂളിലേക്കാണ് അപേക്ഷിക്കുന്നതന്ന് കാണിച്ചാല്‍ മതി.ഓരോ സ്കൂളിനും പ്രത്യേക പ്രത്യേക ഫോം നല്‍കേണ്ടതില്ല.അതായത് ഫോം വില്‍പ്പന വഴിയുള്ളപണവരവ് മാനേജ്‌മെന്റിന് നഷ്ടപെട്ടു.(ഫോം എങ്ങനെയൊക്കെ പൂരിപ്പിക്കണമെന്ന് മാര്‍ഗ്ഗ നിര്‍ദ്ദേശംനല്‍കാന്‍ ആളുകള്‍ സ്കൂളില്‍ ഉണ്ടാവും.ഫോം പൂരിപ്പിക്കലില്‍ അല്പം സങ്കീര്‍ണ്ണതയുണ്ട് എന്ന് മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തതാണ്.ഇതു മാത്രമല്ല അലോട്ട്മെന്റ് നടക്കുന്നത് കമ്പ്യൂട്ടര്‍ വഴി ആയതുകൊണ്ട്സാധാരണക്കാരന് അതെല്ലാം മനസിലാക്കി എടുക്കുവാന്‍ അല്പം ബുദ്ധിമുട്ടാണ് ).
+1 പ്രവേശനത്തിലെ ഫോം വിതരണത്തിലൂടെയുള്ള ആദ്യ ധനാഗമമാര്‍ഗ്ഗം മാനേജ്‌മെന്റുകള്‍ക്ക് നഷ്ടപെട്ടു.കഴിഞ്ഞകാലങ്ങളില്‍ ഫോം തിരിച്ച് കൊടുക്കുമ്പോള്‍ തന്നെ നല്ല മാര്‍ക്കുള്ള കുട്ടികള്‍ക്ക്മാനേജ്‌മെന്റ് അഡ്‌മിഷന്‍ നല്‍കും.അവരുടെ കൈയ്യില്‍ നിന്ന് SSLC കാര്‍ഡും വാങ്ങി വയ്ക്കും.തങ്ങളുടെ സ്കൂളിന് ഉയര്‍ന്ന റിസല്‍ട്ട് വരുത്താനുള്ള ആദ്യപടി.അഡ്മിഷന്‍ ലിസ്റ്റ് ഇടുന്നതിനു മുമ്പുതന്നെ നല്ലമാര്‍ക്കുള്ള കുട്ടികള്‍ പ്രവേശനം നേടിയിരിക്കും.ഏകജാലക സംവിധാനം മൂലം ഈ പരിപാടിയും നഷ്ടപെട്ടു.കുട്ടികള്‍ക്ക് അലോട്ട്‌മെന്റ് നടത്തൂന്നത് ഗവണ്മെന്റാണ്(സോഫ്റ്റ്‌വെയറിന്റെസഹായത്തോടെ).മെറിറ്റ് മാത്രമാണ് പ്രവേശനത്തിനുള്ള ജാലകം.
കഴിഞ്ഞ വര്‍ഷംവരേയും മെറിറ്റ്സീറ്റുകളുടെ പരമാധികാരം മാനേജ്‌മെന്റുകള്‍ക്കായിരുന്നു.ആരെവേണമെങ്കിലും ലിസ്റ്റില്‍ കയറ്റി ഇരുത്താമായിരുന്നു.ഇതുമാത്രമല്ല മാനേജ്‌മെന്റിന്റെ മെറിറ്റ് ലിസ്റ്റില്‍കയറിക്കൂടിയാലും സംഭാവന നല്‍കിയാല്‍ മാത്രമേ അഡ്മിഷന്‍ കിട്ടുകയുള്ളായിരുന്നു.പണംകൊടുക്കാന്‍ ഇല്ലാത്തവന്‍ പടിക്ക് പുറത്തുതന്നെ ആയിരുന്നു.(പള്ളിവേറെ പള്ളിക്കൂടം വേറെ എന്ന്ആരെയെങ്കിലും പഠിപ്പിക്കണോ ?അഞ്ചാറുവര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്കൂളില്‍ഒരു കുട്ടിക്ക് +1 സയന്‍സ് ഗ്രൂപ്പിന് ചോദിച്ച സംഭാവന 3000രൂപ.ഈ കുട്ടിക്കായിരുന്നു ആ ക്രിസ്ത്യന്‍സഭയിലെ സണ്‍ഡേസ്കൂളിലെ പത്താം ക്ലാസിലെ രണ്ടാം റാങ്ക്.പള്ളിവേറെ പള്ളിക്കൂടം വേറെ!!!)ഇത്തരം സംഭാവന വരവും ഈ വര്‍ഷം മുതല്‍ നഷ്ടപെടുകയാണ്....
ഇത്രയും നാളുകളായി കിട്ടികൊണ്ടിരുന്ന പണം ഒരു സുപ്രഭാതത്തില്‍ നഷ്ടപെടുമ്പോള്‍ വിഷമം ആര്‍ക്കുംഉണ്ടാവും.പണം വരവ് തിരികെ കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കും.ഇല്ലാത്ത അവകാശങ്ങള്‍ പറഞ്ഞ്ബഹളം ഉണ്ടാക്കും.ഇതു തന്നെയാണ് +1ഏകജാലകത്തെ എതിര്‍ക്കുന്നവരുടെ മാനസികാവസ്ഥ.അല്ലാതെ കുട്ടികളോടുള്ള സ്‌നേഹമല്ല ഈ എതിര്‍പ്പിന് പിന്നില്‍.ന്യൂനപക്ഷങ്ങളുടെ അനാവിശ്യമായപിടിവാശിക്ക് നിന്നുകൊടുത്തുകൊണ്ടിരുന്നവരാണ് ഒരു പരിധിവരെ ഈ എതിര്‍പ്പിന് ഉത്തരവാദികള്‍.തങ്ങള്‍ എന്തുപറഞ്ഞാലും അത് ഗവണ്മെന്റ് കേട്ടുകൊള്ളണം എന്ന നിലപാട് ആരുടെ ഭാഗത്ത് നിന്ന്ഉണ്ടായാലും അതിന് വഴങ്ങി കൊടുക്കരുത്.
സാത്വികനായ ആന്റ്ണി പോലും സഹികെട്ടിട്ട് ന്യൂനപക്ഷങ്ങളുടെ നിലപാടിനെ എതിര്‍ത്തില്ലേ ?ന്യൂനപക്ഷങ്ങള്‍ അര്‍ഹിക്കാത്തതിനും വാശിപിടിക്കുന്നതായി അദ്ദേഹത്തിന് തോന്നി തുടങ്ങിയപ്പോള്‍അത് വിളിച്ചു പറഞ്ഞതുകൊണ്ട് അധികാരം നഷ്ടപെട്ടു.ആന്റ്‌ണിയെ ന്യൂനപ്ക്ഷ വിരുദ്ധനായിചിത്രീകരിക്കാന്‍ പോലും ഇവിടെ ആളുകള്‍ ഉണ്ടായി.അനാവിശ്യമായ അവകാശങ്ങള്‍ക്കു വേണ്ടിയുള്ളപിടിവാശി മാനേജ്‌ന്റുകള്‍ ഉപേക്ഷിക്കുകയാണ് വേണ്ടത്.+1ഏകജാലക സംവിധാനത്തില്‍എന്തങ്കിലും പോരായ്മകള്‍ ഉണ്ടങ്കില്‍ അത് ചൂണ്ടികാണിച്ചാല്‍ പരിഹരിക്കാവുന്നതേയുള്ളു.
ഇതും കൂടി വായിച്ചോളൂ ...........Kunhammad ന്റെ പോസ്റ്റ് :
http://newsatnet-kunhammad.blogspot.com/2008/05/blog-post_29.html
No comments:
Post a Comment