മംഗളം വാരികയിൽ കെ.എം. റോയ് എഴുതിയ *ഇരുളും വെളിച്ചവും* എന്ന പംക്തി മുടങ്ങാതെ വായിക്കുമായിരുന്നു.പിന്നീട് മംഗളം വാരികയുടെ വായന നിന്നു പോയി.പിന്നീടാണ് കെ.എം. റോയ് മംഗളം പത്രത്തിൽ തിങ്കളാഴ്ചകളിൽ എഴുതുന്ന തുറന്ന മനസോടെ എന്ന കോളം വായിക്കാൻ തുടങ്ങിയത്. ഫെബ്രുവരി 18 തിങ്കളാഴ്ച തുറന്ന മനസോടെ കോളത്തിൽ കെ.എം. റോയ് എഴുതിയത് *സൂര്യനെല്ലിയിലെ കുട്ടിയും ബസന്ത് എന്ന ജഡ്‌ജിയും* എന്ന തലക്കെട്ടിൽ ബസന്തിനെ ഇന്ത്യാവിഷൻ റിപ്പോർട്ടർ ഒളിക്യാമറയിൽ കുടുക്കിയതിനെക്കുറിച്ചായിരുന്നു. കുറച്ച് ദിവസം കഴിഞ്ഞ് മാധ്യമം പത്രത്തിന്റെ ഓൺലൈൻ എഡീഷനിൽ കെ.എം. റോയ് തുറന്നിട്ട ജാലകം എന്ന പേരിൽ എഴുതുന്ന കോളം കണ്ടു. അതിൽ *മാന്യത വഴിമാറുന്ന മാധ്യമ പ്രവര്‍ത്തനം* എന്ന തലക്കെട്ടിലെ വിശകലനം വായിച്ചപ്പോൾ അത് നേരത്തെ എവിടയോ വായിച്ചതായി തോന്നി. നോക്കി നോക്കി ചെന്നപ്പോൾ കെ.എം.റോയ് തന്നെ മംഗളം പത്രത്തിൽ എഴുതിയ *സൂര്യനെല്ലിയിലെ കുട്ടിയും ബസന്ത് എന്ന ജഡ്‌ജിയും* എന്ന വിശകലനത്തിലെ കുറേ ഭാഗങ്ങൾ ആണ് മാധ്യമത്തിലെ *മാന്യത വഴിമാറുന്ന മാധ്യമ പ്രവര്‍ത്തനം*ത്തിൽ ഉള്ളത്. രണ്ട് മൂന്ന് വാചകങ്ങൾ അധികത്തിലും ചില വാചകങ്ങളുടെ ഘടനയ്ക്കും വെത്യാസം ഉണ്ടന്നും മാത്രം!!
ലിങ്കുകൾ താഴെ
മാധ്യമം
മാന്യത വഴിമാറുന്ന മാധ്യമ പ്രവര്‍ത്തനം
മംഗളം
സൂര്യനെല്ലിയിലെ കുട്ടിയും ബസന്ത് എന്ന ജഡ്‌ജിയും - Page 2
കെ.എം.റോയ് മാധ്യമത്തിൽ എഴുതിയ വേറെ ഒരു വിശ്കലനം കൂടി വായിച്ചു
*മുല്ലപ്പെരിയാര്‍ കഴിഞ്ഞപ്പോള്‍ കൊച്ചിമെട്രോ*
മംഗളത്തിൽ തപ്പിയപ്പോൾ മുകളിലെ വിശ്കലനത്തിന്റെ 'സോഴ്സ്'കിട്ടി. മംഗളത്തിൽ രണ്ടു ദിവസമായി എഴുതിയതിൽ നിന്ന് എടുത്ത് മാധ്യമത്തിൽ കോപ്പി പേസ്റ്റ് എഡിറ്റ് ചെയ്തതാണ്.
ഇതാണ് സോഴ്സ്
മെട്രോ റെയില്‍ ഇല്ലെങ്കില്‍ കേരളം കടലില്‍ മുങ്ങിപ്പോകുമോ
കഥ അറിയാതെ ആട്ടം കാണുന്ന കേരളീയര്‍
മാധ്യമത്തിലെ തുറന്നിട്ട ജാലകത്തിലെ 'മാന്യത വഴിമാറുന്ന മാധ്യമ പ്രവര്‍ത്തനം' എന്ന വിശകലനം തുടങ്ങുന്നത് ഇങ്ങനെയാണ്
'സാങ്കേതിക വിപ്ളവത്തെത്തുടര്‍ന്ന് വന്‍ മുതല്‍മുടക്ക് ആവശ്യമായിട്ടുള്ള മാധ്യമ പ്രവര്‍ത്തന രംഗത്ത് സാമ്പത്തിക ലാഭത്തിനുവേണ്ടിയുള്ള കഴുത്തറുപ്പന്‍ മത്സരം നടക്കുമ്പോള്‍ ധാര്‍മികതയും മനുഷ്യ മാന്യതയും ചിലപ്പോള്‍ വിസ്മരിക്കേണ്ടിവരുമെന്ന കച്ചവട മന$സ്ഥിതിയെ ന്യായീകരിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?' ഈ ചോദ്യത്തിലെ ഒരു വാക്ക് തന്നെ എടുത്ത് ചോദിക്കട്ടെ , രണ്ട് പത്രങ്ങളിൽ 'പംക്തി' എഴുതുമ്പോൾ ഒന്നു തന്നെ രണ്ടിടത്തും എഴുതുന്നത് ധാർമികത ആണോ??
(ഞാൻ ഒന്നു തന്നെ രണ്ടു പത്രങ്ങളിലും എഴുതൂ എന്ന് പത്രമാനേജ്മെന്റിനോട് കോളമിസ്റ്റ് പറഞ്ഞിട്ടൂണ്ടങ്കില്‍ അദ്ദേഹം ധാർമികത വിട്ടില്ലന്ന് പറയാം, പക്ഷേ ഒരു വായനക്കാരൻ എന്ന നിലയിൽ എന്റെ ചോദ്യം ചോദ്യമായി തന്നെ അവശേഷിക്കട്ടെ)
*രണ്ട്*
ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനില്‍ ഫെബ്രുവരി 25 ആം തീയതി ദില്ലിയില്‍ ലൈംഗികാക്രമണം ചെറുത്ത യുവതിയെ വെടിവച്ചു കൊന്നു എന്ന ഒരു വാർത്ത ഉണ്ടായിരുന്നു.
ദില്ലി: രാജ്യ തലസ്ഥാനത്ത് ലൈംഗികാക്രമണം എതിര്‍ത്ത യുവതിയെ വെടിവെച്ചു കൊന്നു. എന്നു പറഞ്ഞാണ് വാർത്ത തുടങ്ങുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഭര്‍ത്താവിനൊപ്പം മടങ്ങാന്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു 25 കാരിയായ യുവതി.പെട്ടെന്ന് ബൈക്കിലെത്തിയ സംഘം യുവതിക്കു നേരെ അശ്ലീലം പറയുകയും കടന്നു പിടിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം സംഘത്തിലൊരാള്‍ യുവതിക്കു നേരെ വെടിവച്ചു. എന്നും ഈ റിപ്പോർട്ടീൽ കാണുന്നുണ്ട്.
പക്ഷേ ഈ വാർത്തയിൽ പറഞ്ഞിരിക്കുന്നതുപോലെയായിരുന്നോ സംഭവം? ഡൽഹിയിൽ നിന്ന് ഇറങ്ങുന്ന പത്രങ്ങൾ നോക്കിയപ്പോൾ യുവതി വെടിയേറ്റ് മരിച്ചിട്ടുണ്ട്. പക്ഷേ ലൈംഗികാക്രമണം/ബലാത്സംഗം ചെറുക്കുമ്പോഴൊന്നും അല്ലായിരുന്നു വെടിവെയ്പ്.
ആ വെടിവെപ്പും മരണവും ഇങ്ങനെയായിരുന്നു
കൊല്ലപ്പെട്ട പൂജയുടെ കൂട്ടൂകാരിയായ കിരണിന്റെ 'ലിവിംങ് പാർടണർ' ആയിരുന്നു കൊലപാതകിയായ മുൻഷി രാം യാദവ്. ഇയാൾ കിരണിനെ വിവാഹം കഴിച്ച് സ്വന്തം നാടായ ബീഹാറിലേക്ക് പോകാൻ ആഗ്രഹിച്ചിരുന്നു എങ്കിലും പൂജ അതിനെ എതിർത്തിരുന്നുവെത്രെ. കുറെ നാളായി യാദവും പൂജയും ഇതിന്റെ പേരിൽ വഴക്ക് ഉണ്ടായിരുന്നുവെന്നും ഒരു ദിവസം വഴക്ക് ഉണ്ടായപ്പോൾ പൂജ ഇയാളെ അടിക്കുകയും കല്ലെറിയുകയും ചെയ്തുവത്രെ. അന്നുമുതൽ ഇയാൾ പൂജയെ കൊലപ്പെടുത്താൻ ചിന്തിക്കുകയും നാട്ടിൽ നിന്ന് തോക്കു കൊണ്ടൂവരികയും ചെയ്തു. കൊലപാതക ദിവസം കൊല്ലപ്പെട്ട പൂജയും ഭർത്താവും(ഇവരും 'ലിവിംങ് പാർടണർ' ആയി കഴിയുകയായിരുന്നു എന്നും പറയുന്നു) ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ മുൻഷി രാം യാദവ് ബൈക്കിൽ എത്തി വെടിവയ്ക്കുകയായിരുന്നു
ചില വാർത്തകളിൽ കാണുന്നത് ഈ രണ്ട് സ്ത്രികളും (കൊല്ലപ്പെട്ട പൂജയും കൂട്ടൂകാരി കിരണും) ലൈംഗീക തൊഴിലാളികൾ ആയിരുന്നു എന്നാണ്.
{ഡൽഹിയിൽ ഒരു സ്ത്രിയെ വെടിവെച്ച് കൊന്നു എന്നുള്ള വാർത്ത തെറ്റാണന്നല്ല , ബലാത്സംഗം/ലൈംഗീക ആക്രമണം ചെറൂത്ത സ്ത്രിയെ വെടിവെച്ചു കൊന്നു എന്നുള്ള വാർത്ത തെറ്റാണന്ന് പറഞ്ഞന്നേ ഉള്ളൂ.} അല്ലങ്കിൽ തന്നെ ഒരു വാർത്തയെ വായനക്കാരന് ആവശ്യമായ രീതിയിൽ നൽകിയെങ്കിൽ മാത്രമേ മത്സരത്തിൽ പിടിച്ചുനിൽക്കാൻ പറ്റൂ
*മൂന്ന്*
റിപ്പോർട്ടർ ചാനലിന്റെ സിനിമാ നിരൂപണ പരിപാടിയായ റിവേഴ്സ് ക്ലാപ്പിന്റെ ഓൺലൈൻ വായനയിൽ 'റിവേഴ്സ് ക്ലാപ്പില്‍ ഡ്രാക്കുളയുടേയും ബ്ലാക്ക് ബട്ടര്‍ഫ്ലൈയുടേയും വായന' എന്ന തലക്കെട്ടിലെ വിശകലനം വായിച്ച് അവസാന ഭാഗത്തെ കൗബോയി പടത്തിൽ എത്തുമ്പോൾ - ഹോളിവുഡില്‍ കൗബോയ് എന്നു പറഞ്ഞാല്‍ സംഭവം കിടിലനാണ്. ഇവിടെപ്പക്ഷേ, കറവക്കാരന്‍ പയ്യനെന്നു പരിഭാഷപ്പെടുത്താം ആ ഉഗ്രന്‍ വാക്കിനെ. ഒരു കറവക്കാരന്‍ പയ്യന്‍ പോലുമായില്ല, ബാലചന്ദ്രമേനോന്റെയും ആസിഫലിയുടെയും കൗ ബോയ്. പ്രേക്ഷകന്റെ കാശു പോയ്... ഈ പടത്തിൽ ബാലചന്ദ്രമേനോന്‍ അഭിനയിക്കുന്നുണ്ടോ??? അതോ 'ബാലചന്ദ്രകുമാര്‍ എന്ന നവാഗതസംവിധായകന്‍ എഴുത്തും കൂടി നിര്‍വഹിച്ച് നിരത്തിലിറക്കിയിരിക്കുന്ന' , പ്രേക്ഷകരെ പേടിപ്പിച്ച്, പീഡിപ്പിക്കുകയാണ് ബാലചന്ദ്രകുമാറും അദ്ദേഹത്തിന്റെ സിനിമ കൗബോയിയും- എന്ന് പറയുന്നതിലെ ബാലചന്ദ്രകുമാര്‍ ബാലചന്ദ്രമേനോന്‍ ആയിപ്പോയതാണോ??
*നാല്*
മാർച്ച് 1-2013 മലയാള മനോരമയിലെ ഉപതിരഞ്ഞെടൂപ്പ് വാർത്ത , നിയമസഭാ ഉപതിരഞ്ഞെടുപ്പ്: എട്ടു സീറ്റുകളിൽ മൂന്നെണ്ണം കോൺഗ്രസിന് എന്ന തലക്കെട്ടിൽ ഇങ്ങനെയാണ്.
ന്യൂഡൽഹി : ആറു സംസ്ഥാനങ്ങളിലായി എട്ടൂ സീറ്റുകളിലേക്ക് നടന്ന നിയമ സഭാ ഉപതിരഞ്ഞെടൂപ്പിൽ കോൺഗ്രസ് മൂന്നു സീറ്റ് നേടി.ബംഗാളിലും മിസോറാമിലും അസമിലും കോൺഗ്രസ് ഓരോ സീറ്റ് നേടിയപ്പോൾ...... തൃണമൂൽ കോൺഗ്രസും ഇടതുമുന്നണിയും ബംഗാളിൽ ഓരോ സീറ്റ് നേടി.
ഈ വാർത്തയിലെ അവസാന ഖണ്ഡിക ഇങ്ങനെയാണ്.
ബംഗാളിലെ മുൻഷിദാബാദ് ജില്ലയിലെ രജിനഗർ മൺഡലത്തിൽ കോൺഗ്രസ് വിജയത്തിനു ഇരട്ടി മധുരം. തൃണമൂൽ കോൺഗ്രസ് മന്ത്രിയായ ഹുമയൂൺ കമീറിനെയാണു കോൺഗ്രസ് സ്ഥാനാർത്ഥി റബിയുൽ അലാം ചൗധരി തോൽപ്പിച്ചത്. മുൻ കോൺഗ്രസ് എം.എൽ.എ കൂടിയാണ് ഹുമയൂൺ.
ഈ വാർത്തയിലെ ഉൾവാർത്ത
ബംഗാളിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളും കോൺഗ്രസിന്റെ സിറ്റിമ്ങ് സീറ്റുകളാണ്.(തൃണമൂൽ-കോൺഗ്രസ് സഖ്യത്തിൽ ആയിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ്). ഇതിൽ ഒരു സീറ്റ് മാത്രമേ കോൺഗ്രസിനു നിലനിർത്താൻ കഴിഞ്ഞുള്ളൂ. ആ സീറ്റാണ് ഇരട്ടി മധുരം എന്ന് മനോരമ പറയുന്നത്. എന്നാൽ ഒരു ഇരട്ടി കയ്പിന്റെ വാർത്തകൂടി ഉണ്ട്. രാഷ്ട്രപതിയായപ്പോൾ പ്രണാബ് മുഖർജി ഒഴിഞ്ഞ സീറ്റിൽ ലോക്സഭയിലേക്ക് ആ സീറ്റിൽ മത്സരിച്ചത് പ്രണാബിന്റെ മകൻ അഭിജിത് ആയിരുന്നു. നാൽഹത്തി മണ്ഡലത്തിലെ എം.എൽ.എ ആയിരുന്ന അഭിജിത് ആ സ്ഥാനം രാജിവെച്ചാണ് എം.പി ആയത്. പക്ഷേ ഉപതിരഞ്ഞെടുപ്പിൽ നാൽഹത്തി മൺഡലത്തിൽ വിജയിച്ചത് ഫോർവേഡ് ബ്ലോക്കാണ്. രാഷ്ട്രപതിയുടെ മകന്റെ സിറ്റിംങ് സീറ്റാണ് ഇടതുപക്ഷത്തിലെ ഫോർവേഡ് ബ്ലോക്ക് കോൺഗ്രസിന്റെ കൈയ്യിൽ നിന്ന് പിടിച്ചെടുത്തത്. ഏതായാലും മധുരവാർത്ത നൽകിയപ്പോൾ കയ്പ് വാർത്തകൂടി നൽകാമായിരുന്നു.
*അഞ്ച്*
ന്യൂഡൽഹി : ആറു സംസ്ഥാനങ്ങളിലായി എട്ടൂ സീറ്റുകളിലേക്ക് നടന്ന നിയമ സഭാ ഉപതിരഞ്ഞെടൂപ്പിൽ കോൺഗ്രസ് മൂന്നു സീറ്റ് നേടി.ബംഗാളിലും മിസോറാമിലും അസമിലും കോൺഗ്രസ് ഓരോ സീറ്റ് നേടിയപ്പോൾ...... തൃണമൂൽ കോൺഗ്രസും ഇടതുമുന്നണിയും ബംഗാളിൽ ഓരോ സീറ്റ് നേടി.
ഈ വാർത്തയിലെ അവസാന ഖണ്ഡിക ഇങ്ങനെയാണ്.
ബംഗാളിലെ മുൻഷിദാബാദ് ജില്ലയിലെ രജിനഗർ മൺഡലത്തിൽ കോൺഗ്രസ് വിജയത്തിനു ഇരട്ടി മധുരം. തൃണമൂൽ കോൺഗ്രസ് മന്ത്രിയായ ഹുമയൂൺ കമീറിനെയാണു കോൺഗ്രസ് സ്ഥാനാർത്ഥി റബിയുൽ അലാം ചൗധരി തോൽപ്പിച്ചത്. മുൻ കോൺഗ്രസ് എം.എൽ.എ കൂടിയാണ് ഹുമയൂൺ.
ഈ വാർത്തയിലെ ഉൾവാർത്ത
ബംഗാളിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളും കോൺഗ്രസിന്റെ സിറ്റിമ്ങ് സീറ്റുകളാണ്.(തൃണമൂൽ-കോൺഗ്രസ് സഖ്യത്തിൽ ആയിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ്). ഇതിൽ ഒരു സീറ്റ് മാത്രമേ കോൺഗ്രസിനു നിലനിർത്താൻ കഴിഞ്ഞുള്ളൂ. ആ സീറ്റാണ് ഇരട്ടി മധുരം എന്ന് മനോരമ പറയുന്നത്. എന്നാൽ ഒരു ഇരട്ടി കയ്പിന്റെ വാർത്തകൂടി ഉണ്ട്. രാഷ്ട്രപതിയായപ്പോൾ പ്രണാബ് മുഖർജി ഒഴിഞ്ഞ സീറ്റിൽ ലോക്സഭയിലേക്ക് ആ സീറ്റിൽ മത്സരിച്ചത് പ്രണാബിന്റെ മകൻ അഭിജിത് ആയിരുന്നു. നാൽഹത്തി മണ്ഡലത്തിലെ എം.എൽ.എ ആയിരുന്ന അഭിജിത് ആ സ്ഥാനം രാജിവെച്ചാണ് എം.പി ആയത്. പക്ഷേ ഉപതിരഞ്ഞെടുപ്പിൽ നാൽഹത്തി മൺഡലത്തിൽ വിജയിച്ചത് ഫോർവേഡ് ബ്ലോക്കാണ്. രാഷ്ട്രപതിയുടെ മകന്റെ സിറ്റിംങ് സീറ്റാണ് ഇടതുപക്ഷത്തിലെ ഫോർവേഡ് ബ്ലോക്ക് കോൺഗ്രസിന്റെ കൈയ്യിൽ നിന്ന് പിടിച്ചെടുത്തത്. ഏതായാലും മധുരവാർത്ത നൽകിയപ്പോൾ കയ്പ് വാർത്തകൂടി നൽകാമായിരുന്നു.
*അഞ്ച്*
ഒരു ചാനലിൽ രാജ്യസഭയിലെ നടപടിക്രമങ്ങൾ കാണാൻ ഇടയായി.(അദ്ധ്യക്ഷ കസേരയിൽ പി.ജെ.കുര്യൻ തന്നെ). നമ്മുടെ രാഷ്‌ട്രീയക്കാർ എന്തിനാണ് ഇങ്ങനെ മേക്കപ്പ് ചെയ്യുന്നതന്ന് ഒരു ചോദ്യം ഇത് കണ്ടപ്പോൾ മനസിൽ തോന്നി. പ്രായത്തിന്റെ എല്ലാം ചുളുവുകളും മുഖത്ത് നിന്നും മനസിലാക്കാൻ പറ്റുന്ന ഒരു നേതാവ് സഭയിൽ സംസാരിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ മീശയ്ക്കൂം തലയിൽ അവശേഷിക്കുന്ന മുടിക്കും ഭയങ്കര കറുപ്പ്!!!.(ഡൈ അടിക്കുന്നത് അദ്ദേഹത്റ്റിന്റെ വ്യക്തിപരമായ കാര്യം ആണങ്കിലും ) ഈ കറുപ്പീര് അരോചകം തന്നെ !!!!
No comments:
Post a Comment