Saturday, October 8, 2011

അഞ്ച് വര്‍ഷം : പത്ത് ബ്ലോഗ് , അഞ്ഞൂറ് പോസ്റ്റുകള്‍

ബ്ലോഗ് ബ്ലോഗ് എന്ന് കേള്‍ക്കുമ്പോള്‍ അതെന്താണന്ന് ചിന്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലം പിന്നിട്ട് ഇപ്പോള്‍ പത്ത് ബ്ലോഗുകളുടെ മുതലാളിയായി (മറ്റ് രണ്ട് ബ്ലോഗുകളില്‍ പാര്‍ട്‌ണര്‍ഷിപ്പും ഉണ്ട്) ഞാനിവിടെ എത്തിയിട്ട് നാലു വര്‍ഷം പൂര്‍ത്തിയായി അഞ്ചാം വര്‍ഷത്തിലേക്ക് പോസ്റ്റൂന്നി. ഒന്നാമത്തെ ബ്ലോഗ് തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന ഇന്റര്‍നെറ്റ് കണക്ഷന്‍ ഡയല്‍ അപ് മോഡം ആയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ബ്രോഡ്‌ബാന്‍ഡായി. ആദ്യമൊക്കെ പോസ്റ്റ് ഇടുമ്പോള്‍ അതൊന്നു സേവായി പോസ്റ്റായി ബ്രൌസറില്‍ ഒന്ന് തെളിയാന്‍ പത്തുമിനിട്ടെങ്കിലും എടുത്തിരുന്നു.(പത്തു മിനിട്ടിനകത്ത് ഇടയ്ക്കിടയ്ക്കിടയ്ക്ക് കട്ടായിപോകുന്ന കണക്ഷനും നാലഞ്ച് പ്രാവിശ്യം പോസ്റ്റില്‍ ക്ലിക്ക് ചെയ്യാനുള്ള സമയവും പോസ്റ്റ് ലോഡായി വരാനുള്ള സമയവും ഒക്കേ ഉള്‍പ്പെടും). ദേ ഇപ്പോഴാണങ്കില്‍ അങോട്ട് പബ്ലിഷ് പോസ്റ്റിലോട്ട് ഞെക്കേണ്ട താമസം പോസ്റ്റ് (ഞെക്കേണ്ട താമസം എന്ന് ഒരാവേശത്തിന് പറഞ്ഞതാ.. പത്ത് മുപ്പത് സെക്കന്‍ഡ് എടുക്കും) അങ്ങ് തെളിയും.

ഓര്‍ക്കൂട്ടില്‍ വരുന്ന മലയാളം സ്ക്രാപ്പുകള്‍ കണ്ടാണ് മലയാളം ടൈപ്പ് ചെയ്യാന്‍ നോക്കുന്നത്. എങ്ങനെ മലയാളം ടൈപ്പ് ചെയ്യാന്‍ പറ്റുമെന്ന് മലയാളത്തില്‍ സ്ക്രാപ്പ് ഇടുന്നവരോട് ചോദിച്ചു. അവരെല്ലാം പലയിടത്തും നിന്ന് കൊണ്ടുവന്ന് പേസ്റ്റ് ചെയ്യുകയാണന്ന് പറഞ്ഞു. അവസാനം ചോദിച്ച് ചോദിച്ച് പോയപ്പോള്‍ ജയന്‍ തോമസ് എന്നൊരു ചേട്ടന്‍ (ഈ ചേട്ടായിക്ക് ബ്ലോഗൊന്നും ഇല്ല) മലയാളം എഴുതുന്നത് എങ്ങനെയാണന്ന് ഇവിടെയുണ്ട് എന്ന് പറഞ്ഞ് ഒരു ലിങ്ക് തന്നു. ആ ലിങ്കില്‍ നോക്കി കീമാനെ ഇന്‍സ്റ്റാള്‍ ചെയ്ത് അതിലെ അക്ഷരങ്ങളുടെ കീ കോമ്പിനേഷന്‍ പടം നോക്കി മലയാളം ടൈപ്പു ചെയ്യാന്‍ പഠിച്ചു.

ആ സമയത്ത് മനോരമയിലെ ഒരു സപ്ലിമെന്റില്‍ മലയാളം ബ്ലോഗിനെകുരിച്ച് ഒരു ഫീച്ചര്‍ വന്നായിരുന്നു. അതൊക്കെ വായിച്ച് ഗൂഗിള്‍ അക്കൌണ്ടില്‍ കയറി അവിടേയും ഇവിടേയും ഒക്കെ ഞെക്കി ഓരോ പേരുകള്‍ കൊടുത്തപ്പോള്‍ ഓരോ ബ്ലോഗായി. ഇങ്ങനെ ഒന്നും മനസിലാകാതെ പേരുകള്‍ കൊടുത്തതുകൊണ്ടാണ് ആദ്യം ഉണ്ടായ മൂന്ന് ബ്ലോഗുകള്‍ക്ക് shibu1 , smeaso , shibupta46 എന്നൊക്കെ പേര് വന്നത്.
ചുമ്മാ കണ്ട ബട്ടണുകളില്‍ ഒക്കി ഞെക്കിയായിരുന്നു ആദ്യം പോസ്റ്റുകള്‍ ഇട്ടത്. ഓരോ കഥകള്‍ എങ്ങനെ ഓരോ പോസ്റ്റാക്കി ഇടുമെന്ന് അറിയാന്‍ പാടില്ലാത്തതുകൊണ്ട് പന്ത്രണ്ട് കഥകള്‍ ഒരുമിച്ചാക്കിയാണ് കുഞ്ഞിക്കഥകള്‍ എന്ന ബ്ലോഗില്‍ ആദ്യ പോസ്റ്റ് ഇട്ടത്. 2007 ഒക്‍ടോബര്‍ 4 ന് ആയിരുന്നു ആദ്യ പോസ്റ്റ് ആക്രമണം.(അന്ന് പാരഗ്രാഫായി പോലും അത് എഴുതാന്‍ അറിയില്ലായിരുന്നു). ഒരു ദിവസം എടുത്ത് പലയിടത്തും പോയി നോക്കി ഡാഷ് ബോര്‍ഡ് എന്നൊരു സംഗതി ഉണ്ടന്നും അവിടെ New Post, Edit Post എന്നൊക്കെ ബട്ടണുകള്‍ ഉണ്ടന്നും മനസിലാക്കി പന്ത്രണ്ട് കഥകളെ(കുഞ്ഞി) ഒറ്റ പോസ്റ്റില്‍ നിന്ന് മുറിച്ച് പന്ത്രണ്ട് പോസ്റ്റാക്കി. പിന്നെ പിന്നെ അവിടെ നിന്ന് പതുക്കെ പതുക്കെ ബ്ലോഗിന്റെ പോളി ടെക്നിക്കുകള്‍ ഒക്കെ പഠിച്ച് പോസ്റ്റിടാന്‍ തുടങ്ങി. വലിയ കഥയ്ക്കും ,ചെറിയ കഥയക്കും, കവിതക്കും(ഇതെന്താ സംഗതിയെന്ന് ഇപ്പോഴും മനസിലായിട്ടില്ല) ഒക്കെ ഓരോരോ ബ്ലോഗ് തുടങ്ങിയാലേ ഒരിത് വരൂ എന്ന് തോന്നിയതുകൊണ്ട് ഓരോന്നിനും ഓരോ ബ്ലോഗ് തുടങ്ങാമെന്ന് കരുതി. (അന്ന് ലേബല്‍ എന്ന സംഗതിയെക്കുറിച്ച് ഒരറിവും ഇല്ലായിരുന്നു).

ഇങ്ങനെ ഓരോന്നിനും ഓരോ ബ്ലോഗ് തുടങ്ങി വന്നപ്പോള്‍ ബ്ലോഗിന്റെ എണ്ണം പത്തായി.












പോസ്റ്റ് കണക്കെടുപ്പ്


പറയാന്‍ മറന്നു, വല്ലപ്പോഴും സംഭാവന നല്‍കുന്ന ഒരു ബ്ലോഗു കൂടി ഉണ്ട്

10 comments:

jayanEvoor said...

ഗംഭീരം!
ഇതേ ഊർജത്തോടെ മുന്നോട്ടു പോവാൻ ഇടവരട്ടെ.

അഭിനന്ദനങ്ങൾ!

kARNOr(കാര്‍ന്നോര്) said...

അഭിനന്ദനങ്ങൾ!

Philip Verghese 'Ariel' said...

ഷിബുവിന്റെ തൊന്തരവില്‍ പണ്ടൊന്നു വന്നെങ്കിലും പിന്നെ വരാന്‍ കഴിഞ്ഞില്ല
താങ്കളുടെ ബ്ലോഗനുഭവം നന്നായിരിക്കുന്നു, കുറെ പാടു പെട്ടന്ന് തോന്നുന്നല്ലോ
അഭിനന്ദനങ്ങള്‍
വീണ്ടും വരാം
എന്റെ ബ്ലോഗു കാണുമല്ലോ
വളഞ്ഞവട്ടം പി വി
സിക്കന്ത്രാബാദ്

Typist | എഴുത്തുകാരി said...

അഭിനന്ദനങ്ങൾ, ആശംസകൾ. വീണ്ടും ഉഷാറായി തുടരുക.

ഋതുസഞ്ജന said...

ഇത്രേം ബ്ലോഗിന്റെ ഉടമയാണോ മുതലാളീ.. ഞാൻ ആദ്യമായാണെന്നു തോന്നുന്നു വരുന്നത്.. ഇനിയും ഒരായിരം ബ്ലോഗുകൾ തുടങ്ങാൻ കഴിയുമാറാകട്ടെ എന്ന് ആശംസിക്കുന്നു:)

പടന്നക്കാരൻ said...

ഹെന്റമ്മച്ചീ‍.....

റോബിന്‍ said...

ഹാവൂ...

മണ്ടൂസന്‍ said...

ഒരാൾക്കും ഒരു തൊന്തരവൂണ്ടാക്കാണ്ട ഇവടെ വരെയെത്തീലെ. തുടർന്നും മുന്നേറാനാവട്ടെ, ഇതുപോലെ. ആശംസകൾ.

ലി ബി said...

ഹമ്മേ!!!!

Unknown said...

അപ്പോള്‍ ബ്ലോഗ് മുതലാളി ആണല്ലേ... ഒന്നുമറിയില്ലാത്തതില്‍ നിന്ന് ഇവിടെയെത്തിയില്ലേ.. ആശംസകള്‍