കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ദമ്പതികള്‍ ഒരുമിച്ച് പോകുമ്പോള്‍ കൊണ്ടു പോകേണ്ട രേഖകള്‍ എന്തെല്ലാം ആണന്ന് പലര്‍ക്കും സംശയം ഉണ്ടായേക്കാം. ചില പ്രധാന രേഖകള്‍ / സര്‍ട്ടി ഫിക്കറ്റുകള്‍ ഇവയാണ്.
ദമ്പതികള്‍ ഒരുമിച്ച് പോകുമ്പോള്‍ കൊണ്ടു പോകേണ്ട രേഖകള്‍
1. രണ്ടു പേരുടേയും ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് കോപ്പി
2. വിവാഹത്തിന്റെ ഫോട്ടൊകള്‍ അടങ്ങിയ ആല്‍ബം
3. വിവാഹ സര്‍ട്ടിഫിക്കറ്റ്
2. വിവാഹത്തിന്റെ ഫോട്ടൊകള്‍ അടങ്ങിയ ആല്‍ബം
3. വിവാഹ സര്‍ട്ടിഫിക്കറ്റ്
4. മാതാപിതാക്കളുടെ സമ്മതപത്രം.
1. രണ്ടു പേരുടേയും ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് കോപ്പി
ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേത് ആയിരിക്കണം. പള്ളിയിലെ സര്‍ട്ടിഫിക്കറ്റിനൊന്നും കാണാന്‍ ഒരു രസം ഇല്ല. സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന സര്‍ട്ടിഫിക്കറ്റിന് ഒരു ഗുമ്മൊക്കെയുണ്ട്. ഭാര്യയുടെയും ഭര്‍ത്താവിന്റേയും ജനന സര്‍ട്ടിഫിക്കറ്റ് സൂക്ഷിച്ചിരിക്കണം.
2. വിവാഹത്തിന്റെ ഫോട്ടൊകള്‍ അടങ്ങിയ ആല്‍ബം
ഇത് കൊണ്ടു നടന്നില്ലങ്കില്‍ ജീവിതം കട്ടപ്പുകയാകാനാ സാധ്യത. നിങ്ങള്‍ (ദമ്പതികള്‍) പാര്‍ക്കിലോ ബീച്ചിലോ കൊച്ചു വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ ആയിരിക്കും സദാചാരപോലീസുകാരന്‍ വിത്ത് ഉച്ചപ്പത്രക്കാരന്‍ വിത്ത് ക്യാമറ ചാടി വീഴുന്നത്. നിങ്ങള്‍ സദാചാരനെ മാത്രമേ കാണുന്നുള്ളൂ എങ്കിലും നിങ്ങളെ ഉച്ചപത്രക്കാരന്‍ ക്യാമറയില്‍ കൂടി നിങ്ങളേയും സദാചാരനേയും ഫോക്കസ് ചെയ്യുന്നുണ്ടാവും. സദാചാരനെ ഉടന്‍ തന്നെ നിങ്ങളുടെ കൈവശമുള്ള ഫോട്ടോ കാണാക്കാവുന്നതാണ്. ലവന് ഇതൊക്കെ കണ്ടാല്‍ തിരിച്ചറിയാനുള്ള കാഴ്ച കണ്ണിനു ഉണ്ടോ ഇല്ലിയോ എന്നതിന് അനുഅസരിച്ച് ഇരിക്കും നിങ്ങളുടെ ജാതകം. കൈവശമുള്ള വിവാഹ ഫോട്ടോ ആല്‍ബത്തില്‍ നിങ്ങള്‍ താലി കെട്ടുന്നതും മാതാപിതാക്കളുടെ കൂടെ നില്‍ക്കുന്നതും (മാതാപിതാക്കളോടൊത്ത് യാത്ര ചെയ്യുമ്പോള്‍ ഇത് ഉപകരിക്കും) ഒക്കെയുള്ള ഫോട്ടൊ ഉണ്ടായിരിക്കണം.
3. വിവാഹ സര്‍ട്ടിഫിക്കറ്റ്
ഇത് ഏതായാലും കൈയ്യില്‍ ഉണ്ടായിരിക്കണം.ചില പഞ്ചായത്തില്‍ നിന്ന് കിട്ടുന്ന ഈ സര്‍ട്ടിഫിക്കറ്റില്‍ ഭര്‍ത്താവിന്റേയും ഭാര്യയുടെയും ഫോട്ടൊകള്‍ ഇല്ല എന്നുള്ളത് വലിയ ഒരു ന്യൂനതയാണ്. സര്‍ക്കാര്‍ ഈ സര്‍ട്ടിഫിക്കറ്റില്‍ ഫോട്ടോയും കൂടി ഒട്ടിക്കാനുള്ള സ്ഥലം എത്രയും പെട്ടന്ന് കണ്ടത്തണം. ഇനി സര്‍ട്ടിഫിക്കറ്റില്‍ ഫോട്ടോ ഒട്ടിച്ച് കിട്ടിയവരാണങ്കില്‍ നിങ്ങളുടെ ഭാഗ്യം എന്ന് കരുതിയാല്‍ മതി. മാര്യേജ് സര്‍ട്ടിഫിക്കറ്റ് ഇംഗ്ലീഷിലാണ് എന്നുള്ളത് ചില സദാചാര പോലീസുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ സാധ്യത ഉണ്ട്. അതുകൊണ്ട് ആ സര്‍ട്ടിഫിക്കറ്റിന്റെ ഒരു കോപ്പി മലയാളത്തില്‍ ആക്കി സൂക്ഷിക്കണം.( മാര്യേജ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ കൊടുക്കുമ്പോള്‍ ഒരെണ്ണം ഇംഗ്ലീഷിലും ഒരെണ്ണം മലയാളത്തിലും എഴുതി വാങ്ങിക്കുന്നുണ്ടങ്കിലും സര്‍ട്ടിഫിക്കറ്റ് ഇംഗ്ലിഷില്‍ മാത്രമേ തരുന്നുള്ളൂ... ഇനി സര്‍ട്ടിഫിക്കറ്റ് മലയാളാത്തില്‍ക്കൂടി ആക്കി തരാന്‍ സര്‍ക്കാര്‍ കനിയണം)
4. മാതാപിതാക്കളുടെ സമ്മതപത്രം.
ദമ്പതികള്‍ ഒരുമിച്ച് ട്രയിനിലോ ബസിലോ യാത്രചെയ്യുമ്പോള്‍ നിങ്ങള്‍ ഒളിച്ചോടി പോകുവാണ് എന്നുള്ള സംശയത്തില്‍ ആരെങ്കിലും പോലീസില്‍ അറിയിച്ച് നിങ്ങള്‍ക്ക് പോലീസ് സ്റ്റേഷനില്‍ ചെല്ലേണ്ടി വരുമ്പോള്‍ കാണിക്കാനാണ് ഈ സമ്മതപത്രം. ഈ സമ്മതപത്രത്തിന്റെ ഒരു മാതൃക താഴെ കൊടുക്കുന്നു.
ഇനി നിങ്ങളുടെ കൂടെ മാതാപിതാക്കള്‍ ഉണ്ടങ്കില്‍ അവരോടൊത്തുള്ള ഫോട്ടോകളും കരുതണം. ഇതൊക്കെ കാണിച്ചിട്ടും സദാചാരപോലീസുകാരുടെ കൈയ്യില്‍ നിന്ന് രക്ഷപെടാന്‍ സാധിച്ചില്ലങ്കില്‍ എല്ലാം വിധിയന്ന് കരുതി സമാധാനിക്കണം.
4 comments:
കസിന്മാരെയും അതുപോലെയുള്ള ബന്ധുക്കളായ സ്ത്രീകളെയുമാണ് കൂടെക്കൊണ്ടുപോകുന്നതെങ്കില്‍ ഈ പെണ്‍കുട്ടിയെ ഈ ദിവസം ഈ സമയം മുതല്‍ ഈ സമയം വരെ ഈ സ്ഥലത്ത് കൊണ്ടുപോയി തിരികെ കൊണ്ടുവരാന്‍ നിങ്ങളെ ചുമതലപ്പെടുത്തിയിരിക്കുന്നു എന്നെഴുതിയ പവര്‍ ഓഫ് അറ്റോര്‍ണി കൂടെക്കരുതണം.
(from: http://berlytharangal.com/?p=7538 )
നാട്ടില്‍ ജീവിച്ചിരുന്ന കാലത്ത് ഓമ്നിയുംകൊണ്ടാണു ഓഫീസില്‍ പോകുന്നതെങ്കില്‍ രാവിലെ മുളങ്കുഴ കവലയില്‍ ബസ്സ് നോക്കി നില്‍ക്കുന്ന പരിചയമുള്ള ആണിനും പെണ്ണിനും എല്ലാം ലിഫ്റ്റ് കൊടുക്കുന്ന പതിവുണ്ടായിരുന്നു, ഇപ്പോഴാണെങ്കില്‍ ഓര്‍ക്കാന്‍കൂടി വയ്യ പീഡനകേസരി അവാര്‍ഡ് തന്നേനെ സദാചാരപ്പോലീസുകാര്‍.
മാനം മര്യാദക്ക് ജീവിക്കുന്ന പാവങ്ങളെ അല്ലാതെ പൂശ് ബിസിനസ്സില്‍ കയ്തെളിഞ്ഞ പീഡന വാണിഭ വീരന്മാരെയും വീരാംഗനമാരെയും എവിടെനിന്നും സദാചാരപ്പോലീസുകാര്‍ പിടികൂടിയ വാര്‍ത്ത ഇതുവരെ കേട്ടിട്ടില്ല.
അസ്സലായിട്ടുണ്ട്. പിന്നെ സര്‍കാരിന്റെ പുതിയ വിവാഹസര്‍ടിഫിക്കറ്റില്‍ ഫോട്ടോ ഉണ്ട്.
:) ലൈക്, ട്ടാ.
Post a Comment