Sunday, April 10, 2011

കേരളം അഭിമുഖീകരിക്കൂന്ന വമ്പന്‍ പ്രശ്നങ്ങള്‍

കേരളം അഭിമുഖീകരിക്കൂന്ന വമ്പന്‍ പ്രശ്നങ്ങള്‍ : രാഷ്ട്രീയ പാര്‍ട്ടികള്‍ അവതരിപ്പിക്കുന്നത്
1. വി.എസിനെ സ്ഥാനാര്‍ത്ഥിയാക്കിയതാര്
2. കേരളത്തിനു രണ്ടു രൂപ്യക്ക് അരിവേണോ ഒരു രൂപയ്ക്ക് അരി വേണോ
3. കുഞ്ഞാലിക്കുട്ടിയും ഐസ്ക്രീം കേസും
4.വി‌എസിന്റെ മകന്റെ ജോലി
5. പാമോയിലും ഗ്രാഫൈറ്റ് കേസും
6. ചെന്നിത്തലയുടെ ഹെലി‌കോപ്‌ടര്‍ യാത്ര.
7. ഒരുത്തിയും,പ്രശസ്തിയുടെ അന്വേഷ്ണവും
8. പി.ശശിയുടെ അസുഖം എന്തായിരുന്നു... പോലീസ് കേസെടുക്കുമോ
9.ജയരാജന്‍ ഷാജഹാനെ തല്ലിയോ അതൊ ഷാജഹാന്‍ ജയരാജനെ തല്ലിയോ
10. മന്ത്രി ദിവാകരന്‍ വോട്ടറെ തല്ലിയോ
11. രാഹുലിന്റേയും സോണിയായുടേയും സമ്മേളനങ്ങളില്‍ ഒഴിഞ്ഞു കിടന്ന കസേരകള്‍
12. ജമാ അത്തൈ ഇസ്ലാമിയുടെയും ആര്‍.എസ്.എസിന്റേയും വോട്ട് ആര് വാങ്ങും

(തുടരുന്നു...)

കേരളത്തെ ബാധിക്കുന്നതായി ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തോന്നാത്ത കാര്യങ്ങള്‍
1.കുടി വെള്ളം
2. റോഡുകള്‍
3. വിദ്യാഭ്യാസ മേഖലകളിലെ പരിഷ്ക്കാരം
4. പദ്ധതികള്‍ക്കായി കുടിയൊഴിപ്പിക്കപെട്ടവരുടെ പുനരധിവാസം
5. മാലിന്യ സംസ്ക്കരണം
6. കുറഞ്ഞത് ഇരുപതു വര്‍ഷത്തിനപ്പുറത്തെ കെരളം എങ്ങനെ ആയിരിക്കണം എന്നുള്ള കാഴ്ചപ്പാട്..


ഈ തിരഞ്ഞെടുപ്പില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തങ്ങള്‍ക്ക് കേരള വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണന്ന് പോലും പറയാതെ വോട്ടു തേടുകയാണ്. കേരളത്തിലെ ജനങ്ങളെ വിവാദങ്ങളില്‍ തളച്ചിടാന്‍ മാധ്യമങ്ങളും തങ്ങളുടേതായ പങ്ക് വഹിക്കുന്നുണ്ട്

ഈ തിരഞ്ഞെടുപ്പില്‍ ആരു ജയിച്ചാലും കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച് അതൊരു ദുരന്തം ആയിരിക്കും. കാരണം ഇന്നേ ദിവസം വരെ രാഷ്ട്രീയപാര്‍ട്ടികള്‍ തങ്ങളുടെ കേരളത്തിന്റെ വികസനത്തെക്കൂറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിച്ചിട്ടില്ല. പേരിനൊരു തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയെന്ന് മാത്രം. എന്നിട്ട് അതിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം പെണ്‍ വിഷയവും അഴിമതിയും മാത്രം ചര്‍ച്ച ചെയ്ത് നിര്‍വൃതി അടയുന്നു. ആരോപണ പ്രത്യാരോപണം ഉന്നയിക്കുമ്പോള്‍ പ്രിയപ്പെട്ട നേതാക്കാന്മാരെ നിങ്ങള്‍ ഒന്ന് ഓര്‍ക്കുക.. നിങ്ങള്‍ക്ക് വേണ്ടത് കേരളത്തിലെ ഭരണമോ അതോ കേരളത്തിന്റെ പുരോഗതിയോ????

ഒരു പക്ഷേ കേരളം ഇതുവരെ കണ്ടതില്‍ വെച്ചേറ്റവും വൃത്തികെട്ട രാഷ്ട്രീയ പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഭരണ-പ്രതിപക്ഷത്തിന്റെ വാക് പയറ്റ് കണ്ടാല്‍ തോന്നും കേരളം കുത്തഴിഞ്ഞ ലൈഗിംക തൃഷ്ണയുള്ള മനുഷ്യരുടെ നാടാണന്ന്.

ഒരു ദിവസമെങ്കിലും കേരളത്തിന്റെ വികസനത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ജനങ്ങളോട് പങ്ക് വെച്ചിട്ട് തിരഞ്ഞെടുപ്പിനെ നേരിടൂ

11 comments:

ശ്രീക്കുട്ടന്‍ said...

1.കുടി വെള്ളം
2. റോഡുകള്‍
3. വിദ്യാഭ്യാസ മേഖലകളിലെ പരിഷ്ക്കാരം
4. പദ്ധതികള്‍ക്കായി കുടിയൊഴിപ്പിക്കപെട്ടവരുടെ പുനരധിവാസം
5. മാലിന്യ സംസ്ക്കരണം
6. കുറഞ്ഞത് ഇരുപതു വര്‍ഷത്തിനപ്പുറത്തെ കെരളം എങ്ങനെ ആയിരിക്കണം എന്നുള്ള കാഴ്ചപ്പാട്..

ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടാല്‍ രാഷ്ട്രീയക്കാരെക്കൊണ്ടുള്ള ഉപയോഗമേ തീരുമല്ലോ.ഇതെല്ലാം ഇതേപടി തന്നെ നിലനിന്നാലല്ലേ വീണ്ടും പിച്ചയാചിച്ചു വരാമ്പറ്റൂ......

Akshay S Dinesh said...

ഇത് തന്നെയാ ഞാന്‍ ആലോചിചോണ്ടിരുന്നത്.
വാഗ്ദാനങ്ങള്‍ നല്‍കല്‍ എന്താ ഇത്തവണ ഇല്ലേ എന്ന്?

ente lokam said...

എന്നിട്ട് എന്തിനാ ?..അടുത്ത അഞ്ചു വര്ഷം ഈ പേക്കൂത്ത് കണ്ടിട്ട് വീണ്ടും കുറെ വാഗ്ദാനങ്ങള്‍
കേള്‍ക്കാനോ ? എത്ര കാലം നാണം കേടണം ഈ ജനാധിപത്യത്തിന്റെ പേരില്‍ വിവരം ഉള്ള ജനങ്ങള്‍ ?
ചെയ്യപ്പെടുന്ന വോട്ടിന്റെ ഭൂരിപക്ഷം ആണ് വിജയത്തിന്റെ അടിസ്ഥാനം .എന്നിട്ട് നിങ്ങള്‍ ഞങ്ങളെ തിരഞ്ഞെടുത്തു
എന്ന് അഹങ്കാരം..!!! .
നാണം കേട്ടു അറച്ചു പോയ വോട്ടു ചെയ്യുന്നില്ലാത്ത കുറെ
(ഒരു പക്ഷെ ഭൂരിപക്ഷം ??) വിവരം ഉള്ള മനുഷ്യരും ഉണ്ട് ഇപ്പോള്‍ കേരളത്തില്‍ ...അതവരുടെ കുറ്റം അല്ലെ ??nannayi paranju shibu..

Anonymous said...

Good man,
Keep it up..

jiya | ജിയാസു. said...
This comment has been removed by the author.
jiya | ജിയാസു. said...

nalla post abhinandangal..

verode thanne ee post adichu kondu poyi comment ittirikkunnu...

check this link...(commentilanu)

http://berlytharangal.com/?p=6862

thakku maradu said...

കൊള്ളാം...കേരളം അഭിമുഖീകരിക്കൂന്ന വമ്പന്‍ പ്രശ്നങ്ങള്‍ ഒന്ന് എഴുതാന്‍ തോന്നിയല്ലോ ...........നന്നായി. പക്ഷെ ഒരു സംശയം ഇങ്ങനെ വൃത്തികെട്ട നയങ്ങള്‍ ഉള്ള ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ടു ചെയ്തു താങ്കളും മഹത്തായ ജനാധിപത്ത്യത്തിന് കുട പിടിക്കുമോ?

Faizal Kondotty said...

വളരെ നല്ല പോസ്റ്റ്‌ ! Keep it up!

കഴിഞ്ഞ ഒരു മാസത്തിനിടെയുള്ള മലയാള ദൃശ്യ മാധ്യമങ്ങളുടെ ന്യൂസ്‌ ഹവ്വറുകളും ചര്‍ച്ചകളും നോക്കൂ .. ഇപ്പറഞ്ഞ വിവാദ വിഷയങ്ങള്‍ മാത്രം .. ഷാജഹാനെ കയ്യേറ്റം ചെയ്തത് സുനാമിയെക്കാള്‍ വലിയ ലീഡ് ആയി നാല് ദിവസത്തോളം . മാധ്യമങ്ങള്‍ വ്യൂ വേര്‍ ഷിപ്‌ കൂട്ടാന്‍ നടത്തിയ തറ ശ്രമങ്ങളില്‍ പ്രേക്ഷകരും രാഷ്ട്രീയക്കാരും വീണു എന്ന് വേണം മനസ്സിലാക്കാന്‍ .. ഈ എലെക്ഷന്‍ പ്രചാരണം തുടങ്ങുമ്പോള്‍ അഴിമതി, വാണിഭ ആരോപണം ഒരു വശത്ത് ഉണ്ടെങ്കില്‍ പോലും സര്‍ക്കാരിന്റെ വികസന കാര്യങ്ങള്‍ എന്നി പറയുന്നതില്‍ ഇടതു പക്ഷം ശ്രദ്ധിച്ചിരുന്നു ..അതിന്റെ ഫലമായിട്ട്‌ കൂടിയാണ് ഭരണ വിരുദ്ധ വികാരം ഇല്ലാതായത് .. പക്ഷെ മാധ്യമങ്ങള്‍ അതില്‍ ചര്‍ച്ച കൊണ്ട് വന്നില്ല ..
വാസ്തവത്തില്‍ ഇതിനോടുള്ള യോജിപ്പ് വിയോജിപ്പുകളും കൂട്ടി ചെര്‍ക്കലുകളും ആകേണ്ടിയിരുന്നു ചര്‍ച്ച ...ഇടതു മുന്നണി പറഞ്ഞത് ഇതൊക്കെയായിന്നു ,,

1. മുന്‍ സര്‍ക്കാര്‍ അടച്ചു പൂട്ടിയ കേരള സോപ്സ് പോലുള്ള നിരവധി പൊതുമേഖല സ്ഥാപനങ്ങള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിച്ചു ലാഭകരമാക്കി , എട്ടോളം പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങി ..

2. തോട്ടം മേഖലയിലും മറ്റും നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചു നിരവധി തോട്ടങ്ങള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി

3. സ്മാര്‍ട്ട്‌ സിറ്റി കരാര്‍ കേരളത്തിന്‌ അനുകൂലമായി മാറ്റിയെഴുതി പ്രവര്‍ത്തനം തുടങ്ങുന്നു .

4. കാര്‍ഷിക മേഖലക്ക് താങ്ങായി നിന്നത് കാരണം ആ മേഖലയിലും തൊഴില്‍ ഉണ്ടായി .. കര്‍ഷക ആത്മഹത്യകള്‍ മാഞ്ഞു പോയി , നെല്ലിനു താങ്ങ് വില ഇരട്ടിയില്‍ അധികമായി ഉയര്‍ത്തി .

5. പ്രകടന പത്രികയില്‍ പറയാത്തതായ,സമ്പൂര്‍ണ്ണ വൈദ്യുതീകരണം, ഒരു വര്‍ഷത്തില്‍ ഏറെയായി നാല്പതു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്കു അരി നല്‍കല്‍ ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തല്‍ തുടങ്ങി നിരവധി ഗുണകരമായ കാര്യങ്ങള്‍ നടപ്പിലാക്കി , കൂടെ വിവിധ മണ്ഡലങ്ങളിലെ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളും.

6. കാര്യമായ അഴിമതി ആരോപണങ്ങള്‍ ഇല്ലാതെ , വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതെ കടന്നു പോയ താരതമ്യേന നല്ലൊരു ഭരണ കാലം.

7 . ഏഴു മാസത്തോളമായി അന്യ സംസ്ഥാന ലോട്ടറി കേരളത്തില്‍ വില്‍ക്കുന്നില്ല ( കേന്ദ്ര സര്‍ക്കാര്‍ വരെ കോടതിയില്‍ ഇക്കാര്യത്തില്‍ മുഖ്യ മന്ത്രിയെ അഭിനന്ദിച്ചു )

8. IT രംഗത്ത്‌ കേരളത്തിനുണ്ടായിരുന്ന മുരടിപ്പ് മാറി തുടങ്ങി , സാമ്പത്തിക മന്ദ്യത്തിന്റെ പശ്ചാത്തലത്തിലും ഐ ടി കയറ്റുമതി രംഗത്ത് 70 ശതമാനം വളർച്ചാ നിരക്ക് സ്ഥിരമായി രേഖപ്പെടുത്തി.

9 .ടെക്നോപാർക്കിലും ഇൻഫോപാർക്കിലും പുതിയ കമ്പനികൾ വന്നു.,. തിരുവനന്തപുരത്തെ ടെക്നോ സിറ്റിയ്ക്ക് 428 ഏക്കർ സ്ഥലം ഏറ്റെടുത്തു., ടെക്നോപാർക്ക് മൂന്നാം ഘട്ടം, ഇൻഫോ പാർക്ക് രണ്ടാം ഘട്ട വികസന പദ്ധതികൾക്ക് വേഗം കൂട്ടി.

10.അമ്പലപ്പുഴ ചേർത്തല കുണ്ടറ ഐ.റ്റി പാർക്ക് നിർമ്മാണം തുടങ്ങി.ചീമേനിയിലും എരമത്തും ഐ.റ്റി പാർക്ക്. കൊരട്ടി ഇൻഫോപാർക്ക് പ്രവർത്തനം തുടങ്ങി.
കോഴിക്കൊട് സൈബർ സിറ്റി, കണ്ണൂരിൽ സൈബർ പാർക്ക് എന്നിവക്ക് അംഗീകാരം ആയി .. സംസ്ഥാന വ്യാപകമായി ഒൻപത് ടെക്നോ ലോഡ്ജുകൾ.. കൂടെ വല്ലാര്‍ പടവും , ചെമ്രവട്ടവും ..അങ്ങിനെ അങ്ങിനെ ചര്‍ച്ചക്ക് വരേണ്ട നിരവധി വിഷയങ്ങള്‍ ..

ഇവയൊക്കെ ചര്‍ച്ചക്ക് വന്നിരുന്നെങ്കില്‍ ,ആര് അധികാരത്തില്‍ വന്നാലും എങ്ങിനെ വികസനം കൊണ്ട് പോകണം എന്നും ജന ക്ഷേമ പരിപാടികള്‍ കൂട്ടത്തില്‍ വേണമെന്നും ഒരു വിഷന്‍ ഉണ്ടാകുമായിരുന്നു ..ഇന്നിപ്പോള്‍ എങ്ങിനെ ഭരിച്ചാലും അവസാനം തിരെഞ്ഞെടുപ്പ് വരുമ്പോള്‍ എതിര്‍ പാര്‍ട്ടി നേതാവിന്റെ ലോഡ്ജ് മുറിയില്‍ ഒളിക്യാമറ വച്ച് , അത് പ്രചരണം നടത്തിയാല്‍ മതി എന്നാ സ്ഥിതി വന്നു, കൂട്ടത്തില്‍ നേതാക്കളുടെ മക്കളുടെ പാസ്പോര്‍ട്ട്‌ കോപ്പി എടുത്തു വിദേശ യാത്രകളുടെ വിവരങ്ങളും മതി എന്നും വന്നു .. വികസനവും ജനക്ഷേമവും ഒട്ടും വേണ്ട എന്നും വന്നു ..? ഇതിനു വലിയ പങ്കു മാധ്യമങ്ങള്‍ക്ക് ആണ് ..

Unknown said...

വളരെ നനായി ചെകിട്ടത്ത് രണ്ടു പൊട്ടിച്ച പോലെ തന്നെ പറഞ്ഞു, ആരെങ്കിലും ഇതൊന്നു പ്രിന്‍റ് എടുത്തു എല്ലാ പാര്‍ടിക്കാര്‍ക്കും കൊടുകുമോ പ്ലീസ്‌

ഗുണ്ടൂസ് said...

annan kollaalo..

Jikkumon - Thattukadablog.com said...

സൂപ്പര്‍ പോസ്റ്റ്‌ ഞാന്‍ ഇത് ഷെയര്‍ ചെയ്യുന്നു :-)