Tuesday, April 26, 2011

വിശ്വാസം/ഭക്തിയെ ചൂഷ്ണം ചെയ്യുന്നവര്‍ ....

മൂന്നാലു ദിവസം കൂടി കഴിഞ്ഞാല്‍ മെയ് മാസം ആയി. മെയ് മാസത്തിലാണ് ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ എല്ലായിടത്തും. ഇന്ന് ഒട്ടുമിക്ക ദേവാലയങ്ങളിലും ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളുണ്ട് . (കേരളത്തിലെ നാലില്‍ ഒന്ന് പള്ളികളും സെന്റ് ജോര്‍ജിന്റെ പേരിലുള്ളതാണ്). ഗീവര്‍ഗീസ് സഹദായോടുള്ള വിശ്വാസികള്‍ക്കുള്ള ഭക്തി ചൂഷ്ണം ചെയ്തെടുക്കുക തന്നെയാണ് മിക്കയിടത്തും. ഇടവകകളെ സംബന്ധിച്ച് ഏറ്റവും ലാഭകരമായി നടത്തികൊണ്ട് പോകാവുന്ന പെരുന്നാളാണ് ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ .

ഒരു ഇടവക പെരുന്നാള്‍ / ഓര്‍മ്മപെരുന്നാള്‍ എന്ന നിലയില്‍ നിന്നോക്കെ മാറി എങ്ങനെ ഏറ്റവും കൂടുതല്‍ കാശ് ദേവാലയ ഭണ്ഡാരത്തില്‍ വീഴ്‌ത്തിക്കാന്‍ പറ്റും എന്നുള്ള ബിസ്‌നസ് മൈന്‍ഡോടെ ആണ് ഇന്ന് പലയിടത്തും ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ നടത്തുന്നത്. അതിന് ആളെകൂട്ടാന്‍ പല വഴികളും ഇടവക ഭരണാ സമതിതി പയറ്റും. ഇങ്ങനെയുള്ള ചില പയറ്റാണ് ഇവിടെ സൂചിപ്പിക്കുന്നത്. (ഈ പയറ്റുകള്‍ മദ്ധ്യതിരുവതാം‌കൂറിലെ ചില പള്ളികളില്‍ കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതും ആണ്).

ആളെക്കൂട്ടാന്‍ കച്ചവടക്കാര് ചെയ്യുന്ന ഒരു പണിയുണ്ടല്ലോ. കട ഉത്ഘാടനത്തിന് സിനിമാക്കാരെ കൊണ്ടു വരിക. അതുപോലെ ഒരു പണിയാണ് ഒരു പള്ളിയില്‍ നടത്തുന്നത്. റാസയ്ക്കിറ്റയ്ക്ക് പ്രസംഗിക്കാന്‍ സിനിമാ നടന്മാരെ കൊണ്ടു വരിക. സാധാരണാ രാസയോക്കെ നടക്കുമ്പോള്‍ ആത്മീയ നേതാക്കളാരെങ്കിലും ഒക്കെ പ്രസംഗിക്കുകയാണ് ചെയ്യുന്നത്. എന്ത് പള്ളി,എന്ത് പട്ടക്കാരന്‍, എന്ത് പെരുന്നാള്‍ എന്നൊക്കെയുള്ള ലൈനില്‍ നില്‍ക്കുന്ന സെലിബ്രിറ്റികളെയാണ് മേല്‍ പറഞ്ഞ പള്ളിക്കാര്‍ കൊണ്ടു വന്ന് പ്രസംഗിപ്പിക്കുന്നത്. പ്രസംഗം എന്നതിനെക്കാള്‍ തന്മഹിമ വിളമ്പലാണ് അവിടെ നടക്കുന്നതെന്ന് മാത്രം.

മൂന്നാലു വര്‍ഷം മുമ്പ് ഒരു പള്ളിക്കാര്‍ റാസക്കിടയ്ക്ക് ആകാശത്ത് നിന്ന് പൂ വിതറാന്‍ പതിനായിരങ്ങള്‍ ചിലവാക്കി ഹെലി‌കോപ്‌റ്റര്‍ കൊണ്ടു വന്നു. ആകാസത്ത് നിന്ന് പുഷ്പവൃഷി എന്നൊക്കെ നോട്ടീസില്‍ വെണ്ടയ്ക്കാ വലുപ്പത്തില്‍ അടിച്ചിട്ടൂണ്ടായിരുന്നു. ഹെലി‌കോപ്‌റ്ററില്‍ നിന്നുള്ള പുഷ്പവൃഷ്ടി കാണാന്‍ ആളു കൂടി. പള്ളിക്കാര് പറഞ്ഞ് ഏല്‍പ്പിച്ച സമയത്തു തന്നെ ഹെലി‌കോപ്‌റ്റര്‍ എത്തി. പക്ഷേ ആ സമയത്ത് അവിടെ പ്രസംഗം നടന്ന കൊണ്ടിരിക്കുകയായിരുന്നു. ആകാശത്ത് വെറുതെ വട്ടമിട്ട് പറന്നാലും ഹെലി‌കോപ്‌ടറിനു പൈസ ചിലവാണല്ലോ? അവസാനം ഹെലി‌കോപ്റ്റര്‍ ആകാശത്ത് നിന്ന് റോസാപ്പൂ ഇട്ടിട്ട് അതിന്റെ വഴിക്ക് പോയി.(ഇതിന്റെ പേരില്‍(ഹെലികോപറ്ററിന്റെ വാടക പ്രശ്നത്തില്‍) പള്ളി യോഗത്തില്‍ വെച്ച് ഒരുത്തന്‍ അച്ചന്റെ ചെകിട്ടത്ത് അടിച്ചന്നോകെ പാണന്മാര്‍ കുറേക്കാലം പാടി നടന്നു).

രാഷ്ട്രീയക്കാര്‍ ജാഥയ്ക്ക് കാശ് കൊടുത്ത് ആളെ കൂട്ടുന്നതുപോലെ ഒരു സെന്റ്.ജോര്‍ജ് പള്ളിക്കാര്‍ തങ്ങളുടെ അടുത്ത പള്ളികള്‍ക്ക് കാശ് കൊടുത്ത് അവിടിത്തെ ജനങ്ങളെ പദയാത്രയായി തങ്ങളുടെ പള്ളിയില്‍ എത്തിച്ചു തുടങ്ങി.(പള്ളിക്ക് മാത്രമല്ല്ല കാശ് ആളെ എത്തിക്കുന്ന പള്ളിയിലെ അച്ചനും കിട്ടും കാശ്.). ഇങ്ങനെ ആളെ എത്തിച്ചതിന് ഒരു പള്ളിക്ക് സെന്റ്.ജോര്‍ജ് പള്ളി പത്ത് രണ്ടായിരം രൂപാ നല്‍കിയപ്പോള്‍ അവര്‍ അത് സ്നേഹപൂര്‍വ്വം നിരസിച്ചു. പക്ഷെ സെന്റ്.ജോര്‍ജ് പള്ളിയുടെ കണക്കുബുക്കില്‍ രണ്ടായിരം രൂപയുടെ കണക്കുള്ളതായി അടുത്ത സമയത്താണ് പദയാത്ര നടത്തിയ പള്ളിക്കാര്‍ അറിഞ്ഞത്. ആ പണം ആര് വാങ്ങി / ആര്‍ക്ക് കൊടുത്തു എന്നറിഞ്ഞിട്ടു മതി ഈ വര്‍ഷത്തെ പദയാത്ര എന്നാണ് പള്ളിക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. (ഇങ്ങനെ പദയാത്രയ്ക്ക് ആളെ എത്തിക്കാനായും അച്ചന്മാര്‍ക്ക് കൊടുക്കാനുമായിട്ടൊക്കെ ലക്ഷത്തില്‍ പരം രൂപായുടെ ഫണ്ട് തന്നെ സെന്റ്.ജോര്‍ജ് പള്ളിക്കാര്‍ക്ക് ഉണ്ടത്രെ!!!)
  ഒരു പള്ളിയുടെ പേര് സെന്റ് മേരീസ്. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളില്‍ ആളൊക്കെ കുടി വന്നപ്പോള്‍ പല്ലി പെറങ്ങ് പരിഷ്ക്കരിച്ചു. പള്ളിയുടെ ഇപ്പോഴത്തെ പേര് സെന്റ്‌ മെരീസ് ആന്‍ഡ്  സെന്റ് ജോര്‍ജ് !!!
പണം മുടക്കി പരസ്യം ചെയ്ത് പണം വാരുന്ന ഒരു ബിസ്നസ് ലോജിക് തന്നെയാണ് ഇപ്പോള്‍ പെരുന്നാളുകള്‍. കൂടുതല്‍ കാശിറക്കി പരസ്യം ചെയ്യുന്നവന് കൂടുതല്‍ ലാഭം !!! അതിനു വേണ്ടി മാധ്യമങ്ങളില്‍ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കാന്‍ എന്തും ചെയ്യും...കോടികള്‍ മുടക്കി പള്ളികള്‍ പണിയും.പള്ളിമുറ്റത്തൊരു സ്വര്‍‌ണ്ണക്കൊടിമരം ഉയര്‍ത്തും. (ഇതാണിപ്പോഴത്തെ ലേറ്റസ്റ്റ്  ട്രന്‍ഡ്)
പെരുന്നാള്‍ ദിവസം പള്ളിയില്‍ അതാതു സഭയിലെ എല്ലാ ബിഷപ്പുമാരേയും കൊണ്ടു വരാന്‍ നോക്കും.. ഇങ്ങനെ എന്തെല്ലാം വിദ്യകള്‍.... എല്ലാം ജനങ്ങളുടെ ഭക്തിയെ ചൂഷ്ണം ചെയ്ത് ദേവാലയ ഭണ്ഡാരം നിറയ്ക്കാനായിട്ട് മാത്രം !!!!

2 comments:

മുക്കുവന്‍ said...

എല്ലാം ജനങ്ങളുടെ ഭക്തിയെ ചൂഷ്ണം ചെയ്ത് ദേവാലയ ഭണ്ഡാരം നിറയ്ക്കാനായിട്ട് മാത്രം !!!!

yep!

ente lokam said...

ദീപ സ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണം ..ഞാന്‍
buzzil കമന്റ്‌ ഇട്ടിരുന്നു .ഇങ്ങേരെ
പുണ്യവാളന്‍ പദവിയില്‍ നിന്നും
എടുത്തു കളഞ്ഞു എന്ന് .ഒരു വല്യ
പാമ്പിനെ കുന്തം കൊണ്ടു കുത്തി കൊന്നു
രാജ കുമാരിയുടെ ജീവന്‍ രക്ഷിച്ച ഒരു
സൈനികന്‍ ആയിരുന്നു .(കൂടെ
നാടുകാരെയും.ഒരു വലിയ ഗുഹയില്‍ നാട്ടിലേക്ക്
വെള്ളം വരുന്ന പാതയില്‍ തടഞ്ഞു കിടന്നു
ഈ സര്‍പ്പം) ഇപ്പൊ അത് വല്യ കാര്യം
അല്ല പോയി പണി നോക്കു എന്ന് സഭ ...
പാവം പുന്യവള്ളന്‍ ഇതിലും വലുത് കാണിക്കാന്‍
ഇവിടെ വേറെ വേന്ദ്രന്മാര്‍ ഉണ്ട് .എന്ന്. സ്വര്‍ഗത്തില്‍
ഇരുന്നു പുള്ളികാരന്‍ കരയുന്നുണ്ടാവും ..!!