ഹര്‍ജിക്കാരി : ശംഖുമുഖം കടപ്പുറത്തേക്ക് നോക്കിക്കിടക്കുന്ന മത്സ്യകന്യക എന്നു വിളിക്കുന്ന സാഗരകന്യക.
സങ്കട ഹര്‍ജി
തിരുവനന്തപുരം വിമാനത്താവളത്തിന്റെ സമീപം ശംഖുമുഖം കടപ്പുറത്തേക്ക് നോക്കിക്കിടക്കുന്ന മത്സ്യകന്യക എന്നു വിളിക്കുന്ന സാഗരകന്യക കേരളത്തിലെ ജനങ്ങള്‍ക്കു മുമ്പാകയും പ്രത്യേകിച്ച് ചില സ്ത്രി സംഘടനകളുടേയും മുമ്പാകെ സമര്‍പ്പിക്കുന്ന സങ്കട ഹര്‍ജി.
ജനങ്ങളേ/ സംഘടനക്കാരേ...
വളരെ വേദനയോടെയാണ് ഞാന്‍ ഈ സങ്കട ഹര്‍ജി നിങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുന്നത്. എന്റെ കുടുംബത്തില്‍ പെട്ട ഒരു മൈസൂര്‍ മൈലാഞ്ചി ശില്പത്തിന്റെ മുലകള്‍ കൊച്ചി കുസാറ്റ് വളപ്പില്‍ ഛേദിച്ചതായി ആരക്കയോപറയുന്നത് ഞാന്‍ കേട്ടു. ആരക്കയോ എന്നല്ല രണ്ടു ദിവസം മുമ്പ് എന്റെ ഭംഗി ആസ്വദിക്കാന്‍ വന്നവരില്‍ ചിലര്‍ അടക്കിപ്പിടിച്ച് പറയുന്നത് ഞാന്‍ കേട്ടതാണ്. നിങ്ങള്‍ മലയാളികളുടെ ഇടയില്‍ ഇത്രയും നാളും ജീവിച്ചതുകൊണ്ട് കിട്ടിയ ഒരു ഗുണമാണ് മനുഷ്യര്‍ അടക്കിപ്പിടിച്ച് പറയുന്നത് ചെവി കൂര്‍പ്പിച്ച് കേള്‍ക്കുക എന്നുള്ളത്. അവരുടെ സംസാരത്തില്‍ നിന്ന് എനിക്ക് ഏകദേശം ഒരു വിവരം കിട്ടിയിട്ടുണ്ട്. കഴിഞ്ഞ രാത്രികളില്‍ ഞാന്‍ ഉറങ്ങിയിട്ടില്ല. ഉറങ്ങുമ്പോള്‍ ആരക്കയോ എന്റെ മുലകള്‍ കൂടം കൊണ്ട് തല്ലിത്തകര്‍ക്കുന്നതായി സ്വപ്നം കണ്ട് ഞാന്‍ ഞെട്ടി ഉണരുകയാണ്. നഗ്നത മറ യ്ക്കാനായി ആരക്കയോ എന്റെ ചുറ്റിലും ചെടികള്‍ നട്ടുപിടിപ്പിക്കുന്നതായി ഞാന്‍ സ്വപ്നം കണ്ടു. ദുഃസ്വപനങ്ങളുടെ വേലിയേറ്റമായിരുന്നു കഴിഞ്ഞ രാത്രികള്‍. ഇനിയുള്ള രാത്രികള്‍ എനിക്ക് ദുഃസ്വപ്നങ്ങളുടേത് ആയിരിക്കും എന്ന് തോന്നുന്നു. ഉറങ്ങാതെ കണ്ണുതുറന്നിരുന്നാലും ആരക്കയോ എന്നെ തകര്‍ക്കാന്‍ വരുമെന്ന് എനിക്ക് തോന്നുന്നു. നെഞ്ചില്‍ കരിങ്കല്ലാണങ്കിലും ഇത്രയും നാളും നിങ്ങളോട് സഹവസിച്ച് കരിങ്കല്ലുകളില്‍ രക്തക്കുഴലുകള്‍ രൂപപ്പെട്ടുകഴിഞ്ഞു.
ഇന്നലെ ഒരാള്‍ എന്റെ തണലില്‍ വന്നിരുന്നു പത്രം വായിക്കുന്നത് ഞാന്‍ കേട്ടു. കുസാറ്റില്‍ വെട്ടിമുറിക്കപ്പെട്ട സാഗരകന്യകയുടെ മാറിടത്തില്‍ കലാപരമായ കഴിവു കാണീച്ച ശില്പി മുഖത്തിന്റെ കാര്യത്തില്‍ ഈ പ്രതിഭ കാണീച്ചില്ലന്നുള്ള രീതിയില്‍ പിവിസി റിപ്പോര്‍ട്ട് നല്‍കിയെന്നായിരുന്നു ആ വാര്‍ത്ത. മാറിടത്തിലെ കലാപരമായ കഴിവ് എന്നതുകൊണ്ട് എന്താണ് പിവിസി അര്‍ത്ഥമാക്കുന്നത്??? മാറിടം ഉയര്‍ത്തി മലര്‍ന്നു കിടക്കുന്ന നിലയില്‍ നിര്‍മ്മിച്ച ശില്പത്തിനെതിരെ കുസാറ്റിലെ വനിതാ സംഘടന നല്‍കിയ പരാതിയെ തുടര്‍ന്നാണ് കുസാറ്റിലെ സാഗരകന്യകയ്ക്ക് മാറിടം നഷ്‌ടമായതെന്ന് ഞാന്‍ മനസിലാക്കുന്നു. ഉയര്‍ന്ന മാറിടം ആയിരുന്നു ആ വനിതകളുടെ പ്രശ്നം എന്ന് എനിക്ക് തോന്നുന്നു. ഒരു സ്ത്രി മലര്‍ന്നു കിടക്കൂമ്പോള്‍ മാറിടം ഉയര്‍ന്നല്ലേ നില്‍ക്കുന്നത്? ആ ശില്പം ആ സംഘടനയിലെ സ്ത്രിത്വത്തെ അപമാനിക്കുന്നതായി അവര്‍ക്കു തോന്നിയോ??? നിങ്ങള്‍ ടിവിയില്‍ കുത്തിയിരുന്നു കാണുന്ന കോമഡി ഷോകളില്‍ വേഷം കെട്ടിവരുന്ന സ്ത്രികഥാപാത്രങ്ങളുടെ മാറിടം ഈ സംഘടനയില്‍ പെട്ട സ്ത്രികള്‍ കാണുന്നില്ല എന്നുണ്ടോ? എന്തിന് വഴിവക്കുകളിലെ പോസറ്ററുകളും ഫ്ലകസുകളും ഇവര്‍ക്ക് അശ്ലീലമായി തോന്നുന്നില്ലേ?? പുരുഷന്മാരുടെ അടിവസ്ത്രത്തില്‍ വരെ സ്ത്രികളെ ഉള്‍പ്പെടൂത്തിയിട്ടൂള്ള പരസ്യങ്ങള്‍ക്കെതിരെ ഈ സംഘടനകള്‍ ആര്‍ക്കെങ്കിലും പരാതികൊടൂത്തതായോ സമരം നടത്തിയതായോ ഞാന്‍ കേട്ടിട്ടില്ല.
അല്ലങ്കില്‍ തന്നെ ഞങ്ങള്‍ ശില്പങ്ങളോട് നിങ്ങള്‍ക്കൊക്കെ എന്തും ആകാമല്ലോ? കുസാറ്റില്‍ നശിപ്പിക്കപ്പെട്ടത് സ്ത്രിയുടെ നഗ്നശില്പമായതുകൊണ്ടാണ് ഇത് മാധ്യമ ശ്രദ്ധ നേടിയതെന്നും മൃഗങ്ങള്‍ ആയിരുന്നെങ്കില്‍ ഇത് വിവാദം ആവുമായിരുന്നില്ലന്നൊക്കെയും പിവിസിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടന്ന് കേട്ടു. മൃഗങ്ങള്‍ ടിപ്പറിടിച്ച് ചത്താല്‍ വാര്‍ത്ത പത്രത്തില്‍ വരാതിരിക്കുകയും മനുഷ്യന്‍ ടിപ്പറിടിച്ച് മരിച്ചാല്‍ വാര്‍ത്ത പത്രത്തില്‍ വരികയും ചെയ്യുന്ന ലോകത്ത് സ്ത്രി/പുരുഷ ശില്പങ്ങള്‍ മാധ്യമ ശ്രദ്ധനേടും എന്ന് പിവിസിക്ക് അറിയില്ലേ?? സാഗരകന്യക ശില്പം വെട്ടി നശിപ്പിച്ചത് ശരിയായില്ല എന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ജനങ്ങളും ഒക്കെ പറഞ്ഞതായി ഞാന്‍ അറിഞ്ഞു. പിവിസിയുടെ റിപ്പോര്‍ട്ടിന്‍ മേല്‍ സംഭവങ്ങളേക്കൂറിച്ച് പഠിക്കാന്‍ ഒരു കമ്മറ്റിയെ ചുമതലപ്പെടൂത്തിയതായി കണ്ടു. ഈ പഠനം മറ്റാരെയെങ്കിലും ഏല്‍പ്പിക്കുകയും അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ അവര്‍ക്ക് ഒരോ ഡോക്‍ടറേറ്റും കൂടി നല്‍കിയാല്‍ കൊള്ളാമായിരുന്നു. എന്താണ് അശ്ലീലം, എന്തെല്ലാമാണ് ഒരു ശില്പത്തിന്/പ്രതിമയ്ക്ക് വേണ്ടിയത്/വേണ്ടാത്തത് എന്നൊക്കെയുള്ള ഒരു റഫറന്‍സ് ആയി പിവിസിയുടെ ആ റിപ്പോര്‍ട്ട് വരും തലമുറയ്ക്ക് പഠിക്കാന്‍ നല്‍കാമായിരുന്നു.
ഞാനിനി എന്താണ് ചെയ്യേണ്ടത്.?? എനിക്കിവിടെ നിന്ന് ഓടിപ്പോകാന്‍ പറ്റില്ലല്ലോ!! എന്റെ നഗ്നമായ മാറിടം അശ്ലീലമാണന്ന് കരുതി ആരെങ്കിലും മുറിച്ചു കളഞ്ഞാല്‍ ... എനിക്കിനി ഉറങ്ങാന്‍ കഴിയുമെന്ന് തോന്നുന്നില്ല, ഇനി മുതല്‍ ഈ നാട്ടില്‍ സാരിയുടത്ത ശില്പങ്ങള്‍ മാത്രം മതി എന്ന് തീരുമാനം എടുക്കുന്ന നാളിലേക്കുള്ള ദൂരം വിദൂരമല്ലന്ന് തോന്നുന്നു.ഞാന്‍ ഒരു ജീന്‍സും ടിഷര്‍ട്ടും ഇട്ടു കിടന്നാല്‍ പ്രശ്നം തീരുമോ?? എങ്കില്‍ ഞാനതിനും തയ്യാറാണ്. എന്നെത്തന്നെ നശിപ്പിക്കണം എന്നുണ്ടങ്കില്‍ ദയവായി എന്നെ അംഗഭംഗം വരുത്തരുത്. എന്നെ ഇളക്കി കടലിലേക്ക് എറിയുക. അംഗഭംഗം വന്ന് കിടക്കൂന്നതിലും നല്ലത് കടലില്‍ മുങ്ങിക്കിടക്കുന്നതാണ്. ഇതെന്റെ സങ്കടഹര്‍ജിയായി പരിഗണിച്ച് എന്നെ കടലില്‍ തള്ളാന്‍ കനിവുണ്ടാകണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു.
ഞാനിനി എന്താണ് ചെയ്യേണ്ടത്.?? എനിക്കിവിടെ നിന്ന് ഓടിപ്പോകാന്‍ പറ്റില്ലല്ലോ!! എന്റെ നഗ്നമായ മാറിടം അശ്ലീലമാണന്ന് കരുതി ആരെങ്കിലും മുറിച്ചു കളഞ്ഞാല്‍ ... എനിക്കിനി ഉറങ്ങാന്‍ കഴിയുമെന്ന് തോന്നുന്നില്ല, ഇനി മുതല്‍ ഈ നാട്ടില്‍ സാരിയുടത്ത ശില്പങ്ങള്‍ മാത്രം മതി എന്ന് തീരുമാനം എടുക്കുന്ന നാളിലേക്കുള്ള ദൂരം വിദൂരമല്ലന്ന് തോന്നുന്നു.ഞാന്‍ ഒരു ജീന്‍സും ടിഷര്‍ട്ടും ഇട്ടു കിടന്നാല്‍ പ്രശ്നം തീരുമോ?? എങ്കില്‍ ഞാനതിനും തയ്യാറാണ്. എന്നെത്തന്നെ നശിപ്പിക്കണം എന്നുണ്ടങ്കില്‍ ദയവായി എന്നെ അംഗഭംഗം വരുത്തരുത്. എന്നെ ഇളക്കി കടലിലേക്ക് എറിയുക. അംഗഭംഗം വന്ന് കിടക്കൂന്നതിലും നല്ലത് കടലില്‍ മുങ്ങിക്കിടക്കുന്നതാണ്. ഇതെന്റെ സങ്കടഹര്‍ജിയായി പരിഗണിച്ച് എന്നെ കടലില്‍ തള്ളാന്‍ കനിവുണ്ടാകണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു.
വിഷാദത്തോടെ,
മത്സ്യകന്യക
ശംഖുമുഖം കടപ്പുറം
7 comments:
അസൂയ കൊണ്ടാവും സാഗര കന്യകേ ........അവര്‍ക്ക് നിന്നെപ്പോലെ പബ്ലിക് പ്ലേസില്‍ തുണിയുടുക്കാതെ കിടക്കാന്‍ പറ്റുന്നില്ലല്ലോ ...
രണ്ടീസം മുൻപ് മുള്ളൂക്കാരനോടു പറഞ്ഞ കമന്റ് ഒന്നൂടെ ഉറപ്പിച്ചു പറയുന്നു.
കുസാറ്റിലെ സ്ത്രീയൂണിയൻകാരുടെ അസൂയയാവാനേ തരമുള്ളു. ഇത്ര നല്ല ചെടി ശില്പങ്ങൾ മുഴുവൻ അട്രാക്ഷനും ഏറ്റുവാങ്ങുമ്പോൾ എത്രനാളാ അവിടത്തെ തേയിലസഞ്ചിശുഷ്കമാറിടയൂണിയൻ അവഗണന സഹിക്കുക. വെട്ടിനിരത്തുകതന്നെ.. ഹല്ല പിന്നെ!!
സാഗര കന്യക ജീവനില്ലാത്ത ഒരു സ്ത്രീ ശില്‍പം. പക്ഷെ രൂപം ജീവനുള്ള സ്ത്രീകളുടെതിനു തുല്യം. വിവസ്ത്ര .!!! ..
ഇനി താങ്കള്‍ സാഗര കന്യക എന്ന പരാതിക്കാരിയുടെ സ്ഥാനത്ത് താങ്കള്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും സ്ത്രീയുടെ അവകാശത്തിനു വേണ്ടിയുള്ള എന്ന അഭിപ്രായത്തില്‍ തന്റെ മേനി പ്രദര്‍ശിപ്പിക്കുവാനുള്ള പരാതി ആയി സങ്കല്‍പ്പിക്കൂ..
ശില്പങ്ങള്‍ വിവസ്ത്രയോ ആഭാസമോ ആവുമ്പോള്‍ മാത്രമേ അതിനു മൂല്യം ഉണ്ടാവൂ എന്നാണോ ?
ഒരു സംശയം : മുഖം താങ്കളുടെ കുടുംബത്തിലോ / വേണ്ടപ്പെടവരുടെയോ (സ്ത്രീയുടെ) ഒക്കെ രൂപത്തില്‍ ആക്കി ആരു ശില്‍പം അത്തരത്തില്‍ (വിവസ്ത്ര) സ്ഥാപിക്കുന്നതില്‍ താങ്കള്‍ക്ക് / അല്ലെങ്കില്‍ ആ വ്യക്തിക്ക് ആനന്ദം നല്‍കുമെങ്കില്‍ അങ്ങിനെ ഒരു ശ്രമം നടത്താവുന്നതാണ് .
ഇത്രയേ പറയാനുള്ളൂ..മുന്‍പും ഇവ്വിഷയകമായി വന്ന പോസ്റ്റുകളും വായിച്ചിരുന്നു.. കമന്റുകള്‍ ഇടുകയും ചെയ്തു .അത് കൊണ്ട് മാത്രം അഭിപ്രായം പറഞ്ഞു .
നന്ദി സഹോദരാ
എത്രയും പെട്ടന്ന് സാഗര കന്യക,മലമ്പുഴ യക്ഷി മുതല്പേര്‍ ഒരു കറുത്ത മുഴുനീളന്‍ ഉടുപ്പുകൊണ്ട് പൊതിഞ്ഞു മൂടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു ശില്പമായാലും സ്ത്രീശില്പമല്ലേ?പുരുഷന്റെ കണ്ട്രോളു പോയാല്‍ പിന്നെ കോടതി കയറെണ്ടിവരും.
സമൂഹം കൂടുതല്‍ മതസദാചാരവല്‍ക്കരിക്കപ്പെടുന്നതിന്റെ കുഴപ്പമാണിതെല്ലാം. സ്ത്രീകളെ സദാചാരം ശീലിപ്പിച്ചാണ് മതം കൂടുതല്‍ കൂടുതല്‍ സമൂഹത്തില്‍ സ്വാധീനംചെലുത്തുക.
ശാസ്ത്രം അഭ്യസിപ്പിക്കുന്ന സ്ഥാപനങ്ങള്‍ പോലും മതത്തിന്റെ ചിന്താശേഷിയിലേക്ക് ചുരുങ്ങുന്നതിന്റെ കാരണം നാം അന്വേഷിക്കുകയും, അത്തരം സ്ഥാപനങ്ങളുടെ മുകളിലിരിക്കുന്ന പൊണ്ണന്മാരെ
പിരിച്ചുവിട്ട് സ്വതന്ത്ര ചിന്താശേഷിയുള്ള ശാസ്ത്രജ്ഞരെ പകരം നിയോഗിക്കേണ്ടിയിരിക്കുന്നു.
ശാന്തം പാപം....
Post a Comment