Wednesday, December 15, 2010

ക്രൈസ്തവ മെത്രാന്‍ സമതിക്കൊരു വിയോജനക്കുറിപ്പ്

ഇന്നലത്തെ(ഡിസംബര്‍ 14) മനോരമയുടെ അവസാന പേജില്‍ ഒരു വാര്‍ത്ത കണ്ടു. സര്‍ക്കാര്‍ നീക്കം ഒന്നിച്ചു ചെറുക്കും : ക്രൈസ്തവ മെത്രാന്‍ സമതി . ആ വാര്‍ത്തയിലെ ചില സൂചകങ്ങള്‍ക്കുള്ള വിയോജനം രേഖപ്പെടുത്തട്ടെ.

1. DYFI ആരംഭിച്ചിട്ടുള്ള മദ്യ വിരുദ്ധ പോരാട്ടത്തെ സമ്മേളനം പരോക്ഷമായി കുറ്റപ്പെടുത്തി.
ഈ കുറ്റപ്പെടുത്തലിനു കാരണമായി പറയുന്നത് മദ്യലഭ്യത വര്‍ദ്ധിപ്പിക്കുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മാര്‍ത്ഥത് ഇല്ലന്നാണ്. ഭരിക്കുന്ന സര്‍ക്കാരിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജന സംഘടന ഒരു സാമൂഹിക വിവത്തിനെതിരെ പ്രതികരിക്കുന്നതില്‍ കുറ്റപ്പെടുത്തേണ്ട കാര്യമുണ്ടോ എന്നോ ഏതെങ്കിലും മെത്രാന്‍ ആ സമതിയോഗത്തില്‍ ചോദിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. ഈ സമൂഹത്തില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍ അങ്ങനെ ഒരു കുറ്റപ്പെടുത്തലിന്റെ കാര്യമില്ല എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം DYFI എന്ന സംഘടനയുടെ സ്ഥാനം കേരളത്തില്‍ എന്താണന്ന് അറിയാത്തവരല്ല ആരും. ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഒരു യുവജന സംഘടനയാണത്. ഒരു സമൂഹവിപത്തിനെതിരെ അവര്‍ പോരാട്ടം നടത്തുമ്പോള്‍ അവര്‍ക്ക് ധാര്‍മ്മികമായ ഒരു പിന്തുണ നല്‍കാന്‍ മദ്യത്തിനെതിരെ പോരാടൂന്ന എല്ലാവര്‍ക്കും കഴിയും. DYFI യോടൊന്നിച്ച് മദ്യ വിരുദ്ധ പോരാട്ടം നടത്താന്‍ സഭകളിലെ യുവജന സംഘടനകള്‍ക്ക് കഴിയില്ലേ??? ഒരു സാമൂഹിക വിപത്തിനെതിരെ പോരാടൂമ്പോള്‍ അതിലെ മതവും രാഷ്ട്രീയവും നോക്കേണ്ട കാര്യമില്ല.


2. തിരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ എന്ത് നിലപാടു സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ സഭാ‌നേതൃത്വത്തിനു അധികാരം ഉണ്ട്.
ഈ അധികാരം ആര് എപ്പോള്‍ എന്ന് നല്‍കി? ആത്മീയ കാര്യങ്ങളില്‍ വിശ്വാസികള്‍ വിശ്വാസികള്‍ എന്ത് നിലപാടു സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ സഭാ‌നേതൃത്വത്തിനു അധികാരം ഉണ്ട് എന്ന് സമ്മതിക്കാമെങ്കിലും ഒരു സഭാവിശ്വാസി ആര്‍ക്ക് അല്ലങ്കില്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കാന്‍ ഒരു അധികാരവും ഇല്ല. ഇല്ലാത്ത അധികാരം തങ്ങള്‍ക്ക് ഉണ്ട് എന്ന് നടക്കുന്നെങ്കില്‍ അതിനാരും വില കല്പിക്കുകയും ഇല്ല. രാഷ്ട്രീയവും ആത്മീയവും സമാന്തരങ്ങളായ രണ്ട് കാര്യങ്ങളാണ്. മതത്തില്‍ രാഷ്ട്രീയം ഇടപെടൂന്നതും രാഷ്ട്രീയത്തില്‍ മതം ഇടപെടുന്നതും മതത്തിന്റെയും രാഷ്ട്രീയത്തിന്റേയും അപചയത്തിനു കാരണമാവും എന്നതില്‍ സംശയം ഇല്ല. ഒരു വ്യക്തിയുടെ സ്വന്തം ഇഷ്ടമാണ് അയാള്‍ ഏത് രാഷ്ട്രീയപാര്‍ട്ടിക്ക്/ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണം എന്നുള്ളത്.


3. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും അപാകതയുണ്ടോ എന്ന് പരിശോധിച്ചാല്‍ മതി.

ഈ പ്രസ്താവനയ്ക്ക് ഉത്തരമായി ഒരു മറു ചോദ്യമാണ് ചോദിക്കേണ്ടത്. ക്രൈസ്തവ മെത്രാന്‍ സമതി വിശ്വാസികളുടെ ആത്മീയകാര്യങ്ങളില്‍/മതകാര്യങ്ങളില്‍ എന്തെങ്കിലും അപാകതയുണ്ടോ എന്ന് പരിശോധിച്ചാല്‍ പോരേ??? തിരഞ്ഞേടുപ്പ് പ്രഖ്യാപിക്കുന്നതുമുതല്‍ അതിന്റെ റിസല്‍ട്ട് പ്രഖ്യാപിക്കുന്നതുവരെയുള്ള നടപടികള്‍ കുറ്റമറ്റരീതിയില്‍ നടത്തേണ്ട ചുമതല തിരഞ്ഞെടുപ്പ് കമ്മീഷനുതന്നെയാണ്. ന്യാമമായ രീതിക്ക് വിരുദ്ധമായി മറ്റ് ഇടപെടലുകള്‍ ഉണ്ടാകുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നതില്‍ എന്താണ് തെറ്റ്. വിശ്വാസികള്‍ക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞതില്‍ തെറ്റില്ല എന്നാണ് മെത്രാസ് സമിതി പറയുന്നത്. അത് അംഗീകരിക്കുന്നു എന്നതന്നെ ഇരിക്കട്ടെ. ഒരു വാര്‍ഡ്/ മണ്ഡലത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളായി കത്തോലിക്ക , ഓര്‍ത്തഡോക്സ് , യാക്കോബായ , മര്‍ത്തോമ്മാ , സി‌എസ്‌ഐ സഭകളിലെ വിശ്വാസികള്‍ ആണ് നില്‍ക്കുന്നതെന്ന് കരുതുക. ഇങ്ങനെ ഒരു അവ്സ്ഥയില്‍ ആര്‍ക്ക് വോട്ട് ചെയ്യാനായിരിക്കും മെത്രാസ് സമിതി/ഇടയലേഖനം പറയുന്നത്?? ഇങ്ങനെയൊരു അവസ്ഥയ്ക്കാണല്ലോ വര്‍ഗ്ഗീയത എന്ന് പറയുന്നത്. മതത്തിന്റെ പേരില്‍ വോട്ട് നേടാന്‍ നമ്മുടെ രാജ്യത്ത് നിയമം ഇല്ലാത്തിടത്തോളം കാലം മേല്‍‌പ്പറഞ്ഞ രീതിയിലുള്ള മത/സമുദായ സംഘടനകളുടെ ലേഖനങ്ങള്‍ നിയമ വിരുദ്ധം തന്നെയാണ്. ഇങ്ങനെയൊരു സ്ഥിതി വിശേഷം ഉണ്ടാവുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനങ്ങാപ്പാറ നയം സ്വീകരിക്കാന്‍ പാടില്ല.


4. യുഡി‌എഫിന്റെ വിജയം ഇടയലേഖനത്തിന്റെ വിജയമാണന്നുള്ള അഭിപ്രായം കെ‌സി‌ബി‌സിക്ക് ഇല്ല.
തിരഞ്ഞെടൂപ്പ ഫലം പുറത്ത് വന്നപ്പോള്‍ കെ‌സി‌ബി‌സിയുടെ വ്യക്താവായ സ്റ്റീഫന്‍ ആലത്തറ നടത്തിയ പ്രസ്താവനയ്ക്ക് കടകവിരുദ്ധമാണ് മുകളില്‍ പറഞ്ഞിരിക്കൂന്ന പ്രസ്താവന. യുഡി‌എഫ് വിജയം കത്തോലിക്കാ ബിഷപ്പുമാരുടെ ഇടയലേഖനത്തിന്റെ വിജയമാണെന്നായിരുന്നു സ്റ്റീഫന്‍ ആലത്തറയുടെ പ്രസ്‌താവന. അന്ന് ആ വ്യക്താവ് നടത്തിയ പ്രസ്ത്യാവന കെ‌സി‌ബി‌സിയുടെ അഭിപ്രായം അല്ലായിരുന്നു എന്ന് അന്നാരും പറഞ്ഞില്ലായിരുന്നു. രണ്ട് മാ‍സങ്ങള്‍ വേണ്ടിവന്നോ അത് മനസിലാക്കാന്‍ ???

5 comments:

നിലാവ്‌ said...

Fully supporting you

Nasiyansan said...

DYFI ആരംഭിച്ചിട്ടുള്ള മദ്യ വിരുദ്ധ പോരാട്ടത്തെ സമ്മേളനം പരോക്ഷമായി കുറ്റപ്പെടുത്തി.

ആവശ്യത്തിന്‌ കള്ളില്ലാത്ത നാട്ടില്‍ യാതൊരു തത്വദീക്ഷയുമില്ലാതെ അനുവദിക്കുന്ന ഷാപ്പുകലാണ് പലപ്പോഴും മദ്യദുരന്തം ക്ഷണിച്ചുവരുത്തുന്നത് . ഇത്തരത്തില്‍ അനുവദിച്ച ഷാപ്പുകള്‍ പൂട്ടുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് ... ഉദാഹരണത്തിന് ഇടുക്കിയിലെ കാര്യം ഹൈറേഞ്ചിലെ ആനവിലാസം, പീരുമേട്, ഏലപ്പാറ, വണ്ടിപ്പെരിയാര്‍, കുമളി, ഉടുമ്പന്‍ചോല, പൂപ്പാറ, പുളിയന്‍മല, അണക്കര, എന്നീ ഷാപ്പുകളുടെ പരിധിയില്‍ ആവശ്യത്തിന് തെങ്ങുകളോ, പനകളോ ചെത്താനില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് ഇവിടങ്ങളില്‍ ഷാപ്പുകള്‍ അനുവദിച്ചത്. ഏലത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും മാത്രമുള്ള പ്രദേശങ്ങളില്‍ അനധികൃത മദ്യവില്പന ലക്ഷ്യമിട്ടാണ് ഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. സിഐടിയു, സിപിഎം നേതാക്കളുടെ ബിനാമികളാണ് ഷാപ്പുകള്‍ പലതും നടത്തുന്നതു ...ഇതുപോലെ തന്നെ കേരളത്തിന്റെ നാനാ ഭാഗങ്ങളിലും ...കേവലം ബോധവല്‍ക്കരണം കൊണ്ട് മാത്രം പ്രയോചനമില്ല ...ഭരണത്തിലിരിക്കുന്നവരും കൂടി ചിലതൊക്കെ വിചാരിക്കണം ..ഒരു തലത്തില്‍ മദ്യവില്‌ പനയെ പ്രോത്സാഹിപ്പിക്കുകയും മറുവശത്ത്‌ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ് . ..ഇതൊന്നും കേള്‍ക്കാതെയും കാണാതെയും DYFI ആരംഭിച്ചിട്ടുള്ള മദ്യ വിരുദ്ധ പോരാട്ടത്തെ പരോക്ഷമായി എങ്കിലും കുറ്റപ്പെടുത്താതെ പൂര്‍ണമായി പിന്താങ്ങുന്നതില്‍ അര്‍ത്ഥമില്ല ..

മുക്കുവന്‍ said...

കള്ളു ചെത്താനുള്ള ലൈസന്‍സ് കര്‍ഷകനു നല്‍കൂ അല്ലാ‍തെ വല്ല നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്ത പട്ടച്ചാരായമല്ല കേരളകഷകനു വേണ്ടത്!

ജഗദീശ്.എസ്സ് said...

ഈ സഭകള്‍ ഇരുണ്ടയുഗത്തെ പുനസൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്.

P. M. Pathrose said...

This is nothing but a political circus of DYFI. They are going to do nothing on this issue. If they are genuine, first they may ask the Leftist Government to ban all kind of liquor in the state as in Gujarat.