Thursday, July 2, 2009

ചേറായിലേക്ക് തീവ്രവാദികള്‍ വരുന്നു.....

എന്റെ പൊന്നോ ഒരു പത്രക്കാരന് ഇത്രയും സംശയങ്ങള്‍ വരുമോ ?? ബര്‍ളിതോമസ് എന്ന ബ്ലോഗറുടെ ‘ബ്ളോഗിന്റെ പേരില്‍ ഒരു അസംബന്ധസംഗമം ‘ എന്ന പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയതാണ്. ചേറായിബീച്ചില്‍ നടത്തുന്ന ‘ബ്ളോഗ് മീറ്റ് ‘ ആണ് ബര്‍ളിക്ക് അസംബന്ധസംഗമം. “ചെറായി ബീച്ചില്‍ ദിവസേന നൂറുകണക്കിനു സഞ്ചാരികള്‍ വന്നുപോകുന്നുണ്ട്, പല കൊള്ളരു തായ്മകളും നടക്കുന്നുണ്ട്, ലോകത്തെ സംബന്ധിച്ചിടത്തോളം, നാട്ടുകാരെ സംബന്ധിച്ചിടത്തോളം അത്തരത്തിലൊന്നു മാത്രമാണ് ഈ ബ്ളോഗ് മീറ്റും.“ എന്നാണ് പുള്ളിക്കാരന്‍ പറയുന്നത്. ചേറായി ബീച്ചില്‍ എത്തുന്നവരെല്ലാം ‘കൊള്ളരുതായ്മകള്‍ക്ക്’ ആയി എത്തുന്നവരാണ് എന്ന് ഏത് നാട്ടുകാരാണ് പറഞ്ഞത് ????

‘ബ്ലോഗ് മീറ്റ് എന്ന് ഈ സംഗമത്തിന് പേരിട്ടിരിക്കുന്നതുകൊണ്ട് ഒരു ബ്ലോഗറായ എനിക്കും‘ ചിലത്
പറയാനുണ്ട് . ആദ്യം തന്നെ പറയട്ടെ എനിക്ക് ഒരു ബ്ലോഗറേയും പരിചയമില്ല. പക്ഷേ താന്‍ പറയുന്നത് മാത്രമാണ് സത്യം എന്ന് ഒരാള്‍ വിളിച്ചു പറയുമ്പോള്‍ അയാള്‍ പറയുന്നത് മാത്രമല്ല സത്യം എന്ന് കൂടി ഓര്‍മ്മിപ്പിക്കേണ്ടത് കുറേ സത്യങ്ങള്‍ അറിയുന്നവന്റെ ധര്‍മ്മം ആണ് അതുകൊണ്ട് മാത്രമാണ് ഞാനിതിന് വേണ്ടി സമയം എടുക്കുന്നത് ?? താന്‍ കൂവിയില്ലങ്കില്‍ സൂര്യന്‍ ഉദിക്കില്ലന്ന് പൂവങ്കോഴി പറഞ്ഞാല്‍ അത് ലോകം അംഗീകരിക്കുമോ????

‘ബ്ലോഗ് മീറ്റ് ‘ എന്ന പേരില്‍ തന്നെ പുള്ളിക്കാരന് സംശയം തുടങ്ങി. ‘ബ്ലോഗ് മീറ്റ് എന്നു പേരിട്ടിരിക്കുന്നത് ബ്ളോഗര്‍മാരെ വഴിതെറ്റിക്കുന്നതിനും പരിപാടിയിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയാണെന്നു സംശയിക്കുന്നതില്‍ തെറ്റുണ്ടോ ?‘ എന്ന് അദ്ദേഹം ചോദിക്കുന്നു. ഇതിലെന്താണ് വഴിതെറ്റിക്കല്‍. ???ചേറായിലെ ‘ബ്ലോഗ് മീറ്റ് ‘ ആദ്യത്തെ ബ്ലോഗര്‍മാര്‍ ഒത്തുകൂടുന്ന ആദ്യ സംഭവമല്ല. കേരളത്തിന്റെ പലഭാഗങ്ങളിലും ഇത്തരം മീറ്റ് നടന്നിട്ടുണ്ട്. (കുറച്ചുനാളുകള്‍ക്ക് മുമ്പ് ഒരു ബോട്ടില്‍ വച്ച് ടൂറിസം വകുപ്പിന്റെയൊക്കെ സ്പോണ്‍സറിംങ്ങില്‍ ‘ബ്ലോഗ് മീറ്റ് ‘ നടന്നത് ഞാന്‍ ഒരു പത്രത്തില്‍ വായിച്ചതായി ഓര്‍ക്കുന്നു.).

ചേറായിലെ ‘ബ്ലോഗ് മീറ്റിനെ ‘ മലയാളം ബ്ളോഗര്‍മാരുടെ സംഗമം എന്നു വിശേഷിപ്പിക്കു ന്നതെങ്ങനെ ? പുള്ളിക്കാരന്റെ അടുത്ത സംശയം!!! ഈ കൂട്ടായ്മയോട് യോജിപ്പില്ലാത്ത ബ്ലോഗര്‍മാര്‍ വിട്ടുനിന്നാല്‍ എങ്ങനെയാണ് ഇത് ‘മലയാളം ബ്ളോഗര്‍മാരുടെ സംഗമം‘ ആകുന്നത് ??? അച്ചയന്റെ ഒരു സംശയം. ???ഒരു മന്ത്രി മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനിന്നാല്‍ അത് മന്ത്രിസഭാ യോഗം അല്ലാതാകുമോ ?? ഇന്നലെ നടന്ന എല്‍.ഡി.എഫ് യോഗത്തില്‍ സി.പി.ഐ. പങ്കെടുത്തില്ല എന്ന് വച്ച് അത് എല്‍.ഡി.എഫ് യോഗംഅല്ലന്ന് ആരെങ്കിലും പറയുമോ? എല്ലാ ബ്ലോഗര്‍മാരും പങ്കെടുത്താല്‍ മാത്രമേ അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇത് ‘മലയാളം ബ്ളോഗര്‍മാരുടെ സംഗമം‘ ആകൂ. ഇനി ലോകത്തിലുള്ള എല്ലാ ബ്ലോഗര്‍മാരും ഈ സംഗമത്തില്‍ പങ്കെടുത്താലും അച്ചായന്‍ പങ്കെടുക്കില്ല. അതുകൊണ്ടുമാത്രം ഈ സംഗമം‘മലയാളം ബ്ളോഗര്‍മാരുടെ സംഗമം‘ എന്ന പേരില്‍ ചരിത്രത്തീല്‍ ഇടം നേടില്ലല്ലോ ??? അച്ചായനോടാകളി... അച്ചായനോട് ഒന്നു ചോദിച്ചോട്ടെ മനോരമ നടത്തുന്ന ‘കുടുംബസംഗമ‘ത്തില്‍ അച്ചായനും കുടുംബവും പങ്കെടുത്തില്ലങ്കില്‍ അത് ‘മനോരമ കുടുംബസംഗമം’ ആവില്ലേ???

ചേറായില്‍ നടക്കുന്ന ‘ബ്ലോഗ് മീറ്റ്’ ഏതാണ്ട് വലിയ പ്രശ്നമാണ് ഉണ്ടാക്കുന്നതന്ന് തോന്നുന്നു. കാര്യങ്ങള്‍ കൈവിട്ട് പോകുമ്പോള്‍ പോലീസ് എത്തി കുറേ ചോദ്യങ്ങള്‍ ചോദിച്ചാല്‍ ബ്ലോഗ് മീറ്റില്‍ പങ്കെടുക്കുന്നവര്‍ എന്ത് ചെയ്യും????, കുറേ തീവ്രവാദികള്‍ ഈ സംഗമത്തിന് എത്തിയാല്‍ എന്ത് ചെയ്യും ?? ആ തീവ്രവാദികള്‍ അവിടെ വന്ന് ചര്‍ച്ചകള്‍ നടത്തി ബ്ളോഗര്‍മാരായി തന്നെ മടങ്ങിയാല്‍ അതിന്റെ ഉത്തരവാദിത്വവും ഇതിന്റെ സംഘാടകന്‍ ഏല്‍ക്കുമോ ? എന്ന ചോദ്യത്തിന് ഉത്തരം പറയൂ.... അങ്ങനെയേറ്റാലും രാജ്യദ്രോഹം, സംഘം ചേരല്‍, ഗൂഢാലോചന എന്ന കുറ്റങ്ങള്‍ അവിടെ ഒത്തു ചേര്‍ന്ന എല്ലാ ബ്ളോഗര്‍മാരുടെ പേരിലും ആരോപിക്കപ്പെടില്ല എന്ന് അദ്ദേഹത്തിനുറപ്പു പറയാന്‍ പറ്റുമോ ? ... എന്റെ അമ്മോ ഈ ചോദ്യങ്ങള്‍ വലിയ ചോദ്യങ്ങള്‍ തന്നെയാണേ ?? ഈ സംശയം പ്രകടിപ്പിക്കുന്ന ആള്‍സമയം ഉണ്ടങ്കില്‍ വെറുതെ ഒന്ന് കൊച്ചിയിലോട്ട് ഇറങ്ങിയാല്‍ നന്നാവും. ചേറായില്‍ പോയി ചര്‍ച്ച നടത്തുന്ന ഭീകരര്‍ക്ക് മറൈന്‍ ഡ്രൈവില്‍ വന്നിരുന്ന് ചര്‍ച്ച നടത്തിക്കൂടേ ?? ആറുരൂപകൊടുത്താല്‍ ജെട്ടിയില്‍ നിന്ന് മട്ടാഞ്ചേരിയില്‍ പോയി വരാം. ആ ബോട്ടില്‍ ഇരുന്ന് അവര്‍ക്ക് ചര്‍ച്ച ചെയ്തു കൂടേ? വാസ്ഗോഡിഗാമയുടെ പള്ളിയില്‍ പോയിരുന്ന് അവര്‍ക്ക് ചര്‍ച്ച ചെയ്തുകൂടേ ??? മറൈന്‍ ഡ്രൈവില്‍ നിന്ന് അഞ്ചര രൂപ കൊടുത്ത് ബസുകയറി ഈ ഭീകരര്‍ക്ക് ഇടപ്പള്ളി പാര്‍ക്കില്‍ പോയിരുന്ന് ചര്‍ച്ച ചെയ്തുകൂടേ??ഇതൊക്കൊ എന്റെ സംശയങ്ങള്‍ ആണേ..

ഇനി ഫോട്ടോ എടുക്കുന്നതിനെക്കുറിച്ച് .... “ മീറ്റിനെത്തുന്നവര്‍ ഫോട്ടോയും വിഡിയോയും അപ്ലോഡ്
ചെയ്യുമെന്നു കേള്‍ക്കുന്നു. ഇത് ആരുടെ അനുവാദത്തോടെയാണ് ? ഫോട്ടോയെടുക്കുന്നതും അത് നെറ്റില്‍ അപ്ലോഡ് ചെയ്യുന്നതും രണ്ടും രണ്ടു കാര്യമാണ്.“
” ... എനിക്കൊരു സംശയം ... കഴിഞ്ഞ ആഴ്ച ഞങ്ങള്‍, കൊച്ചിയില്‍ താമസിക്കുന്നവരെല്ലാം പോക്കാണന്ന് ധ്വനിയുണ്ടാക്കിച്ച് മനോരമ പത്രവും മനോരമ വിഷനും ആഘോഷിച്ച ‘നെറ്റ് വഴി പെണ്‍‌ വാണിഭം‘ എന്ന അന്വേഷ്‌ണ റിപ്പോര്‍ട്ടില്‍ ഇവരെടുത്ത ഫോട്ടോകള്‍ ആ പെണ്ണുങ്ങളോട് ചോദിച്ചിട്ട് എടുത്തതാണോ ? ( രണ്ടും രണ്ടാണന്ന് അറിയാമെങ്കിലും ഫോട്ടോ എടുക്കുന്നതിലെ അച്ചായന്റെ ധാര്‍മ്മിക രോഷത്തോട് ഒരു ചോദ്യം ചോദിച്ചു എന്ന് മാത്രം.) . അവിടെ(ബ്ലോഗ് മീറ്റില്‍) പങ്കെടുക്കുന്നവര്‍ക്ക് ഫോട്ടോ എടുക്കൂന്നതില്‍ കുഴപ്പമില്ലങ്കില്‍ മറ്റുള്ളവര്‍ക്ക് എന്തിനാണ് സങ്കടം.??അതോ ചേറായി കടപ്പുറത്തെ ‘തന്ത്ര പ്രധാന‘മായ സ്ഥലങ്ങള്‍ ഫോട്ടോയില്‍ പതിയും എന്നുള്ളതുകൊണ്ടാണോ ???

മലയാളം ബ്ളോഗര്‍ എന്ന നിലയില്‍ എന്റെ നിലപാടുകള്‍ ഇവയാണ്:-
1.ചെറായി ബ്ളോഗ് മീറ്റ് എന്ന പേരില്‍ നടക്കുന്ന പരിപാടി ഒരു അനധികൃതസംഗമമാണന്ന് എനിക്ക് തോന്നുന്നില്ല.
2.ഈ പരിപാടിയെ ബ്ളോഗ് മീറ്റ് എന്നു വിളിക്കുന്നത് അസംബന്ധമല്ല.

ഓഫ് ലൈന്‍ ::
കിട്ടാത്ത മുന്തിരിങ്ങ പുളിക്കുമെന്ന് കുറുക്കന്‍ പറഞ്ഞത് വെറുതെയല്ല. [ കോഴി കൂവിയില്ലങ്കിലും നേരം വെളുക്കും]

15 comments:

Rejeesh Sanathanan said...

സംഭവം ചേറായില്‍ നിന്ന് അങ്ങ് പോയി രാജ്യാന്തരമായി അല്ലെ...........തീവ്രവാദം, ഗൂഡാലോചന......:)

അരുണ്‍ കരിമുട്ടം said...

ഇനി കോഴി കൂവാതിരുന്ന് നേരം വെളുത്താല്‍ അപ്പോള്‍ കോഴി പറയും, ഇത് ശരിക്കുള്ള സൂര്യനല്ലന്ന്:)

വാഴക്കോടന്‍ ‍// vazhakodan said...

Congrats, You also said it....

PONNUS said...

ബര്‍ലി അച്ചായന് ഒരു കൊട്ട് കൊടുത്തു അല്ലെ ?!!!!!!!!!!!!!!!!!!!
നന്നായിട്ടുണ്ട്.

ബോണ്‍സ് said...

കോഴിക്കു മുല വരുന്ന കാലമാ..എന്നാലും മലയാള ബ്ലോഗേഴ്സ് എല്ലാവരും ഒരു തീവ്രവാദി ആക്രമണത്തിലൂടെ കൊല്ലപ്പെടുമെങ്കില്‍ അത് ഒരു സ്കൂപ്പ് ആണല്ലോ. മനോരമ തന്നെ!!

ചാണക്യന്‍ said...

തെക്കേടന്‍,

നന്നായി....അഭിനന്ദനങ്ങള്‍....

കാപ്പിലാന്‍ said...

Good

ചാണക്യന്‍ said...

ബെര്‍ളിയെ ആക്ഷേപിക്കാനിറങ്ങാതെ മനുഷ്യന് ഉപകാരപ്പെടുന്ന എന്തെങ്കിലും ഒന്നു എടുത്ത് പോസ്റ്റൂടാ ചെക്കാ.

അനില്‍@ബ്ലോഗ് // anil said...

തൊട്ടുമുകളിലെ ചാണക്യന്‍ ഡ്യൂപ്ലിക്കേറ്റ് ചാണക്യനാണല്ലോ, വ്യാജ പ്രൊഫൈല്!!
ഇതിന് ഒരു പുതിയ ട്രെന്‍ഡ് ആണോ ആവോ?!!

ചാണക്യന്‍ said...

തെക്കേടന്‍,
Blogger ചാണക്യന്‍ said...

ബെര്‍ളിയെ ആക്ഷേപിക്കാനിറങ്ങാതെ മനുഷ്യന് ഉപകാരപ്പെടുന്ന എന്തെങ്കിലും ഒന്നു എടുത്ത് പോസ്റ്റൂടാ ചെക്കാ.

Jul 2, 2009 5:58:00 PM

ഈ കമന്റ് എന്റേതല്ല....വ്യാജന്റേതാണ്..

ചാണക്യന്‍ said...

എന്റേത് തന്നെയാണ്.. പോസ്റ്റ് മാറിപ്പോയി

സോറി.

Anonymous said...

പോസ്റ്റ് മാറി comnet സൂക്ഷിച്ച് വേണേ വ്യാജ പ്രൊഫൈലു കാരാ...

ചാണക്യന്‍റെ വ്യാജ പ്രൊഫൈല്‍:vyajan http://www.blogger.com/profile/03889383109473893545

ഈ ജൂലൈയിലാണോ ഈ വ്യാജ ചാണക്യന്‍ ബ്ലോഗ് തുടങ്ങിയത്?

ചാണക്യന്‍ said...

എതോ ഒരുത്തന്‍ തെമ്മാടി എറ്റ്നെ പേരില്‍‍ ബ്ലോഗിറക്കിയിരിക്കുന്നു.

ബ്ലോഗില്‍‍ വീണ്ടും ക്രിമിനല്‍‍ വിളയാട്ടം

പാവത്താൻ said...

എല്ലാരും കൂടി പറഞ്ഞു പറഞ്ഞ് എന്റെ അച്ചായനെങ്ങാനും കൈ വിട്ട് ഈ ഉത്തരമെങ്ങാനും എന്റെ തലയില്‍ വീണാല്‍ അപ്പോള്‍ പറയാം ബാക്കി...ങ്ഹാ‍ാ

നാട്ടുകാരന്‍ said...

പാവത്താന്‍ പറഞ്ഞതാ സത്യം .... എന്റെയും തലയില്‍ വീഴും!