Friday, May 15, 2009

രണ്ട് മലയാളിനാക്കുകള്‍ :

മലയാളിക്ക് പേരുദോഷം ഉണ്ടാക്കുന്നത് മലയാളികള്‍’ തന്നെ ആണന്ന് പറയുന്നതില്‍ കാര്യമുണ്ടന്ന് തോന്നുന്നു. അല്ലങ്കില്‍ രണ്ട് മലയാളികള്‍ഇങ്ങനെ ഒരുങ്ങി പുറപ്പെടുമോ? ഒരാള്‍ ഇന്റ്ര് നാഷ്ണല്‍ തലത്തില്‍ മലയാളിക്ക് ‘പേരുണ്ടാക്കുമ്പോള്‍’ മറ്റൊരാള്‍ പ്രാദേശിക തലത്തില്‍ ‘പേരുണ്ടാ ക്കുന്നു’. രണ്ടുപേരുടേയും ‘ആയുധം‘ ഒന്നു തന്നെ... നാക്ക് !!!! ഈ നാക്ക് കൊണ്ട് രണ്ടുപേരും ആവിശ്യ ത്തിന് ഗുലുമാല്‍ പിടിച്ചിട്ടുണ്ടുംഉണ്ട്... പട്ടിയുടെ വാല്‍ പന്തീരാണ്ട് കൊല്ലം കുഴലില്‍ ഇട്ടാലും വാല്‍ നിവരത്തില്ലന്ന് പറയുന്നതുപോലെ രണ്ടുപേരും എത്രകിട്ടിയാലും പഠിക്കില്ല.ഇനി നമുക്കിവരെ പരിചയപ്പെടാം.

ഇന്റ്ര് നാഷ്ണല്‍ തലത്തില്‍ മലയാളിക്ക് ‘പേരുണ്ടാക്കി’ കൊടുക്കുന്ന ആളെതന്നെ ആദ്യം പരിചയ പ്പെടാം. മറ്റാരുമല്ല അത്. നമ്മുടെ ഗോപുമോന്‍ ആണ് ആള്‍.

‘കിട്ടേണ്ടത് കിട്ടിയപ്പോള്‍‘ ആളു നന്നായന്നാണ് വിചാരിച്ചിരുന്നത്. എത്രകിട്ടിയാലും ഞാന്‍ നന്നാവില്ല അമ്മാവാ , എന്നെ അടിക്കേണ്ടാ എന്ന് പറയുന്നതുപോലെയാണ് ഗോപുമോന്റെ കാര്യം. കളിക്കാന്‍ ഇറങ്ങിയപ്പോള്‍ അമ്മയും ‘നാട്ടുകാരും’ എല്ലാം കൂടി കാക്കതൊള്ളായിരം ചരടുകളാണ് കൈയ്യില്‍ കെടുത്തത്. വിധിയെ തടുക്കാന്‍ ഈശ്വരന്മാരും ചിന്തിക്കും എന്ന് പറയുന്നതുപോലെ ഭാജിയുടെ അടി ഒരു വിധി ആയിരുന്നുവെന്ന് ആശ്വസിക്കാമായിരുന്നു. ‘വാങ്ങിയേ അടങ്ങൂ’ എന്ന് കല്പിച്ച് ഇറങ്ങിയാല്‍ ആര്‍ക്കെന്ത് ചെയ്യാന്‍ കഴിയും.??? അടിയൊക്കെ വാങ്ങിസ്വസ്ഥമായിട്ട് നാട്ടില്‍ വന്ന് യോഗയും ചിക്തിസയുമൊക്കെ കഴിഞ്ഞ് ഗോപുമോന്‍ ആഫ്രിക്കയ്ക്ക് വണ്ടികയറി. 2008 ഐ.പി.എല്ലില്‍ കൂടുതല്‍ വിക്കറ്റ് ഇട്ടു എന്ന് പറഞ്ഞ് എറിയാന്‍ ഇറങ്ങിയതും എറിയുന്ന പന്തില്‍ പലതും വേലിക്ക് പുറത്തുതന്നെ പോയി വീണു. ഹെയ്‌ഡനാണങ്കില്‍ പണ്ടത്തെകലി തീര്‍ത്തത് പന്തിനോടാണ്. ഗോപുമോന്‍ ഹെയ്‌ഡന് എറിയുന്ന പന്തില്‍ പകുതിയും ബൌണ്ടറി ലൈന്‍ കടന്നു. പിന്നെ ഗോപുമോന്‍ഒട്ടും അമാന്തിച്ചില്ല. നാക്കുകൊണ്ടായി ആക്രമണം.



2008 വരെ ഗോപുമോന്‍ ആരോടൊക്കെ മുട്ടിയിട്ടുണ്ട്?. നാക്കുകൊണ്ടുമാത്രമല്ല ശരീരഭാഷകൊണ്ടും ഗോപുമോന്‍ എല്ലാവരോടും ഉടക്കി. സൈമണ്ട്സിനോടും ഹെയ്‌ഡനോടും കാണുമ്പോഴെല്ലാം മുട്ടി. അവര്‍ക്കിച്ചിരെ വിവരം ഉള്ളതുകൊണ്ട് തിരിച്ചൊന്നും ചെയ്തില്ലാ എന്നേയുള്ളു. അല്ലങ്കില്‍ തന്നെ ഒന്ന് ഓര്‍ക്കണം ഹെയ്‌ഡന്റെയും സൈമണ്ട്സിന്റേയും തുടയുടെ വലുപ്പം പോലും ഇല്ല നമ്മുടെ ഗോപുമോന്. കണ്ണില്‍ ചോരയുള്ളതുകൊണ്ട് അവരൊന്നും കൈവീശി കൊടുത്തില്ലന്നേയുള്ളു. എന്തിന് ശരീരപ്രകൃതത്തില്‍ ഗോപുമോന്റെ പകുതിയുള്ള കൈഫിനോട്വരെ കഴിഞ്ഞ വര്‍ഷം ചൊറിഞ്ഞോട്ട് ചെന്നതാണ്.


വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ? തലേക്കെട്ട് കെട്ടിയാണങ്കിലും കൊടുക്കാനുള്ളാതുകൊണ്ട് ആളെത്തും എന്ന് പറഞ്ഞതുപോലെ ആളെത്തികൊടുത്തപ്പോഴാണ് ഗോപുമോന് സമാധാനം ആയത്. ഈ വര്‍ഷം ഗോപുമോനെ ഇനി ഗ്രൌണ്ടില്‍ ഇറക്കില്ലന്നാണ് പഞ്ചാബുകാര്‍ പറയുന്നത്.ഈ വര്‍ഷത്തെ ‘കൈനീട്ടം’ ഗോപുമോന് മിസ്സായി....



**********************





ഇനി നമുക്ക് കേരളത്തില്‍ നിന്നുകൊണ്ട് മലയാളിക്ക് നാക്കിന്റെ നീളം കാണിക്കുന്ന ആളെ പരിചയപ്പെടാം. ആള് നമ്മുടെ സ്വന്തം ആളുതന്നെയാണ്.ശബ്ദ്ദതാരാവലിയില്‍ ഉള്ള പദങ്ങളെക്കാള്‍ കൂടുതല്‍ പദസമ്പാദനം കൈമുതലായുള്ള ആളാണ് ഇദ്ദേഹം. മലയാളത്തിന് പുതിയ പദങ്ങള്‍സംഭാ വനചെയ്യാന്‍ തക്കവണ്ണം കഴിവുള്ളം ഇദ്ദേഹം നിസാരക്കാരനല്ലന്ന് ഉറപ്പാണ്. നല്ല നീരിക്ഷണപാടവും ചരിത്ര അവഗാഹവും ഇദ്ദേഹം പല കണ്ടുപിടിത്തങ്ങളും നടതിയിട്ടുണ്ട്. സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും ഇദ്ദേഹത്തെ കവിഞ്ഞ് ആരുമില്ല. “കേരളം കണ്ട ഏറ്റവും വലിയ സത്യസന്ധനാണ് പിണറായി വിജയനെന്ന് ‘ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഇദ്ദേഹം ആരാണന്ന് പറയാതെതന്ന് അറിയാമല്ലോ? (സാറാജോസഫിന് അമേരുക്കന്‍ ഏജന്റ് എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയതും ഇദ്ദേഹമാണ്.). കവിത എഴുത്തും പുത്തരിയൊന്നും അല്ല ഇദ്ദേഹത്തിന്. അമേരിക്കന്‍ പ്രസിഡണ്ടിനെക്കുറിച്ച് വരെ കവിത എഴുതിയ ആളാണ് ഇദ്ദേഹം. ആരെക്കുറിച്ച് വേണമെങ്കിലും കവിത എഴുതും. ഇതാ ഒരു സാമ്പിള്‍..



"ചുടുചോര പൊടിയുന്ന മനസിന്റെ വേദന

മലയാളി മനസിന്റെ മനമുരുകി വേദന

അതുപാടെ മാറ്റാന്‍ നിനവുറ്റ ശക്തിയായി

തവ പിന്നില്‍ നില്‍പ്പൂ വിജയരഥ സാരഥി".

അര്‍ത്ഥമൊക്കെ വായനക്കാര്‍ തന്നെ മനസിലാക്കി എടുക്കുകയേ നിവൃത്തിയുള്ളു.

ആരേയും ഇന്നതേ പറയൂ എന്നൊന്നും ഇദ്ദേഹത്തിന് നിര്‍ബന്ധമില്ല. ആര്‍ക്കെതിരേയും വായില്‍ തോന്നുന്നതെന്തും വിളിച്ചുപറയാന്‍ മലയാളനാട്ടില്‍ലൈസന്‍സ് ഉള്ള ഒരേ ഒരു വ്യക്തിയാണ് ഈ മന്ത്രി. ഉമ്മന്‍‌ചാണ്ടിയന്നോ ,സാറാജോസഫെന്നോ, നാരായണപണി ക്കരന്നോ, ഐഎ‌എസ് കാരന്നോ , സത്യന് മൊകേരിയെന്നോ , സുകുമാരന്‍ നായരന്നോ, ചെന്നിത്തലയന്നോ എന്നൊന്നും ഇദ്ദേഹം നോക്കാറില്ല. ആര്‍ക്കെതിരേയും എന്തും പറയും. ഈ പറച്ചില്‍ ഏതെങ്കിലും ഗുലുമാലായാല്‍ അതിനു വിശദീകരണം നല്‍കി തടിതപ്പുകയും ചെയ്യും.“അഞ്ച്‌ കൊല്ലം മന്ത്രിയോ എം.എല്‍.എയോ ആയാല്‍ നിഷ്‌പക്ഷനായെന്ന്‌ കരുതുന്നവര്‍ മാര്‍ക്‌സിസ്റ്റല്ല.“ എന്ന് പറഞ്ഞത് അച്യുതാനന്ദനെയാണന്ന് വ്യക്തമാണ ങ്കിലും താന്‍ഉദ്ദേശിച്ചത് സോമനാഥ് ചാറ്റര്‍ജിയെയാണന്ന് പറഞ്ഞ് ‘വാമൊഴി വഴക്കം’ പ്രകടമാക്കാന്‍ ഇദ്ദേഹത്തിനു കഴിയുന്നു.

സെക്രട്ടറിയേറ്റ് ഇടിച്ചുനിരത്തണമെന്ന് അഭിപ്രായം പറയാന്‍ ഇദ്ദേഹത്തിനല്ലാതെ ആര്‍ക്ക് കഴിയും.???? “ കൂടിവന്നാല്‍ മുണ്ട്പൊക്കി മറ്റേത് കാണിക്കും” എന്നുള്ള പ്രപഞ്ച സത്യവും ഇദ്ദേഹത്തിനു മാത്രമേ അറിയൂ. സ്വന്തം അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നത് ഒരു തെറ്റാണോ?



അവാര്‍ഡുകളും ഇദ്ദേഹത്തിനു പുത്തരിയല്ല. എന്തിന്, ‘ഗജരാജപട്ടം’ വരെ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. (ഗുരുവായൂര്‍ ദേവസ്വത്തിലെ കണ്ണന്‍ , ജയറാമിന്റെ കണ്ണന്‍, കുട്ടന്‍ കുളങ്ങര രാമദാസ്, തുടങ്ങിയ ആനകള്‍ക്ക് ‘ഗജരാജപട്ടം’ കിട്ടിയിട്ടുണ്ട്.). ഒരു മനുഷ്യന്‍ ആദ്യമായി ‘ഗജരാജപട്ടം’ നേടിയതില്‍ മനുഷ്യരായ നമ്മളും അഭിമാനിക്കണമല്ലോ???

അവസാനം കേട്ടത് :
പ്രകോപനങ്ങള്‍ ചലനാത്മകത സൃഷ്ടിക്കാന്‍ വേണ്ടിയാണന്ന് മന്ത്രി പറഞ്ഞിരിക്കുന്നു. ഈ പ്രകോപനങ്ങള്‍ ദേവസ്വം വകുപ്പില്‍ കാണിച്ചായിരു ന്നെങ്കില്‍ ദേവസ്വം വകുപ്പ് എന്നേ നന്നാകുമായിരുന്നില്ലേ?എന്ന് ചോദിക്കരുത്. ‘വാമൊഴി വഴക്ക’ങ്ങളില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല.

2 comments:

siva // ശിവ said...

ഗോപുമോനെ തല്ലാന്‍ ആളുണ്ടായി.....കേരളത്തില്‍ നിന്നുകൊണ്ട് മലയാളിക്ക് നാക്കിന്റെ നീളം കാണിക്കുന്ന ആളെ തല്ലാന്‍ ആരെകിലും വരുമായിരിക്കും....

ഒരു കേരളീയന്‍ said...

ഗോപുമോന്റെ കാര്യത്തില്‍ ഞാന്‍ തങ്ങളോടു പൂര്‍ണ്ണമായി യോജിക്കുന്നു. അര്‍ഹിക്കുന്നതില്‍ അധികം ചെറിയ പ്രായത്തില്‍ കിട്ടിയ പക്വത ഇല്ലാത്ത ഒരുവന്റെ ചേഷ്ടകള്‍ എന്നേ അതിനെയൊക്കെ കാണാന്‍ ആവൂ..

പിന്നെ, സുധാകരന്‍.....

മിഥുനം എന്ന സിനിമയിലെ എന്ന സീനില്‍, " അവന്റെ അമ്മേടെ ഇന്‍സ്പെക്ഷന്‍" എന്ന് പകുതി മാത്രം കേട്ടതുപോലെയാണ് ഈ സെക്രെട്ടറിയെറ്റ് പരാമര്‍ശങ്ങള്‍. പറഞ്ഞതില്‍ പകുതി അടര്‍ത്തി മാറ്റി പ്രേക്ഷകരെ വികാരം കൊള്ളിക്കുന്ന മാധ്യമ മര്യാദ...!

സെക്രട്ടറിയെറ്റിലെ സാറന്മാരുടെ കെടുകാര്യസ്ഥതയും മെല്ലെപ്പോക്കും നേരിട്ട് അനുഭവിച്ചാല്‍ മാത്രമേ മനസിലാവൂ.. ജനങ്ങള്‍ക്ക്‌ വേണ്ടി ജോലിചെയ്യുന്നവര്‍, ജനസേവകര്‍... അവര്‍ നമ്മളെ കാണുന്നതോ..
താങ്ങള്‍ ഒന്നുകൂടി ആലോചിച്ചു നോക്കൂ....!

അതുപോലെ. "മുണ്ട്പൊക്കി മറ്റേത് കാണിക്കും” എന്നത് ഒരു കോണ്‍ഗ്രസ്‌ യുവനേതാവ് സുധാകരന്‍ കടപ്പുറത്ത് വന്നാല്‍ പെണ്ണുങ്ങള്‍ കാണിക്കുന്ന എന്ന കാര്യമുണ്ട് എന്ന് പറഞ്ഞതിന് മറുപടിയാണ് പറഞ്ഞത്.. "അവിടെ വന്നാല്‍ അവര്‍ എന്ത് കാണിക്കും കൂടിപ്പോയാല്‍... അങ്ങനെ അങ്ങനെ......"
ഞാന്‍ പൂര്‍ണമായി ന്യായീകരിക്കുന്നില്ല.. തെറ്റുകള്‍ മാത്രം കണ്ടെത്താനും, ശരികള്‍ മറന്നു പോവാനും നമ്മള്‍ ശീലിക്കരുതല്ലോ... ഇവിടെ മരുന്നിട്ടു മറഞ്ഞു നിന്ന യുവ നേതാവിനെ ആരും കണ്ടില്ല...

പറയാന്‍ പോയാല്‍ ഒരുപാടുണ്ട്.. ഇപ്പൊ ഇവിടെ നിര്‍ത്തട്ടെ... അല്ലെങ്കില്‍ വിഷയം കാടുകയറും...!

സ്നേഹത്തോടെ ഒരു പാവം കേരളീയന്‍....!