ലോകത്തിലെ എറ്റവും പ്രായകുറഞ്ഞ പിതാവ് എന്ന സ്ഥാനം 13 കാരന്‍ ആല്ഫിക്ക് മൂന്നുമാസത്തിനുശേഷം നഷ്ടപെട്ടിരിക്കുന്നു. ആല്ഫിയെക്കാള്‍ഇളയത്തുങ്ങളാരും അപ്പനായതല്ല ആല്ഫിക്ക് ഈ സ്ഥാനം നഷ്ടപെടാന്‍ കാരണം. ഷാന്റില്‍ സ്റ്റെഡ്‌മന്‍ എന്ന പതിനഞ്ചുകാരി പ്രസവിച്ച മെയ്‌സി എന്ന കുഞ്ഞിന്റെ അപ്പന്‍ ആല്‍ഫിയല്ലന്ന് ഡി.എന്‍.എ. ടെസ്റ്റില്‍ കണ്ടെത്തിയതുകൊണ്ടാണ് ആല്‍ഫിക്ക് സ്ഥാനം നഷ്ടമായത്. (നഷ്‌ടപെട്ടസ്ഥാനം തിരിച്ചുപിടിക്കാന്‍ ആല്‍ഫി ശ്രമിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയേ വഴിയുള്ളു.)

മെയ്സിയുടെ അപ്പന്‍ ആല്‍ഫിതന്നെയാണന്ന നാട്ടുകാരക്കെ ഉറപ്പിച്ചപ്പോഴാണ് “കൊച്ചിന്റെ കണ്ണ് എന്റെ കണ്ണുപോലെയാണ് എന്ന് എന്റെ കൂട്ടുകാര്‍പറയുന്നു“ എന്ന് പറഞ്ഞ് റിച്ചാര്‍ഡ് ഗോഡ്‌സെല്‍ എന്ന പയ്യന്‍ വന്നത്. ഇതെന്താ കഥ എന്ന് നാട്ടുകാര്‍ വാ പൊളിച്ചു നില്‍ക്കുമ്പോള്‍ “അവളുടെകൊച്ചിന്റെ അപ്പന്‍ ഞാനാണന്ന് “ പറഞ്ഞ് ടെയ്‌ലര്‍ ബാര്‍കര്‍ എന്ന പയ്യന്‍ എത്തിയതോടെ ഒരു ത്രികോണ അവകാശവാദം ആയി. മെയ്സിയുടെ അപ്പന്‍ ആല്‍ഫിതന്നെയാണന്ന് ഷാന്റില്‍ സ്റ്റെഡ്‌മന്‍ ഉറപ്പിച്ചു പറഞ്ഞിട്ടും നാട്ടുകാര്‍ക്ക് അത്രയ്ക്കങ്ങോട്ട് വിശ്വാസമായില്ല. ആളായി, അവകാശവാദമായി കേസായി കോടതിയായി. (കോടതിയില്‍ പോയത് നമ്മുടെ ഷാന്റില്‍ മോളല്ലന്ന് ഓര്‍ക്കുക.). അവസാനം കോടതി ശലോമോനായി. (കുഞ്ഞിന്റെ അമ്മയെ കണ്ടുപിടിക്കാന്‍ പണ്ട് ശലോമോന്‍ നടത്തിയ ‘വാള്‍’ ടെസ്റ്റിന്റെ ആധുനിക രൂപമായിരിക്കും ഡി.എന്‍.എ. ടെസ്റ്റ്.). ലണ്ടന്‍ ഹൈക്കോടതി ഡി.എന്‍.എ. ടെസ്റ്റിന് ഉത്തരവിടുകയും ടെസ്റ്റില്‍ , ടെയ്‌ലര്‍ ബാര്‍കര്‍ ആല്‍ഫി പാറ്റനെ പരാജയപ്പെടുത്തുകയുംചെയ്തു. ഇങ്ങനെയാണ് 13 കാരന്‍ ആല്ഫിക്ക് ലോകത്തിലെ എറ്റവും പ്രായകുറഞ്ഞ പിതാവ് എന്ന സ്ഥാനം മൂന്നുമാസത്തിനുശേഷം നഷ്ടപെടുന്നത്.

ഇവനാണ് ലവന്‍ : ടെയ്‌ലര്‍ ബാര്‍കര്‍
ബൂര്‍ഷ്വകോടതിയുടെ ഉത്തരവോ ഡി.എന്‍.എ. ടെസ്റ്റോ ഒന്നും താന്‍ അംഗീകരിക്കുക യില്ലന്ന് ആല്ഫിമോന്‍ തറപ്പിച്ചു പറഞ്ഞു കഴിഞ്ഞു. (ആല്ഫിമോന്‍ബ്രിട്ടനിലെ കമ്യൂണിസ്റ്റാ ണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.). ഡി.എന്‍.എ. ടെസ്റ്റിലൊന്നും ഒരു കാര്യവുമില്ല ന്നാണ് അപ്പന്‍ ആല്‍ഫിയുടെ വാദം.(അമ്മ ചൂണ്ടികാണിക്കുന്ന ആളെ അച്ഛന്‍ എന്ന് വിളിക്കണമെന്നാണ് നമ്മുടെ നാട്ടുപക്ഷം. സിനിമാക്കാര്‍ സിനിമയിലൂടെ പഞ്ചിംങ്ങ് ഡയലോഗായി ഇത് ഓര്‍മ്മപെടുത്തുന്നുമുണ്ട്.).
സംഗതി എന്താണങ്കിലും നമ്മുടെ ഷാന്റില്‍ മോള്‍ ദു:ഖത്തിലാണ്. തന്നെ നാട്ടുകാരെല്ലാം മോശക്കാരിയായിട്ട് കാണുന്നു എന്നതാണ് അവളുടെ ദു:ഖം.പക്ഷേ അവളുടെ കണ്ണീര്‍ ഒപ്പാന്‍ ഇപ്പോഴും അവളുടെ കൂടെ ആല്‍ഫി മോന്‍ ഉണ്ട്. ഏതായാലും ആല്‍ഫി മോന് കോടതി വിധിയില്‍ ആശ്വസിക്കാന്‍ വഴിയുണ്ട്. (ഒരു ലൂപ്പ് ഹോള്‍...!!!!). the High Court has ruled Tyler can be named as the biological father. (ബാക്കി പറഞ്ഞിരിക്കുന്ന തൊന്നും ആല്‍ഫി മോന്‍ വായിക്കുന്നില്ല.... ).
തള്ളപറഞ്ഞിട്ടും അപ്പന്‍ സമ്മതിച്ചിട്ടും കോടതി സമ്മതിക്കില്ലാ എന്ന് വച്ചാല്‍ എന്താ ചെയ്യുക ???????????

ഇതൊക്കെ വായിച്ചാല്‍ സംഗതികളുടെ കിടപ്പ് മനസിലാകും :
Baby-faced boy Alfie Patten is father at 13
The regrets of the boy revealed to be the real father in the Alfie Patten case
മലയാളത്തില്‍ തന്നെവായിക്കണമെന്ന് നിര്‍ബന്ധമുണ്ടങ്കില്‍ ഇത് വായിച്ചോ ..
ബ്രിട്ടനിലെ 'കുട്ടിപ്പിതാവ്' ആല്‍ഫിയല്ല
4 comments:
Ho!
അതിശയം തന്നെ .. കുട്ടികള്‍ ഇങ്ങനെ പോയാല്‍ .. ഈ വഴി പിഴച്ച സംസ്കാരം ഉണ്ടാകുന്നത് വഴിപിഴക്കുന്ന ദാമ്പത്യ ജീവിത മായിരിക്കും .
പിഴച്ചു പോയ മാതാപിതാക്കള്‍ തന്നെ കാരണം
ജീവിതം ഒരാഘോഷം തന്നെ അല്ലെ അവിടുത്തുകാര്‍ക്ക്..!!
സദാചാരത്തെപ്പറ്റി രണ്ടു ഡയലോഗടിക്കണമെന്നു കരുതിയതാ...
ചിരി വന്നിട്ട് വയ്യ...!
അവതരണം നന്നായിട്ടുണ്ട്...
:)
Post a Comment