Sunday, March 30, 2008

കവിത : തെരുവു വേശ്യയുടെ അല്ല തെരുവിലെ ഒരമ്മയുടെ അപേക്ഷ

ആരോ തെരിവില്‍ പെറ്റിട്ടതാകാം എന്നെ
ആരോ തെരുവില്‍ എറിഞ്ഞുകളഞ്ഞതുമാകാം എന്നെ
തെരുവിലാണ് ഞാന്‍ വളര്‍ന്നത് തെരുവാണെന്നെ വളര്‍ത്തിയത്
തെരുവിലലാണ് ഞാന്‍ ഉറങ്ങിയത് തെരുവാണിനിക്ക് താ‍രാട്ട് പാടിയത്
തെരുവാണെന്റെ അമ്മ ഞാന്‍ തെരുവിന്റെ സന്തതി.

ഞങ്ങള്‍ തെരുവിന്റെ മക്കള്‍, വിശന്നപ്പോള്‍ നിങ്ങളുടെ മുന്നില്‍ കൈകള്‍ നീട്ടി
നിങ്ങള്‍ നല്‍കിയ നാണയത്തുട്ടുകള്‍ കൊണ്ട് വിശപ്പടക്കാന്‍ ശ്രമിച്ചു.
നിങ്ങള്‍ ആട്ടിയോടിച്ചപ്പോള്‍ വിശപ്പടക്കാനായി
ഒരിലക്കീറിനായി കൊടിച്ചി പട്ടികളുമായി ശണ്ഠ്‌കൂടി
നിങ്ങള്‍ എറിഞ്ഞുതന്ന എച്ചില്‍കൊണ്ട് വിശപ്പടക്കി.

ഒരു ചാണ്‍ വയറിനുവേണ്ടി കൈകള്‍ നീട്ടി ഞാന്‍ വളര്‍ന്നു
ഒരിക്കല്‍ ‘പിച്ച’തെണ്ടി നടക്കുമ്പോള്‍
‍കണ്‍ങ്കാലില്‍ഊടെ രക്തം ഒഴുകി പരന്നപ്പോള്‍
കഴുകന്‍ കണ്ണുകള്‍ എന്നെ കൊത്തിവലിച്ചുകീറിയപ്പോ
ള്‍ഞാനൊരു പെണ്ണായത് ഞാനറിഞ്ഞില്ല.

സ്നേഹത്തോടെ എന്റെ തലയില്‍ തലോടിയ കൈകള്‍
‍എന്റെ മാറിലേക്ക് നീണ്ടപ്പോള്‍ ഞാന്‍ പകച്ചു.
സ്നേഹത്തോടെ നാണയത്തുട്ടുകള്‍ നീട്ടിയവര്‍
‍കാമത്തോടെ പച്ചനോട്ടുകള്‍ നീട്ടിയപ്പോള്‍ ഞാനറിഞ്ഞു
പണ്ടവര്‍ നീട്ടിയ നാണയത്തുട്ടുകള്‍ എന്റെ ശരീരത്തിന്റെ വിലയായിരുന്നുവെന്ന്.

ഇരുള്‍ വീണാല്‍ ഓടിയൊളിക്കാന്‍ ഞാന്‍ ശ്രമിച്ചു
ഒരു തെരുവു പെണ്ണിന് എവിടെ ഒളിത്താവളം?
പരുന്ത് കോഴിക്കുഞ്ഞുങ്ങളെ റാഞ്ചും പോലെ അവരെത്തിയപ്പോള്‍
‍എനിക്ക് രക്ഷാകവചം തീര്‍ക്കാന്‍ ഒരമ്മക്കോഴിയുടെ ചിറകുകള്‍ ഇല്ലായിരുന്നു.
എന്റെ നിലവിളി ആരുടയോ കൈകളില്‍ അമര്‍ന്നുപോയി.

പകലിന്റെ വെളിച്ചത്തില്‍ ‘നാറിയവള്‍’ എന്ന് എന്നെ ആട്ടിയവര്‍
‍ഇരുട്ടിന്റെ മറപറ്റി എന്നെ തേടിയെത്തിയപ്പോള്‍
‍അവര്‍ നാറിയവളുടെ മണം ആസ്വദിച്ചപ്പോള്‍
‍ഈ നാറിയവളിലേക്ക് സ്നേഹമലരുകള്‍ പൊഴിച്ചപ്പോള്‍
‍ഈ ലോകത്തിന്റെ കാപട്യം ഞാന്‍ തിരിച്ചറിഞ്ഞു.

എരിയുന്ന വിശപ്പില്‍ എന്റെ വയര്‍ കത്തിയെരിയുമ്പോഴും
പേരറിയാത്ത ആരുടയോ വിശപ്പടങ്ങാന്‍ ഞാന്‍ നഗ്നയായി
ഇരുളിന്റെ കോണില്‍ തളര്‍ന്നുറങ്ങുമ്പോള്‍
ഒരിക്കലും ഉണരാതിരിക്കാന്‍ ഞാന്‍ കൊതിച്ചു
മരണത്തെ വരിക്കാന്‍ ശ്രമിച്ചുവെങ്കിലും മരണം എന്നെ വെറുത്തു.

‘മുഖമില്ലാത്ത‘ മനുഷ്യര്‍ മുഖമൂടിയണിഞ്ഞ് എന്നെത്തേടിയെത്തിയപ്പോള്‍
‍എനിക്കെന്റെ മുഖം നഷ്ടപ്പെട്ടു,
അതിലാരോ എനിക്കാരു സമ്മാനം നല്‍കി;
“അരവയര്‍ നിറയാ പെണ്ണിന് നിറവയര്‍ നല്‍കിയ
മര്‍ത്യനു” നിങ്ങളും സ്തുതി പാടീടുവിന്‍ .

അടിവയറിന് കനം വയ്ക്കുന്ന തെരുവു പെണ്ണിന് സ്മാര്‍ത്ത വിചാരമോ?
‘മുഖമില്ലാത്ത‘ മനുഷ്യര്‍ മുഖം അണിഞ്ഞ് എനെക്കിതിരെ വരുന്നു.
അവര്‍ ഉയര്‍ത്തുന്ന ആക്രോശങ്ങളില്‍ ഞാനൊരു പിഴച്ചവള്‍
‍അവരുടെ കൈകളില്‍ എന്നെ എറിയാന്‍ കല്ലുകള്‍
എന്നെ രക്ഷിക്കാന്‍,അവരുടെ കല്ലുകള്‍ തടയാന്‍ തെരുവില്‍ ക്രിസ്തുവുണ്ടോ ?

തെരുവിനു ഒരു അവകാശി കൂടി ജന്മമെടുത്തു;ഞാനൊരമ്മയായി.
അവള്‍ക്കറിയില്ലല്ലോ അവളുടേതാണ് തെരുവെന്ന് .
അവള്‍ വിശന്ന് കരയുമ്പോള്‍ അവള്‍ക്കറിയില്ലല്ലോ ഈ അമ്മയുടെ ദുഃഖം
തെരുവില്‍ വളര്‍ന്നതാണങ്കിലും തെരുവില്‍ പിഴച്ചതാണങ്കിലും
ഞാനും ഒരമ്മല്ലേ ?എനിക്കാരോ സമ്മാനിച്ച എന്റെ മകളുടെ അമ്മ !

അവളും ഈ തെരുവില്‍ ഇനി വളരും
വിശക്കുമ്പോള്‍ അവളും നിങ്ങളുടെ മുന്നില്‍ കൈകള്‍ നീട്ടും .
നിങ്ങള്‍ നല്‍കുന്ന നാണയത്തുട്ടുകള്‍ കൊണ്ട് അവളെനിക്കും ആഹാരം നല്‍കും.
അവള്‍ വളരുമ്പോള്‍ നിങ്ങള്‍ അവളുടെ നേരെ പച്ച നോട്ടുകള്‍ നീട്ടരുതേ
ഇത് ഒരു അമ്മയുടെ അപേക്ഷ.. തെരുവിലെ ഒരമ്മയുടെ അപേക്ഷ..

4 comments:

നാസ് said...

ഒരായിരം എങ്ങലടികള്‍ വരുന്നത് പോലെ...മനസ്സിലേക്ക് തറക്കുന്ന ശൈലി.....നന്നായിരിക്കുന്നു...

സുബൈര്‍കുരുവമ്പലം said...

നല്ല വരികള്‍ .....

SHAJNI said...

AMMA
AMMA THAN DHUKAM ARARIYAN
AMMINJAPALIL NARUTHEN PURANDDA VAYUKONDU
AMMAYENNU ADYAM VILICHA KUNJEE,
AMMAYE NEYUM THALLIPARANJUVO?

EKANTHATHAYIL ERUTTIN MARAPATTI
ENGUNINNO VARUNNA NINNEYUM KATTHU
ETHYONALAE KATTIRIKUNNU
ENNOMANE ENNETTE DHUKAM NNE THIRTHIDUM.

ORIKAL NEE VARUM AMMAYEKANAN
ORITTU KANNUNIR KONDU AVASANAMAYE
ORAMMAYKE ASRUPUJA CHEYAN
ORAYIRAM SWAPNANGAL MANNIL ALINJUCHERATTE.

BYE DA,
KAVITHA KOLLAM,
NINTEYALLA ENTTE.
HA HA HA.....WELL DONE.

HASTA LA VICTORIA SIEMPRE said...

തെരുവിന്റെ നൊമ്പരങ്ങൾ കവികൾ കാലാകാലങ്ങളായി പാടുന്നു.........
ഫൊട്ടോഗ്രാഫർമാർ പുതിയ ആങ്ങിളില്ല്ല്ല്ലുള്ള ഫൊട്ടൊകളെടുക്കുന്നു.......
തെരുവിൽ ഇപ്പൊഴും അച്ചനില്ലാത്ത കൂഞ്ഞൂങ്ങൾ പിറക്കുന്നു..........
പാപികൾ കല്ല്ലെറിയാൻ മുന്നിൽ നിൽക്കുന്നു........
ഇരുളിന്റെ മറവിൽ ചെന്നയ്ക്കൾ കിതയ്ക്കുന്നു........
കവിതകൾക്കു ചെയ്യാനാകാത്തത് തൊക്കുകൾക്കു കഴിയും.......
ഹസ്താലാ വിക്ട്ടൊറിയാ സീയെമ്പ്രെ....