Sunday, March 16, 2008

രക്തസാക്ഷി : കവിത

ഇവനൊരു രക്തസാക്ഷി
എന്തിനെന്നറിയാതെ രക്തസാക്ഷി ആയവന്‍
ഇവന്റെ പേരില്‍ സ്മാരകങ്ങള്‍ ഉയര്‍‌ന്നിടും
ഇവനൊരു രക്തസാക്ഷി !

ഇവന്റെ മക്കള്‍ നാളെ തെരുവില്‍ അലഞ്ഞിടാം
ഇവന്റെ സ്മാരകത്തിന്‍ മുന്നിലിരുന്ന്
ഇവന്റെ ഭാര്യ നാളെ ഇരന്നിടാം
ഇവന്റെ അമ്മ അപ്പോഴും പതം പറഞ്ഞ് കരഞ്ഞിടും.

ഉയരുന്ന വാളുകള്‍ , തെറിക്കുന്ന തലകള്‍
എന്തിനെന്നറിയാതെ രക്തസാക്ഷികള്‍ ആകുന്നവര്‍
‍വഴിക്കണ്ണുമായി അച്ഛനെ കാത്തിരിക്കുന്ന മക്കള്‍
ഇവരുടെ കണ്ണീരൊപ്പാന്‍ ആര്‍ക്കാവും .

രാഷ്‌ട്രീയ കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്നു
രക്തമഴ പെയ്യുന്നു ,ഭൂമി ചുവക്കുന്നു
നിങ്ങളിന്ന് ഉയര്‍ത്തുന്ന വാളുകള്‍ നാളെ നിങ്ങളുടെ നേരെ ഉയര്‍ന്നിടാം
ഓര്‍ക്കുവിന്‍ നിങ്ങളുടെ സിരകളിലും രക്തമുണ്ട്.

ഇവനൊരു രക്തസാക്ഷി
ഇവന്റെ പേരില്‍ സ്മാരകങ്ങള്‍ ഉയര്‍ത്തിയാലും
ഇവന്റെ പേരില്‍ ബക്കറ്റുകള്‍ നിറച്ചാലും
ഇവന്റെ അമ്മയുടെ ഗര്‍ഭപാത്രത്തിന് വില നല്‍കാന്‍ പറ്റുമോ ?

ഇവനൊരു രക്തസാക്ഷി
പത്തുമാസം ഇവനെ വഹിച്ച അമ്മയുടെ വേദന ആരറിയുന്നു
പത്തുമാസം ഇവന്‍ നല്‍കിയ ബീജം വഹിച്ച അവളുടെ വേദന ആരറിയുന്നു
വേദനകളും നഷ്ടങ്ങളും നൊമ്പരങ്ങളും ഇവര്‍ക്കുമാത്രം .

നാളെ ഒരു പക്ഷേ ഞാനും രക്തസാക്ഷി ആയിടാം
എന്റെ മക്കള്‍ നിങ്ങളുടെ മുന്നില്‍ കൈ നീട്ടീടാം
എന്റെ ഭാര്യ വിശപ്പടക്കാന്‍ മടിക്കുത്തഴിച്ചിടാം
അപ്പോഴും എന്റെ പേരില്‍ സ്മാരകങ്ങള്‍ ഉയരും.

എന്റെ മക്കളേ , നിങ്ങളും രക്തസാക്ഷി ആയിടാം
ഇതാണിപ്പോള്‍ നമ്മുടെ നാട്ടിലെ നീതി
ഇതാണിപ്പോള്‍ നമ്മുടെ നാടിന്റെ ശാസ്ത്രം
രക്തസാക്ഷികളുടെ സൃഷ്ടി ശാസ്ത്രം !

വാളുകള്‍ ഉയര്‍ത്തുന്ന മക്കളേ ഓര്‍ക്കുവിന്‍ ‍,
നിന്റെ അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ വേദന
നിന്റെ പ്രിയപ്പെട്ടവളുടെ ആലിംഗനങ്ങ
ള്‍നിന്റെ കുഞ്ഞിന്റെ പാല്‍പ്പുഞ്ചിരി .

എറിയുവിന്‍ നിന്റെ കൈയ്യിലെ വാളുകള്‍ന
മുക്കിനി രക്തസാക്ഷികള്‍ വേണ്ട
നമ്മുടെ മണ്ണിലിലി രക്തസാക്ഷിമണ്ഡപങ്ങള്‍ ഉയരേണ്ട
നമ്മുക്ക് നമ്മുടെ മണ്ണിലിനി സ്‌നേഹ കുടീരങ്ങള്‍ മാത്രം ഉയര്‍ത്തിടാം.

5 comments:

Sharu (Ansha Muneer) said...

നല്ല ആശയം... പക്ഷെ കവിത ഒന്നു കൂടി മിതപ്പെടുത്തി മെച്ചപ്പെടുത്താമായിരുന്നു... ചില വരികള്‍ വളരെ നന്നായിട്ടുണ്ട്. എളിയ അഭിപ്രായം... :)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നന്നായിരികുന്നു..തുടരു

sv said...

അത്താഴം വച്ചു നീ കാത്തുനില്‍ക്കേണ്ടമ്മേ
അത്തുമ്പുരാന്മാര്‍ക്കു ചോപ്പു കലര്‍ത്തുവാന്‍
രക്തം കൊടുത്തുഞാന്‍ വീണുപോയേക്കാം അവര്‍തന്‍
മക്കള്‍ വിദേശത്തു പഠനമല്ലേ ശവം
കാത്തുവക്കേണേയവര്‍ വരുവോളം നീ


ചാവേര്‍ കിടാങ്ങളെ കൊന്നൊടുക്കി
മറ്റൊരു മാമാങ്കം ആര്‍ക്കു വേണ്ടി....

Anonymous said...

'RAKTHASHKSHI'... RAKTHASAKSHI's and BALIDANAM's are created because the sudden reaction of his intimates who wrkd with him, thy r like brothers , thy cant stop react to things like this ...thn ppl get killed in response to one murder.

SWANTHAM JEEVANUM SWATHINUM SARAKSHANMA NALKAATHA PARTY ANNIKAL UNDAVILLA.....so party is forced to do all....
[from Ravisanker ]

Anonymous said...

Ethu polleyulla Sambavagal Oru Ashayathinnu venda jeevan kodutha Balidanagalle theerthum Puchikkunnu...

Avoid this type of kavitha's -
[Saffron Tigers , Malabar]