Friday, March 7, 2008

മരണവും പ്രതീക്ഷയും :കവിത

1. മരണം

നിന്നെയൊന്ന് കാണാന്‍ ...
നിന്റെ മന്ദഹാസമൊന്ന് കാണാന്‍ ...
എത്രയോ രാവ് കാത്തിരുന്നു ഞാന്‍ ...
ഒരിക്കലും നീ എത്തിയില്ല ...
ഒരിക്കലും നീ എന്റെ നേരെ കണ്‍ചിമ്മിയില്ല...
നീ എവിടെ ? എവിടെ ഒളിച്ചു നീ ?
മരിച്ചവര്‍ നക്ഷ്ത്രങ്ങളായി
പുനര്‍ജനിക്കുമെന്ന് ആരാണ് പറഞ്ഞത് ??
..........................................................................................

2. പ്രതീക്ഷ

ശിശിരം ഇലകള്‍ പൊഴിച്ചിട്ടും
വസന്തം നമുക്കായ് പൂക്കള്‍ വിരിയിച്ചിട്ടും
കണിക്കൊന്ന പൂത്തിട്ടും വിഷുപ്പക്ഷി ചിലച്ചിട്ടും
സഖീ നീ എന്തേ വന്നില്ല ?

പ്രണയം പെയ്തിറങ്ങിയ രാവുകള്‍ക്ക് വിടനല്‍കി
നിശബ്ദ്ദയായി നീ കടന്നുപോയതെന്തേ ?
പ്രണയം പൂക്കുന്ന ശാരോനിലെ പനിനീര്‍പുഷ്പവുമായി
ഞാന്‍ നിനക്കായി കാത്തിരുന്നു

താഴ്‌വരയില്‍ ഉത്തമഗീതം മുഴങ്ങുന്നു
വീണ്ടും വിഷുപ്പക്ഷി ചിലയ്ക്കുന്നു,പ്രണയം തളിര്‍ക്കുന്നു
കണ്ണനെ കണികാണാനായി ഉണരുന്നേരം
വിഷുക്കണിയായി നീ എന്റെ മുന്നില്‍ വന്നാലും സഖീ.

No comments: