Saturday, January 5, 2008

ഒരിക്കലും പ്രണിയിക്കില്ലിനി ഞാന്‍...(കവിത)

ഒരിക്കലും പ്രണിയിക്കില്ലിനി ഞാന്‍
ഒരിക്കല്‍ ഞാനും പ്രണയിച്ചിരുന്നു
പ്രണയത്തിന്‍ മധു നുകരുമ്പോള്‍,
ഇതളുകള്‍ കൂമ്പിയടയവേ
ആലിംഗനം എന്നു ധരിച്ചുഞാന്‍.

ഇരുള്‍ പടരവേ...
ശ്വാസത്തിനായി ഞാന്‍ പിടഞ്ഞു
എന്റെ പിടച്ചില്‍ അവളറിഞ്ഞില്ല
പൂവിന്റെ സൌന്ദര്യത്തില്‍ ഭ്രമിച്ച
ഒരു പാവം വണ്ടാണോ ഞാന്‍ ? ‍.

എനിക്കിനി പ്രണയിക്കാന്‍ കഴിയില്ല
ജീവിതം നഷ്ടപ്പെട്ടവനെന്തു പ്രണയം
പ്രണയം ധീരതയാണ്
ജീവിതത്തെ പ്രണയിച്ച്,മരണത്തെ വരിച്ച
എനിക്കിനി എന്ത് പ്രണയം??

ധീരന്മാരെ നിങ്ങള്‍ പ്രണയിക്കുവീന്‍
ടാജ്‌മഹലുകള്‍ ഉയര്‍ത്തുവീന്‍
പ്രണയത്തിന്‍ താഴ്‌വരയില്‍, കുളിര്‍ തെന്നലായി
നിങ്ങളിലേക്ക് ഒഴുകിവരാം ഞാന്‍
ഇതൊരു ആത്മാവിന്റെ അഭിലാഷം

4 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്തേ പ്രണയം മൂത്തോ...

നല്ലൊരു പ്രണയ കവിത.

ദിലീപ് വിശ്വനാഥ് said...

പ്രണയം ധീരതയാണ്.

പ്രണയം ഭീരുത്വം ആണെന്ന് രണ്ട് ദിവസം മുന്‍പ് എവിടെയോ വായിച്ചതേ ഉള്ളൂ..

Gopan | ഗോപന്‍ said...

ധൈര്യമായി പ്രണയിക്കൂ..

ലക്ഷം ലക്ഷം പിന്നാലെ എന്ന് പറയണമോ എന്നറിയില്ല.. എന്തായലും വരികള്‍ കൊള്ളാം..

സ്നേഹത്തോടെ
ഗോപന്‍

ഏ.ആര്‍. നജീം said...

ഹഹാ...അത് കൊള്ളാം വണ്ടിനെ വഞ്ചിച്ച പൂവോ....?

ചുമ്മ പിന്തിരിയാതെ അങ്ങോട്ട് ശ്രമിക്കൂന്നേ....