Saturday, January 12, 2008

പ്രണയ ശില്പി (കവിത)

പ്രണയം ഭക്തിയാണ്
ഞാനവളെ പൂജിച്ചു -
മൊബൈലില്‍ മണിമുഴക്കി
ഞാനവളെ ഉണര്‍ത്തി
നെയ്തുകൂട്ടിയ സ്വപ്‌നങ്ങളില്‍
താജ്‌മഹല്‍ പണിയാന്‍ തുടങ്ങി.

പ്രണയത്തിന്‍ നിത്യ സ്‌മാരകമാം
താജ്‌മഹലിന്‍ മുമ്പില്‍
ആലിംഗനബദ്ധരായി നിന്നു ഞങ്ങള്‍
പ്രണയത്തിന്‍ തീക്ഷണത അറിഞ്ഞു ഞാ‍ന്‍
വനജ്യോത്‌സനയായി ഞാനവളില്‍ പടര്‍ന്നു‍.

അകത്തെവിടയോ മുംതാസിന്റെ പ്രസവകരച്ചില്‍
ഷാജഹാന്റെ അട്ടഹാസം മുഴങ്ങുന്നു.
കൈകള്‍ നഷ്‌ടപ്പെട്ട ശില്പിയുടെ തേങ്ങല്‍ കേട്ടുഞാന്‍
ഞാനവളെ എന്റെ മാറില്‍ നിന്നകറ്റി
മറ്റൊരു ഷാജഹാനാകാന്‍‍ ഞാനില്ല.

5 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിക്കുന്നു.

ശ്രീനാഥ്‌ | അഹം said...

ആയിപ്പൊകുന്നതിനു മുന്‍പേ തിരിച്ചറിഞ്ഞത്‌ നല്ല കാര്യം. പലര്‍ക്കും അത്‌ സാധിക്കാറില്ല.

നന്നായിരിക്കുന്നു

ഏ.ആര്‍. നജീം said...

ശില്പിയുടെ തേങ്ങല്‍ ആണോ മുംതാസിന്റെ പ്രസവക്കരച്ചിലാണോ ഏതാണ് അവളെ തന്നില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ പ്രേരണ...? രണ്ടായാലും വേണ്ടായിരുന്നു... :)

റോമിയോ ജൂലിയറ്റ് പ്രണയ പര്യവസാനം കണ്ട് ആരെങ്കിലും പ്രേമിക്കാതിരുന്നോ...

നല്ല കവിത ...!

SHAJNI said...

HAI,
FINALLY YOU R IN THE WORLD OF REALITY.GOOD.

Rafeeq said...

നന്നായിട്ടുണ്ട്‌.. ;-)
നല്ല വരികള്‍