ജനുവരി 24 ആം തീയതി കെ.എം.മാണി ബഡ്ജറ്റ് അവതരിപ്പിച്ചപ്പോൾ ദൃശ്യമാധ്യമങ്ങൾ പാനൽ ചർച്ചകളോടെ ബഡ്ജറ്റ് വിശകലനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ മത്സരിച്ചു. ബഡ്ജറ്റ് വിശകലനത്തിൽ പീപ്പിൾ ചാനലിന്റെ ബാക്ക് ഗ്രൗണ്ട് ശ്രദ്ധിച്ചോ?? ചിത്രം നോക്കുക.
ബഡ്ജറ്റും ദൈവവും സീസറും തമ്മിൽ ബന്ധമൊന്നും ഇല്ലങ്കിലും നികുതിയും 'ദൈവവും സീസറും' തമ്മിൽ ഒരു ബന്ധമുണ്ട്. ബഡ്ജറ്റിലെ നികുതി നിർദ്ദേശങ്ങളെ ഒന്നു 'ഉയർത്തി' കാണിക്കാൻ വേണ്ടി ആയിരിക്കണം 'ദൈവത്തിനും സീസറിനും' എന്ന വാക്കുകൾ ബാക്ക്ഗ്രൗണ്ടായി പിപ്പീൾ/കൈരളി ഉപയോഗിച്ചത്.സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക എന്ന ബൈബിൾ വാക്യമാണ് (കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും - ബൈബിൾ സൊസൈറ്റി പരിഭാഷ) (Give to Caesar what is Caesar's and to God what is God's.) 'ദൈവത്തിനും സീസറിനും' എന്നായി പീപ്പിളിൽ എത്തിയത്.
ബൈബിളിലെ ഈ വാക്യം നികുതിയുമായി ബന്ധപ്പെട്ടതാണ്. യേശുവിന്റെ അടുക്കൽ ചില ആളുകൾ എത്തിയിട്ട് രാജാവായ സീസർക്ക് നികുതി കൊടുക്കുന്നത് ശരിയാണോ?ഞങ്ങൾ നികുതി കൊടുക്കണോ അതോ കൊടുക്കാതിരിക്കണോ എന്ന് ചോദിച്ചു.അതിനു യേശു നൽകുന്ന ഉത്തരമാണ് "കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ"
മർക്കോസിന്റെ സുവിശേഷത്തിലെ(മർക്കോസ് 12) ആ സംഭവം ഇങ്ങനെയാണ്. (മത്തായി 22,ലൂക്കോസ്20 എന്നീ സുവിശേഷങ്ങളിലും ഈസംഭവം പറഞ്ഞിടൂണ്ട്)
*ദനാറ
യേശു നൽകിയ നികുതിയെക്കുറിച്ച്::
യേശു ദേവാലയ നികുതി നൽകിയതിനെക്കുറിച്ച് ബൈബിളിൽ പറയുന്നുണ്ട് (മത്തായി 17)
യേശുവിനുമേലുള്ള കുറ്റാരോപണം
യഹൂദന്മാർ യേശുവിനെ പിടിച്ച് പീലാത്തോസിന്റെ അടുക്കൽ എത്തിച്ചിട്ട് പറയുന്ന കുറ്റാരോപണങ്ങളിൽ ഒന്ന് നികുതി നൽകരുതന്ന് യേശു പറഞ്ഞു എന്നുള്ളതാണ്. "കൈസർക്കു(സീസർക്ക്) കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്നതായി ഞങ്ങൾ കണ്ടു എന്നു കുറ്റം ചുമത്തിത്തുടങ്ങി" (ലൂക്കോസ് 23:2)
സഭ/മത/സമുദായ സംഘടനകൾക്ക് എന്തെങ്കിലും പ്രത്യേക നികുതി ചുമത്തലോ ഇളവുകളോ ഇല്ലാതിരുന്നിട്ടൂം എന്തുകൊണ്ടായിരിക്കും പീപ്പിളിന്റെ(കൈരളിയുടെ)ബഡ്ജറ്റ് വാർത്തകൾക്ക് 'പിന്നിൽ' 'ദൈവവും സീസറും' എന്ന് കാണിച്ചത്???
#ബൈബിൾ സ്ക്രീൻഷോട്ട് പി.ഒ.സി ബൈബിളിൽ നിന്ന്
1 comment:
Yes, I agree with you. These are the fundamental aspects which one should keep in mind for writing a quality article.
Humpty Sharma Ki Dulhania Review
Post a Comment