**കേരള എക്സ്പ്രസിന്റെ സമയമാറ്റം : നഷ്‌ടം ഡൽഹി/ഉത്തരേന്ത്യൻ മലയാളിക്ക് തന്നെ.
**കേരളത്തിൽ നിന്ന് ഒരു പകൽ തീവണ്ടി കൂടി അപ്രത്യക്ഷമാവും.
ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള 12626 കേരള എക്സ്പ്രസിന്റെ സമയം മാറ്റാൻ പോവുകയാണന്ന് 19-3-13 ലെ മലയാള മനോരമയിൽ കണ്ടൂ(വാർത്ത താഴെ). കേരള ഇപ്പോൾ ഡൽഹിയിൽ നിന്ന് പുറപ്പെടൂന്ന 11.30 എ.എം എന്നുള്ളത് പന്ത്രണ്ട് മണിക്കൂറിനു ശേഷം രാത്രി 11.30 ആക്കുന്നു എന്നാണ് വാർത്ത. സമയമാറ്റം , ട്രയിൻ പുറപ്പെടുന്ന സമയം രാത്രിയ്യിൽ ആക്കിയാൽ ഡൽഹി മലയാളിക്ക് അത് വളരെ പ്രയോജനകരമാണന്നും മറുനാടൻ മലയാളികളുടേ ദീർഘകാല ആവശ്യമാണ് സമയമാറ്റം എന്നൊക്കെ വാർത്തയിൽ ഉണ്ട്. അത് എത്ര മാത്രം ശരിയാണന്നും ഡൽഹി മലയാളിക്ക് ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതല്ലേ എന്നും നോക്കാം.
**കേരളത്തിൽ നിന്ന് ഒരു പകൽ തീവണ്ടി കൂടി അപ്രത്യക്ഷമാവും.
ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള 12626 കേരള എക്സ്പ്രസിന്റെ സമയം മാറ്റാൻ പോവുകയാണന്ന് 19-3-13 ലെ മലയാള മനോരമയിൽ കണ്ടൂ(വാർത്ത താഴെ). കേരള ഇപ്പോൾ ഡൽഹിയിൽ നിന്ന് പുറപ്പെടൂന്ന 11.30 എ.എം എന്നുള്ളത് പന്ത്രണ്ട് മണിക്കൂറിനു ശേഷം രാത്രി 11.30 ആക്കുന്നു എന്നാണ് വാർത്ത. സമയമാറ്റം , ട്രയിൻ പുറപ്പെടുന്ന സമയം രാത്രിയ്യിൽ ആക്കിയാൽ ഡൽഹി മലയാളിക്ക് അത് വളരെ പ്രയോജനകരമാണന്നും മറുനാടൻ മലയാളികളുടേ ദീർഘകാല ആവശ്യമാണ് സമയമാറ്റം എന്നൊക്കെ വാർത്തയിൽ ഉണ്ട്. അത് എത്ര മാത്രം ശരിയാണന്നും ഡൽഹി മലയാളിക്ക് ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതല്ലേ എന്നും നോക്കാം.
1. ഡൽഹി-കേരള യാത്രയുടെ സമയം ഒരു ദിവസം ലാഭീക്കാം എന്ന് വാർത്തയിൽ ഉണ്ട്. അതെങ്ങനെയാണ് ശരിയാകുന്നത്. റണ്ണിംങ് ടൈം കുറയാക്കത്തപ്പോൾ സമയം കുറയുന്നില്ല. ഡൽഹി-തിരുവനന്തപുരം ദൂരമായ 3036 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ പഴയ സമയം തന്നെയെടുക്കും, ( നിലവിലുള്ള യാത്രാ സമയം 51 മണിക്കൂർ 05 മിനിട്ട് ) യാത്ര തുടങ്ങി മൂന്നാം ദിവസമാണ് ട്രയിൻ കേരളത്തിൽ എത്തുന്നത്. പിന്നെയെങ്ങനെയാണ് ഒരു ദിവസം ലാഭിക്കുന്നത്????
2.ട്രയിൻ സമയം മാറ്റുമ്പോൾ വൈകുന്നേരം 6 മണിക്ക് പാലക്കാട്ടൂം രാത്രി ഒൻപതിനു എറണാകുളത്തും പുലർച്ചെ മുന്നു മണിക്ക് തിരുവനന്തപുരത്തും എത്തും. - ഈ രാത്രിവരവാണ് ഏറ്റവും വലിയ പ്രശ്നം.
ട്രയിനിന്റെ കേരളത്തിലെ സ്റ്റോപ്പും സമയവും
(നിലവിലുള്ള സമയത്തെക്കാൾ 12 മണിക്കൂർ കഴിഞ്ഞ് പുറപ്പെടുമ്പോൾ ഓരോ സ്റ്റേഷനിലും ട്രയിൻ ഇപ്പോള്‍ എത്തുന്ന സമയത്തിനു 12 മണിക്കൂറിനു ശേഷം എത്തുന്നു എന്നുള്ള നിലയിലാണ് പുതുക്കിയാലുള്ള സമയം എഴുതിയിരിക്കുന്നത്)
രാത്രി കാലങ്ങളിൽ കേരളത്തിലെ യാത്രാ സൗകര്യങ്ങൾ എന്തുമാത്രമാണന്ന് നമുക്കറിയാം. അസമയങ്ങളിൽ റയിൽവേ സ്റ്റേഷനുകളിൽ എത്തുന്നവർ സ്റ്റേഷനിൽ ഇരുന്ന് നേരം വെളുപ്പിക്കണം. എറണാകുളത്തു നിന്നു പോലും രാത്രി 9.30 നു ശേഷം ബസുകളിൽ എവിടോട്ടെങ്കിലും പോകാൻ ബുദ്ധിമുട്ട് തന്നെയാണ്. പിന്നെ ഈ പറയുന്ന ഒരു ദിവസത്തെ ലാഭം എവിടേ? ഉറക്കളപ്പും കൊതുകു കടിയും മിച്ചം. സ്ത്രീകളും കുട്ടികളുമായി യാത്ര ചെയ്യുന്നവരാണങ്കിൽ അവരുടെ ദുരിതം ഇരട്ടിയായതു തന്നെ.
3. ഡൽഹി മലയാളിക്ക് ലീവ് എടുക്കാതെ ജോലി സമയം കഴിഞ്ഞ് പുറപ്പെട്ടാൽ മതി.
ഈ ഒരു സംഗതി ഡൽഹി മലയാളികളെ സംബന്ധിച്ച് വാസ്തവം ആണ്. ഒരു ദിവസത്തെ ജോലിയിൽ നിന്ന് അവധി എടുക്കുന്നതാണോ നല്ലത് അതോ ഒരാഴ്ചത്തെ ജോലിയുടെ ശമ്പളം ടാക്സി കൂലിയായി നൽകുന്നതണോ നല്ലത്.?. പുതിയ സമയം വന്നാൽ ആലുവ മുതൽ തെക്കോട്ട് വർക്കല വരെയുള്ളവർ ഒന്നുകിൽ ട്രയിൻ ഇറങ്ങിയിട്ട് സ്റ്റേഷനിൽ ഇരിക്കണം അല്ലങ്കിൽ ടാക്സിയുടെ സഹായം തേടണം. എറണാകുളത്ത് ഇറങ്ങി മൂവാറ്റപുഴയ്ക്കും ചെങ്ങന്നൂരിൽ ഇറങ്ങി പുനലൂരും പോകേണ്ട യാത്രക്കാരൻ ടാകിസ്ക്കൂളി ഇനത്തിൽ അയാളുടെ സ്ലീപ്പർക്ലാസ് ടിക്കരിന്റെ നാലും അഞ്ചും മടങ്ങ് നൽകണം. ഒരു ദിവസത്തെ ജോലിയിലെ അവധി എടുക്കാതിരിക്കുമ്പോൾ ഒരാഴ്ചത്തെ ജോലിക്കാശ് ടാക്സി ഇനത്തിൽ മാറിക്കിട്ടൂം.
മറ്റൊരു സംഗതി കൂടി ഇവിടെയുണ്ട്. ഡൽഹി മലയാളികൾ മാത്രം അല്ല ഈ ട്രയിനെ ആശ്രയിക്കുന്നത്. മധുരയിൽ ഇപ്പോൽ ഈ ട്രയിൻ എത്തുന്നത് ഉച്ചയ്ക്ക് 1.30 നാണ്. 12 മണിക്കൂർ സമയം മാറ്റിയാൽ രാത്രി 1.30 നു ട്രയിൻ എത്തും. അലിഘട്ടിലുള്ള മലയാളികളും ഈ ട്രയിനിലാണ് യാത്ര ചെയ്യുന്നത്. അവർ വൈകുന്നേരം തന്നെ സ്റ്റേഷനിൽ വന്നിരിക്കട്ടെ. ലക്‌നൗവിൽ നിന്നുള്ളവർ ഝാൻസിയിൽ വന്നണ് ഈ ട്രയിനിൽ കയറുന്നത്. ഇപ്പോൾ വൈകുന്നേറം 5.22 നു എത്തുന്ന ട്രയിൻ സമയം മാറ്റിയാൽ വെളുപ്പിനെ 5.22 നു ഝാൻസിയിൽ എത്തും. ഇവിടെ നിന്ന് കയറേണ്ടവർ രാത്രിയിൽ തന്നെ സ്റ്റേഷനിൽ വന്നിരിക്കുകയും നാട്ടിലെത്തിയാൽ അവിടയും ഒരു ദിവസം സ്റ്റേഷനിൽ ഇരിക്കട്ടേ !!! അങ്ങനെ രണ്ടു രാത്രി ട്രയിനിലും രണ്ടു രാത്രി സ്റ്റേഷനിലും !!
ഡൽഹിയിൽ നിന്ന് കയറി തിരുവനന്തപുരത്ത് ഇറങ്ങുന്ന ആൾക്കുമാത്രമുണ്ട് ഈ സമയമാറ്റത്തിന്റെ പ്രയോജനം.
4. ന്യൂഡൽഹിയിൽ നിന്ന് മറ്റുള്ള ദക്ഷണേന്ത്യൻ സംസ്ഥാനത്തേക്കൂള്ള ട്രയിനുകൾ രാത്രിയിൽ പുറപ്പെടുന്നു.
ഡൽഹിയിൽ നിന്ന് ദിവസേനെ മദ്രാസിലേക്കൂള്ള രണ്ട് ട്രയിനുകളും(12616 GT Express , 12622 Tamil nadu Express ചെന്നൈ സ്റ്റേഷനിൽ എത്തുന്നത് നേരം വെളുത്തതിനു ശേഷമാണ് (6.15am,715am.) ബാംഗ്ലൂർക്കുള്ള ട്രയിൻ(12628 Karnataka Express) ബാംഗ്ലൂരിൽ എത്തുന്നത് ഉച്ചയ്ക്കും (1.40 pm). ഈ സമയങ്ങളിൽ അവിടെ ഇറങ്ങുന്നവർക്ക് ബുദ്ധിമുട്ട് ഇല്ലാതെ തങ്ങളുടെ ലക്ഷ്യ സ്ഥാനത്ത് എത്താൻ സാധിക്കും. അല്ലാതെ കേരളത്തിൽ ട്രയിൻ എത്തുന്നതുപോലെ രാത്രി സമയത്തല്ല ചെന്നയിലും ബാംഗ്ലൂരിലും ട്രയിൻ എത്തുന്നത്.
5. സമയം മാറ്റി ഓടിച്ചാൽ ഒരു റേക്ക് കുറവ് മതി.
ഈ സമയമാറ്റം കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടന്ങ്കിൽ അത് റയിൽവേയ്ക്ക് മാത്രം ആണ്. ഇപ്പോൾ തിരുവനന്തപുരത്ത് ഡൽഹിക്ക് രാവിലെ 11.15am നിന്ന് പുറപ്പുടന്നത്(12625) തലേന്ന് വരുന്ന ട്രയിൻ ആണ്. സമയം മാറ്റം ഉണ്ടായാൽ വെളുപ്പിനെ 2.30 നു ഡൽഹിയിൽ നിന്ന് എത്തുന്ന ട്രയിൻ തന്നെ 11.30 ഡൽഹിക്കു ഓടിക്കാൻ പറ്റും. ഇവിടയും യാത്രക്കാരനു ദുരിതം ഉണ്ട്. ട്രയിൻ വൃത്തിയാക്കാൻ കൃത്യമായ സമയം കിട്ടുമോ? ഡൽഹിയിൽ നിന്ന് ട്രയിൻ തിരുവനന്തപുരത്ത് എത്താൻ താമസിക്കുന്നതിന് അനുസരിച്ച് ഡൽഹിക്കു പോകേണ്ട ട്രയിനും താമസിക്കും.
{ നിലവിൽ എറണാകുളം സൗത്തിൽ നിന്ന് രാവിലെ 5 മണിക്ക് വഞ്ചിനാട് പോയിക്കഴിഞ്ഞാൽ കോട്ടയം വഴിയുള്ള ആദ്യ ട്രയിനാണ് 9.45 നുള്ള കേരള എക്സ്പ്രസ്. ത്രിശൂരിൽ നിന്ന് എറണാകുളത്തേക്ക് ജോലിക്കായി വരുന്നവരുടെ കാര്യവും കഷ്ടത്തിലാവും. മാത്രമല്ല കേരളത്തിൽ നിന്ന് ഒരു പകൽ വണ്ടി കൂടി അപ്രത്യക്ഷമാവും !!!}
ട്രയിനിന്റെ സമയം മാറുകയാണങ്കിൽ അത് കേരളത്തിലേക്കുള്ള ഭൂരിപക്ഷം യാത്രക്കാർക്കൂം ഗുണത്തേക്കാളേറെ ദോഷം തന്നെ ആയിരിക്കും