അത്യാവശ്യമായി പെട്ടന്ന് യാത്ര ചെയ്യേണ്ടിയവര്‍ക്ക് ഒരുക്കിയ സംവിധനമാണല്ലോ റെയില്‍വേയുടെ തത്ക്കാല്‍ റിസര്‍വേഷന്‍. തത്ക്കാല്‍ റിസര്‍വേഷനു വേണ്ടി വളരെക്കുറച്ച് ടിക്കറ്റുകള്‍ മാത്രമെ നീക്കി വെച്ചിട്ടും ഉള്ളൂ. യാത്ര തിരിക്കേണ്ട ദിവസത്തിനു മുമ്പുള്ള രണ്ട് ദിവസത്തിനു മുമ്പേ തത്ക്കാല്‍ ടിക്കറ്റ് നല്‍കാറുള്ളൂ. എന്നാല്‍ ബുദ്ധിമുട്ടി വളരെ അകലെ നിന്ന് വന്ന് ക്യു നില്‍ക്കുന്ന എത്ര പേര്‍ക്ക് ഈ ടിക്കറ്റ് കിട്ടും????(എല്ലാവര്‍ക്കും കിട്ടണം എന്നല്ല പറഞ്ഞ് വരുന്നത്)... എനിക്കുണ്ടായ അനുഭവം ഇന്ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഒരു തത്ക്കാല്‍ ടിക്കറ്റ് എടുക്കാനായി പോയി. രാവിലെ ആറുമണീ ആയപ്പോഴേക്കും അവിടെ ചെന്നു. ഒരു പത്തു നാല്‍പ്പതു പേര്‍ അവിടെ നില്‍ക്കുകയും ഇരിക്കുകയും കിടക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ചെന്ന് ഒരു പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ ഒരു പേപ്പറൊക്കെ ചുരുട്ടിപ്പിടിച്ച ഒരു ചേട്ടന്‍ ആ പേപ്പര്‍ എന്റെ നേരെ നീട്ടി. ആ പേപ്പറില്‍ ഓരോ കൌണ്ടറിന്റേയും പേര് എഴുതിയിട്ടുണ്ടായിരുന്നു. അതിന്റെ താഴെ താഴേ വരുന്നവര്‍ പേരെഴുതിയിട്ടുണ്ടാായിരുന്നു. മൂന്നാമത്തെ കൌണ്ടറിന്റെ താഴേയായി ഞാനു പേരെഴുതി.
“ഈ ലിസ്റ്റ് എപ്പോഴാ ചേട്ടാ എഴുതി തുടങ്ങുന്നത്?” എന്ന് ഞാന്‍ ചേട്ടനോട് ചോദിച്ചു.
തലേന്ന് രാത്രിയിലേ ഒന്‍പതും പത്തു മണിക്കും ഒക്കേ വന്ന് ആള്‍ക്കാര്‍ പേരെഴുതും എന്ന് പറഞ്ഞു. ആ ലിസ്റ്റ് അനുസരിച്ചുള്ളതിന്റെ പകുതിപോലും ആള്‍ക്കാര്‍ അവിടെ ഇല്ലായിരുന്നു എന്നതാണ് സത്യം. ആ ലിസ്റ്റില്‍ അനുസരിച്ച് ടിക്കറ്റ് എടുക്കാന്‍ നിന്നാല്‍ ടിക്കറ്റ് കണ്‍ഫേം ആയി കിട്ടില്ലന്ന് ഉറപ്പായിരുന്നു. അവിടെ നിന്ന് നേരെ സൌത്ത് റയില്‍വേ സ്റ്റേഷനിലേക്ക് വിട്ടു. അവിടെ ചെന്നപ്പോള്‍ അവിടെ ക്യു നില്‍ക്കുന്നതുമായി ചില പ്രശ്നങ്ങള്‍ നടക്കുകയാണ്. ഒന്നു രണ്ടു പേരോടും പോലീസുകാരനോടും ചോദിച്ചതില്‍ നിന്ന് മനസിലായ കാര്യങ്ങള്‍ ഇവയാണ്.
തലേന്ന്(ഇന്നലെ) രാത്രിയില്‍ തൊട്ടെ ക്യുവില്‍ നിന്ന ചിലരുടെ പേരൊന്നും അവിടെ കറങ്ങി നടക്കുന്ന ലിസ്റ്റില്‍ ഇല്ലത്രെ. ലിസ്റ്റില്‍ പേരില്ലാത്ത അവരെ ക്യുവില്‍ നിന്ന് മാറ്റാന്‍ ആരക്കയോ നോക്കിയന്ന്. ആ പേരില്ല കൂട്ടത്തില്‍ പെട്ട ഒരു നോര്‍ത്ത് ഇന്ത്യന്‍ ചേട്ടന്‍ അവരോടങ്ങ് ചൂടായി. ആ ബഹളം ശാന്തമാക്കാന്‍ പോലീസ് വന്നപ്പോഴാണ് ഞാന്‍ അവിടെ എത്തിയത്.
ഇങ്ങനെ ഒരു ലിസ്റ്റ് റെയില്‍വേയുടെ അനുമതി ഇല്ലാതെ ആണത്രെ ഉണ്ടാക്കുന്നത്. ആരാണ് ഈ ലിസ്റ്റ് ഉണ്ടാക്കുന്നതെന്ന് അവര്‍ക്ക് അറിയില്ല(?). മുന്നില്‍ വരുന്ന ആള്‍ക്കാര്‍ മുന്നില്‍ ക്യു നില്‍ക്കുന്ന രീതിയിലൊന്നും അല്ല ഈ സ്റ്റേഷനുകളില്‍ റിസര്‍വേഷന്‍ . (ടിക്കറ്റ് കൌണ്ടറ് തുറന്നു കഴിഞ്ഞാല്‍ ആള്‍ക്കാര്‍ ലിസ്റ്റിലെ പേരിനനുസരിച്ച് ക്യു നില്‍ക്കുന്നതുകൊന്റ് ക്യു വിന് അനുസരിച്ചല്ല ടിക്കറ്റ് കൊടുക്കുന്നതെന്നും പറയാന്‍ പറ്റില്ല). ആ ക്യുവിന്റെ പുറകില്‍ നിന്ന് കഴിഞ്ഞാല്‍ എട്ടര ആയാലും ടിക്കറ്റ് എടുക്കാന്‍ പറ്റില്ലന്ന് തോന്നിയതിനാല്‍(എന്റെ മുന്നില്‍ എണ്‍പതോളം ആളുകള്‍ ക്യുവില്‍ ഉണ്ടാായിരുന്നു) വീണ്ടും നോര്‍ത്തിലേക്ക് വന്നു.
ഒരു ഏഴുമണി കഴിഞ്ഞപ്പോള്‍ അവിടെ നിന്ന ഒരാള്‍ ലിസ്റ്റൊക്കെ നോക്കി പേര് വിളിച്ചു മൂന്നു ക്യുവായി ആള്‍ക്കാരെ നിര്‍ത്തി. ഈ മൂന്നു ക്യുവിലേയും ആദ്യത്തെ മൂന്നാലു ആള്‍ക്കാര്‍ ആ ലിസ്റ്റ് എഴുതിച്ച ആളിന്റേയും വായിച്ച ആളിന്റേയും ക്യൂ വായി നിര്‍ത്തുകയും ചെയ്യുന്ന ആളിന്റേയും ഒക്കെ ആള്‍ക്കാര്‍ ആണന്ന് അവരുടെ പെരുമാറ്റ രീതിയില്‍ നിന്ന് മനസിലാക്കാന്‍ പറ്റി. ഇവര്‍ ഏജന്റുമാര്‍ ആയിരിക്കണം. എങ്ങനെയൊക്കെ ആണങ്കിലും ഇവരുടെ ആള്‍ക്കാര്‍ക്കേ ക്യുവിന്റെ ആദ്യത്തെ സ്ഥാനങ്ങളില്‍ എത്താന്‍ പറ്റൂ എന്ന് ഉറപ്പ്. അല്ലങ്കില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കേതിരെ റെയില്‍വേ പോലീസ് നടപടികള്‍ എടുക്കണാം. തങ്ങളുടെ കൈയ്യിലിരിക്കുന്ന റിസര്‍വേഷന്‍ ഫോം എന്താണാന്നോ അതിലെന്താണ് എഴുതിയിരിക്കുന്നതെന്നോ അറിയാന്‍ വയ്യാത്തവര്‍ പോലും ഒരു കൌണ്ടറില്‍ ഇന്ന് ക്യുവില്‍ നില്‍ക്കുന്നത് കണ്ടു.
ക്യുവില്‍ പതിനാറോ പതിനാഴേ ആയി നിന്ന് ടിക്കറ്റ് എടുക്കാന്‍ കൌന്ററില്‍ കൊടുത്തപ്പോഴേക്കും ഞാന്‍ ടിക്കറ്റ് എടുക്കാന്‍ ചെന്ന ട്രയിനിലെ ടിക്കറ്റ് വെയ്‌റ്റിംങ്ങ് ലിസ്റ്റില്‍ 20കഴിഞ്ഞു. പിന്നെ ടിക്കറ്റ് എടുക്കാതെ മടങ്ങി.
മുംബൈ വസായ് റയില്‍വേ സ്റ്റേഷനില്‍ സീസണ്‍ സമയത്ത് ഞാന്‍ ടിക്കറ്റ് എടുക്കാന്‍ പോയിട്ടുണ്ട്. അവിടെ റെയില്‍വേയിലെ ഉദ്യോഗസ്ഥന്‍/പോലീസ് ആണ് നമുക്ക് തലേന്ന് ടോക്കണ്‍ തരുന്നത്. ആ ലിസ്റ്റില്‍ ഒരു തട്ടിപ്പും വെട്ടിപ്പും നടത്താന്‍ പറ്റില്ലന്നാണ് ഞാന്‍ മനസിലാക്കിയത്. പിറ്റേന്ന് ആ ടോക്കണ്‍ അനുസരിച്ച് നില്‍ക്കണം.
നമ്മുടെ നാട്ടിലെ തത്ക്കാല്‍ തട്ടിപ്പിന് റെയില്‍വേയും കൂട്ടു നില്‍ക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ക്യു നില്‍ക്കാന്‍ വേണ്ടി ഇത്രയും ആള്‍ക്കാര്‍ വരുമ്പോള്‍ ഒരു റെയില്‍വേ പോലീസുകാരനേയും പോലും അവിടെ കണ്ടില്ല. (മറ്റ് സ്റ്റേഷനുകളിലും ഇങ്ങനെ പെപ്പറില്‍ പേരെഴുതുന്ന പരിപാടി ഉണ്ടങ്കില്‍ ഇത്രയും തട്ടിപ്പ് വേറെ എങ്ങും ഇല്ലന്ന് അവിടെയുള്‍ല ചിലരുടെ സംസാരത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞു.)
റെയില്‍വേ റ്റഹ്ന്നെ നേരിട്ട് ഒരു ടോക്കണ്‍ സിസ്റ്റം നടപ്പിലാക്കിയാല്‍ ഇത്തരം മാഫിയാകളെ ഒഴിവാക്കാന്‍ പറ്റും എന്നാണ് തോന്നുന്നത്. ഒരാള്‍ക്ക് രണ്ടോ മൂന്നോ തത്ക്കാല്‍ ടിക്കറ്റേ നല്‍കുകയുള്ളൂ എന്നൊരു നിയമ കൂടി ഉണ്ടാക്കണം. കഷ്ടപ്പെട്ട് ഉറക്കം കളഞ്ഞ് രാത്രിയില്‍ റിസര്‍വേഷന്‍ കൌണ്ടറിനു മുന്നില്‍ കാത്തു കെട്ടിക്കിടക്കുന്ന ജനങ്ങളുടെ ദുരിതം കണ്ടില്ലന്ന് റെയില്‍വേ നടിക്കരുത്.
ക്യു നില്‍ക്കാന്‍ വേണ്ടി നില്‍ക്കാന്‍ ഉണ്ടാക്കുന്ന ലിസ്റ്റ് അനധികൃതമാണാങ്കില്‍ അതിനെതിരെ നടപടി എടുക്കേണ്ടാത് റയില്‍വേ ആണ്. റ്റഹ്ങ്ങള്‍ക്കാരും പാരാതി തന്നില്ല അതുകൊണ്ട് നടപിടി എടുക്കുന്നില്ല എന്ന് പറയരുത്. പരാതി കിട്ടിയാലേ ഇത്തരം സമൂഹവിരുദ്ധപ്രവര്‍ത്തനങ്ങളേ തടയൂ എന്നുള്ള പിടിവാശി എടുക്കരുത് . തത്ക്കാല്‍ ടിക്കറ്റ് എടുത്ത അത് ലാഭത്തിന് മറിച്ചു വില്‍ക്കുന്നവരെ തടയാല്‍ കഴിയുന്നില്ലങ്കില്‍ പിന്നെ നമുക്കെന്തിനാണ് നിയമം.
{ഏതായാലും ഇന്ന് ടിക്കറ്റ് കിട്ടിയില്ല... നാളെ രാവിലെ വേറെ ഏതെങ്കിലും സ്റ്റേഷനില്‍ പോയി നിന്ന് നോക്കണം. എറണാകുളം നോര്‍ത്ത് /സൌത്ത് സ്റ്റേഷനുകളില്‍ നിന്ന് ടിക്കറ്റ് കിട്ടുമെന്നുള്ള പ്രതീക്ഷ ഇല്ല) ശുഭയാത്ര.... (ചിത്രം :: http://www.indianrail.gov.in/ എന്ന സൈറ്റിലെ ഹോം പേജിലെ ഹെഡര്‍)