Saturday, September 11, 2010

പത്മനാഭപുരം കൊട്ടാരം :: Padmanabhapuram Palace

തിരുവനന്തപുരത്തുനിന്നും 55 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ (കന്യാകുമാരിയിലേക്ക് ) തക്കല എന്ന സ്ഥലത്തെത്താം. ഇവിടെനിന്നും രണ്ടുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കല്‍ക്കുളം എന്ന ഗ്രാമത്തിലെത്താം. പഴയ തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്നു പത്മനാഭപുരം ഇതാണ്. ഇവിടെയാണ് പത്മനാഭപുരം കൊട്ടാരം. സന്ദര്‍ശക പാസ് എടുത്താല്‍ ഈ കൊട്ടാരത്തിലേക്ക് കടക്കാം. പാദരക്ഷകള്‍ ഇട്ടുകൊണ്ട് കയറാന്‍ പറ്റില്ല. ടിക്കറ്റ് കൌണ്ടറിനടൂത്ത് തന്നെ പാദരക്ഷകള്‍ സൂക്ഷിക്കാം

ഇവിടെ നിന്നാണ് നമ്മള്‍ അകത്തേക്ക് കയറുന്നത്.

നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത് പൂമുഖത്താണ്.ഇവിടെ നിന്ന് പടി കയറി ചെല്ലുമ്പോള്‍ ആദ്യം കാണുന്നത് ഈ വിളക്കാണ്. ഇതിനെ കുതിര വിളക്കന്നാണ് പറയുന്നത്. ഈ വിളക്ക് ബാലന്‍സ് ചെയ്തു നില്‍ക്കുന്നത് ശ്രദ്ധിക്കുക.


ഈ പൂമുഖത്ത് നിന്നാണ് രാജാവ് അത്ഥികളെ സ്വീകരിക്കുന്നത്. രാജാവ് ഇരിക്കുന്ന സിംഹാസനവും ഉപയോഗിച്ച കട്ടിലും ഇവിടെ കാണാം. സിംഹാസനം എന്നു പറയുമ്പൊള്‍ സ്വര്‍ണ്ണവും രത്നങ്ങളും പതിച്ച ഒന്നാണന്ന് കരുതേണ്ട.


ഈ പൂമുഖത്ത് തന്നെ ഓണക്കാലത്ത് തിരുവിതാം‌കൂര്‍ രാജാക്കന്‍‌മാര്‍ ശ്രീ പത്മനാഭ സ്വാമിക്ക് സമര്‍പ്പിച്ചിരുന്ന ഓണവില്ലുകള്‍ സൂക്ഷിച്ചു വച്ചിട്ടൂണ്ട്.


ഇതാണ് മന്ത്രശാല .ഇവിടെയിരുന്നാണ് രാജാവ് രാജ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചിരുന്നത്. ഒരു മുഖപ്പ് മാത്രമുള്ള ഈ മന്ത്രശാലയ്ക്ക് പതിനൊന്ന് കിളിവാതിലുകള്‍ ഉണ്ട്.


ഇതാണ് ഊട്ടുപുര. ദിവസവും രണ്ടായിരം പേര്‍ക്കാണ് ഇവിടെ സദ്യ നല്‍കിയിരുന്നത്.

ഇത് തായ്ക്കൊട്ടാരത്തിലെ കന്നിത്തൂണ്‍. കൊത്തുപണികളോടെ വരിക്കപ്ലാവിന്‍ തടിയില്‍ നിര്‍മ്മിച്ച താണിത്.

ഇത് തായ്ക്കൊട്ടാരത്തിലെ നടുമുറ്റത്തോട് ചേര്‍ന്നുള്ള തുരങ്ക പാതയുടെ വാതിലാണിത്. ഇവിടെ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ചാരോടു കൊട്ടാരത്തിലേക്കാണ് ഈ പാത.


ഈ കട്ടില്‍ ഔഷധ കൂട്ടുകളോടെ നിര്‍മ്മിച്ചതാണ്. രാജാവ് ഉപയോഗിച്ച കസേരയും എഴുത്തു മേശയും കാണാം

നമ്മളിപ്പോള്‍ നില്‍ക്കുന്നത് രാജ്ജിമാരുടെ ഡ്രസിംങ്ങ് റൂമിലാണ്. ആട്ടുകട്ടിലിനു പിമ്പിലായി കാണുന്നത് ബല്‍ജിയം നിര്‍മ്മിതമായ നിലക്കണ്ണാടി ആണ്.


ഈ കാണുന്നത് കൊട്ടാരത്തിനുള്ളിലെ ഒരു ശൌചാലയം ആണ്.


കൊട്ടാരത്തിലെ സ്ത്രികള്‍ക്ക് പ്രധാന ആഘോഷ പരുപാടികളിലേക്ക് പ്രവേശനം ഇല്ലായിരുന്നു. അവര്‍ പരിപാടികള്‍ കണ്ടിരുന്നത് ഈ വഴി ആയിരുന്നു.


ഇതാണ് അമ്പാരി മുഖപ്പ്. മഹാരാജാക്കന്മാര്‍ ഉത്സവ ദിവസങ്ങളില്‍ തേരോട്ടം വീക്ഷിച്ചി രുന്നതും വിശേഷ ദിവസങ്ങളില്‍ പ്രജകള്‍ക്ക് ദര്‍ശനം നല്‍കിയിരുന്നതും ഇവിടെ ഇരുന്നാണ്. ആഘോഷങ്ങള്‍ക്ക് ആനയെ ഉപയോഗിക്കുമ്പോള്‍ ആനപ്പുറത്ത് ഇരിക്കാന്‍ ഉപയോഗിക്കുന്ന ഇരിപ്പടത്തെയാണ് അമ്പാരി എന്ന് വിളിക്കുന്നത്. അമ്പാരിയുടെ മാതൃകയിലാണ് ഇത് രൂപ കല്പന ചെയ്തിരിക്കുന്നത്.


കൊട്ടാരത്തിലെ കുളവും കൊട്ടാരത്തില്‍ നിന്ന് കുളത്തിലേക്ക് ഇറങ്ങാനുള്ള കല്പടവുകളും ആണിത്

ആവിശ്യമായ വെള്ളം ശേഖരിച്ചിരുന്നത് ഇവിടെ നിന്നായിരുന്നു. ഒറ്റ നോട്ടത്തില്‍ കുളത്തില്‍ നിന്ന് വെള്ളം കോരി എടുക്കുവായിരുന്നു എന്ന് തോന്നാമെങ്കിലും അടുത്ത് ചെന്ന് നോക്കിയാല്‍ കുളത്തിനകത്തെ കിണര്‍ കാണാം. കുളത്തിലെ വെള്ളവും കിണറ്റിലെ വെള്ളവും തമ്മില്‍ ഇടകലരാത്ത രീതിയിലാണ് കിണറിന്റെ നിര്‍മ്മാണം.ഇതാണ് നവരാത്രി നൃത്തമണ്ഡപം. (മണിചിത്രത്താഴ് എന്ന് സിനിമയിലൂടെ ഈ നൃത്ത മണ്ഡപത്തിന്റെ ദൃശ്യം നമ്മുടെ മനസില്‍ ഇപ്പോഴും ഉണ്ടാവും). കരിങ്കല്‍ തൂണുകളിലെ ശില്പങ്ങള്‍ക്ക് ജീവനുണ്ടോ എന്ന് സംശയിച്ചു പോകും.

നവരാത്രി മണ്ഡപത്തിലെ കല്‍ത്തൂണുകളിലെ ചില ശില്പങ്ങള്‍
ദിവസവും രണ്ടായിരം പേര്‍ക്ക് ഭക്ഷണം ഉണ്ടാക്കുനുള്ള അടുക്കളയിലെ ക്രമീകരണങ്ങള്‍ എങ്ങനെയായിരിക്കും എന്ന് ഊഹിക്കാന്‍ പറ്റുമോ? മോരും രസവും ഒക്കെ കരിങ്കല്‍ പാത്രങ്ങളില്‍ സൂക്ഷിക്കുക ആയിരുന്നത്രേ പതിവ്....


താഴത്തെ ചിത്രം എന്താണന്ന് മനസിലായോ? ഒറ്റനോട്ടത്തില്‍ തെറ്റിദ്ധരിക്കാപെടാവുന്ന താണ് ഇത്. വലിയ പാത്രങ്ങളില്‍ വയ്ക്കുന്ന ചോറ് വാര്‍ക്കാനുള്ള ക്രമീകരണം ആണിത്. ചവിട്ടില്‍ ഇരുന്ന് ആ ഉരുണ്ട ഭാഗങ്ങളില്‍ പാത്രം ഉറപ്പിച്ചായിരുന്നു കഞ്ഞി പാത്രങ്ങളിലെ വെള്ളം വാര്‍ത്തിരുന്നത്.


താഴെ കാണുന്ന പടം ഒന്ന് ശ്രദ്ധിക്കുക. ഇത് അടുക്കളയില്‍ പാത്രം കഴുകി വയ്ക്കുന്ന ഭാഗം ആണ്. ഉഅയര്‍ന്ന സ്ഥലത്ത് ആണ് പാത്രം കഴുകിവയ്ക്കുന്നത്. അവിടെ നിന്ന് വെള്ളം ഊര്‍ന്ന് അടയാളം ഇട്ടിരിക്കുന്ന ഭാഗത്തേക്ക് വരും. അവിറ്റിത്തെ കിഴുത്തകളിലൂടെ വെള്ളം മണ്ണിലേക്ക് വലിയും. ഈ അടുക്കളിയില്‍ എവിടെ വെള്ളം വീണാലും ഈ ഭാഗത്തുകൂടി ഒഴുകിപ്പോകാനുള്ള ക്രമീകരണത്തിനുള്ള ചരിവ് തറയ്ക്ക് ഉണ്ട്.കൊട്ടാരത്തിലെ കാഴ്ചകള്‍ കണ്ടതിനു ശേഷം ഇനി നമ്മള്‍ പോകുന്നത് മ്യൂസിയത്തിലേക്കാണ്. പഴയ ആയുധങ്ങള്‍ , നാണയങ്ങള്‍, ശില്പങ്ങള്‍ തുടങ്ങിയവയൊക്കെയാണ് ഈ മ്യൂസിയത്തില്‍ കാണാന്‍ കഴിയുന്നത്.

കഴുമരം
കുറ്റവാളികള്‍ക്ക് കഴുമരം എന്നത് പണ്ടുമുതലേ ഉള്ള ശിക്ഷ ആയിരിക്കും. ചിത്രത്തില്‍ കാണുന്നത് ഒരു കഴുമരം ആണ്. കഴുമരം ശിക്ഷയായി ലഭിക്കുന്നവരെ ഈ കഴുമരത്തില്‍ കയറ്റി കൊട്ടാരത്തിന് അടുത്തു തന്നെയുള്ള കഴുകന്‍ പാറ എന്ന പാറയില്‍ കൊണ്ടു പോയി അവിടെയുള്ള മരങ്ങളില്‍ തൂക്കിയിടും. ബന്ധനസ്ഥനായി കിടക്കൂന്ന കുറ്റവാളിയെ കഴുകന്മാര്‍ കൊത്തിവലിക്കുകയും ചെയ്യും. ഇങ്ങനെയായിരുന്നു കഴുമരം വിധിക്കപെടുന്നവരുടെ അന്ത്യം.

ആയുധങ്ങള്‍
താഴത്തെ ചിത്രത്തില്‍ കാണുന്നത് ചെമ്പകശേരി വാള്‍, വേലുത്തമ്പി ദളവ, രാജാകേശവദാസന്‍ എന്നിവരുടെ വാളുകള്‍ ആണ്.
ഡച്ചു തോക്കുകളാണ് താഴെ കാണുന്നത്.

ഈ മ്യൂസയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ശില്പങ്ങളില്‍ ചിലത്.


മ്യൂസിയത്തില്‍ നിന്നും പുറത്ത് വരുന്നതോടെ ഏകദേശം രണ്ടുമണിക്കൂര്‍ എടുത്ത കൊട്ടാരം സന്ദര്‍ശനം കഴിഞ്ഞു ചെരുപ്പും എടുത്ത് അടുത്ത് നമ്മള്‍ കൊട്ടാരത്തില്‍ നിന്ന് യാത്രയാവുന്നു..

കൊട്ടാരത്തിലെ മറ്റ് ചില ദൃശ്യങ്ങള്‍ഓര്‍ക്കുക
തിങ്കള്‍ ഒഴികെ മറ്റ് ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ആണ് സന്ദര്‍ശന സമയം. തിങ്കള്‍ അവിധി. കൊട്ടാരത്തില്‍ പ്രവേശിക്കാന്‍ പാസ് എടുക്കണം. ക്യാമറ/ വീഡിയോ എടുക്കണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങണം. മൈബൈല്‍ ക്യാമറകള്‍ ഓഫാക്കാന്‍ നിര്‍ദ്ദേശം കിട്ടും. ഒരിക്കലും കൊട്ടാരം പെട്ടന്ന് കണ്ട് തീര്‍ക്കാന്‍ ശ്രമിക്കരുത്. എല്ലാ‍യിടത്തും ഗൈഡുകള്‍ ഉണ്ട്. അവര്‍ നിങ്ങള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ കാര്യങ്ങള്‍ വിശദീകരിച്ചു തരും. എല്ലാഭാഗത്തും ആവിശ്യമായ സൂചകങ്ങളും നിര്‍ദ്ദേശങ്ങളും എഴുതി വച്ചിട്ടുണ്ട്.

13 comments:

ജോണ്‍ ചാക്കോ, പൂങ്കാവ് said...

പത്തു വര്ഷം മുമ്പ് ഇവിടെ പോയിട്ടുണ്ട്.
എങ്കിലും ഒന്ന് കൂടി പോയി വിശദമായി കാണണം എന്നാഗ്രഹം ഉണ്ട്.

മനോജ് പട്ടേട്ട് said...

കാര്യമാത്രപ്രസക്തമായ വിവരണം ..നന്നായി ചെയ്തിരിക്കുന്നു..ഇന്ഫര്‍മേറ്റീവ്..

Philip Verghese'Ariel' said...

ഈശോ, നിങ്ങള്‍ ഈ ബ്ലോഗ്‌ വളരെ മനോഹരമാക്കി എന്ന് പറയുന്നതില്‍ അതിയായ സന്തോഷം ഉണ്ട്.

ഫോട്ടോ താങ്കള്‍ എടുത്തതാണോ? നന്നായിരിക്കുന്നു. വീണ്ടും നന്ദി, നമസ്കാരം ആരും അടിച്ചുമാട്ടാതിരിക്കാള്‍ ഒട്വില്‍ കൊടുത്തിരിക്കുന്ന സ്ലോഗന്‍ കേന്കെമാമായിരിക്കുണ്ണ്‍. എന്റെ 5 STAR TO THIS BLOG

ഞാനും ഒരു പത്തനംതിട്ടക്കാരന്‍ പക്ഷെ അല്പംകൂടി മാറി വളഞ്ഞവട്ടം, പുളികീഴു ആണെന്ന് മാത്രം

വളഞ്ഞവട്ടം പി വി ഏരിയല്‍, സെക്കെന്ദ്ര ബാദ്.

Anonymous said...

കഴുമരം --> chithravadham?

Seena || വയോവിന്‍ said...

വളരെ നന്നായിരിക്കുന്നു

അലി said...

നല്ല വിവരണം!

krishnakumar513 said...

good presentation!!

Ranjith Nair said...

വിവരണം അസ്സലായിരിക്കുന്നു ...
വര്‍ഷങ്ങള്‍ക്കു മുന്‍പേ പോയതാണ് അവിടെ .. ഇയ്തു വായിച്ചു കഴിഞ്ഞപ്പോള്‍ സന്ദര്‍ശിച്ച ഒരനുഭൂതി ..
അഭിനന്ദനങ്ങള്‍ :)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഈശോ... അടിപൊളി

പണ്ടെങ്ങോ അവിടം വരെ പോയിട്ടുണ്ട്.. :)

പക്ഷെ ഇതു വായിച്ചപ്പോൾ ശരിക്കും കൊട്ടാരം ചുറ്റിക്കണ്ട ഇഫക്റ്റ്

Sneha said...

കൊട്ടാരം കണ്ട ഒരു പ്രതീതി....വിവരണം നന്നായി....പടങ്ങളും

Pranavam Ravikumar a.k.a. Kochuravi said...

വിവരണം നന്നായി!

Good Photos too!

എഴുത്തച്ചന്‍ said...

വിവരണം നന്നായിരിക്കുന്നു, പണ്ട് എപ്പോഴോ പോയതാണ് ഇത് വയിച്ചപോള്‍ ഒരിക്കല്‍ കൂടി പോകണമെന്ന് തോനുന്നു.

SAJI PALLIKKUNNU said...

ഞാനും വർഷങ്ങൾക്ക് മുമ്പ് പോയി കണ്ടിട്ടുണ്ട്. നല്ല വിവരണം