വീണ്ടും ഒരിക്കല്‍ കൂടി മലയാളികളുടെ ഇടയില്‍ മൈബൈല്‍ ക്യാമറ ചര്‍ച്ചാവിഷയമാകുന്നു.... ഒരായിരം അനുഭവങ്ങള്‍ ഉണ്ടങ്കിലും ഇയാമ്പാറ്റകളെപോലെ നമ്മുടെ കുട്ടികള്‍ മൊബൈല്‍ ദുരന്തങ്ങളിലേക്ക് വീഴുന്നു. ആത്മഹത്യയില്‍ അഭയം തേടി ജീവിതം അവസാനിപ്പിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടിവരുമ്പോള്‍ നമ്മുടെ ചര്‍ച്ചകളില്‍ നിറയാന്‍ ഒരു വിഷയം എന്നതില്‍ ഉപരി ഒരു സാമൂഹ്യവിപത്തിലേക്കൂള്ള വിരല്‍ ചൂണ്ടലുകളാണ് ഈ ആത്മഹത്യകള്‍. ഒരേസമയം ബ്ലൂടുത്തിലൂടെ കൈമാറി പെണ്‍കുട്ടിയുടെ നഗ്നത കണ്ട് ആസ്വദിക്കുകയും അവളെ വിചാരണചെയ്യുകയും നിശ്ചലമാകുന്ന അവളുടെ ശരീരത്തോട് സഹതപിക്കുകയും ചെയ്യുന്ന വൃത്തികെട്ട മനസ്ഥിതിയുടെ തടവറയില്‍ അടുത്ത ഇരയ്ക്ക് വേണ്ടി കാത്തിരിക്കുന്നവരായി മലയാളി മാറുകയാണോ? വിവരസാങ്കേതിക വിപ്ലവത്തിന്റെ കുത്തൊഴിക്കല്‍ ജീവിതം ഹോമിക്കപ്പെടുന്ന നമ്മുടെ സഹജീവികളെ കണ്ടില്ലന്ന് നടിച്ചു കൂടാ.
മൊബൈല്‍ ക്യാമറകള്‍ ഒരുക്കുന്ന കെണിയില്‍ വീണ് ജീവിതം അവസാനിപ്പിക്കേണ്ടിവന്നവരില്‍ അവസാനത്തെ ഇരയായ പ്രവിത നമ്മുടെ മുന്നില്‍ ഉയര്‍ത്തുന്ന കുറേ ചോദ്യങ്ങള്‍ക്ക് നമുക്ക് ഉത്തരം കണ്ടത്തേണ്ടിയിരിക്കുന്നു. നമ്മുടെ മറ്റ് സഹോദരിമാരുടെ ജിവിതം ഒരു മുഴം കയറില്‍ തൂങ്ങി ആടുന്നത് കാണേണ്ടയെങ്കില്‍ നമുക്ക് ആ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയേ തീരൂ. എന്തുകൊണ്ട് നമ്മുടെ പെണ്‍കുട്ടികള്‍ മൊബൈല്‍ ക്യാമറകള്‍ ഒരുക്കുന്ന വലയില്‍ കുരുങ്ങുന്നു. ക്ലാസ്മുറിയുടെ പശ്ചാത്തലത്തില്‍ തയ്യാറാക്കപ്പെട്ട പ്രവിതയും അതേ സ്കൂളിലെ വിദ്യാര്‍ത്ഥിയായ
അരുണും തമ്മിലുള്ള ചുംബന ക്ലിപ്പിങ്ങ് മൊബൈലില്‍ കൂടിയും ഇന്റ്ര്നെറ്റ് വഴിയും വ്യാപകമായി പ്രചരിച്ചതോടെയോണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. രണ്ടാഴചയ്ക്ക് മുമ്പ് നടന്ന ഈ സംഭവത്തെതുടര്‍ന്ന് പെണ്‍കുട്ടിയെ സ്കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്തതാണ്. സ്കൂളിന്റെ സല്‍പ്പേരിന് ഭംഗം വരാതിരിക്കാന്‍ വേണ്ടിയായിരിക്കണം പെണ്‍കുട്ടിയേയും ആണ്‍കുട്ടിയേയും സ്കൂളില്‍ നിന്ന് പുറത്താക്കിയത്. ഈ വീഡിയോ ക്ലിപ്പിംങ്ങ് ഉണ്ടാക്കിയ(?) ഇന്റ്ര്നെറ്റ് കഫേ നാട്ടുകാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.
അരുണും തമ്മിലുള്ള ചുംബന ക്ലിപ്പിങ്ങ് മൊബൈലില്‍ കൂടിയും ഇന്റ്ര്നെറ്റ് വഴിയും വ്യാപകമായി പ്രചരിച്ചതോടെയോണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. രണ്ടാഴചയ്ക്ക് മുമ്പ് നടന്ന ഈ സംഭവത്തെതുടര്‍ന്ന് പെണ്‍കുട്ടിയെ സ്കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്തതാണ്. സ്കൂളിന്റെ സല്‍പ്പേരിന് ഭംഗം വരാതിരിക്കാന്‍ വേണ്ടിയായിരിക്കണം പെണ്‍കുട്ടിയേയും ആണ്‍കുട്ടിയേയും സ്കൂളില്‍ നിന്ന് പുറത്താക്കിയത്. ഈ വീഡിയോ ക്ലിപ്പിംങ്ങ് ഉണ്ടാക്കിയ(?) ഇന്റ്ര്നെറ്റ് കഫേ നാട്ടുകാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.
ഇങ്ങനെയുള്ള ദുരന്തങ്ങളില്‍ ഭൂരിപക്ഷവും നടക്കുന്നത് നമ്മുടെ നാട്ടിന് പുറങ്ങളിലാണ്. ക്യാമറയുള്ള മൊബൈല്‍ ഉണ്ടങ്കില്‍ എന്തുമാകാം എന്നുള്ള ഒരു വിചാരം നമ്മുടെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഉണ്ടന്ന് തോന്നുന്നു. എത് നിമിഷവും ആരുടെ നേരയും ആ ക്യാമറക്കന്നുകള്‍ നീളാം. ബസ്സ്റ്റോപ്പുകളില്‍ , ട്രയിന്‍ കമ്പാര്‍ട്ടുമെന്റുകളില്‍ , പരീക്ഷാഹാളുകളില്‍ , ബീച്ചുകളില്‍ , ടോയലറ്റുകളില്‍ .... ഒരു പെണ്‍കുട്ടിക്ക് / സ്ത്രിക്ക് പിന്നെങ്ങനെ പുറത്തിറങ്ങി നടക്കാനാവും. കഴുകന് കണ്‍നുമായി നില്ക്കുന്ന മൊബൈല്‍ ക്യാമറകളില്‍ നിന്ന് എങ്ങനെ രക്ഷനേടാന്‍ സാധിക്കും. നമ്മുടെ ദൃശ്യമാധ്യമങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് തെറ്റായ ഒരു സന്ദേശം ലഭിക്കുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പതിനഞ്ചുവയസുള്ള ആണ്‍കുട്ടി അഞ്ചുവയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നുള്ള വാര്‍ത്ത കഴിഞ്ഞ ആഴചയില്‍ തന്നെയാണ് പുറത്തുവന്നത്. തെറ്റായ ഒരു മാധ്യമ സംസ്കാരം നമ്മുടെ ഇടയില്‍ രൂപപ്പെട്ടുവന്നിരിക്കുന്നു എന്നതില്‍ സംശയമില്ല.
കഴിഞ്ഞ ആഴ്ചയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റൊരു വാര്‍ത്ത. ‘പ്ലസ്ടു വിദ്യാര്‍ത്ഥി നിയെ മിസ്ദ് കോളിലൂടെ പരിചയപ്പെട്ട് പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.’ ഒരു സ്വര്‍ണ്ണക്കടയിലെ സെയില്‍സ്മാനായ ഇയാള്‍ മറ്റ് പതിനഞ്ചോളം സ്ത്രികളെക്കൂടി ഇങ്ങനെ പീഡനവലയിലാക്കിയിട്ടു ണ്ടത്രെ!!. മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട ഒരാളോടൊത്ത് പെണ്‍കുട്ടി എന്തിന് പോയി എന്ന് ചോദിക്കുന്നവരുണ്ടാവാം? എന്തിനാണ് പ്ലസ് ടുവില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ എന്ന് ചോദിക്കുന്നവരും ഉണ്ടാവും. ഇതിനുള്ള ഉത്തരം നല്‍കേണ്ടത് മാതാപിതാക്കളാണ്. കുട്ടികള്‍ക്ക് മൊബൈല്‍ ഫോണിന്റെ ആവിശ്യകതയുണ്ടോ എന്ന് തീരുമാനിക്കേണ്ടത് മാതാപിതാക്കളാണ്. അവരെന്തിനുവേണ്ടി അത് ഉപയോഗിക്കുന്നു എന്നുകൂടി അന്വേഷിക്കേണ്ടത് മാതാപിതാക്കള്‍ തന്നെയാണ്. നമുടെ സ്കൂളുകളില്‍ മൊബൈല്‍ നിരോധിച്ചിട്ടുണ്ടങ്കിലും മറ്റ് നിയമങ്ങളപ്പോലെ തന്നെ പൊടിപിടിച്ച് മറയുന്ന നിയമമായി ഇതും മാറിയിരിക്കുന്നു.
ഓരോ ആത്മഹത്യകള്‍ നടക്കുമ്പോഴും ചാനലുകളിലും പത്രങ്ങളിലും ചര്‍ച്ച നടത്തിയതുകൊണ്ട് മാത്രം കാര്യമില്ല. കുട്റ്റികളിലെ മൊബൈല്‍ ഉപയോഗം ശക്തമായി തടയാന്‍ കഴിയുന്നത് മാതാപിതാക്കള്‍ക്ക് തന്നെയാണ്. ചില ‘മൊബൈല്‍ ദുരന്ത‘ങ്ങളില്‍ അകപ്പെട്ട പെണ്‍കുട്ടികള്‍ക്ക് തങ്ങള്‍ മൊബൈല്‍ വാങ്ങി നല്‍കിയിട്ടല്ലന്ന് മാതാപിതാക്കള്‍ പറയുന്നു. പിന്നെ എങ്ങനെ പെണ്‍കുട്ടിയുടെ കൈയ്യില്‍ മൊബൈല്‍ എത്തി ??. ചില മാധ്യമങ്ങളില്‍ പ്രണയവിവാഹിതരായ വരുടെ അഭിമുഖങ്ങളില്‍ കാമുകന് കാമുകിക്ക് രഹസ്യമായി നല്കിയ മൊബൈലില്‍ കൂടിയാണ് തങ്ങളുടെ പ്രണയം വളര്‍ന്നതന്ന് ‘ബോക്സു‘കളില്‍ ഹൈലൈറ്റ് ചെയ്തുകാണിക്കുമ്പോള്‍ അത് വായിക്കുന്ന ഒരു കുട്ടിയുടെ മനസില്‍ ഉണ്ടാക്കുന്ന ചിന്ത എന്തായിരിക്കും? എല്ലാം മതത്തിന്റെ കണ്ണില്‍ കാണുന്നവര്‍ക്ക് മതം മാറ്റം മാത്രമായിരിക്കാം പ്രശ്നം.. ഏത് മതത്തില്‍ പെട്ട മാതാപിതാക്കളാണങ്കിലും അവരുടെ കണ്ണില്‍ നിന്ന് ഒഴുകുന്ന കണ്ണീര് അവരുടെ ഹൃദയങ്ങളെ മുറിപ്പെടുത്തിവരുന്നതാണ്. വിവരസാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തില്‍ നിമിഷങ്ങള്‍ കൊണ്ട് ഒരു ക്ലിപ്പിങ്ങ് ആയിരക്കണക്കിന് ആളുകള്‍ക്ക് ലോകത്തിന്റെ ഏത് കോണിലേക്കും എത്തിക്കാവുന്നതേയുള്ളു. പുരാണത്തില്‍ യുദ്ധങ്ങളെക്കുറിച്ച് പരാമര്‍ശിക്കു മ്പോള്‍ എയ്തുവിടുന്ന ശരങ്ങളെക്കുറിച്ച് പറയുമല്ലോ, ‘ആവനാഴിയില്‍ നിന്ന് എടുക്കുമ്പോള്‍ ഒന്ന് തൊടുക്കുമ്പോള്‍ ആയിരം സഞ്ചരിക്കുമ്പോള്‍ ആയിരം കൊള്ളുമ്പോള്‍ പതിനായിരം’ .ഈ ശരങ്ങളുടെ ഗതിയാണ് ഇന്ന് ‘ക്ലിപ്പിംങ്ങു‘കള്‍ക്ക് . ആ ശരങ്ങളില്‍ പിടഞ്ഞ് ഇര നിശ്ചലമാകുമ്പോള്‍ അത് പകര്‍ത്താനും നമ്മുടെ ഇടയില്‍ ആളുണ്ടാവുന്നു.
അപകടമേഖലകളില്‍ മൊബൈല്‍ പടംപിടുത്തക്കാര്‍ വരുത്തുന്ന തിരക്കില്‍ ഫയര്‍ഫോഴ്സുപോലും അകപ്പെട്ടുപോകാറുണ്ട്. തിരുവന്തപുരത്തെ ലോഡ്ജ് അപകടത്തിലും വയനാട്ടില്‍ കൊക്കയിലേക്ക് ടൂറിസ്റ്റ് ബസ് മറിഞ്ഞ അപകടത്തിലും ഈ തിരക്ക് ഭയാനകമായിരുന്നു. വയനാട്ടില്‍ പടംപിടുത്തക്കാരുടെ ബൈക്കുകള്‍ വരുത്തിയ ട്രാഫിക തടസത്തില്‍ പെട്ട് ഫയര്‍ഫോഴ്സ്പോലും വഴയില്‍ കുടുങ്ങിപ്പോയി.. മൊബൈല്‍ ഫോണിലെ ക്യാമറാ ഒരു ജ്വരം എന്നതിനെക്കവിഞ്ഞ് ഒരു മാനസികരോഗമായി നമ്മുടെ യുവാക്കളുടെ ഇടയില്‍ മാറിയിരിക്കുന്നു. ഒരു പക്ഷേ ബോധവത്ക്കരണം കൊണ്ട് ഈ മാനസികരോഗത്തിന് കുറവ് വരുത്താനെങ്കിലും ആവും. മാതാപിതാക്കളില്‍ നിന്നു തന്നെ ബോധവത്ക്കരണം ആരംഭിക്കണം. നമ്മുടെ കുട്ടികളുടെ ഇടയില്‍ അപകടകരമായ രീതിയില്‍ കൂടിക്കൊണ്ടിരിക്കുന്ന ആത്മഹത്യാ പ്രവണതയ്ക്ക് എതിരേയും ബോധവത്ക്കരണം ആവിശ്യമാണ്. പുളിങ്കീഴ് , തിരുവന്തപുരം-കൊച്ചി എന്നിവടങ്ങളില്‍ നടന്ന പ്രൊഫഷ്ണല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ ഇങ്ങനെയൊരു ബോധവത്ക്കരണത്തിന്റെ ആവിശ്യക്തയിലേക്കാണ് നയിക്കേണ്ടത്. നമ്മുടെ കലാലയങ്ങളില്‍ സ്റ്റുഡന്റ് കൌണ്‍സിലര്‍ എന്നൊരു സ്ഥാനം തന്നെ ആവിശ്യമാണന്ന് തോന്നുന്നു.(കുട്ടികളെ ക്യാന്‍വാസ് ചെയ്ത് കോഴ്സുകളില്‍ ചേര്‍ക്കുന്ന കൌണ്‍സിലറല്ല). മൊബൈല്‍ ഫോണിന്റെ ഉപയോഗവും ആത്മഹത്യയും തമ്മിലുള്ള അദൃശ്യബന്ധത്തിന്റെ കാണാച്ചരടുകള്‍ ഒഴിവാക്കാനും, ആത്മഹത്യയിലേക്ക് വഴുതി വീഴുന്ന കുട്ടികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും കൌണ്‍സിലര്‍ക്ക് കഴിഞ്ഞേക്കും.
അടുത്ത തലമുറ മൊബൈല്‍ വിപ്ലവമായ 3ജി വരുന്നതോടെ കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുമെന്ന് തോന്നുന്നു. ഒരേസമയം തന്നെ സംസാരിക്കാനും ഡേറ്റാ കൈമാറ്റം ചെയ്യാവുന്ന സാങ്കേതികതയായ 3ജി വഴി ഇപ്പോഴത്തെ മൊബൈല്‍ മാനറിസം വച്ച് നോക്കുമ്പോള്‍ ‘ലൈവുകള്‍‘ പ്രതീക്ഷിക്കാവുന്നതാണ്. ഡൈനാമിറ്റ് കണ്ടുപിടിച്ചതില്‍ പിന്നീട് പശ്ചാത്തപിച്ച നൊബൈലിനെ പോലെ മൊബൈല്‍ ഫോണില്‍ ക്യാമറ സൃഷ്ടിച്ചെടുത്ത ആളും ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാവും. എവിടേയും തങ്ങളെ പിന്തുടരുന്ന ഒരു ക്യാമറകണ്ണുണ്ട് എന്നുള്ള ഭയം സ്ത്രികളില്‍ സംജാതമാകുന്ന ഒരു സ്ഥിതി വിശേഷത്തിലേക്ക് സമൂഹം മാറിയിരിക്കുന്നു. സ്ത്രികളുടെ ബാത്ത് റൂമില്‍ ക്ലോസ്റ്റിനോട് ചേര്‍ന്ന് ഒളിപ്പിച്ച മൈബൈല്‍ ക്യാമറ കണ്ടത്തിയത് ഇങ്ങനെയൊരു അവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
മറ്റൊരു പെണ്‍കുട്ടി സ്വയം വരുത്തീവച്ച അപകടം ഇങ്ങനെയാണ്. നാട്ടില്‍ നിന്ന് പഠിക്കാനായി മറ്റൊരു സംസ്ഥാനത്തേക്ക് പോയ പെണ്‍കുട്ടിയുടെ ഒരു തനി നീല ക്ലിപ്പിംങ്ങ് നാട്ടില്‍ എത്തി. പെണ്‍കുട്ടിയുടെ സമ്മതത്തോടെ കൂടി പകര്‍ത്തിയതാണന്ന് അത് കണ്ടാല്‍ മനസിലാകും. കാമുകന്റെ(?) പേര് ശരീരത്ത് എഴുതി വച്ച് അവന്റെ മുന്നില്‍ നഗ്നയായി കിടക്കുമ്പോള്‍ അവന് പകര്‍ത്തുന്ന വീഡിയോ ഒരിക്കല്‍ പോലും നാട്ടില്‍ എത്തുമെന്ന് കരുതിയിട്ടുണ്ടാവില്ല ആ പെണ്‍കുട്ടി. നാട്ടില്‍ ഈ ക്ലിപ്പിംങ്ങ് എത്തിയതോടെ നാണക്കേടുകാരാണം ആ പെണ്‍കുട്ടിയുടെ കുടുംബത്തിന് നാടുവിടേണ്ടി വന്നു.
ഒട്ടുമിക്ക കേസുകളിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് കൌമാരക്കാരാണ്. ഇത്തരം ക്ലിപ്പിങ്ങുകളില്‍ അകപ്പെടുന്ന പെണ്‍കുട്ടികള്‍ പരാതിപ്പെടാന്‍ മടിക്കാറുമുണ്ട്. കാരണം ഒട്ടുമിക്കപ്പോഴും അവരുടെ സമ്മതത്തോടുകൂടി ചിത്രീകരിച്ചതായിരിക്കും ഇത്. പിന്നീട് ബ്ലാക്ക് മെയിലിങ്ങിലൂടെ അവളെ തങ്ങളുടെ വലയില്‍ കുരുക്കി ഇടുന്നവരുടെ കയ്യില്‍ നിന്ന് രക്ഷപെടാന്‍ ആത്മഹത്യ ഒരു മാര്‍ഗ്ഗമായി അവള് സ്വീകരിക്കുകയും ചെയ്യുന്നു. മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇനി ഒരു ആത്മഹത്യ ഉണ്ടാകാതെ ഇരിക്കാന്‍ ശക്തമായ ബോധവത്ക്കരണവും അതോടൊപ്പം കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷയും ആവിശ്യമാണ്. നിങ്ങളുടെ മൊബൈലിലേക്ക് വരുന്ന ഒരു ക്ലിപ്പിംങ്ങ് മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യുമ്പോള്‍ ഓര്‍ക്കുക ഒരു പക്ഷേ നാളത്തെ ഇര നിങ്ങളാവാം....
7 comments:
മറുപടി വിശദമായി എഴുതണമെന്നുണ്ട് . പക്ഷെ എന്ത് ചെയ്യാനാ? ഇന്ന് ആര്‍ക്കും സദാചാരം വേണ്ട. സദാചാരം പറയുന്നവനാണ് ഇന്ന് പാപി. ഓ ... അവള് അല്ലെങ്കില്‍ അവന്റെ അവനൊരു സത്യസന്ധത എന്നായിരിക്കും ആദ്യം കേള്‍ക്കുന്ന പഴി.
സ്വന്തം മകളോ സഹോദരിയോ ഇത്തരമൊരു സാഹചര്യത്തില്‍ പെടുമ്പോഴല്ലാതെ ഇതിനെ താങ്കള്‍ പറഞ്ഞ പോലെ "ചര്‍ച്ചകളില്‍ നിറയാന്‍ മറ്റൊരു വിഷയം" ആയി മാത്രമേ പലരും കാണൂ..
ഇവിടെ പറഞ്ഞ പ്രവിതയുടെ കഥ അറിയില്ല കേട്ടോ. പക്ഷെ ഇത് കേട്ട പലരും ആദ്യം ചെയ്തിട്ടുണ്ടാവുക ആ ക്ലിപ്പിംഗ് കാണാന്‍ എന്താണ് വഴി എന്ന് തിരക്കുക ആയിരിക്കണം. :(
മൊബൈൽ വാങ്ങിക്കൊടുത്തില്ലെങ്കിൽ ആത്മഹത്യ ചെയ്യും എന്ന മക്കളുടെ ഭീഷണിക്ക് മുന്നിൽ ചില രക്ഷിതാക്കൾ മുട്ടുമടക്കുന്നു. പിന്നെ പരസ്യങ്ങൾ ഒരു പരിധി വരെ ദ്രോഹം ചെയ്യുന്നു.
PyariK, പറഞ്ഞത് ശരിയാണ്. എങ്കിലും ഒരാണും മറ്റൊരു പെൺകുട്ടിയെ ചതിക്കുമ്പോൾ സ്വന്തം സഹോദരിയെ ഓർക്കാറില്ല. ഒരിക്കൽ ഒരു പെൺകുട്ടിയെ ഉപദ്രവിച്ച വിദ്യാർത്ഥിയെ ടീച്ചർ വിളിച്ച് ഉപദേശിച്ചു, “അവൾ നിന്റെ സഹോദരിയെ പോലെയല്ലെ? എന്തിനാണ് അനാവശ്യം പറയുന്നത്?”
ഉടനെ അവന്റെ ഉത്തരം വന്നു, “എന്റെ പെങ്ങൾ ഒരിക്കലും ഇതുപോലെ ചീത്തയല്ല, അവൾ വളരെ മര്യാദക്കാരിയാ,,“
ഇതുപോലെയാണ് ഓരോ പുരുഷനും വിശ്വസിക്കുന്നത്.
താങ്കള്‍ പറഞ്ഞ പോലെ ദുരന്ത സ്ഥലത്തെ മൊബൈല്‍ ഷൂട്ടിങ് ഒരു പ്രശ്നം തന്നെയാണ്. അത് ചെയ്യുന്നവര്‍ക്ക് കനത്ത പിഴ ഏര്‍പ്പെടുത്തി (5000 ത്തിനു മുകളില്‍) നോക്കാവുന്നതാണ്.
എന്തു പറയാൻ....
ഇന്ന് വീണ്ടും രണ്ടു കമിതാക്കൾ ആത്മഹത്യ ചെയ്തതായി വാർത്ത.... മൊബൈൽ തന്നെ വില്ലൻ....
ഇതെവിടേക്കാണാവോ ഈ പോക്ക്!?
എനിക്കൊരു സംശയം... ഈ പിള്ളേര് ടീവീ കാണാറില്ലേ... പത്രം വായിക്കാറില്ലേ... ഇവര്‍ക്ക് കയറു പൊട്ടിക്കണം എന്നുതന്നെ ആണെങ്കില്‍ ക്യാമറക്ക് മുന്നില്‍ തന്നെ വേണോ???
i just can't understand ahy can't they think... how could those victims trust their mates when all kinds of news are floating around... its just stupidity or simply they want it that way... students should be made see the news, movies, serials... they should me made to read newspapers... and above all what happened to the parents today... what is stopping them from talking to their own kids...?
i must tell... i'm worried...
very good post shibu bhai... check this too...
http://www.thattukadablog.com/2010/02/blog-post.html
Instead of spending hours in front of soap serials, parents should make the kids watch news and things happening around. I have seen my own friends who never watch news, only music channels and sports page in a news paper goad!!!
i am not against teenage sex if they are above 18 no one can complain, but they should behave as 18 year old. If they can decide the prime minister of our country they must be able to identify what is good and bad, if not something is wrong with the society itself.
instead of spoon feeding your kids to become doctors engineers, open the windows and try to give them a good character everything else will follow
Post a Comment