കഴിഞ്ഞ ശനിയാഴ്ച (16-01-2010) തിരുവന്തപുരത്തിനു പോകുന്നവഴിയില്‍ കൊട്ടാരക്കരയില്‍ (ട്രാന്‍സ്‌പോര്‍ട്ട് ബസ്‌സ്റ്റാന്‍ഡിലേക്ക് തിരിയുന്നിടത്ത്)ഒരു ഫ്ലക്സ് കണ്ടു. ഒരു പുരോഹിതന്‍ ഒരു ഷീല്‍ഡ് പോലുള്ള എന്തോ ഒരു സാധനം കൈയ്യില്‍ പിടിച്ചിട്ടുണ്ട്. ആ പുരോഹിതന് ‘ ഹീലര്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡ് കിട്ടിയത്രെ!!! ഇങ്ങനെ ഒരു അവാര്‍ഡിനെക്കുറിച്ച് നല്ലപ്പോള്‍ കേള്‍ക്കുകയാണ് ‘ഹീലര്‍ ഓഫ് ദി ഇയര്‍‘ . ആരാണാവോ ഈ അവാര്‍ഡ് കൊടുക്കൂന്നത്. വാങ്ങുന്ന ആള്‍ക്കെങ്കിലും അല് പം വകതിരിവൊക്കെ വേണ്ടേ?? മുകളില്‍ പറഞ്ഞിരിക്കുന്ന അവാര്‍ഡ് സ്വീകര്‍ത്താവ്
ഒരു പുരോഹിതന്‍ കൂടി ആണല്ലോ? (ഫ്ലക്സിലെ ഫോട്ടോയില്‍ തൊപ്പിയുള്ളതുകൊണ്ട് ആള്‍ ഓര്‍ത്തഡോക്സ് / പാത്രിയര്‍ക്കീസ് ആകാനാണ് സാധ്യത. ഈ ഫ്ലക്സില്‍ പറഞ്ഞിരിക്കൂന്ന പുരോഹിതന്റെ പേര് ടിക്കറ്റിന്റെ പുറത്ത് എഴുതിയെങ്കിലും അതെവിടയോ എടുത്തൂ കളഞ്ഞു.) . ഈ പുരോഹിതന്‍ ആരെയെങ്കിലും ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ടോ എന്ന് അറിയില്ല. കാര്യങ്ങളുടെ കിടപ്പ് വശം പരിശോധിക്കുമ്പോള്‍ സംഗതി പിടികിട്ടും. ഇന്നത്തെ സമൂഹത്തിലെ പുതിയ ‘ട്രന്‍ഡ് ‘ ആയ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുടെ നിലനില്‍പ്പ് പോരാട്ടങ്ങളുടെ ബാക്കിപത്രത്തിന്റെ ഫലമാണ് ഈ അവാര്‍ഡ് എന്ന് വ്യക്തം. ഈ അവാര്‍ഡ് ആരാണാവോ നല്‍കുന്നത് ? ആരൊക്കെയായിരിക്കും അവാര്‍ഡിനുവേണ്ടി മത്സരിച്ചത് ? എന്തായിരുന്നു ഈ അവാര്‍ഡിന്റെ മാനദണ്ഡം ?? ഹ! ആര്‍ക്കറിയാം. സ്വന്തം കൈയ്യിലെ കാശ് കൊണ്ട് അവാര്‍ഡു കമ്മറ്റി ഉണ്ടാക്കി അവാര്‍ഡ് വാങ്ങി അതിന്റെ ഫ്ലക്സ് അടിച്ച് റോദില്‍ വയ്ക്കുന്നതില്‍ നിനക്കെന്താ ചേദം എന്ന് അവാര്‍ഡ് ജേതാവ് ചോദിച്ചാല്‍ പറയാന്‍ ഒരു ഉത്തരം ഇല്ല. ഒന്നു മാത്രം അവാര്‍ഡിനു പേരിടൂമ്പോള്‍ അല്പം വകതിരിവൊക്കെ ആവാം.....

ജനുവരി 15 വെള്ളിയാഴ്ചത്തെ മാതൃഭൂമി എറണാകുളം എഡീഷനില്‍ 7 ആം പേജില്‍ ഒരാള്‍ക്ക് അവാര്‍ഡ് കിട്ടിയതിനെക്കുറിച്ച് ഒരു പരസ്യം (?) / ഫീച്ചര്‍ (?) ഉണ്ടായിരുന്നു. ഇങ്ങനെയുള്ള പരസ്യത്തിനു താഴെ സാധാരണ advt. എന്നാണ് കൊടുക്കാറുള്ളത് . ഈ പരസ്യത്തിന് advt. ഇല്ലായിരുന്നു.‘പ്രവാസിഭാരതി (കേരള) ‘കര്‍മ്മ ശ്രേഷ്‌ഠ ‘ പുരസ്കാരം മഠത്തില്‍ രഘുവിന്. ‘ എന്നായിരുന്നു പരസ്യത്തിന്റെ തലക്കെട്ട്. “കേരളത്തിന്റെ തനതുകലകളും സംസ്കാരവും നാട്ടിലും വിദേശരാജ്യങ്ങളിലും പ്രചരിപ്പിക്കൂന്നതിലും നാടിന്റെ സാംസ്കാരിക സ്ഥാപനങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിലും അതീവ തത്പരനാണ് ഇദ്ദേഹം “. മഠത്തില്‍ രഘു എന്ന പേര് മാധ്യങ്ങളിലൂടെ കേട്ടിണ്ട് എന്നുള്ള ഓര്‍മ്മയില്‍ ഒന്നു സേര്‍ച്ച് ചെയ്തു നോക്കി. ദാ വിവരങ്ങള്‍ ഗൂഗിള്‍ നല്‍കിയിരിക്കൂന്നു. “മഠത്തില്‍ രഘുവിന്റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിദേശമലയാളികള്‍ക്കും നാട്ടുകാര്‍ക്കും അഭിമാനിക്കാം.” (ഞാന്‍ പറയുന്നതല്ല പരസ്യത്തില്‍ (?) പറയുന്നതാണ്.).
മറ്റൊരു അംഗീകാരത്തിന്റെ പേരുകള്‍ കേള്‍ക്കുക. മാണിക്യം , ധീരന്‍ , വീരന്‍ , നേതാ , ശബ്ദ്ദം ... താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക.
(ധീരാ വീരാ നേതാവേ ധീരതയോടെ നയിച്ചോളൂ എന്നുള്ള മുദ്രാവാക്യത്തിന്റെ ഒരു സാധ്യതയേ???)
ഏറ്റവും മികച്ച അവാര്‍ഡു പ്രഖ്യാപനം ഏതാണന്ന് അറിയാമോ? നമ്മുടെ ടെലിവിഷന്‍ ചാനലുകളുടെ സിനിമാ അവാര്‍ഡു തന്നെ. ഒരു വര്‍ഷം ഇറങ്ങുന്ന എല്ലാ സിനിമകളിലേയും താരങ്ങള്‍ക്ക് അവാര്‍ഡു കൊടുക്കാന്‍ ശ്രമിക്കുന്ന ചാനലുകാരുടെ വിശാലമനസ് കാണാതിരുന്നുകൂടാ. ഇറങ്ങുന്ന സിനിമകള്‍ മൊത്തം എട്ടുനിലയില്‍ പൊട്ടിയാലും മെഗാകള്‍ക്ക് അവാര്‍ഡു കിട്ടാതിരിക്കൂന്നുണ്ടോ?? നമ്മുടെ ടെലിവിഷന്‍ ചാനലുകാരെ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ സിനിമ അവാര്‍ഡ് നിര്‍ണ്ണയിക്കാന്‍ ഏല്‍പ്പിച്ചാല്‍ ഇലയ്ക്കും മുള്ളിനുംകേടില്ലാതെ പരാതികള്‍ ഇല്ലാതെ അവാര്‍ഡ് പ്രഖ്യാപിക്കും. ഈ വര്‍ഷം പരീക്ഷണ അടിസ്ഥാനത്തില്‍ ഈ രീതി ചെയ്തു നോക്കാവുന്നതാണ്.