Saturday, October 17, 2015

BSNL വീണ്ടൂം ചതിച്ചാശാനേ......

മൊബൈൽ സേവനദാതാക്കൾ പലതരത്തിലാണ് തങ്ങളുടെ ഉപഭോക്താക്കളെ പറ്റിക്കുന്നത്. ജനങ്ങളെ പറ്റിക്കുന്നതിന് സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരെന്നോ പൊതുമേഖലാ കമ്പനിയെന്നോ ഉള്ള വെത്യാസം ഒന്നും ഇല്ല. രണ്ടു കൂട്ടരും ജനങ്ങളെ പറ്റിക്കൂന്നതിൽ മിടുക്കന്മാരാണ്. എന്നെ കൂടൂതൽ പറ്റിച്ചിട്ടൂള്ളത് പൊതുമേഖലാ കമ്പനിയായ ബി.എസ്.എന്‍.എല്‍. ആണ്. ( ബി.എസ്.എന്‍.എല്ലും ഐഡിയായും ആണ് കേരളത്തിൽ ഉപയോഗിക്കൂന്നതെങ്കിലും ഐഡിയാ ഇതുവരെ പറ്റിച്ചിട്ടില്ല)

കഴിഞ്ഞ ബുധനാഴ്ച ദിവസം (14-10-2015) വൈകിട്ട് ഒരു മെസേജ്. മെസേജ് വായിച്ച് ഞാൻ ഞെട്ടി. എന്റെ എട്ടൂ രൂപ പോയിരിക്കുന്നു. എട്ടു രൂപ പോയി എന്നതിനെക്കാൾ മിസ്ഡ് കോൾ അടിക്കാനുള്ള 'മിനിമം ബാലൻസ്' പോയി എന്നത് കൂടുതൽ സങ്കടമായി. (STV VOICE 135 ഉപയോഗിക്കുന്നതുകൊണ്ട് മിസ്ഡ് കോൾ അടിക്കാനുള്ള 'മിനിമം ബാലൻസേ ഉണ്ടാവൂ). 

സർവീസ് റിപ്ലേയ്ക്ക് പിന്നാലെ അടുത്ത മെസേജും എത്തി. അതും നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള മെസേജ്. 


എന്റെ അനുവാദം ഇല്ലാതെ എന്റെ എട്ടൂ രൂപ കൊൻടൂപോയിട്ടാണ് എനിക്ക് നന്ദി. ഞാനൊന്നും സബ്സ്ക്രൈബ് ചെയ്തിട്ടല്ലന്ന് എനിക്കുറപ്പാണ്. രാവിലെ ഒരു കോൾ വന്ന് എടുത്തതിനുശേഷം ഫോൺ പിന്നെ ഉപയോഗിച്ചിട്ടീല്ല. അതിലേക്ക് ഒരു കോളും മെസേജും വന്നിട്ടൂമില്ല. പിന്നെങ്ങനെ എട്ടൂ രൂപ കൊടുത്ത് Bollywood Tadka ഞാൻ സബ്സ്ക്രൈബ് ചെയ്യും?? 155223 ലേക്ക് തന്നെ വിളിച്ചു. അത്ഭുതം പോലെ രണ്ടാമത്തെ ശ്രമത്തിൽ 155223 ൽ ആളെ കിട്ടി. "ചേട്ടാ എന്റെ എട്ടൂ രൂപ നിങ്ങളു കൊൻടുപോയി എനിക്ക് Bollywood Tadka തന്നു" എന്നു പറഞ്ഞ് സങ്കടം ഉണർത്തിച്ചു. ഒന്നു ഹോൾഡു ചെയ്യൂ ഞാനൊന്ന് നോക്കട്ടെ എന്ന് പറഞ്ഞ് ആ ചേട്ടൻ എന്നെ ഫോണിന്റെ ഇങ്ങേ തലയ്ക്കൽ നിർത്തിച്ചു. രൻടു മിനിട്ട് നേരം ആ ചേട്ടനെ നോക്കി ഞാൻ ഫോൺ പിടിച്ചിരുന്നു. അവസാനം ചേട്ടൻ ഉത്തരം കൊൻട് വരാതെ ഫോൺ കട്ടായി.  പോയ എട്ടു രൂപ എന്റെ ആയതുകൊൻട് ഞാൻ വീണ്ടൂം 155223 ലേക്ക് വിളിച്ചു. ഒരു ചേട്ടൻ ഫോൺ എടൂത്തു. വീണ്ടും സങ്ക്ടം ഉണർത്തിച്ചു.
"എട്ടൂരൂപ.... Bollywood Tadka ...."

ഒരു മിനിട്ട് സമയത്തിനകം ചേട്ടൻ ഉത്തരവുമായി വന്നു.

ഞാൻ Bollywood Tadka പായ്ക്ക് സബ്സ്ക്രൈബ് ചെയ്തന്ന്.

 Bollywood Tadka പായ്ക്കിന് ആവശ്യപ്പെട്ടില്ലന്ന് ഞാൻ.

അല്ല.. നിങ്ങൾ തന്നെയാണ് സബ്സ്ക്രൈബ് ചെയ്തതന്ന് ചേട്ടൻ.

എനിക്കിന്ന് ഒരു മെസേജോ കോളോ ഇതിനായി വന്നിട്ടീല്ലന്ന് ഞാൻ.

പുഷ് മെസേജ്(ഇതെന്താണന്ന് എനിക്ക് മനസിലായില്ല) വന്നിട്ടൂണ്ടന്നും ഞാനതിലെ ലിങ്കിൽ ക്ലിക്ക് ചെയ്താലേ ഇത് ആക്റ്റീവ് ആകത്തുള്ളന്നും ആ ചേട്ടൻ.

ഞാനും ആ ചേട്ടനും പറഞ്ഞതു തന്നെ വീണ്ടൂം പറഞ്ഞു കൊണ്ടിരുന്നു. Bollywood Tadka പായ്ക്ക് സബ്സ്ക്രൈബ് ചെയ്തിട്ടല്ലന്ന് ഞാൻ. ചെയ്തന്ന് ചേട്ടൻ. 

എനിക്കെന്റെ എട്ടു രൂപ തിരിച്ചു തരാമോ എന്ന് ഞാൻ ചോദിച്ചു.

തരില്ല.. തരാൻ പറ്റില്ല... തരാൻ വകുപ്പില്ലന്ന് ചേട്ടൻ.

എങ്കിൽ കൺസ്യൂമർ കോർട്ടിൽ കാണാമെന്ന് ഞാൻ.

ഒന്നു പോടാപ്പ.... ഇതുപോലെ ദിവസം എത്രയെണ്ണം കാണുന്നു എന്നുള്ള ലൈനിൽ ചേട്ടൻ നിശബ്ദ്ദത പാലിച്ചു.

അവസാനം സന്ധി ചെയ്യാൻ ചേട്ടൻ തയ്യാറായി.

എട്ടു രൂപയൊന്നും തരാൻ പറ്റില്ല. വേണമെങ്കിൽ ഈ പായ്ക്ക് ഡിആക്റ്റിവേറ്റ് ആക്കി തരാമെന്ന്.

പരാജയം സമ്മതിച്ച് ഞാനതിനു തയ്യാറായി.

ചേട്ടനും സന്തോഷം.

ബി.എസ്.എന്‍.എല്‍. സേവനം ഉപയോഗിച്ചതിന് നന്ദി രേഖപ്പെടൂത്തി ചേട്ടൻ ഫോൺ വെച്ചു. (മനുഷ്യനെ പറ്റിക്കുന്നതാണോടാ സേവനം എന്ന് ചോദിക്കണമെന്നുൻടായിരുന്നെങ്കിലും ഞാൻ ചോദിച്ചില)

മിനിട്ടൂകൾക്കകം അടുത്ത മെസേജ് വന്നു.


*************8*******
ഇതെന്റെ ആദ്യ അനുഭവം അല്ല. മുമ്പും ഇങ്ങനെ വിളിച്ച്  'ബി.എസ്.എന്‍.എല്‍. സേവനം' ഡിആക്റ്റിവേറ്റ് ചെയ്യിക്കേണ്ടീ വന്നിട്ടൂണ്ട്. 

ഇങ്ങനെ ഉപഭോക്താക്കളെ പറ്റിച്ചിട്ടൂം ബി.എസ്.എന്‍.എല്‍. നഷ്ടത്തിലവുന്നതെങ്ങനെയാ?

വെറുതെയല്ലടോ ബി.എസ്.എന്‍.എല്‍. നഷ്ടത്തിലാവുന്നത്. ഉപഭോക്താക്കളുടെ ശാപം കൊണ്ടാ !!!! :)

5 comments:

Basheer Vellarakad said...

അങ്ങിനെയൊക്കെയല്ലേ അവർ ലാഭം കൊയ്യുന്നത്. സൂക്ഷിച്ചാൽ കാശ് പോകാതെ നോക്കാം

ajith said...

വര്‍ഷങ്ങളോളം ബഹറീനിലെ സിമ്പിളും സ്ട്രെയിറ്റുമായ സേവനം അനുഭവിച്ച് വന്ന എനിക്ക് ന്നാട്ടില്‍ എത്തുമ്പോള്‍ അവിടത്തെ “സേവനം” വളരെ കണ്‍ഫ്യൂഷനും തെറ്റുകളും ഉണ്ടാക്കുന്നു.

Feroze Babu said...

enikkum 2 divasam munp 5 roopa ithu pole enthokeeyo offer activate cheythu ennum paranju. aarodo parayana. sharikkum pattikkukayanu. bsnl. le ?


Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Kerala Motors
Incredible Keralam
Home Nalukettu
Agriculture Kerala
Janangalum Sarkarum
injass publicrelation
Indian stockmarket
Earn money by net
incredible keralam

Anonymous said...

ഇത് പോലെ Value Added Service നല്കുന്ന ആയിരക്കണക്കിന് കമ്പനികളുണ്ട്. ഇവർക്ക് എല്ലാ മൊബൈൽ നെറ്റ്വർക്കുകളുമായും കോണ്ട്രാക്റ്റ് ഉണ്ടാവും. IVR, SMS, USSD, web ലിങ്ക് എന്നിവയൊക്കെ ഉപയോഗിച്ചാണ് ഇവർ കസ്റ്റമെർസിനെ ഉണ്ടാക്കുന്നത്. എന്നാൽ ഇതുകൊണ്ട് മാത്രം സാമ്പത്തിക ലാഭം ഉണ്ടാവില്ല. അതിനു ടാർഗറ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഒരു ടീം ഉണ്ടാവും അതാണ് OBD (ഔട്ട് ബൌണ്ട് ഡയലിങ്ങ്). ഇവരാണ് കസ്റ്റമറുടെ അനുവാദമില്ലാതെ പാക്കുകൾ ആക്ടിവേഷൻ ചെയ്യുന്നത്.


കസ്റ്റമർ പരാതിപ്പെട്ടാൽ refund കൊടുക്കുന്നതിനു ഓരോ കമ്പനിക്കും വിത്യസ്ത നിലപാടുകളാണ്.

1- മോഡ് ഓഫ് ആക്ടിവേഷൻ OBD ആണെങ്കിൽ മാത്രം refund കൊടുക്കാം > കസ്ടമർ മാന്യമായി സംസാരിച്ചാൽ refund കിട്ടും

2- നിശ്ചിത ദിവസത്തിനുള്ളിൽ പരാതിപ്പെട്ടാൽ refund കൊടുക്കാം (3-7 days) > കസ്ടമർ മാന്യമായി സംസാരിച്ചാൽ refund കിട്ടും

3. ഒരു employee-ക്ക് ഒരു ദിവസം/ മാസം നിശ്ചിത amout refund ചെയ്യാം > ചൂടായി സംസാരിക്കുന്നവര്ക് refund കിട്ടും.

DND service full mode-ൽ ആക്ടിവേഷൻ ചെയ്താൽ ഒരു പരിധി വരെ തലവേദന ഒഴിവാക്കാം.


By: ഒരു Ex-Customer care employee

സുധി അറയ്ക്കൽ said...

വെറുതെയല്ല ബി.എസ്‌.എൻ.എൽ വളരെ താഴെ ആയത്‌!!!