ഇന്നലെ ചില ബ്ലോഗ് പോസ്റ്റുകൾ നോക്കി നടക്കുമ്പോഴാണ് പരുമലപള്ളി.ബ്ലോഗ്സ്പോട്ട്. കോം എന്ന ബ്ലോഗ് കണ്ടത്.
ബ്ലോഗിലെ ഒന്നു രണ്ട് പോസ്റ്റുകൾ വായിച്ചു കഴിഞ്ഞപ്പോഴേ ആ ബ്ലോഗ് ആര്, എന്തിനുവേണ്ടി ഉണ്ടാക്കിയിരിക്കൂന്നതെന്ന് മനസിലായി. ബ്ലോഗ് വായിച്ചുതുടന്ങിയപ്പോഴേ ആ ബ്ലോഗിന്റെ ഉദ്ദേശം മനസിലായി. ഓർത്തഡോക്സ് വിഭാഗത്തിലെ ബിഷപ്പുമാരെ കളിയാക്കാനും മറ്റുമാണ് ആ ബ്ലോഗിലെ ഒട്ടുമിക്ക പോസ്റ്റുകളും പോസ്റ്റ് ചെയ്തിരിക്കൂന്നത്. പത്ത് പതിനഞ്ച് ബ്ലോഗ് പോസ്റ്റുകൾ വായിച്ച് വായന നിർത്തി.
സ്വന്തം ആശയന്ങൾ മറ്റുള്ളവരിൽ എത്തിക്കാനും ആശയപരമായി മറ്റുള്ളവരുടെ ആശയന്ങളെ എതിർക്കാനും ബ്ലോഗ് ഉപയോഗിക്കൂന്നതിൽ തെറ്റില്ല. പക്ഷേ ഒരു സമുദായ വിഭാഗത്തെ താഴ്ത്തിക്കാണിക്കാനും അവർക്കെതിരെ അസഭ്യഭാഷ ഉപയോഗിക്കാനും വേണ്ടിമാത്രം ഒരു ബ്ലോഗ് നിലനിർത്തിപ്പോരുക എന്ന് പറയുന്നത് ബ്ലോഗ് എന്ന മാധ്യമത്തോട് തന്നെ ചെയ്യുന്ന അനീതിയാണ്. ആ ബ്ലോഗിലെ ആശയത്തയോ പരാമർശിക്കുന്ന കേസുകളെയോ സഭാതർക്കത്തയോ സഭാകേസിനയോ ഞാൻ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല. പക്ഷേ ബോധപൂർവ്വം ചെയ്യുന്ന അപകീർത്തികരവും ദോഷകരവുമായ ചില പോസ്റ്റുകളെ ചൂണ്ടികാണിക്കുകയേ ചെയ്യുന്നുള്ളൂ.(ഞാനീ ബ്ലോഗിലെ ഇരുപതോളം പോസ്റ്റുകള് മാത്രമേ നോക്കിയിട്ടുള്ളൂ)
ഒന്ന്

നവംബർ 9 ആം തീയതിയിലെ ഒരു ബ്ലോഗ് പോസ്റ്റിന്റെ തലക്കെട്ട് ഇന്ങനെയാണ്. 'ഓർത്തഡോക്സുകാർ അച്ചന്മാരുടെ കൈ മുത്താൻ ചെല്ലുന്ന സഹോദരന്ങൾ സൂക്ഷിക്കുക'. ഈ തലക്കെട്ടിനു താഴെ ഒരു ഫോട്ടോയും ഫോട്ടോയെക്കുറിച്ചുള്ള സൂചകവും ഉണ്ട്. ' മൊബൈൽ ഒളിക്യാമറയിൽ പതിഞ്ഞ ഫോട്ടോകൾ എന്നതിൽ ഉണ്ട്.(ചിത്രത്തെക്കുറിച്ച് പരുമലപള്ളി ബ്ലോഗുകാരൻ പറയുന്ന അറിവേ എനിക്കുള്ളൂ) മൊബൈൽ ജ്വരം ബാധിച്ച ഒരു തലമുറയുടെ പ്രതിനിധിയായി ഒളിഞ്ഞുനോട്ടം എന്ന മാനസിക രോഗം ബാധിച്ച ഒരുത്തനാണ് 'പരുമലപള്ളി' ബ്ലോഗ് കൊണ്ടൂ നടക്കുന്നത് എന്നാണ് എനിക്കിതിൽ നിന്ന് മനസിലായത്. ചെണ്ടകൊട്ടൂന്നതും പാട്ടുപാടുന്നതും ഡാൻസ് ചെയ്യുന്നതും ഒളിക്യാമറയിൽ പകർത്താൻ തക്കവണ്ണം ഉള്ള എന്തെങ്കിലും ആണോ?? രഹസ്യമായി ചെണ്ടകൊട്ടി തകർത്താടി എന്നൊക്കെ പറയുന്നതിനു മുമ്പ് തലച്ചോർ ഒന്ന് ഉപയോഗിക്കണം. ചെണ്ടകൊട്ടിയാൽ ശബദ്ദം വെളിയിൽ വരും. ശബ്ദ്ദം വെളിയിൽ വന്നാൽ രഹസ്യ്മായിട്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമോ???
അന്യന്റെ കിടപ്പറയിലും സ്ത്രികളുടെ കുളിപുരകളിലും ഒളിക്യാമറ വെച്ച് പലതും പകർത്തി, അന്യന്റെ സ്വകാര്യതയിലേക്ക് കടന്നു കയറി അത് നാലാളെ കാട്ടി സ്വയംവലിയവനായി രസിക്കുന്നവരിൽ പെട്ട ഒരാൾ ആയിരിക്കണം 'പരുമലപള്ളി' ബ്ലോഗിൽ കോപ്പി പേസ്റ്റ് ചെയ്യുന്നത്..ഒളിക്യാമറയൊക്കെവെച്ച് ഇന്ങനെയുള്ള കാര്യന്ങൾ ചെയ്യുന്നത് ശുദ്ധ ചെറ്റത്തരവും തെണ്ടിത്തരവും അല്ലേ??? ചെണ്ട കൊട്ടുകയും പാട്ടുപാടുകയും ഡാൻസ് ചെയ്യുകയും ചെയ്തതുകൊണ്ട് 'ഓർത്തഡോക്സുകാർ അച്ചന്മാരുടെ കൈ മുത്താൻ ചെല്ലുന്ന സഹോദരന്ങൾ സൂക്ഷിക്കുക' എന്ന് പറയുന്ന 'പരുമലപള്ളി' ബ്ലോഗുകാരൻ 2011 ഒക്‌ടോബർ 11 ലെ ഈ മാതൃഭൂമി വാർത്ത വായിച്ചിട്ട് എന്തായിരിക്കൂം പറയുന്നത്???
രണ്ട്
2011 നവംബർ 11 ലെ അട്ടിൽ തോലണിഞ്ഞ ചെന്നായ് എന്ന തലക്കെട്ടിൽ പോസ്റ്റ് ചെയ്തിരിക്കൂന്ന ബ്ലോഗ് പോസ്റ്റാണ് താഴെ കൊടുത്തിരിക്കൂന്നത്. പരസ്പര ബഹുമാനത്തിന്റെ അതിർ വരമ്പുകൾ ലംഘിച്ചുകൊണ്ടുള്ള ഒരു പോസ്റ്റാണ് ഇത്. 'ഈ ഫോട്ടോയിൽ കാണൂന്ന കിളവൻ' എന്ന് ഒരു ബിഷപ്പിനെ വിളിക്കുമ്പോൾ തന്ങളുടെ സഭയിലെ ബിഷപ്പിന് 'ഫോട്ടോയിൽ കാണൂന്ന കിളവനെ'ക്കാൾ പ്രായം ഇല്ലേ എന്ന് 'പരുമലപള്ളി' ബ്ലോഗ്കാരൻ സ്വയം ചിന്തിക്കണമായിരുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥിതി അനുസരിച്ച് കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുക എന്നുള്ളത് കുറ്റം കൃത്യം ചെയ്യുക എന്നതുപോലെ തന്നെയുള്ള ഗുരുതരമായ കുറ്റം അല്ലേ?? .'ഇവനേയും കൂട്ടരേയും കണ്ണിൽ കണ്ടാൽ കല്ലെടുത്ത് എറിയൂ ചെറുപ്പക്കാരേ' എന്ന് പറഞ്ഞ് ആക്രമണത്തിന് ആഹ്വാനം ചെയ്തുകൊണ്ടാണ് ഈ ബ്ലോഗ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഒരു ക്രൈസ്തവ ആരാധനാലയത്തിന്റെ പേരിൽ, പരിശൂദ്ധ പിതാവേ ഞന്ങൾക്ക് വേണ്ടി അപേക്ഷിക്കണേ എന്ന് ബ്ലോഗ് തലക്കെട്ടിൽ എഴുതിവെച്ചിട്ടുള്ള ഒരു ബ്ലോഗിലാണ് ഇന്ങനെയുള്ള ആക്രമണത്തിന് ആഹ്വാനം ചെയ്തിരിക്കൂന്നത്!!!! പരിശൂദ്ധ പിതാവേ അന്ങയുടെ ആരാധനാലയത്തിന്റെ പേരിൽ പോക്രിത്തരം എഴുതികൂട്ടുന്നവനും വേണ്ടി അപേക്ഷിക്കണേ എന്ന് മാത്രമേ നമുക്കും പ്രാർത്ഥിക്കാൻ പറ്റൂ
മൂന്ന്
'പരുമലപള്ളി' ബ്ലോഗ്കാരന്റെ സങ്കുചിതമനസ്ഥിതിയുടേയും സ്ത്രിവിരുദ്ധതയുടെയും ഉദാഹരണമാണ് 'ശോഭനയെ കണ്ടപ്പോൾ മനസിൽ ലഡു പൊട്ടി' എന്നബ്ലോഗ് പോസ്റ്റ്. സ്ത്രിയെ കാണുമ്പോൾ അവളെ വെറും ഒരു ഉപഭോഗവസ്തുവായി കരുതുന്നവരുടെ കൂട്ടക്കാരുടെ നേതൃത്വം വഹിക്കുന്ന ആളായിരിക്കണം 'പരുമലപള്ളി' ബ്ലോഗുകാരൻ . അതോ സ്ത്രി ഒരിക്കലും നാലാളുടെ മുന്നിൽ നിൽക്കരുത്, അവൾ എപ്പോഴും വീട്ടിൽ തന്നെ കഴിയേണ്ടവളാണ് എന്നൊക്കെയായിരിക്കും ഇപ്പോഴും 'പരുമലപള്ളി' ബ്ലോഗുകാരന്റെ വിശ്വാസം. അയാളുടെ വിശ്വാസം അയാളെ രക്ഷിക്കട്ടെ !!!
നാല്
വ്യക്തി അധിക്ഷേപത്തിനപ്പുറം ഈ ബ്ലോഗ് പോസ്റ്റുകൊണ്ട് 'പരുമലപള്ളി' ബ്ലോഗുകാരൻ എന്തെങ്കിലും അർത്ഥമാക്കുന്നുണ്ടന്ന് തോന്നുന്നില്ല.
'പരുമലപള്ളി' ബ്ലോഗുകാരന്റെ നിലപാടുകൾ തന്നെയായിരിക്കൂം ആ സമുദായവിഭാഗത്തിൽ ഉള്ളവർക്ക് എന്ന് എനിക്ക് അഭിപ്രായം ഇല്ല. മറ്റേതെങ്കിലും ഒരു ബ്ലോഗ് ഡൊമൈനിൽ ആയിരുന്നു ഇയാൾ ഇത്തരം പോസ്റ്റുകൾ ഇട്ടിരുന്നത് എങ്കിൽ ഈ പോസ്റ്റുകളെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം ഞാൻ പറയുകയില്ലായിരുന്നു. പക്ഷേ ലക്ഷക്കണക്കിന് ആളുകൾ ആരാധനയ്ക്കായി എത്തുന്ന പരുമലപള്ളിയുടെ പേരിലുള്ള ഒരു ബ്ലോഗ് ഡൊമൈനിൽ ഇത്തരം പോസ്റ്റുകൾ കാണുമ്പോൾ പ്രതികരിക്കേണ്ടത് ഒരു ബ്ലോഗർ എന്നനിലയിലും പരുമലപള്ളിയിൽ പോകുന്ന ഒരു വിശ്വാസിഎന്ന് നിലയിലും എന്റെ ചുമതലയാണന്ന് ഞാൻ കരുതുന്നു.
പരുമലപള്ളിയുടെ പേരിലുള്ള ബ്ലോഗ് ഡൊമൈനിൽ ഇത്തരം പോസ്റ്റുകൾ കണ്ടതുകൊണ്ട് മാത്രമാണ് ഇന്ങനെ ഒരു പ്രതികരണം. ആശയ സംവാദത്തിനുള്ള വേദികളായിരിക്കണം ബ്ലോഗ് പോലുള്ള പൊതുഇടന്ങൾ. ബ്ലോഗ് പോലുള്ള പബ്ലിക് സ്പേസിലെ ചുമ്മാതുള്ള വിമർശനം ഒരു പരിധിക്കപ്പുറത്തേക്ക് പോയിക്കഴിഞ്ഞാൽ ആ വിമർശനത്തിന്റെ തലം മറ്റൊന്നാകും. സൈബർ ക്രൈമിന്റെ അർത്ഥവ്യാപ്തി 'പരുമലപള്ളി' ബ്ലോഗുകാരന് അറിയാഞ്ഞിട്ടാണോ അതോ എനിക്കൊരു നിയമവും ബാധകമല്ല എന്നൊരു ചിന്തയാണോ എന്നറിയില്ല. സ്വന്തം ചിന്തകൾക്കും അഭിപ്രായന്ങൾക്കും ആശയന്ങൾക്കും അപ്പുറം വ്യക്തി/സമുദായ/മത അധിക്ഷേപന്ങൾ ഒഴിവാക്കേണ്ടതാണ്.കുറഞ്ഞ പക്ഷം ഒരു ആരാധനാലയത്തിന്റെ പേരിലുള്ള ബ്ലോഗിൽ നിന്നെങ്കിലും ഇത്തരം അധിക്ഷേപന്ങൾ ഒഴിവാക്കണം.