Sunday, June 6, 2010

റേഡിയോ ലൈസന്‍സ്

നമ്മുടെ നാട്ടിലും റേഡിയോയിക്കും ടിവിക്കും ഒക്കെ ലൈസന്‍സ് വേണമായിരുന്നു പണ്ട് ... ഇന്നിപ്പോള്‍ തിരഞ്ഞപ്പോള്‍ അപ്പായുടെ റേഡിയോ ലൈസന്‍സ് കൈയ്യില്‍ കിട്ടി.... ഈ ലൈസന്‍സ് കാണാത്തവര്‍ക്കായി ഇത് ഇവിടെ

Tuesday, June 1, 2010

ആരാധനയിലെ പ്ലാസ്റ്റിക് പൂക്കള്‍

ആരാധനയില്‍ എന്തിനാണ് പ്ലാസ്റ്റിക് പൂക്കള്‍ ഉപയോഗിക്കുന്നത്.? പല ക്രൈസ്തവ ദേവാലയങ്ങളിലും പള്ളികളില്‍ വച്ചിരിക്കുന്ന പ്ലാസ്റ്റിക് പൂക്കളെ സൂചിപ്പിച്ചായിരുന്നു ഈ ചോദ്യം. ചോദ്യം ചോദിച്ചത് ഓര്‍ത്തഡോക്സ് സഭയുടെ തുമ്പമണ്‍ ബിഷപ്പും മലങ്കര ഓര്‍ത്തഡോക്സ് സഭ പരിസ്ഥിതി കമ്മീഷന്‍ പ്രസിഡണ്ടുമായ അഭി. കുറിയാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്താ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..(പത്തനംതിട്ട വാഴമുട്ടം മാര്‍ ബര്‍സൌമ ഓര്‍ത്തഡൊക്സ് പള്ളിയില്‍ നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപത രൂപം. )
പല ഇടവകകളിലും ചെന്ന് ആരാധന അര്‍പ്പിക്കുമ്പോള്‍ മദിബഹായിലെ പ്ലാസ്റ്റിക് പൂക്കള്‍ അലോസരമുണ്ടാക്കുന്നുണ്ട്. എന്തിനു വേണ്ടിയാണ് പ്ലാസ്റ്റിക പൂക്കള്‍ ഉപയോഗിക്കുന്നത്. ജീവനുള്ള പൂക്കള്‍ ഉപയോഗിക്കാമല്ലോ? ഈ പ്ലാസ്റ്റിക പൂക്കള്‍ നമ്മുടെ ഊര്‍ജ്ജം വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. ജീവനുള്‍ല പൂക്കള്‍ നമുക്ക് ഊര്‍ജ്ജം നല്‍കുന്നു. ഹൈന്ദവ ആരാധാലയങ്ങളില്‍ അവര്‍ ഒരിക്കല്‍ പോലും പ്ലാസ്റ്റിക പൂക്കള്‍ ഉപയോഗിക്കാറില്ലല്ലോ? നമ്മള്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ മാത്രമാണ് ഇങ്ങനെയുള്ള പ്ലാസ്റ്റിക പൂക്കള്‍ ഉപയോഗിക്കുന്നത്. ഏതായാലും ഈ പള്ളിയിലെ മദ്ബഹായില്‍ പ്ലാസ്റ്റിക് പൂക്കള്‍ക്ക് പകരം ജീവനുള്ള പൂക്കള്‍ തന്നെ ആണ് ഉപയോഗിച്ചിരിക്കുന്നത്.
നമ്മള്‍ക്കിപ്പോള്‍ പ്ലസ്സ്റ്റിക് ഇല്ലങ്കില്‍ ജീവിക്കാന്‍ കഴിയില്ല എന്നായിട്ടുണ്ട്. ഒരു ചെറിയ പ്ലാസ്റ്റിക് കവര്‍, വലിയ മറ്റൊരു കവര്‍ ഇങ്ങനെ പല പ്ലാസ്റ്റിക കവര്‍ പിടിച്ചു കൊണ്ടാണ് നമ്മള്‍ നടക്കൂന്നത്. ഈ പ്ലാസ്റ്റിക നമ്മുടെ പ്രകൃതിക്ക് എന്തുമാത്രം ദോഷമാണ് വരുത്തുന്നത് എന്ന് നമ്മള്‍ ചിന്തിക്കാറില്ല. പ്ലാസ്റ്റിക സഞ്ചികള്‍ ഇല്ലാതിരുന്ന ഒരു കാലവും നമുക്കുണ്ടായിരുന്നു.

എനര്‍ജി ക്രൈസസ് നമ്മല്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുവാണ്. പല പള്ളികളിലും പതിനൊന്നുമണിക്കും ലൈറ്റുകള്‍ എല്ലാം പ്രകാശിപ്പിച്ചിട്ടിരിക്കൂവായിരിക്കും. എന്തിനാണ് അത്. നമ്മളില്‍ ആര്‍ക്കാണ് പതിനൊന്നാം മണി സമയത്ത് കണ്ണ് കാണാതിരിക്കുന്നത്. ഈ ലൈറ്റുകളില്‍ നിന്നുള്ള ചൂടു കൂടി ആരാധനയില്‍ സംബന്ധിക്കുന്നവര്‍ സഹിക്കണം. എത്രമാത്രം ചൂടാണ് ഈ ലൈറ്റുകള്‍ പുറത്ത് വിടുന്നത്. ആ ലൈറ്റുകള്‍ കെടുത്തിയാല്‍ ചൂടും കുറയും അനാവിശ്യമായ ഊര്‍ജ്ജ ഉപയോഗവും ഒഴിവാക്കാം. പലയിടങ്ങളിലും ഇങ്ങനെ അനാവിശ്യമായ ലൈറ്റുകള്‍ ഉണ്ട്.
പല വിവാഹ ശുശ്രൂഷകള്‍ നടത്തുമ്പോഴും വീഡിയോയുടെ ലൈറ്റ് പ്രശ്നമാകാറുണ്ട്. പത്തും
ഇരുപത്തഞ്ചും വീഡിയോ ലൈറ്റുകള്‍ കണ്ണുകളിലേക്ക് തന്നെ അടിച്ചു കൊണ്ടിരിക്കും. ആ പ്രകാശത്തിലും ചൂടിലും നിന്നു വേണം വിവാഹം നടത്താന്‍. ഞങ്ങളെ പോലുള്ളവരുടെ കണ്ണുകള്‍ക്ക് ഈ ലൈറ്റ് അപകടകാരിയാണ്. കണ്ണിനുള്ളിലെ ചെറിയ ചെറിയ കോശങ്ങളെ ഈ വെളിച്ചം നശിപ്പിക്കുന്നു. വിവാഹങ്ങള്‍ നിങ്ങളുടെ മക്കളുടേതാണ്. ചിലരതിന് ഒരു വീഡിയോ ഉപയോഗിക്കും ചിലരതിന് മൂന്ന് ക്യാമറ...ചിലര് ഇരുപത്തഞ്ചണ്ണവും ഉപയോഗിക്കും. ഒരു മെത്രപ്പോലീത്ത വിചാരിച്ചാലോ,സുന്നഹദോസ് വിചാരിച്ചാലോ ഇതിന് മാറ്റം വരില്ല.

നമ്മള്‍ നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. ഇടവകകളില്‍ വൃക്ഷങ്ങള്‍ ഒക്കെ നട്ട് പിടിപ്പിക്കാം. അങ്ങനെയൊരു പദ്ധതിക്കാണ് നമ്മള്‍ തുടക്കം കുറിക്കുന്നത്. നമ്മുറ്റെ പ്രകൃതിയെ വൃത്തിയായി സൂക്ഷിക്കാന്‍ കൂടി നമുക്ക് കഴിയണം. ഒരു മുപ്പത് കൊല്ലം കൂടി കഴിയുമ്പോള്‍ സമുദ്രത്തില്‍ നിന്ന് മത്സ്യങ്ങള്‍ ലഭിക്കാതെയാവും. മുപ്പതുകൊല്ലം കഴിഞ്ഞിട്ടുള്ള കാര്യമല്ലേ അതിന് നമ്മള്‍ക്കെന്ത് വേണം എന്ന് ചിന്തിക്കുന്നതില്‍ കാര്യമില്ല. പ്രകൃതിയെ നശിപ്പിക്കാനല്ല സംരക്ഷിക്കാനാണ് നമ്മള്‍ പതിക്കേണ്ടത്. അതിനുള്ള ബോധവത്ക്കരണമാണ് നടത്തുന്നത്.

ആരാധനയ്ക്ക് ശേഷം വൃക്ഷ തൈ നട്ടു എന്നതില്‍ നമ്മുടെ പ്രവര്‍ത്തനം അവസാനിപ്പിക്കരുത്.








(മലങ്കര ഓര്‍ത്തഡോക്സ് സഭ പരിസ്ഥിതി കമ്മീഷന്റെ ഔപചാരിക ഉത്ഘാടനം ലോക പരിസ്ഥിതി
ദിനമായ ജൂണ്‍ 5 ന് രാവിലെ കോട്ടയം പഴയ സെമിനാരിയില്‍ വച്ച് നടത്തപ്പെടുന്നതാണ്.)
::കുറിയാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്തായുടെ ഇടയലേഖനം ഇവിടെ ::


എഴുത്ത്, ഫോട്ടോ :: ഷിബു മാത്യു ഈശോ