Tuesday, May 11, 2010

മതിലിലെ വേദവാക്യം :: ഫോട്ടോ

വലിയ ഒരു വീടുണ്ടാക്കി അതിന്റെ മുന്നില്‍ രണ്ടാള്‍ പൊക്കത്തില്‍ ഒരു മതിലും പണിത് ആ മതിലില്‍ കുറേ വേദവാക്യങ്ങളും എഴുതി വച്ചാല്‍ തങ്ങള്‍ ദൈവത്തിനു പ്രിയപ്പെട്ടവരാകുമെന്ന് ചിലരൊക്കെ കരുതുന്നുണ്ട്. മതിലില്‍ എഴുതുന്നതിനു മുന്‍പ് അവരൊക്കെ ആ വേദവാക്യങ്ങള്‍ വായിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ് . വായിക്കുന്നുണ്ടങ്കില്‍ ഇത്തരം വാക്യങ്ങള്‍ അവര്‍ മതിലില്‍ എഴുതില്ലായിരുന്നു....


8 comments:

jayanEvoor said...

ആഹഹ!!!
കിടിലൻ വേദവാക്യം!
(ആരാ മോഡൽ!?)

ഭായി said...

അരാന്നാ..!! അതെന്തു ചോദ്യം?. ഈശോ(തെക്കേടൻ) തന്നെ പിന്നല്ലാതാരാ :-)

Rejeesh Sanathanan said...

അപ്പുറത്തുള്ള പട്ടി തിരിച്ച് ചാടിച്ചാല്‍ ദൈവം സമാധാനം പറയില്ല കേട്ടോ...:)

ഷൈജൻ കാക്കര said...

സോളമന്റെ ഉത്തമഗീതംകൂടി എഴുതിവെച്ചിരുന്നുവെങ്ങിൽ...

--

അഞ്ചടിയിൽ കൂടുതൽ മതിലിന്‌ ഉയരം അനുവദിക്കരുത് (സാമൂഹികപാഠം).

ഷാജി ഖത്തര്‍ said...

വീടിന്‍റെ മതിലിലോ!! അല്പത്തരം അല്ലാതെന്താ.മതവിശ്വാസം ഒരു ഷോ ആക്കി മാറ്റുന്ന മണ്ടന്മാര്‍.

കൊലകൊമ്പന്‍ said...

എന്റെ കയ്യിലിരിപ്പിനാല്‍ ഞാന്‍ അടി മേടിച്ചു കൂട്ടും
കൊല്‍ കൊം : 31 32

Basheer Vallikkunnu said...

ഷിബുവിന് ഈ പരിപാടിയും ഉണ്ടല്ലേ..

AMBUJAKSHAN NAIR said...

മതില്‍ ചാട്ടവും ദൈവ വചനവും നന്നായിട്ടുണ്ട്